കെന്നി റോജേർസ്

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്

അമേരിക്കക്കാരനായ കൺ‌ട്രി ഗായകനും ഗാനരചയിതാവും അഭിനേതാവും വ്യവസായിയുമാണ്‌ കെന്നി റോജേർസ്. (ജനനം:August 21, 1938). യഥാർത്ഥനാമം: കെന്നത്ത് റേ[1]. വിജയകരമായ കലാജീവിതത്തിനിടയിൽ വിവിധ ഗാനവിഭാഗങ്ങളിലായി 70ഓളം അതിപ്രശസ്തഗാനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ഗാനങ്ങളുടെ പട്ടികയിൽ 420 ആഴ്ചകൾ അദ്ദേഹത്തിന്റെ വിവിധപാട്ടുകൾ തുടർന്നിട്ടുണ്ട്.

Kenny Rogers
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംകെന്നത്ത് റേ[1] റൊജേർസ്
ഉത്ഭവംഹൂസ്റ്റൺ, ടെക്സസ്, അമേരിക്ക
തൊഴിൽ(കൾ)ഗായനൻ-ഗാനരചയിതാവ്, അഭിനേതാവ്, ഗാന നിർമ്മാതാവ്
ഉപകരണ(ങ്ങൾ)ഗാനം, ഗിത്താർ, ബേസ് ഗിത്താർ, ഹാർമോണിയം
വർഷങ്ങളായി സജീവം1958 – ഇന്നുവരെ
ലേബലുകൾക്യൂ റെക്കോർഡ്സ്, കാൾട്ടൺ റെക്കോർഡ്സ്, മെർകുറി റെക്കോർഡ്സ്, യുണൈറ്റഡ് ആർടിസ്റ്റ്സ് റെക്കോർഡ്സ്, ആർസി‌എ റെക്കോർഡ്സ്, റെപ്രിസ് റെക്കോർഡ്സ്,ജയന്റ് റെക്കോർഡ്സ്, അറ്റ്ലാന്റിക് റെക്കോർഡ്സ് , കർബ് റെക്കോർഡ്സ്, ഡ്രീംകാച്ചർ, കാപ്പിട്ടോൾ നാഷ്‌വില്ല്Nashville, ഡബിള്യുഎ
Spouse(s)Janice Gordon (1958-1960)
Jean Rogers (1960-1963)
Margo Anderson (1964-1976)
Marianne Gordon (1977-1993)
Wanda Miller (1997-present)

ഗാംബ്ലറ്, കെന്നി എന്നീ രണ്ട് ആൽബങ്ങൾ എബൗട്ട്.കോമിന്റെ 'ഇതുവരെ ഏറ്റവും സ്വാധിനിച്ചിട്ടുള്ള 200 ആൽബങ്ങൾ' എന്നതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. [2] 1986-ൽ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട ഗായകൻ എന്ന ബഹുമതി യുഎസ്‌എ ടുഡേ യുംപീപ്പ്‌ളും അദ്ദേഹത്തിനു നൽകുകയുണ്ടായി.[3] സാമൂഹ്യക്ഷേമപ്രവർത്തനത്തിനും ഗാനങ്ങൾക്കുമായി അദ്ദേഹത്തിന്‌ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. അമേരിക്കൻ മൂസിക് അവാർഡ്, ഗ്രാമി അവാർഡ്, അക്കാഡമി ഓഫ് മൂസിക് അവാർഡ്, കണ്ട്രി മൂസിക് അസോസിയേഷൻ അവാർഡ് എന്നിവ അതിലെ പ്രധാനപ്പെട്ടവ.[4] അടുത്തകാലത്ത് പ്രശസ്തമായ ആൽബം "വാട്ടർ & ബ്രിഡ്ജസ്" ആണ്‌. ഇത് ബിൽബോഡ്, കണ്ട്രി ആൽബങ്ങളുടെ വില്പനയിൽ 5-‍ാം സ്ഥാനത്തെത്തിയിരുന്നു. ഐ കാൻ‍ട് അൺലവ് യൂ എന്ന അതിലെ ഒരു ഗാനം ഏറ്റവും കേൾക്കുന്ന ഗാനങ്ങളുടെ പട്ടികയിലുമെത്തി. വിന്നർ ടേക്സ് ആൾ, ദ ഫൈനൽ റോൾ ഓഫ് തെ ഡൈസ് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

ഒരു മരാശാരിയായിരുന്ന ഫ്ലോയ്ഡ് റോജേർസിനും നർസായിരുന്ന ഭാര്യ ലൂസിലിനും പിറന്ന ഏഴുമക്കളിൽ നാലാമനായിരുന്നു കെന്നത്ത്. ഹൂസ്റ്റണിലെ ജെഫേർസൺ ഡേവിസ് ഹൈസ്കൂളിൽ നിന്നും അദ്ദേഹം ബിരുദമെടുത്തു. അഞ്ച് തവണ വിവാഹം കഴിച്ചിട്ടുള്ള അദ്ദേഹത്തിൻറെ ഇപ്പോഴത്തെ ഭാര്യ വാൻഡ മില്ലർ ആണ്. നാലാമത്തെ ഭാര്യ പ്രശസ്ത നടിയായിരുന്ന മറിയാൻ ഗോർഡൺ റോജേർസ് ആയിരുന്നു. അദ്ദേഹത്തിന് ഒരു മകളും നാല് ആണ്മക്കളും ഉണ്ട്. ഇതിൽ അദ്ദേഹത്തിന് 65 വയസ്സുള്ളപ്പോൾ ഉണ്ടായ ഇരട്ടകളും പെടുന്നു.

ഗാന രംഗത്ത്

തിരുത്തുക

1950-ന്റ്റെ മധ്യത്തോടെ സ്കോളേർസ് എന്ന ഡൂ-വോപ് സംഘവുമൊത്ത് വളരെ പ്രശസ്തമായ “പുവർ ലിറ്റിൽ ഡോഗീ” എന്ന ഗാനം നിർമ്മിച്ചതോടെയാണ് ഗാന രംഗത്ത് അദ്ദേഹത്തിൻറെ സാധന ആരംഭിച്ചത്. ഈ ഗാനത്തിൻറെ പ്രധന ഗായകൻ റോജേർസ് ആയിരുന്നില്ല. രണ്ട് ഗാനങ്ങൾ കൂടി നിർമ്മിച്ചതോടെ പ്രധാനഗായകൻ ഒറ്റക്ക് പാടാനാരംഭിക്കുകയും സംഘം ശിഥിലമാകുകയും ചെയ്തു. അതോടെ കെന്നി റോജേർസും സ്വന്തമായി “ദാറ്റ് ക്രേസി ഫീലിങ്ങ്” എന്ന ഗാനം നിർമ്മിച്ചു.(1958). എന്നാൽ ഗാനവില്പന കുറഞ്ഞതോടെ അദ്ദേഹം ദ ബോബി ഡൊൾ ട്രയോ എന്ന ജാസ് സംഘത്തിൽ ചേർന്നു. ഈ സംഘം നിരവധി ആരാധക സംഘങ്ങൾക്കായി പാട്ടുകൾ പാടുകയും കൊളംബിയ റെക്കോഡ്സിനുവേണ്ടി ഗാനം നിർമ്മിക്കുകയും ചെയ്തിരുന്നു. ഈ സംഘം 1965-ല് പിരിഞ്ഞു. താമസിയാതെ മെർകുറി റെക്കോഡ്സിനുവേണ്ടി അദ്ദേഹം “ഹീറ്സ് ദാറ്റ് റെയ്നി ഡേ” എന്ന പാട്ടു നിർമ്മിക്കുകയും അത് പരാജയപ്പെടുകയും ചെയ്തു. മിക്കി ഗില്ലി, എഡ്ഡി അർണോൾഡ് തുടങ്ങി അക്കാലത്തെ പ്രശസ്ത പാട്ടുകാര്ക്കു വേണ്ടി ഗാനരചയിതാവ്, നിർമ്മാതാവ്, സം‍വിധായകൻ എന്നീ നിലകളിലും അദ്ദേഹം ജോലിയെടുത്തിട്ടുണ്ട്. 1966-ല് ന്യൂ ക്രിസ്റ്റി മിൻസ്റ്റ്രെൽ‍സിൽ ഗായകനും ബേസ് ഗിറ്റാർ വായനക്കാരനുമായി അദ്ദേഹം ചേർന്നു.

മിൻസ്റ്റ്രെത്സ് പ്രതീക്ഷിച്ച വിജയം സമ്മാനിക്കാതായപ്പോൾ, കെന്നിയും മറ്റംഗങ്ങളായ മൈക് സെറ്റ്ല്, ടെറി വില്ല്യംസ്, തെൽമ ക്യാമാച്ചോ എന്നിവർ അവിടം വിട്ട് ദ ഫർസ് എഡിഷൻ എന്ന ഗായകസംഘം ആരംഭിച്ചു. 1967 തുടങ്ങിയ ഈ സംഘം പിന്നീട് കെന്നി റോജേർസ് ആൻഡ് ദ ഫർസ്റ്റ് എഡിഷന് എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. തുടർന്ന് ഹിറ്റ് ഗാനങ്ങളുടെ ഒരു നിരതന്നെ ഉണ്ടായി. സംതിങ്ങ് ബർണിങ്ങ്, റൂബി ഡോണ്ട് ടേക്ക് യോർ ലവ് റ്റു ടൌൺ, റൂബൻ ജേംസ്, ജസ്റ്റ് ഡ്രോപ്ഡ് ഇൻ, എന്നിവ അതിൽ ചിലതുമാത്രം. ഇക്കാലത്ത് കെന്നി മുടി നീട്ടി വളർത്തി, ഒരു കാതിൽ കടുക്കനുമണിഞ്ഞ്, ഇളം ചുവപ്പ് കണ്ണടയും ധരിച്ച് ഹിപ്പികളുടേതു പോലെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. ആരാധകർ സ്നേഹത്തോടെ ഹിപ്പിക്കെന്നി എന്നാണു പിൽക്കാലത്തെ ഇതിനെ വിളിച്ചിരുന്നത്. അക്കാലത്തെ പാട്ടിനേക്കാളും മൃദുവായ സ്വരമാണ് അദ്ദേഹത്തിൻറെ പിൽക്കാലഗാനങ്ങളിൽ കേൾക്കാനായത്.

1976-ല് ഈ സംഘം പിളർന്നതോടെ റോജേർസ് സ്വന്തമായി പാട്ടുകൾ പാടാനാരംഭിച്ചു. യാത്രക്കിടയിൽ പാടുന്ന തരം ഗാനാലാപന ശൈലിയാണ് പിന്നീട് അദ്ദേഹം തുടർന്നത്. ഇത് മൂലം കണ്ട്രി, പോപ് എന്നീ രണ്ടുവിഭാഗം ആസ്വാധകരും അദ്ദേഹത്തിൻറെ പാട്ടുകൾ ശ്രവിച്ചുതുടങ്ങി.

പരാമർശങ്ങൾ

തിരുത്തുക
  1. 1.0 1.1 per A&E Biography special
  2. http://countrymusic.about.com/library/top200albums/bltop200.htm Gambler & Kenny are on About.com's poll of "The 200 Most Influential Country Albums Ever"
  3. http://countrymusic.about.com/library/blkrogersfacts.htm voted 1986 "Favorite Singer of All-Time" by readers of USA Today and People
  4. "CMT.com : Kenny Rogers : Rogers Receives Lifetime Achievement Award". Archived from the original on 2005-02-28. Retrieved 2009-05-02.
"https://ml.wikipedia.org/w/index.php?title=കെന്നി_റോജേർസ്&oldid=3796411" എന്ന താളിൽനിന്ന് ശേഖരിച്ചത്