"ലക്ഷ്മണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
== ലക്ഷ്മണ രേഖ ==
അഴകുള്ള [[മാന്‍|മാനായി]] മാറി വന്ന [[മാരീചന്‍|മാരീചനെ]] കണ്ട് അകൃഷ്ടയായ [[സീത]], [[മാന്‍|മാനിനെ]] പിടിച്ചുകൊടുക്കുവാന്‍ തന്റെ പതിയായ [[ശ്രീരാമന്‍|ശ്രീരാമനോടാവശ്യപ്പെട്ടു]]. മാനിനെ പിടിക്കുവാന്‍ പോയ രാമന്‍ സീതയ്ക്ക് കാവലായി ലക്ഷമണനെ നിയോഗിച്ചിരുന്നു. ദൂരെയെത്തിയ [[മാരീചന്‍]] രാമന്റെ [[ശബ്ദം|ശബ്ദത്തില്‍]] കരയുകയും, ഇതു കേട്ട [[സീത]] പരിഭ്രാന്തിപ്പെടുകയും സോദരന്റെ രക്ഷാര്‍ത്ഥം ചെന്നെത്തുവാന്‍ ലക്ഷമണനോടാവശ്യപ്പെടുകയും ചെയ്തു. രാമന് ഒന്നും സംഭവിക്കില്ല എന്നറിഞ്ഞിരുന്ന ലക്ഷമണന്‍ ആദ്യം വിസമ്മതിക്കുകയും, ആശങ്കയാല്‍ പോകുവാനും തുനിഞ്ഞു. പോകുന്നതിനു മുന്‍പ് കുടിലുനു ചുറ്റും തന്റെ സിദ്ധിയാല്‍ ഒരു [[രേഖ]] വരയ്ക്കുകയും, ഈ രേഖകടന്ന് ആര് അകത്തുവരാന്‍ ശ്രമിച്ചാലും തത്ക്ഷണം [[മരണം|മരിക്കും]] എന്നു സീതയോട് അറിയിക്കുകയും ചെയ്തു. ഒരു കാരണവശാലും ഈ രേഖ മറികടക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ദേവിക്കാപത്തണയും എന്ന മുന്നറിയിപ്പും നല്‍കിയശേഷം രാമരക്ഷാര്‍ത്ഥം ലക്ഷമണന്‍ പോകുകയും ചെയ്തു. ഈ തക്കത്തിന് [[രാക്ഷസന്‍|രാക്ഷസരാജാവായ]] [[രാവണന്‍]] ഒരു [[മുനി|മുനിയുടെ]] രൂപത്തില്‍ എത്തുകയും അദ്ദേഹത്തെ ശിശ്രൂഷിക്കുന്നതിനായി ലക്ഷമണന്റെ മുന്നറിയിപ്പവഗണിച്ച് രേഖ മറികടക്കുകയും, രാവണന്‍ സീതയെ അപഹരിച്ച് [[ലങ്ക|ലങ്കയിലേക്ക്]] കൊണ്ടുപോവുകയും ചെയ്തു എന്നാണ് [[രാമായണം|രാമായണത്തില്‍.]]
ചെയ്യുന്നതിന്റെ പരിമിതിയായി സാധാരണ ജനങ്ങളില്‍ ചിലര്‍ ലക്ഷമണ രേഖ താണ്ടരുത് എന്ന് പറയാറുണ്ട്.
"https://ml.wikipedia.org/wiki/ലക്ഷ്മണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്