"അധിവാസക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Human settlement}} മനുഷ്യൻ പ്രത്യേക പ്രദേശങ്ങളിൽ നടത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 27:
==നഗരാധിവാസം==
ഭൂമിയുടെ പ്രതലസംരചനയെ തിരുത്തിക്കുറിക്കുന്നതിനുള്ള മനുഷ്യപ്രയത്നത്തിന്റെ ഉത്തമോദാഹരണങ്ങളാണ് നഗരങ്ങൾ. മിക്കപ്പോഴും അവയ്ക്കു മനുഷ്യനിർമിതങ്ങളായ ചുറ്റുപാടുകൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. നഗരങ്ങൾ ഗ്രാമങ്ങളിൽനിന്നും പല കാരണങ്ങൾകൊണ്ടും ഭിന്നമാണ്. ജനസംഖ്യയിലും ജനനിബിഡതയിലും വളരെയേറെ മുന്നിലാണ് നഗരങ്ങൾ. ച.കി.മീ.ന് 10,000-ത്തിലേറെ ആളുകൾ നിവസിക്കുന്ന ധാരാളം വൻനഗരങ്ങൾ ഇന്ന് ലോകത്തുണ്ട്. ഇത്തരത്തിലുള്ള ജനപ്പെരുപ്പംമൂലം ഭൂതലത്തിനു മുകളിലും താഴെയുമായി തന്റെ അധിവാസത്തിനു കൂടുതൽ സ്ഥലം കണ്ടെത്തുവാൻ നഗരത്തിലെ മനുഷ്യൻ നിർബന്ധിതനായിരിക്കുന്നു. വമ്പിച്ച ജനതതികളെ അധിവസിപ്പിക്കുന്നവയാണ് നഗരങ്ങൾ. ഇവയുടെ നിർവചനവും വിഭജനക്രമവും ഓരോ രാജ്യത്തും വ്യത്യസ്തമായി കാണുന്നു. നഗരാധിവാസത്തിന്റെ അതിര് നിർണയിക്കുന്ന കാര്യത്തിലും ബഹുമുഖമായ പ്രശ്നങ്ങളുണ്ട്. മിക്കപ്പോഴും നഗരത്തിന്റെ പുറംഭാഗങ്ങളിലേക്കു പോകുന്തോറും ജനസാന്ദ്രത കുറഞ്ഞ് ഗ്രാമാധിവാസമായി പരിണമിക്കുന്നതായാണ് കണ്ടുവരുന്നത്. മനുഷ്യരുടെ ദൈനംദിന പ്രവൃത്തികളും ജീവനോപാധികളും നഗരത്തിൽ വ്യത്യസ്തമായിരിക്കും. ആധുനികയുഗത്തിൽ നഗരങ്ങൾക്കു വിദ്യാഭ്യാസകേന്ദ്രം എന്ന ബഹുമതിയും കൈവന്നിട്ടുണ്ട്. ഓരോ നഗരത്തിനും തനതും സവിശേഷവുമായ വാസ്തുരൂപം ഉണ്ടായിരിക്കുമെന്നതും പരിഗണനീയമായ വസ്തുതയാണ്.
==ഗരങ്ങളുടെനഗരങ്ങളുടെ ഉദ്ഭവവും സ്ഥാനവും==
[[File:Dholavira1.JPG|thumb|200px|right|സിന്ധുനദീതടസംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ]]
മാനവസംസ്കാരത്തിന്റെ ആദ്യഘട്ടങ്ങളിൽത്തന്നെ നഗരാധിവാസം ആരംഭിച്ചിരുന്നു. 5,000 വർഷങ്ങൾക്കു മുൻപുതന്നെ സിന്ധുനദീതടത്തിലും പൂർവ-ഏഷ്യയിലും നഗരങ്ങൾ സ്ഥാപിതമായിരുന്നു. ഈ നഗരങ്ങൾ ജലസേചനത്തിലൂടെയുള്ള കൃഷിക്ക് പ്രാധാന്യമുള്ള അധിവാസകേന്ദ്രങ്ങളായിരുന്നു. ഇവിടെ കലയും സംസ്കാരവും വളരാൻ തുടങ്ങി. നാനാമുഖമായ വിജ്ഞാനത്തിന്റെ വളർച്ച ഈ നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ആദ്യത്തെ യന്ത്രസാമഗ്രികളുടെ കണ്ടുപിടിത്തവും ഇക്കാലത്തുതന്നെയായിരുന്നു. ഭക്ഷ്യസാധനങ്ങളുടെ സമൃദ്ധമായ ഉത്പാദനം കൂടുതൽ ആളുകൾക്ക് അന്യപ്രവൃത്തികളിൽ വ്യാപരിക്കുന്നതിന് അവസരം നല്കിയതുകൊണ്ടാണ് മേല്പറഞ്ഞ പുരോഗതി നേടാൻ സാധിച്ചത്. മാനവ ചരിത്രത്തിലെ ഈ ഘട്ടത്തെ ആദ്യത്തെ സംസ്കാരിക (നാഗരിക) വിപ്ളവമായി കണക്കാക്കാവുന്നതാണ്. ഏതാണ്ട് ഇക്കാലത്തുതന്നെ ഇത്തരത്തിലുള്ള പുരോഗതി ചൈനയിലും മധ്യ-ദക്ഷിണ അമേരിക്കയിലുമുള്ള ജനങ്ങൾ നേടിക്കഴിഞ്ഞിരുന്നു. ഇന്നത്തെ പടുകൂറ്റൻ നഗരങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ മേല്പറഞ്ഞ നഗരങ്ങൾ നന്നേ ചെറുതായിരുന്നു. നഗരങ്ങളുടെ യഥാർഥമായ വളർച്ച വ്യാവസായിക വിപ്ളവത്തെ തുടർന്നായിരുന്നു. പ്രകൃതിവ്യവസ്ഥകളുടെ മേൽ തുടരെത്തുടരെ നേടാനൊത്ത ആധിപത്യം മനുഷ്യനെ നഗരാധിവാസത്തിലേക്കു കൂടുതൽ അടുപ്പിക്കുകയും നഗരങ്ങളുടെ അഭൂതപൂർവമായ വളർച്ചയ്ക്കു നിദാനമാകുകയും ചെയ്തു. ഇന്നത്തെ വൻനഗരങ്ങളിൽ ഒട്ടുമുക്കാലും ആദ്യകാലത്ത് വൻതോതിലുള്ള ഉത്പാദനകേന്ദ്രങ്ങളായിരുന്നു. എന്നാൽ ഈയിടെയായി നഗരങ്ങളുടെ പ്രാധാന്യം വിനിമയകേന്ദ്രങ്ങളെന്ന നിലയിലാണ്.
 
==നാഗരികതയുടെ വളർച്ച==
കഴിഞ്ഞ ഒന്നര ശതാബ്ദങ്ങൾക്കുള്ളിൽ ലോകത്തെ നഗരങ്ങൾക്ക് അഭൂതപൂർവമായ വികാസം ഉണ്ടാവുകയും വിപുലമായ ഒരു ഭൂഭാഗം വൻനഗരങ്ങളുടെ പശ്ചിഭൂമി (hinderland) എന്ന നിലയിൽ വളരുകയും ചെയ്തു. എ.ഡി. 1800-ൽ 20,000ത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിൽ വസിക്കുന്നവർ ലോകജനസംഖ്യയുടെ കേവലം 2.4 ശതമാനം മാത്രമായിരുന്നു. 1960-ൽ അത് 27.1 ശതമാനം ആയി. ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളുടെ എണ്ണം 19-ാം ശ.-ത്തിന്റെ ആരംഭത്തിൽ 50 മാത്രമായിരുന്നു; ഒന്നര ശതകങ്ങൾകൊണ്ട് അത് 900-ൽ കവിഞ്ഞു.
"https://ml.wikipedia.org/wiki/അധിവാസക്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്