"കെന്നി റോജേർസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 30:
അടുത്തകാലത്ത് പ്രശസ്തമായ ആല്‍ബം "വാട്ടര്‍ & ബ്രിഡ്ജസ്" ആണ്‌. ഇത് ബില്‍ബോഡ്, കണ്ട്രി ആല്‍ബങ്ങളുടെ വില്പനയില്‍ 5-‍ാം സ്ഥാനത്തെത്തിയിരുന്നു. ''ഐ കാന്‍‍ട് അണ്‍ലവ് യൂ'' എന്ന അതിലെ ഒരു ഗാനം ഏറ്റവും കേള്‍ക്കുന്ന ഗാനങ്ങളുടെ പട്ടികയിലുമെത്തി. വിന്നര്‍ ടേക്സ് ആള്‍, ദ ഫൈനല്‍ റോള്‍ ഓഫ് തെ ഡൈസ് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
==ജീവിതരേഖ==
ഒരു മരാശാരിയായിരുന്ന ഫ്ലോയ്ഡ് റോജേര്‍സിനും നര്‍സായിരുന്ന ഭാര്യ ലൂസിലിനും പിറന്ന ഏഴുമക്കളില്‍ നാലാമനായിരുന്നു കെന്നത്ത്. [[ഹൂസ്റ്റണ്‍ (ടെക്സാസ്)‌ഹൂസ്റ്റണിലെ‌|ഹൂസ്റ്റണിലെ]] ജെഫേര്‍സണ്‍ ഡേവിസ് ഹൈസ്കൂളില്‍ നിന്നും അദ്ദേഹം ബിരുദമെടുത്തു. അഞ്ച് തവണ വിവാഹം കഴിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ ഭാര്യ വാന്‍ഡ മില്ലര്‍ ആണ്. നാലാമത്തെ ഭാര്യ പ്രശസ്ത നടിയായിരുന്ന മറിയാന്‍ ഗോര്‍ഡണ്‍ റോജേര്‍സ് ആയിരുന്നു. അദ്ദേഹത്തിന് ഒരു മകളും നാല് ആണ്മക്കളും ഉണ്ട്. ഇതിലെ രണ്ട് പേര് അദ്ദേഹത്തിന് 65 വയസ്സുള്ളപ്പോള്‍ ഉണ്ടായ ഇരട്ടകളാണ്.
 
==ഗാന രംഗത്ത്==
[[1950]]-ന്റ്റെ മധ്യത്തോടെ സ്കോളേര്‍സ് എന്ന ഡൂ-വോപ് സംഘവുമൊത്ത് വളരെ പ്രശസ്തമായ “പുവര്‍ ലിറ്റില്‍ ഡോഗീ” എന്ന ഗാനം നിര്‍മ്മിച്ചതോടെയാണ് ഗാന രംഗത്ത് അദ്ദേഹത്തിന്‍റെ സാധന ആരംഭിച്ചത്. ഈ ഗാനത്തിന്‍റെ പ്രധന ഗായകന്‍ റോജേര്‍സ് ആയിരുന്നില്ല. രണ്ട് ഗാനങ്ങള്‍ കൂടി നിര്‍മ്മിച്ചതോടെ പ്രധാനഗായകന്‍ ഒറ്റക്ക് പാടാനാരംഭിക്കുകയും സംഘം ശിഥിലമാകുകയും ചെയ്തു. അതോടെ കെന്നി റോജേര്‍സും സ്വന്തമായി “ദാറ്റ് ക്രേസി ഫീലിങ്ങ്” എന്ന ഗാനം നിര്‍മ്മിച്ചു.(1958). എന്നാല്‍ ഗാനവില്പന കുറഞ്ഞതോടെ അദ്ദേഹം ദ ബോബി ഡൊള്‍ ട്രയോ എന്ന ജാസ് സംഘത്തില്‍ ചേര്‍ന്നു. ഈ സംഘം നിരവധി ആരാധക സംഘങ്ങള്‍ക്കായി പാട്ടുകള്‍ പാടുകയും കൊളംബിയ റെക്കോഡ്സിനുവേണ്ടി ഗാനം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഈ സംഘം 1965-ല് പിരിഞ്ഞു. താമസിയാതെ മെര്‍കുറി റെക്കോഡ്സിനുവേണ്ടി അദ്ദേഹം “ഹീറ്സ് ദാറ്റ് റെയ്നി ഡേ” എന്ന പാട്ടു നിര്‍മ്മിക്കുകയും അത് പരാജയപ്പെടുകയും ചെയ്തു. മിക്കി ഗില്ലി, എഡ്ഡി അര്‍ണോള്‍ഡ് തുടങ്ങി അക്കാലത്തെ പ്രശസ്ത പാട്ടുകാര്ക്കു വേണ്ടി ഗാനരചയിതാവ്, നിര്‍മ്മാതാവ്, സം‍വിധായകന്‍ എന്നീ നിലകളിലും അദ്ദേഹം ജോലിയെടുത്തിട്ടുണ്ട്. 1966-ല് ന്യൂ ക്രിസ്റ്റി മിന്‍സ്റ്റ്രെല്‍‍സില്‍ ഗായകനും ബേസ് ഗിറ്റാര്‍ വായനക്കാരനുമായി അദ്ദേഹം ചേര്‍ന്നു.
"https://ml.wikipedia.org/wiki/കെന്നി_റോജേർസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്