"സുബ്‌ഹ് ഓഫ് കൊർദോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Subh of Cordoba" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

08:11, 1 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

കൊർദോവ ഖിലാഫത്തിലെ അൽ ഹകമിന്റെ ഭാര്യയായിരുന്നു സുബ്‌ഹ് (അറബി: صبح) അഥവാ അറോറ[1] (940-999). ബാസ്ക് രാജ്യത്തിൽ നിന്നുള്ളവർ എന്ന അർത്ഥത്തിൽ സുബ്‌ഹ് അൽ ബഷ്കഞ്ചിയ എന്ന് അറബി ഭാഷയിൽ പ്രയോഗിക്കപ്പെടുന്നു. സൊബ്‌യ, സോബ, സബിഹ മലിക ഖുർതുബ (കൊർദോവ രാജ്ഞി സബിഹ)[2] എന്നിങ്ങനെയൊക്കെ ഇവർ അറിയപ്പെടുന്നു. അൽ ഹകമിന്റെ കാലശേഷം റീജന്റായി അവർ അധികാരം കയ്യാളിയിരുന്നു.

ജീവിതരേഖ

ബാസ്ക്[3] മേഖലയിൽ നിന്നുള്ള ഒരു അടിമപ്പെൺകുട്ടിയായിരുന്ന അറോറ കൊർദോവയിലെ ഖലീഫയുടെ അന്ത:പുരത്തിലെത്തുകയും പിന്നീട് രാജ്ഞിയായി ഉയർന്നുവരികയുമായിരുന്നു[4]. പിന്നീട് ഖലീഫയായി പ്രവർത്തിച്ച ഹിഷാം രണ്ടാമന്റെ മാതാവാണ് ഇവർ. നവരയാണ് ഇവരുടെ ജന്മദേശമെന്നും റിപ്പോർട്ടുകളുണ്ട്[5]. സൗന്ദര്യത്തിലും ബുദ്ധിശക്തിയിലും അപഗ്രഥനശേഷിയിലും മുന്നിട്ടുനിന്ന സുബ്‌ഹ്, ഖലീഫ അൽ ഹകമിന്റെ പ്രിയപ്പെട്ട പത്നിയായി മാറി.


അവലംബം

  1. Mernissi, Fatima (1997). The Forgotten Queens of Islam. Minnesota Press. p. 44.
  2. Mernissi, Fatima (1997). The Forgotten Queens of Islam. Minnesota Press. p. 44.
  3. "The Ivories of Al-Andalus". Saudi Aramco World. Retrieved October 12, 2011.
  4. Mernissi, Fatima; Mary Jo Lakeland (2003). The forgotten queens of Islam. Oxford University Press. ISBN 978-0-19-579868-5.
  5. Harrison, Richard. "Spain". Encyclopædia Britannica.
"https://ml.wikipedia.org/w/index.php?title=സുബ്‌ഹ്_ഓഫ്_കൊർദോവ&oldid=3694082" എന്ന താളിൽനിന്ന് ശേഖരിച്ചത്