ശരീഫ് (സ്ഥാനപ്പേര്)

ഒരു പരമ്പരാഗത അറേബ്യൻ സ്ഥാനപ്പേര്

ഒരു പരമ്പരാഗത അറേബ്യൻ സ്ഥാനപ്പേരാണ് ശരീഫ്. (അറബി: شَريف) ഷരീഫ്, ഷെരീഫ്, ശെരീഫ്, അൽശരീഫ് എന്നിങ്ങനെയൊക്കെ ഇത് ഉച്ചരിക്കപ്പെടുന്നുണ്ട്. കുലീനൻ, ഉയർന്നവൻ എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം. ശരീഫ എന്നാണ് ഇതിന്റെ സ്ത്രീലിംഗപദം. അഷ്റഫ്, ശുറഫാ എന്നതൊക്കെ ഇതിന്റെ ബഹുവചന രൂപമാണ്. മക്കയും മദീനയുമുൾപ്പെടുന്ന ഹിജാസ് പ്രദേശം ഭരിച്ചിരുന്ന ഹസാനിദ് രാജാക്കന്മാരെ (ഹാശിമികൾ) സൂചിപ്പിക്കാനായി ശരീഫ് എന്ന പദം ഉപയോഗിച്ചുവന്നു[1][2].

മുഹമ്മദ് നബിയുടെ പിൻഗാമികളെന്ന് കരുതപ്പെടുന്ന ഹസ്സാനിദ് വംശം 1201 മുതൽ 1925 വരെ തുടർച്ചയായി ഹിജാസ് ഭരിച്ചു[3]. 1925-ലെ സൗദ് ഭരണകൂടസ്ഥാപനത്തോടെ മറ്റു അറബ് പ്രദേശങ്ങളിലെ ഭരണം നടത്തിയെങ്കിലും നിലവിൽ ജോർദ്ദാനിൽ മാത്രമാണ് ഹസ്സാനിദ് വംശം ഭരണം നിലനിർത്തുന്നത്. മുഹമ്മദ് നബി ഉൾപ്പെട്ട ഹാഷിം കുടുംബത്തിന്റെ തലമുറയായതുകൊണ്ട് ഹാഷിമൈറ്റ് (ഹാശിമികൾ) എന്നും ഇവർ അറിയപ്പെട്ടു.

  1. Gerhard Böwering; Patricia Crone; Mahan Mirza (2011). The Princeton Encyclopedia of Islamic Political Thought. Princeton University Press. p. 190. ISBN 978-0-691-13484-0. Retrieved 2013-06-14.
  2. Randall Baker (1979). King Husain and the Kingdom of Hejaz. The Oleander Press. p. 2. ISBN 978-0-900891-48-9. Retrieved 2013-06-10.
  3. Jordan: Keys to the Kingdom. Jordan Media Group. 1995. p. xvi.
"https://ml.wikipedia.org/w/index.php?title=ശരീഫ്_(സ്ഥാനപ്പേര്)&oldid=3587228" എന്ന താളിൽനിന്ന് ശേഖരിച്ചത്