"ഊർമ്മിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) രാമായണത്തിലെ കഥാപാത്രങ്ങൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ
വരി 1:
{{prettyurl|Urmila (Ramayana)}}
{{ToDisambig|വാക്ക്=ഊർമ്മിള}}
ഭാരതീയ ഇതിഹാസമായ [[രാമായണം|രാമായണത്തിൽ]] മിഥിലരാജാവായ [[ജനകൻ|ജനകന്റെ]] പുത്രിയാണ് '''ഊർമ്മിള'''. രാമായണത്തിലെ നായികയായ [[സീത]], ഊർമ്മിളയുടെ സഹോദരിയാണ്. [[ശ്രീരാമൻ|ശ്രീരാമന്റെ]] സഹോദരനായ [[ലക്ഷ്മണൻ]] സീതാസ്വയംവര സമയത്തുതന്നെ ഊർമ്മിളയെ വിവാഹം കഴിച്ചു. ഇവർക്ക് [[അംഗദൻ]], [[ധർമ്മകേതു]] എന്നീ പുത്രന്മാരുണ്ട്. നല്ല ജ്ഞാനിയും ചിത്രകാരിയുമായിരുന്നു ഊർമ്മിള.
 
== രാമായണത്തിലെ സാന്നിദ്ധ്യം==
ഊർമ്മിളയുടെ രാമായണത്തിലെ സാന്നിദ്ധ്യത്തെക്കുറിച്ച് രണ്ട് പക്ഷമാണുള്ളത്. ശ്രീരാമനോടൊപ്പം ലക്ഷ്മണനും പതിനാല് വർഷം വനവാസത്തിനുപോകാൻ തീരുമാനിച്ചപ്പോൾ ഊർമ്മിള തളർന്നുവീഴുകയും ബോധരഹിരതയാകുകുയം ചെയ്തു എന്നാണ് ഒന്നാമത്തെ പക്ഷം. വനവാസത്തിനുശേഷം ലക്ഷ്മണൻ തിരിച്ചുവന്നതിനുശേഷമാണത്രെ ഇവർ ബോധം വീണ്ടെടുത്തത്. പതിനാല് വർഷവും ഉറക്കമുപേക്ഷിച്ച് ശ്രീരാമനെയും സീതയെയയും സേവിച്ച ലക്ഷ്മണന്റെ തളർച്ചയെല്ലാം ഊർമ്മിള തന്നിലേക്കാവാഹിച്ചു എന്നാണ് ഇതിന്റെ ഓരു പാഠഭേദം.
 
വനവാസത്തിനുപോകാൻ തീരുമാനിച്ചപ്പോൾ താനും കൂടെവരുന്നുവെന്ന് ഊർമ്മിള പറഞ്ഞപ്പോൾ ലക്ഷ്മണൻ അവരെ നിരുത്സാഹപ്പെടുത്തുകയും തന്റെയും ജ്യേഷ്ഠന്റെയും അഭാവത്തിൽ തങ്ങളുടെ മാതാപിതാക്കളെ പരിചരിക്കണമെന്ന് ഊർമ്മിളയോട് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് രണ്ടാമത്തെ പക്ഷം. ഭർത്താവ് മടങ്ങിവരുന്നതുവരെ അവർ ഈ ഉത്തരവ് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു.
 
{{രാമായണം}}
 
"https://ml.wikipedia.org/wiki/ഊർമ്മിള" എന്ന താളിൽനിന്ന് ശേഖരിച്ചത്