"ഘടോൽകചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 4:
ഇതിഹാസകാവ്യമായ [[മഹാഭാരതം|മഹാഭാരതം]] കഥയിൽ [[ഭീമസേനൻ|ഭീമസേനന്]] രാക്ഷസിയായ [[ഹിഡുംബി|ഹിഡുംബിയിൽ]] ജനിച്ച പുത്രനാണ് '''ഘടോൽകചൻ'''. [[മഹാഭാരതയുദ്ധം|മഹാഭാരതയുദ്ധത്തിൽ]] [[പാണ്ഡവർ|പാണ്ഡവപക്ഷത്ത്]] നിലയുറപ്പിച്ചു. [[കർണ്ണൻ]] ഘടോൽകചനെ വധിച്ചു. കർണൻ [[അർജ്ജുനൻ|അർജുനനെ]] വധിക്കുന്നതിനായി സൂക്ഷിച്ചു വച്ച ദിവ്യായുധമായ വേൽ ഉപയോഗിച്ചാണ് ഘടോൽകചനെ വധിച്ചത്. മൗരിയിൽ ജനിച്ച [[ബാർബാറികൻ]] പുത്രനാണ്.
==ജനനം==
[[അരക്കില്ലം]] കത്തിച്ചപ്പോൾ, [[പാണ്ഡവർ]] ഒരു തുരങ്കത്തിലൂടെ രക്ഷപ്പെട്ട് ഒരു വനത്തിലെത്തി. അവർ നിലത്ത് ഉറങ്ങിക്കിടക്കുമ്പോൾ, കാട്ടിലെ അസുരനായ ഹിഡിംബൻ പാണ്ഡവരെ ഒരു മരത്തിന്റെ മുകളിൽ നിന്ന് കണ്ടു, അയാൾ തന്റെ സഹോദരി ഹിഡിംബിയെ  പാണ്ഡവരെ  ഭക്ഷണത്തിനായി ക്ഷണിച്ചു ക്കൊണ്ടുവരാൻ നിയോഗിച്ചു. [[ഹിഡിംബി]] സുന്ദരിയായ ഒരു സ്ത്രീയുടെ വേഷത്തിൽ പാണ്ഡവരുടെ അടുക്കൽ എത്തി. അവൾ ഭീമനിൽ ആകൃഷ്ടയായി,പ്രണയം അഭ്യർത്ഥിച്ചു. അത് [[ഭീമൻ]] നിരസിച്ചു. കാലതാമസത്തിൽ അക്ഷമനായ ഹിഡിംബനും ഭീമനും തമ്മിലുള്ള ഒരു ദ്വന്ദ്വയുദ്ധത്തിൽ, ഭീമൻ ഹിഡിംബനെ വധിച്ചു. ഹിഡിംബി പിന്നീട് കുന്തിയെ സമീപിച്ച് ഭീമനെ വിവാഹം കഴിക്കാൻ ആവശ്യപ്പെടാൻ അഭ്യർത്ഥിച്ചു. ഭീമനും ഹിഡിംബിക്കും ഒരു മകൻ ജനിക്കുന്ന സമയം വരെ വനത്തിൽ തങ്ങളുടെ ദാമ്പത്യ ജീവിതം ആസ്വദിക്കണം, പിന്നെ ഭീമൻ അവരിലേക്ക് മടങ്ങണം എന്ന വ്യവസ്ഥയിൽ പാണ്ഡവർ നിർദ്ദേശം അംഗീകരിച്ചു. പിന്നീട് ഹിഡിംബിക്കും ഭീമനും ജനിച്ച പുത്രനായിരുന്നു ഘടോൽകചൻ.
 
== ജീവിതം ==
ഘടോൽകചൻ വളർന്ന് പാണ്ഡവരുടെ നല്ല സുഹൃത്തായി. ഹിഡിംബിയും ഘടോൽകചനും പാണ്ഡവരോട് വിടപറയുമ്പോൾ, കുന്തി ഘടോൽകചനോട് പറഞ്ഞു: "നീ പാണ്ഡവരുടെ മൂത്ത പുത്രനാണ്. നീ എപ്പോഴും അവരുടെ പിന്തുണക്കുണ്ടായിരിക്കണം." അതിന് ഘടോൽകചൻ മറുപടി പറഞ്ഞു, ആവശ്യം വരുമ്പോഴെല്ലാം താൻ അവരുടെ അടുത്ത് എത്തിച്ചേരും . ഘടോൽകചൻ ഹിഡിംബിയുടെ സംരക്ഷണത്തിലാണ് വളർന്നത്.തന്റെ പിതാവിനെപ്പോലെ, ഘടോൽകചൻ തിരഞ്ഞെടുക്കാറുള്ള ആയുധം ഗദയായിരുന്നു. ഘടോൽകചൻ അഹിലാവതിയെ വിവാഹം കഴിച്ചു, അവരുടെ പുത്രന്മാർ  [[ബാർബാറികൻ]],അഞ്ജനപർവ,  മേഘവർണ്ണൻ എന്നിവരായിരുന്നു.
"https://ml.wikipedia.org/wiki/ഘടോൽകചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്