"ശങ്കർ (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകങ്ങള്‍
→‎ചലച്ചിത്രജീവിതം: അംബിക കണ്ണി ശരിയാക്കി
വരി 16:
 
=== ചലച്ചിത്രജീവിതം ===
''ഒരു തലൈ രാഗം'' എന്ന തമിഴ് ചലച്ചിത്രത്തിലാണ് ശങ്കര്‍ ആദ്യമായി അഭിനയിക്കുന്നത്. വമ്പിച്ച സാമ്പത്തിക നേട്ടം കൈവരിച്ച ഈ ചിത്രം ശങ്കറിന് ധാരാളം ജനശ്രദ്ധ നേടിക്കൊടുത്തു. ഇതുമൂലം ഇദ്ദേഹത്തിന് മലയാളചലച്ചിത്രവേദിയിലേക്കുള്ള വഴി തുറക്കപ്പെടുകയും ചെയ്തു. മലയാളത്തില്‍ ശങ്കര്‍ ആദ്യമായി അഭിനയിക്കുന്നത് ''മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍'' എന്ന ചിത്രത്തിലാണ്. [[ഫാസില്‍]] സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ [[മോഹന്‍ലാല്‍]] ആയിരുന്നു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെയും ആദ്യം പുറത്തിറങ്ങിയ ചലച്ചിത്രം ഇതു തന്നെയായിരുന്നു. ശങ്കര്‍ എന്ന നടന്റെ പ്രശസ്തി ചൂഷണം ചെയ്യും വിധത്തില്‍ ധാരാളം ചലച്ചിത്രങ്ങള്‍ 80-കളില്‍ പുറത്തിറങ്ങി. മിക്കവയും വിജയചിത്രങ്ങളായിരുന്നു. തുടക്കക്കാലത്ത് താരപരിവേഷം കുറവായിരുന്ന, മോഹന്‍ലാലിന്റെയും, മമ്മൂട്ടിയുടേയും കൂടെ അനവധി ചിത്രങ്ങളില്‍ നായകവേഷങ്ങളില്‍ തിളങ്ങിയ നടനായിരുന്നു ശങ്കര്‍. അക്കാലത്ത് നിലവാരം കുറഞ്ഞ ചിത്രങ്ങള്‍ പോലും ശങ്കറിന്റെ സാന്നിധ്യം മൂലം മാത്രം വിജയം കൈവരിച്ചിട്ടുണ്ട്. പഴയകാല നായിക നടിമാരായിരുന്ന [[മേനക]], [[അംബിക (ചലച്ചിത്രനടി)|അംബിക]] തുടങ്ങിയവര്‍ ധാരാളം ശങ്കര്‍ ചിത്രങ്ങളില്‍ നായികമാരായി അഭിനയിച്ചിട്ടുണ്ട്. 80-കളുടെ അവസാനത്തോടെ ശങ്കര്‍ ചലച്ചിത്രങ്ങളില്‍ നിന്ന് സജീവമല്ലാതെയാകുകയും, ശങ്കര്‍ തന്റെ വ്യക്തിപരമായതും, ബിസിനസ്സ് പരമായ കാരണങ്ങള്‍ മൂലവും യു.എസ്.എ(USA)യിലേക്ക് താമസം മാറ്റുകയും ചെയ്തും. കുറച്ച് കാലങ്ങള്‍ക്ക് ശേഷം ചലച്ചിത്രങ്ങളിലേക്ക് മടങ്ങിവന്ന ശങ്കറിന് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെയാകുകയും. അഭിനയിച്ച ചിത്രങ്ങളാകട്ടെ വിജയിക്കാതെയാകുകയും ചെയ്തു. ഇത് പിന്നീടുള്ള ശങ്കറിന്റെ ചലച്ചിത്ര വളര്‍ച്ചക്ക് കോട്ടം തട്ടുകയും ചെയ്തു.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
"https://ml.wikipedia.org/wiki/ശങ്കർ_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്