"ദേവദാരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
ദേവദാരുവിന്റെ തടി ഈടും ഉറപ്പും ഉള്ളതാണ്. കടുപ്പവും സുഗന്ധവുമുള്ള കാതലിന് മഞ്ഞ കലർന്ന ഇളം തവിട്ടുനിറമായിരിക്കും. കാതലിൽനിന്ന് സെഡാർ തൈലം ലഭിക്കുന്നു. തടിയിലെ കറയോടുകൂടിയ ഈ തൈലത്തിലുള്ള ഒലിയോറെസിൻ (Oleoresin) 'കലങ്കതേൻ' എന്നറിയപ്പെടുന്നു. ടർപന്റയിൻ, കൊളെസ്റ്റെറിൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഡിയോഡോറോൺ, സെൻഡാറോൾ, ഐസോ സെൻഡാറോൾ, ഓക്സിഡോണിമക്കാലിൻ തുടങ്ങിയ പദാർഥങ്ങളും ഈ തൈലത്തിൽനിന്നു വേർതിരിച്ചെടുത്തിട്ടുണ്ട്.
==ഔഷധ ഗുണങ്ങൾ==
ദേവദാരുവിന്റെ ഇലയും കാതലും തൈലവും ഔഷധയോഗ്യമാണ്. ഇതിന്റെ [[തൈലം]] ലേപനംചെയ്യുന്നത് [[വേദന|വേദനയ്ക്കും]] [[വാതം|വാതരോഗങ്ങൾക്കും]] ആശ്വാസമുണ്ടാക്കും. [[വൃക്ക|വൃക്കകളിലെയും]] [[മൂത്രാശയം|മൂത്രാശയത്തിലെയും]] ''കല്ലുകളെ'' ഉന്മൂലനം ചെയ്യാൻ സഹായകമായ ഇതിന്റെ തൈലം [[രക്തദൂഷ്യം]], [[കുഷ്ഠം]], [[പ്രമേഹം]], [[ജ്വരം]], [[പീനസം]], [[കാസം]], [[ചൊറി|ചൊറിച്ചില്]]‍, [[മലബന്ധം]] എന്നിവയെയും ശമിപ്പിക്കും. [[എപ്പിലെപ്സി]], [[മൂലക്കുരു]], [[ഹൃദ്രോഗം|ഹൃദ്രോഗങ്ങൾ]]‍, ത്വഗ്രോഗങ്ങൾ, [[പനി]] മുതലായ രോഗങ്ങൾക്കുള്ള ഔഷധനിർമാണത്തിനും ഇത് ഉപയോഗിക്കുന്നു.
==ചിത്രങ്ങൾ==
<gallery>
Image:Deodar shoots.jpg|''Cedrus deodara'' needles
Image:Deodar Cedar Cedrus deodara 'Gold Cone' Needle Closeup 3264px.jpg|''Cedrus deodara'' 'Gold Cone' needles
Image:Cedrus deodara Lokrum.jpg
Image:Pedrengo cedro nel parco Frizzoni.jpg|''
</gallery>
 
==അവലംബം==
"https://ml.wikipedia.org/wiki/ദേവദാരു" എന്ന താളിൽനിന്ന് ശേഖരിച്ചത്