"ഉണ്ണിച്ചിരുതേവീചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

rebooting...
 
വരി 3:
പ്രാചീന [[മണിപ്രവാളചമ്പുക്കൾ|മണിപ്രവാളചമ്പുക്കളിൽ]] ഒന്നാണ്‌ '''ഉണ്ണിച്ചിരുതേവീചരിതം'''. രായരമ്പിള്ള എന്ന നർത്തകിയുടെ പുത്രിയായ ഉണിച്ചിരുതേവിയാണ്‌ ഇതിലെ നായിക. ഉണ്ണിച്ചിരുതേവിയിൽ അനുരക്തനായി [[ദേവേന്ദ്രൻ]] ഭൂമിയിൽ വരുന്നതും കാഴ്ച്ചകൾ കണ്ട് അവളുടെ ഗൃഹത്തിലെത്തുന്നതുമാണ് പ്രതിപാദ്യം.
== ഉള്ളടക്കം ==
[[ശിവൻ|ശിവനെ]] സ്തുതിച്ചുകൊണ്ടാണ്‌ കാവ്യം ആരംഭിക്കുന്നത്. ശേഷം വാഗ്ദേവതയെയും [[ഗണപതി|ഗണപതിയെയും]] സ്തുതിച്ച്, അച്ചൻ രചിച്ച മഹാകാവ്യചന്ദ്രോദയത്തിനു മുമ്പിൽ ഒരു മിനുങ്ങിനുതുല്യമാണ് തന്റെ ഗദ്യമെന്ന ആമുഖത്തോടെ പ്രതിപാദനത്തിലേക്ക് കടക്കുന്നു. [[ആര്യാവൃത്തം|ആര്യാവൃത്തത്തിൽ]] എഴുതിയ ഒരു ശ്ലോകമൊഴികെ [[ദണ്ഡകം|ദണ്ഡകപ്രായമായ]] ഗദ്യങ്ങൾ മാത്രമാണ് കാവ്യത്തിനകത്തുള്ളത്. 30 [[ചമ്പു|ചമ്പൂഗദ്യങ്ങൾ]] ഉണ്ട്.
 
[[അറുപത്തിനാല് ഗ്രാമങ്ങൾ|ബ്രാഹ്മണഗ്രാമങ്ങളിൽ]] ‘നായകമണി’യായ ചോകിരം ഗ്രാമത്തിൽ (ഇന്നത്തെ [[ശുകപുരം]]) ആതവർമ്മ സ്ഥാപിച്ച ക്ഷേത്രത്തിന്റെ പുരാവൃത്തത്തെയും അവിടെ പ്രതിഷ്ഠിച്ച അർദ്ധനാരീശ്വരനായ [[ശുകപുരം ദക്ഷിണാമൂർത്തിക്ഷേത്രം|തെങ്കൈലനാഥനെയും]] വർണ്ണിച്ചുകൊണ്ടാണ് കഥാരംഭം. [[ആഴ്വാഞ്ചേരി മന|ആഴ്വാഞ്ചേരിത്തമ്പ്രാക്കളാകുന്ന]] ബ്രഹ്മാവിനോടും നീലഞ്ചുവരരാകുന്ന (അകവൂർ മന) കർണ്ണികയോടും [[അഷ്ടഗൃഹങ്ങൾ|എട്ടില്ലങ്ങളാകുന്ന]] അകവിതളുകളോടും ബന്ധുഗ്രാമങ്ങളാകുന്ന പുറവിതളുകളോടും കൂടിയ, ‘മലർമകളാലുപലാളിത’മായ നാഭീനളിനമാണ് ചോകിരം ഗ്രാമം. അവിടെ സ്ഥിതി ചെയ്യുന്ന [[പൊയിലം]] എന്ന സ്ഥലത്തിന്റെ വർണ്ണനയാണ് പിന്നീട്. പൊയിലത്തിന്റെ പ്രകൃതി വർണ്ണിച്ച ശേഷം [[വള്ളുവനാട്|വള്ളുവനാട്ടു]] സാമന്തർക്കുതുല്യരായ [[സോമയാജി|സോമയാജികളെക്കുറിച്ച്]] പറയുന്നു. പൊയിലത്തെ കൃഷ്ണനെ ഭക്തിസാന്ദ്രമായി കീർത്തിക്കുന്നുണ്ട് കവി. നായികാഗൃഹമായ തോട്ടുവായ്പള്ളിയെന്ന നടീമന്ദിരത്തിന്റെ പ്രകൃതി ദീർഘമായി വർണ്ണിക്കുന്നു പിന്നെ.
വരി 12:
 
ലഭിച്ച ഭാഗം ഇവിടെ അവസാനിക്കുന്നു. ഗദ്യങ്ങളിൽ പല ഭാഗങ്ങളും നശിച്ചുപോയ അവസ്ഥയിലാണ്; വിശേഷിച്ചും മുപ്പതാം ഗദ്യം.
 
== കവി, ദേശം, കാലം ==
പന്നിയൂർ ഗ്രാമക്കാരെ ശകാരിക്കുന്ന കവി ചോകിരം ഗ്രാമക്കാരനാണ് എന്ന് ഊഹിക്കാം. ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്ന ചിരുതേവീകാമുകനായ മണിപ്രവാളകവി കവിയുടെതന്നെ പ്രതിരൂപമാകണം. ഗ്രന്ഥാവസാനം ‘മറയഞ്ചേരിക്കേരളമിശ്രാമറവാചാ’ എന്ന പരാമർശംവെച്ച് മറയഞ്ചേരി ([[മറവഞ്ചേരി]]) നമ്പൂതിരിമാരിൽ ആരെങ്കിലുമാകാം കവിയെന്ന് [[പി.വി. കൃഷ്ണൻ നായർ|പി.വി. കൃഷ്ണൻ നാ‍യർ]] പറയുന്നു. ഉണ്ണിച്ചിരുതേവിയെക്കുറിച്ച് അച്ചൻ രചിച്ച മഹാകാവ്യത്തെക്കുറിച്ച് കാവ്യാരംഭത്തിൽ പറയുന്നുണ്ട്. ‘അച്ചൻ’ കവിയുടെ അച്ഛനോ അച്ചൻ എന്നു വിളിക്കപ്പെടുന്ന ഏതെങ്കിലും വ്യക്തിയോ ആകാം.
"https://ml.wikipedia.org/wiki/ഉണ്ണിച്ചിരുതേവീചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്