"ക്ലോറിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
 
വരി 24:
വ്യാവസായികമായി ക്ലോറിൻ ഉല്പാദനത്തിന് ആദ്യമായി ഉപയോഗിച്ച രീതിയാണിത്. '''കാസ്റ്റ്നെർ കെൽനെർ പ്രക്രിയ''' എന്നും ഈ രീതി അറിയപ്പെടുന്നു. ദ്രാവകരൂപത്തിലുള്ള [[രസം]] (മെർക്കുറി) ആണ് ഇതിൽ [[കാഥോഡ്|കാഥോഡായി]] ഉപയോഗിക്കുന്നത്. [[ടൈറ്റാനിയം|ടൈറ്റാനിയമോ]] [[ഗ്രാഫൈറ്റ്|ഗ്രാഫൈറ്റോ]] [[ആനോഡ്|ആനോഡായി]] ദ്രാവകമെർക്കുറിയുടെ മുകളിലായി ഉറപ്പിച്ചിരിക്കും. [[സ്ലേറ്റ്]] പാളി കൊണ്ട് വൈദ്യുതവിശ്ലേഷണസെല്ലിനെ രണ്ട് അറകളായി വിഭജിക്കുന്നു. ഇത്തരത്തിലുള്ള ഒരു അറയിൽ മാത്രമേ ആനോഡ് ഘടിപ്പിക്കുന്നുള്ളൂ.
 
സ്ലേറ്റ് പാളി അറയുടെ അടിവശം വരെ ഉണ്ടായിരിക്കുകയില്ല അതുകൊണ്ട് കാഥോഡായ ദ്രാവകരസത്തിന് രണ്ടു അറകളിലേക്കും സ്വതന്ത്രമായി ഒഴുകാൻ സാധിക്കും. പക്ഷേ [[ഇലക്ട്രോലൈറ്റ്]] രസത്തിന് മുകളിലായതു കൊണ്ട് അതിന് അങ്ങനെ ഒഴുകാൻ സാധിക്കുകയില്ല. ആനോഡുള്ള അറയിൽ സോഡിയം ക്ലോറൈഡ് ലായനിയും മറ്റേ അറയിൽ ജലവുമാണ് നിറക്കുന്നത്. ഈ സെല്ലിൽ വൈദ്യുതധാര പ്രവഹിപ്പിക്കുമ്പോൾ ആനോഡിൽ നിന്ന്‌ ക്ലോറിൻ സ്വതന്ത്രമാകുകയും, കാഥോഡിൽ അടിയുന്ന സോഡിയം രസവുമായി ചേർന്ന് [[മെർക്കുറി അമാൽഗം]] രൂപം കൊള്ളുകയും ചെയ്യുന്നു. ഈ മെർക്കുറി അമാൽഗം അടുത്ത അറയിലെ ജലവുമായി പ്രവർത്തിച്ച് അവിടെ [[സോഡിയം ഹൈഡ്രോക്സൈഡ്|സോഡിയം ഹൈഡ്രോക്സൈഡും]] ഹൈഡ്രജൻ വാതകവും ഉണ്ടാക്കുന്നു.ധാരാളം വൈദ്യുതോർജ്ജം ചെലവാകുന്ന ഈ പ്രക്രിയയിൽ മെർക്കുറി പുറത്തേക്കുവിടുന്നതിനാൽ ആരോഗ്യപ്രശ്നങ്ങളുമുണ്ട്.
 
ധാരാളം വൈദ്യുതോർജ്ജം ചെലവാകുന്ന ഈ പ്രക്രിയയിൽ മെർക്കുറി പുറത്തേക്കുവിടുന്നതിനാൽ ആരോഗ്യപ്രശ്നങ്ങളുമുണ്ട്.
=== ഡയഫ്രം സെൽ വൈദ്യുതവിശ്ലേഷണം ===
ഈ പ്രക്രിയയിൽ, കാഥോഡായി ഉപയോഗിക്കുന്ന ഇരുമ്പ്‌ജാലിക്കു (iron grid) മേൽ [[ആസ്ബെസ്റ്റോസ്]] ഡയഫ്രം നിക്ഷേപിച്ച് ആനോഡിൽ നിന്നുമുണ്ടാകുന്ന ക്ലോറിനും കാഥോഡിൽ ഉണ്ടാകുന്ന സോഡിയം ഹൈഡ്രോക്സൈഡും വീണ്ടും സംയോജിക്കുന്നതിൽ നിന്നു തടയുന്നു.
"https://ml.wikipedia.org/wiki/ക്ലോറിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്