"ദീപക് ദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
ലിങ്ക് ശരിയാക്കി
വരി 25:
 
==ആദ്യകാലം==
''ദീപക് ദേവരാജ്'' എന്നാണ് ദീപക് ദേവിന്റെ യഥാര്‍ത്ഥ പേര്. [[തലശ്ശേരി|തലശ്ശേരിയാണ്]] ദീപക്കിന്റെ സ്വദേശമെങ്കിലും വളര്‍ന്നത് [[ദുബായി|ദുബായിലാണ്]]. അവിടെയുള്ള ദുബായി ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ക്കെ തന്നെ ദീപക് കര്‍ണ്ണാടിക് സംഗീതവും പഠിക്കുന്നുണ്ടായിരുന്നു. പിന്നീട് കീബോര്‍ഡില്‍ ദീപക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് [[എ.ആര്‍. റഹ്മാന്‍]], [[ശങ്കര്‍ മഹാദേവന്‍|ശങ്കര്‍]] [[എഹ്സാന്‍]] [[ലോയ്]], [[സന്ദീപ് ചൗട്ട]], [[വിദ്യാസാഗര്‍]], [[അനു മാലിക്]], [[എം.എം. ക്രീം]], [[മണി ശര്‍മ്മ]], [[അദേഷ് ശ്രീവാസ്തവ്]] തുടങ്ങിയ മഹാരഥന്‍മാരുടെ കൂടെ അദ്ദേഹം പ്രവര്‍ത്തിച്ചു. [[സിദ്ദിഖ് (സം‌വിധായകന്‍)|സിദ്ധിക്ക്]] സംവിധാനം ചെയ്ത ''[[ക്രോണിക്ക് ബാച്ചിലര്‍ (മലയാളചലച്ചിത്രം)|ക്രോണിക്ക് ബാച്ചിലറാണ്]]'' ദീപക്ക് സംഗീത സം‌വിധാനം ചെയ്ത ആദ്യ മലയാള ചിത്രം.
 
ഒരു അഭിമുഖത്തില്‍ ദീപക്ക് തന്റെ ബിരുദ പഠനത്തിനു ശേഷം താന്‍ സംഗീതം പാടെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായിരുന്നു എന്ന് പറഞ്ഞിരുന്നു. ഓരോ തവണയും തന്റെ കീബോര്‍ഡ് വില്‍ക്കാന്‍ ശ്രമിക്കുമ്പോഴും അത് തന്റെ അടുക്കല്‍ തന്നെ തിരികെ വരികയായിരുന്നു. അഡ്വാന്‍സ് തന്നിട്ട് മുഴുവന്‍ പണം കിട്ടാതെ മൂന്ന് പേര്‍ ഈ കീബോര്‍ഡ് തിരികെ ഏല്പ്പിച്ചുകഴിഞ്ഞപ്പോഴാണ് സിദ്ധിക്ക്[[സിദ്ദിഖ് - ലാല്‍]] കൂട്ടുകെട്ട് തങ്ങളുടെ സ്റ്റേജ് പരിപാടികള്‍ക്കിടയില്‍ ഇടയ്ക്ക് കുറച്ച് സംഗീതം നല്‍കാന്‍അവതരിപ്പിക്കാന്‍ ദീപക്കിനെ വിളിച്ചത്. ദീപക്കിന്റെ പ്രതിഭയില്‍ തൃപ്തരായ ഇവര്‍, തങ്ങളുടെ അടുത്ത ചിത്രമായ ക്രോണിക്ക് ബാച്ചിലറിനു സംഗീതം നല്‍കാന്‍ ദീപക്കിനെ ക്ഷണിച്ചു.
 
സ്മിതയാണ് ദീപക്കിന്റെ ഭാര്യ. ഇവരുടേത് പ്രേമവിവാഹമായിരുന്നു. ദേവിക ദീപക്ദേവ്ദീപക് ദേവ് എന്നും പല്ലവി ദീപക് ദേവ് എന്നും പേരുള്ള രണ്ട് മക്കളുണ്ട് ഈ ദമ്പതികള്‍ക്ക്. ഇവര്‍ [[ചെന്നൈ|ചെന്നെയിലാണ്]] സ്ഥിരതാമസമാക്കിയിരിക്കുന്നത്.
 
== ചിത്രങ്ങള്‍ ==
"https://ml.wikipedia.org/wiki/ദീപക്_ദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്