"ഉദയംപേരൂർ സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2401:4900:276F:1860:EF23:58EB:69EA:93BB (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3589620 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
അവലംബം ഉദ്ധരണിയോടെ
വരി 287:
ഈ സംഭവവികാസങ്ങൾ എല്ലാം തന്നെ മാർപ്പാപ്പയെ പോർച്ചുഗീസ് മിഷനറിമാർ അറിയിച്ചുകൊണ്ടിരുന്നു.{{തെളിവ്}} അതിനാൽ മാർപ്പാപ്പ [[ഈശോസഭ|ഈശോസഭാ]] മിഷണറിമാർക്ക് പകരം കർമ്മലീത്താ മിഷണറിമാരെ കേരളത്തിലേക്കയക്കാൻ തീരുമാനിച്ചു. അങ്ങനെ 1655-ൽ ഏതാനും കർമ്മലീത്താ മിഷണറിമാർ കേരളത്തിലെത്തിച്ചേർന്നു. നസ്രാണികൾ പ്രധാനമായും വെറുത്തിരുന്നത് ഈശോ സഭക്കാരെയാണ്. അതിനാൽ കർമ്മലീത്താക്കാർക്കു നസ്രാണികളുമായി അനുരഞ്ജന ശ്രമങ്ങൾ നടത്താൻ ബുദ്ധിമുട്ടുണ്ടായില്ല. ജോസഫ് സെബാസ്തീനി എന്ന വൈദികനായിരുന്നു അവരുടെ നേതാവ്. മാർത്തോമ്മാ മെത്രാന്റെ പദവിക്ക് കോട്ടം തട്ടാതെയുള്ള ഒത്തുതീർപ്പാണ് നസ്രാണികൾ ആഗ്രഹിച്ചത്. അതിൽ കുറഞ്ഞ ഒന്നിനും സാധ്യമല്ലാത്ത സ്ഥിതിയാണുണ്ടായിരുന്നത്. എന്നാൽ ഇതിനിടക്ക് റോമിലേയ്ക്ക് പോയ ജോസഫ് സെബാസ്തീനി മെത്രാനായാണ് തിരിച്ചു വന്നത്. മാർപാപ്പയിൽ നിന്ന് മാർത്തോമ്മാ ക്രിസ്ത്യാനികളെ ഭരിക്കാനുള്ള പ്രത്യേക അനുമതിയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അതോടെ കർമ്മലീത്തർ അനുരഞ്ജന ശ്രമം ഉപേക്ഷിച്ചു.{{തെളിവ്}} അവർ കൊച്ചി രാജാവിന്റെ സഹായത്തോടെ മാർത്തോമ്മാ മെത്രാനെ കുടുക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല.{{തെളിവ്}} എന്നാൽ അദ്ദേഹം അങ്കമാലി പള്ളി രാജാവിൽ നിന്നു വില കൊടുത്തു വാങ്ങി.{{തെളിവ്}} ഡച്ചുകാരുടെ ശക്തി വർദ്ധിക്കുക മൂലം പോർത്തുഗീസുകാർക്ക് കേരളം വിട്ട് പോകേണ്ടി വന്നതിനു മുൻപേ ചുരുങ്ങിയ കാലം കൊണ്ട് 84 പള്ളികൾ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലാക്കി. 32 പള്ളികൾ മാത്രമേ തോമ്മാ മെത്രാനൊപ്പം നിന്നുള്ളൂ. അങ്ങനെ നസ്രാണി ക്രിസ്ത്യാനികൾ വീണ്ടും രണ്ടായി പിളർന്നു. ജോസഫ് സെബാസ്തീനി മെത്രാനെ പിന്തുണച്ചവർ പഴയകൂറ്റുകാർ എന്നും മാർത്തോമ്മാ ഒന്നാമനെ പിന്തുണച്ചവർ പുത്തൻ‍കുറ്റുകാർ എന്നും അറിയപ്പെടാൻ തുടങ്ങി. <ref> ഡോ. സ്കറിയ സക്കറിയ. എഡിറ്റർ: ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, എ.ഡി. 1599; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994 </ref> അങ്ങനെ മാർത്തോമാ ക്രിസ്ത്യാനികൾ രണ്ട് വിഭാഗങ്ങളായി വിഭജിച്ചു, റോമിന്റെ നിയന്ത്രണത്തിൽ തുടരുന്നവർ പഴയകൂറ്റുകാർ എന്നും, അധികം വൈകാതെ അന്ത്യോഖ്യൻ യാക്കോബായ പാത്രിയർക്കീസിന്റെ അധികാരപരിധിയിൽ ചെന്നെത്തിയവർ പുത്തങ്കൂറ്റുകാർ എന്നും അറിയപ്പെടുന്നു.{{sfnp|Brock|2011}}
 
എന്നാൽ ഭിന്നിപ്പുകൾ അതോടെ അവസാനിച്ചില്ല. തുടർന്നുണ്ടായ ഭിന്നിപ്പുകൾ മാർത്തോമാ ക്രിസ്ത്യാനികളെ ഇന്നത്തെ ഏഴ് സുറിയാനി സഭകളാക്കി മാറ്റി. പരമ്പരാഗതമായ [[എദേസ്സൻ സഭാപാരമ്പര്യം|പൗരസ്ത്യ സുറിയാനി ആരാധനാക്രമം]] പിന്തുടർന്ന പഴയകൂറ്റുകാർ [[സിറോ-മലബാർ സഭ]], [[കൽദായ സുറിയാനി സഭ]] എന്നിവയായും പുതിയതായി എത്തിയ [[അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം|പാശ്ചാത്യ സുറിയാനി ആരാധനാക്രമം]] സ്വീകരിച്ച പുത്തങ്കൂറ്റുകാർ അന്ത്യോഖ്യൻ പാത്രിയർക്കീസിന് കീഴിലുള്ള മലങ്കരപുത്തൻകൂറ്റുകാർ സുറിയാനി ഓർത്തഡോക്സ് സഭ ([[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]], എന്ന് അറിയപ്പെടുന്നു), [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]], [[മലങ്കര സുറിയാനി കത്തോലിക്കാ സഭ]], [[മലങ്കര മാർത്തോമ്മാ സുറിയാനി സഭ]], [[മലബാർ സ്വതന്ത്ര സുറിയാനി സഭ]] എന്നിവയായും പരിണമിച്ചു.<ref name="ബ്രോക്ക്1">{{sfnpcite encyclopedia |first=സെബാസ്റ്റ്യൻ പി. |last=ബ്രോക്ക് |title=Thomas Christians |encyclopedia=Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition |editor1=Sebastian P. Brock |editor2=Aaron M. Butts |editor3=George A. Kiraz |editor4=Lucas Van Rompay |url=https://gedsh.bethmardutho.org/Thomas-Christians |publisher=Gorgias Press|year=2011|access-date=14 June 2021|quote="however, successive divisions have taken place, with the result that today in Kerala there are seven different Churches of Syriac tradition: those of the original E.-Syr. liturgical tradition are: the Malabar Catholic Church and the Chaldean Syrian Church (the latter belonging to the Ch. of E., and not the Chaldean Catholic Church); and of W.-Syr. liturgical tradition: the Malankara Syriac Orthodox Church, under the Patriarchate of Antioch; the independent Malankara Orthodox Syrian Church; the Malankara Catholic Church; the small Malabar Independent Syrian Church, and the reformed Mar Thoma Syrian Church."}}</ref>
 
== അവലംബം ==
{{reflist|2}}
"https://ml.wikipedia.org/wiki/ഉദയംപേരൂർ_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്