ഇന്ത്യൻ [[സ്വാതന്ത്ര്യദിനം (ഇന്ത്യ)|സ്വാതന്ത്ര സമര]] സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച ജയിലാണ് '''സെല്ലുലാർ ജയിൽ''';<ref>{{Cite journal|title=Cellular Jail: A Century of Sacrifices|last=Murthy|first=R.V.R|date=2006-12-31|journal=The Indian Journal of Political Science|accessdate=2023-04-14|volume=LXVII(4)|pages=879-888|url=http://www.jstor.org/stable/41856271}}</ref> ഈ ജെയ്ലിനെ '''കാലാ പാനീ''' ("കറുത്ത വെള്ളം") എന്നും വിളിക്കാറുണ്ട്. [[ആൻഡമാൻ നിക്കോബാർ ദ്വീപുകൾ|ആൻഡമാനിലെ]] [[പോർട്ട് ബ്ലെയർ|പോർട്ട് ബ്ലെയറിലാണ്]] കുപ്രസിദ്ധമായ ഈ തടവറ സ്ഥിതി ചെയ്യുന്നത്. 698 ജയിലറകളാണ് ഇവിടെയുള്ളത്. [[ബാരിൻ ഘോഷ്|ബരിൻ ഘോഷ്]] (ശ്രീ ഒറൊബിന്ദോയുടെ ഇളയ സഹോദരൻ), [[ഹേമചന്ത്ര ദാസ്|ഹേമചന്ദ്ര ദാസ്]],[[ മഹാ ബീർസിംഹ്| മഹാബീർ സിംഹ്]], [[കമൽനാഥ് തിവാരി]], [[ഭുക്തേശ്വർ ദത്ത്]], [[ശിവ് വർമ്മ]], [[ജയ്ദേവ് കപൂർ]], [[ഗയപ്രസാദ്|ഗയ പ്രസാദ്]] തുടങ്ങിയ പ്രമുഖ സ്വാതന്ത്ര സമര സേനാനികളും ഹിന്ദു ദേശീയവാദി [[വി.ഡി. സാവർക്കർ]] ഉൾപ്പടെയുള്ളവരും സെല്ലുലാർ ജയിൽ ശിക്ഷ അനുഭവിച്ചവരിൽ ഉൾപ്പെടുന്നു. സ്വാതന്ത്രാനന്തരം [[1969|1969ൽ]] ഇത് സ്മാരകമാക്കി മാറ്റി.[[പ്രമാണം:Cellular jail or kaalaapani.jpg|thumb|left|250px|പോർട്ട്ബ്ലയറിലെ സെല്ലുലാർ ജയിൽ - വാച്ച്ടവറും ജയിലിന്റെ രണ്ടു വിംഗുകളും]]
[[പ്രമാണം:Kalapani 05.jpg|thumb|right|250px|ആന്തമാനിലെ പ്രസിദ്ധമായ സെല്ലുലാർ ജയിൽ, സൂര്യാസ്തമയത്തിന്റെ ശോഭയിൽ]]