"ജഹാംഗീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 38:
 
==ഭരണം==
തന്റെ പിതാവിന്റെ മരണാനന്തരം എട്ട് ദിവസം കഴിഞ്ഞ് 1865 നവംബർ 3 വ്യാഴാഴ്ചയാണ് സലിം രാജകുമാരൻ 36-ആം വയസ്സിൽ മുഗൾ സിംഹാസനത്തിലെത്തുന്നത്. നൂർ ഉദ് ദീൻ മുഹമ്മദ് ഷഹ് ജെഹാംഗീർ ബാദ്ഷ ഖാസി എന്ന സ്ഥാനപ്പേരുമായാണ് അദ്ദേഹം സ്ഥാനാരോഹണം നടത്തിയത്. അദ്ദേഹത്തിന്റെ ഭരണം 22 വർഷം നീണ്ടുനിന്നു. അധികം താമസിയാതെതന്നെ അദ്ദേഹത്തിന്ന് ത്ന്റെ മകനായ ഖുസ്രോ മിഴ്സയെ ഒഴിവാക്കിയെടുക്കേണ്ടിവന്നു. തന്റെ അനന്തരാവകാശിയായി ഖുസ്രോ രാജാവകണമെന്ന് അക്ബർ അഭീഷ്ടം പ്രകടിപ്പിച്ചിരുന്നു. 1606-ൽ ജഹാംഗീർ ഖുസ്രോയെ കീഴ്പ്പെടുത്തി ആഗ്ര കോട്ടയിൽ തടവിലാക്കി. തന്റെ മൂന്നാമത്തെ മകൻ ഖുറം (പിന്നീട് ഷാഹ് ജെഹാൻ) രാജകുമാരനോടായിരുന്നു ജഹാഗീറിന്ന് താല്പര്യം. ഖുറം രാജകുമാരന്റെ കീഴിലാക്കപ്പെട്ട ഖുസ്രോയെ ശിക്ഷയായി അന്ധനാക്കുകയും പിന്നീട് വധിക്കുകയും ചെയ്തു. 1622- ജഹാംഗീർ ഖുറമിനെ ഡക്കാനിൽ അഹമ്മദ് നഗർ, ബീജപുർ, ഗോൽക്കൊണ്ട എന്നിവിടങ്ങളിലെ സുൽത്താന്മാരുടെ ഏകോപിതശക്തിയെ നേരിടാനായി അയച്ചു. വിജയിയായി തിരിച്ചെത്തിയ ഖുറം പിതാവിനെതിരായി തിരിഞ്ഞു. അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചു. ഖുസ്രോയുടെ കാര്യത്തിലെന്നപോലെ ഇത്തവണയും ജഹാംഗീറിന്ന് ഖുറമിനെ അകറ്റി നിർത്തിക്കൊണ്ട് അധികാരം നിലനിർത്താനായി.
 
== ഗവേഷകൻ ==
ജഹാംഗീർ [[പക്സിനിരീക്ഷണം|പക്ഷി നിരീക്ഷകനും]] ശാസ്ത്രഗവേഷകനുമായിരുന്നു. [[തുസ്കി ജഹാംഗീരി]] (ജഹാംഗീറിന്റെ ഓർമ്മക്കുറിപ്പുകൾ) എന്ന ലേഖനത്തിൽ അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ [[സൂര്യഗ്രഹണം]], [[ചന്ദ്രഗ്രഹണം]], [[വാൽനക്ഷത്രം|വാൽനക്ഷത്രത്തിന്റെ]] വാലിന്റെ നീളത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയവ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.<ref>ഭാരതീയ ശാസ്ത്രസംഭാവനകൾ, സ്വദേശിശാസ്ത്രപസ്ഥാനം</ref>
"https://ml.wikipedia.org/wiki/ജഹാംഗീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്