"മൈക്രോഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
===കപ്പസിറ്റര്‍ അഥവാ ഇലക്ട്രോസ്റ്റാറ്റിക് മൈക്രോഫോണുകള്‍===
ഇത്തരം മൈക്രോഫോണുകളില്‍ ശബ്ദത്തിനനുസരിച്ച് വിറക്കുന്ന ഒരു ഡയഫ്രം, ഒരു കപ്പാസിറ്ററിന്റെ രണ്ട് പ്ലേറ്റുകളില്‍ ഒന്നായി വര്‍ത്തിക്കുന്നു. ശബ്ദവ്യത്യാസത്തിനനുസരിച്ച് ഈ ഡയഫ്രം വിറക്കുമ്പോള്‍ രണ്ടാമത്തെ പ്ലേറ്റുമായുള്ള അകലം കൂടുകയും കുറയുകയും ചെയ്യുന്നു. കപ്പാസിറ്ററിന്റെ കപ്പാസിറ്റന്‍സ് പ്ലേറ്റുകള്‍ തമ്മിലുള്ള അകലത്തിന് വിപരീത അനുപാതത്തിലായതിനാല്‍, അകലം വ്യത്യാസപ്പെടുന്നതിനനുസരിച്ച് കപ്പസിറ്റന്‍സും വ്യത്യാസപ്പെടുന്നു.
:<math>C = \epsilon_{r}\epsilon_{0} \frac{A}{d}</math> (in SI units)
ഫലത്തില്‍ കപ്പാസിറ്ററിന്റെ കപ്പാസിറ്റന്‍സ് ശബ്ദത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. അപ്പോള്‍ ഈ പ്ലേറ്റുകള്‍ക്കിടയില്‍ പ്രയോഗിച്ചിരിക്കുന്ന വോള്‍ട്ടതയിലും വ്യത്യാസം വരുന്നു. (C=Q/V എന്ന സമവാക്യം പ്രകാരം). ഈ വോള്‍ട്ടതാ വ്യതിയാനത്തെ വൈദ്യുത തരംഗമാക്കി ഉപയോഗിക്കുന്നു.
 
===ഇലക്ട്രറ്റ് മൈക്രോഫോണുകള്‍===
കപ്പസിറ്റര്‍ മൈക്രോഫോണുകളുടെ തന്നെ പുതിയ ഒരു രൂപകല്പനയാണ് ഇലക്ട്രറ്റ് മൈക്രോഫോണുകള്‍. കപ്പാസിറ്റര്‍ മൈക്രോഫോണുകളിലേതു പോലെ പുറമെ നിന്നും ചാര്‍ജ്ജ് കൊടുക്കുന്നതിനു പകരം, ഇലക്ട്രറ്റ് മൈക്രോഫോണുകളില്‍ സ്ഥിരമായി ചാര്‍ജ്ജ് ചെയ്യപ്പെട്ട പ്ലേറ്റ് ആണ് ഉപയോഗിക്കുന്നത്.
 
===ഡൈനാമിക് മൈക്രോഫോണുകള്‍===
ഇത്തരം മൈക്രോഫോണുകള്‍ വിദ്യുത്കാന്തികപ്രേരണം വഴിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു കാന്തിക മണ്ഡലത്തില്‍ സ്വതന്ത്രമായി ചലിക്കാന്‍ കഴിയുന്ന ഒരു കോയില്‍, ഇതിന്റെ ഡയഫ്രവുമായി ഘടിപ്പിച്ചിട്ടുണ്ടാകും. ഈ കോയില്‍ ശബ്ദവ്യത്യാസതിനനുസരിച്ച് കാന്തിക മണ്ഡലത്തില്‍ ചലിക്കുന്നു. അപ്പോള്‍ അതില്‍ ശബ്ദവ്യത്യാസത്തിന് അനുസൃതമായ വൈദ്യുത പ്രവാഹം ഉണ്ടാകുന്നു.
 
 
 
{{ഫലകം:Basic computer components}}
"https://ml.wikipedia.org/wiki/മൈക്രോഫോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്