"കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 19:
ഈ [[ക്ഷേത്രം]] ആദ്യം [[ദ്രാവിഡര്‍|ദ്രാവിഡന്മാരുടേതായിരുന്നു]]. പതിവ്രത [[ദൈവം]] എന്ന പത്തിനിക്കടവുള്‍ കുരുമ്പയായിരുന്നു പ്രതിഷ്ഠ. [[സംഘകാലം|സംഘകാലത്ത്]] നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം (ഇന്നു കാണൂന്ന ക്ഷേത്രമല്ല) നിര്‍മ്മിച്ചത് [[ചേരന് ചെങ്കുട്ടുവന്|ചേരന് ചെങ്കുട്ടുവനാണ്]]. <ref>എ. ശ്രീധരമേനോന്, കേരളശില്പികള്‍. ഏടുകള്‍ 18-19, നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988 </ref> [[കണ്ണകി|പത്തിനിക്കടവുള്‍]] എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാകന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തില്‍ നിന്നാണ് കൊണ്ടുവന്നതെന്ന് സംഘകാലസാഹിത്യങ്ങളില്‍ പരാമര്‍ശിക്കുന്നു. ഇതിന്റെ പ്രതിഷ്ഠാചടങ്ങുകളില്‍ അനേകം രാജാക്കന്മാര് പങ്കെടുത്തിരുന്നു. [[ശ്രീലങ്ക|സിലോണിലെ]] [[ഗജബാഹു ഒന്നാമന്]] അവരില്‍ ഒരാളാണ്. [[കൊടുങ്ങല്ലൂര്‍ ഭരണി|ഭരണി]] ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടല്‍, [[കാവുതീണ്ടല്]], [[തെറിപ്പാട്ട്]] എന്നിവയാണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി നേടിക്കൊടുത്തത്.
പില്ക്കാലത്ത് ചേരരാജാക്ന്മാര് ബുദ്ധമതം സ്വീകരിച്ചതോടെ കാവും ബുദ്ധവിഹാരമായി. എന്നാല്‍ ഇത്
ചേരന് ചെങ്കുട്ടുവന് പ്രതിഷ്ഠിച്ച കണ്ണകിയുടെ സ്മാരകശില പിന്നീട് മാറ്റങ്ങള്‍ക്ക് വിധേയമായി കാളീക്ഷേത്രമായി രൂപാന്തരം പ്രാപിച്ചു എന്നാണ് കരുതപ്പെടുന്നത്. [[മഹായാമന്‍]] [[പാലി|പാലിഭാഷയില്‍]] രചിച്ച [[മഹാവംശം|മഹാവംശത്തില്‍]] എ.ഡി. 2-ആം നൂറ്റാണ്ടില്‍ [[ഗജബാഹു]] [[സിലോണ്‍|സിലോണില്‍]] വാണിരുന്നതായും വഞ്ചിയില്‍ വന്ന് പത്തിനീദേവി പ്രതിഷ്ഠാഘോഷത്തില്‍ പങ്കെടുത്തതായും പറഞ്ഞുകാണുകയാല്‍ <ref> {{cite book |last=ഇളയത്|first=കുഞ്ഞിക്കുട്ടന്‍|authorlink=കുഞ്ഞിക്കുട്ടന്‍ ഇളയത്|coauthors= |title=കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ |year=2002|publisher=H & C Publishing House |location= Thrissur }} </ref> 1800 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂരില്‍ കണ്ണകീപ്രതിഷ്ഠ നടന്നതായി കണക്കാക്കാം. ചേരന് ചെങ്കുട്ടവന് പ്രതിഷ്ഠിച്ച വിഗ്രഹം ഒറ്റമുലയുള്ള കണ്ണകിയുടെതായിരുന്നു എന്നാണ് സാഹിത്യപരാമര്‍ശം. വസൂരിമാലയ്ക്ക് മാത്രമേ ഈ ആകാരസാമ്യം ഉള്ളൂ.
|