"റിമ കല്ലിങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.) സുദീപ്.എസ്സ് (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Jadan.r.jaleel സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 10:
| occupation = [[നടി]], [[നർത്തകി]], [[അവതാരക]]
}}
മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് '''റിമ കല്ലിങ്കൽ'''. 2009-ൽ പുറത്തിറങ്ങിയ [[ഋതു (മലയാളചലച്ചിത്രം)|ഋതു]] എന്ന [[ശ്യാമപ്രസാദ്]] ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ [[ലാൽ ജോസ്|ലാൽ ജോസിന്റെ]] ''[[നീലത്താമര]]'' എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ [[ആഷിക് അബു|ആഷിക് അബുവിന്റെ]] ഭാര്യയാണ് റിമ കല്ലിങ്കൽ.
 
[[തൃശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[അയ്യന്തോൾ]] കല്ലിങ്കൽ വീട്ടിൽ കെ.ആർ. രാജന്റെയും ലീനാഭായിയുടെയും മകളായി ജനിച്ചു. കൂനൂർ സ്റ്റെയിൻസ് സ്കൂൾ , കോലഴി ചിന്മയ വിദ്യാലയ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി. ജേർണലിസത്തിൽ ബിരുദധാരിയായ റിമയ്ക്ക് 2008-ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പംമുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്<ref>[http://www.deshabhimani.com/periodicalContent4.php?id=386 നൃത്തവേദിയിലൂടെ വെള്ളിത്തിരയിൽ / ദേശാഭിമാനി]</ref>.
"https://ml.wikipedia.org/wiki/റിമ_കല്ലിങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്