"ജഹാംഗീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 36:
==ആദ്യകാല ജീവിതം==
അക്ബറിന്റെ മൂന്നാമത്തെ പുത്രനായി സലീം രാജകുമാരൻ ജനിക്കുന്നത് 1569 ആഗസ്റ്റ് 31-ന്ന് ഫത്തേപ്പൂർ സിക്രിയിൽ ആണ്. ചക്രവർത്തിയുടെ ഏറ്റവും പ്രിയപ്പെട്ട രാജ്ഞിയായിരുന്ന മറിയം ഉസ് സമാനി ആയിരുന്നു മാതാവ്. അംബെറിലെ രാജാ ഭർമലിന്റെ മകളായിരുന്ന ജോധാഭായ് ആയിരുന്നു ഈ രാജ്ഞി. അക്ബറിന്ന് ആദ്യമുണ്ടായ മക്കൾ മരിച്ചുപോയിരുന്നതുകൊണ്ട് ഒരു മകനെ കിട്ടാൻ അദ്ദേഹം പുണ്യാത്മാക്കളുടെ അനുഗ്രഹം തേടുക പതിവായിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്ന ഷെയ്ക്ക് സലിം ചിഷ്ടിയുടെ പേരാണ് അദ്ദേഹം ഈ മകന്ന് നൽകിയത്. രാജകുമാരൻ പേഴ്സ്യനിലും അന്നത്തെ ഹിന്ദിയിലും നല്ല പ്രാവീണ്യം നേടിയിരുന്നു. കൂടാതെ തങ്ങളുടെ പൈതൃകഭാഷയായ ടർക്കിക്കും സാമാന്യേന വശത്താക്കിയിരുന്നു.
 
==ഭരണം==
തന്റെ പിതാവിന്റെ മരണാനന്തരം എട്ട് ദിവസം കഴിഞ്ഞ് 1865 നവംബർ 3 വ്യാഴാഴ്ചയാണ് സലിം രാജകുമാരൻ 36-ആം വയസ്സിൽ മുഗൾ സിംഹാസനത്തിലെത്തുന്നത്. നൂർ ഉദ് ദീൻ മുഹമ്മദ് ഷഹ് ജെഹാംഗീർ ബാദ്ഷ ഖാസി എന്ന സ്ഥാനപ്പേരുമായാണ് അദ്ദേഹം സ്ഥാനാരോഹണം നടത്തിയത്. അദ്ദേഹത്തിന്റെ ഭരണം 22 വർഷം നീണ്ടുനിന്നു. അധികം താമസിയാതെതന്നെ അദ്ദേഹത്തിന്ന് ത്ന്റെ മകനായ ഖുസ്രോ മിഴ്സയെ ഒഴിവാക്കിയെടുക്കേണ്ടിവന്നു. തന്റെ അനന്തരാവകാശിയായി ഖുസ്രോ രാജാവകണമെന്ന് അക്ബർ അഭീഷ്ടം പ്രകടിപ്പിച്ചിരുന്നു. 1606-ൽ ജഹാംഗീർ ഖുസ്രോയെ കീഴ്പ്പെടുത്തി ആഗ്ര കോട്ടയിൽ തടവിലാക്കി. തന്റെ മൂന്നാമത്തെ മകൻ ഖുറം രാജകുമാരനോടായിരുന്നു ജഹാഗീറിന്ന് താല്പര്യം
== ഗവേഷകൻ ==
ജഹാംഗീർ [[പക്സിനിരീക്ഷണം|പക്ഷി നിരീക്ഷകനും]] ശാസ്ത്രഗവേഷകനുമായിരുന്നു. [[തുസ്കി ജഹാംഗീരി]] (ജഹാംഗീറിന്റെ ഓർമ്മക്കുറിപ്പുകൾ) എന്ന ലേഖനത്തിൽ അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ [[സൂര്യഗ്രഹണം]], [[ചന്ദ്രഗ്രഹണം]], [[വാൽനക്ഷത്രം|വാൽനക്ഷത്രത്തിന്റെ]] വാലിന്റെ നീളത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയവ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.<ref>ഭാരതീയ ശാസ്ത്രസംഭാവനകൾ, സ്വദേശിശാസ്ത്രപസ്ഥാനം</ref>
"https://ml.wikipedia.org/wiki/ജഹാംഗീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്