"പൂവച്ചൽ ഖാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:2021-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 2:
കവിയും മലയാളചലച്ചിത്രഗാനരചയിതാവുമാണ്‌ '''പൂവച്ചൽ ഖാദർ'''.നൂറിലധികം മലയാളചിത്രങ്ങൾക്ക് ഗാനങ്ങളെഴുതിയ പൂവച്ചൽ ഖാദർ 1972-ൽ കവിത എന്ന ചിത്രത്തിനാണ്‌ ആദ്യമായി ഗാനരചന നടത്തിയത്.
 
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടക്കു സമീപം പൂവച്ചൽ എന്നു പേരായ ഗ്രാമത്തിലാണ് അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മക്കളിൽ അഞ്ചാമനായി 1948 ഡിസംബർ 25 ന് ഖാദർ ജനിച്ചത്. തൃശ്ശൂർ വലപ്പാട് ശ്രീരാമ പോളിടെൿനിക്കിൽ‍ നിന്ന് ഡിപ്ലോമയും തിരുവനന്തപുരത്തു നിന്നും എ.എം.ഐ.എ പരീക്ഷയും വിജയിച്ചിട്ടുണ്ട്. നൂറോളം ചലച്ചിത്രങ്ങളിൽ ഗാനരചന നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ പലതും വലിയ പ്രേക്ഷകശ്രദ്ധ നേടുകയുണ്ടായി. ചുഴി, ക്രിമിനൽസ്, ഉത്സവം, തകര, ചാമരം, കായലും കയറും, താളവട്ടം,ദശരഥം, ഇനി യാത്ര, ലില്ലിപ്പൂക്കൾ, ഒറ്റപ്പെട്ടവൻ, ആരോഹണം, ശ്രീ അയ്യപ്പനും വാവരും തുടങ്ങിയവ അദ്ദേഹം ഗാനരചന നിർവ്വഹിച്ച ചലച്ചിത്രങ്ങളിൽ ചിലതാണ്. കോവിഡ് ബാധയെത്തുടർന്ന് 2021 ജൂൺ 22-ന് അന്തരിച്ചു <ref>https://www.manoramaonline.com/news/latest-news/2021/06/22/lyricist-poovachal-khader-passes-away.html</ref>
 
== ആദ്യകാല ജീവിതം ==
1948 ഡിസംബർ 25 ന് തിരുവനന്തപുരം ജില്ലയിലെ പൂവ്വച്ചൽ ഗ്രാമപഞ്ചായത്തിലെ പൂവച്ചൽ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.<ref>{{Cite web|url=https://keralakaumudi.com/en/news/news.php?id=576892&u=|title=Poet and lyricist Poovachal Khader passes away|access-date=2021-06-22|last=Daily|first=Keralakaumudi|language=en}}</ref> മുഹമ്മദ് അബ്ദുൾഖാദർ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.<ref>{{Cite web|url=https://keralakaumudi.com/en/news/news.php?id=576892&u=|title=Poet and lyricist Poovachal Khader passes away|access-date=2021-06-22|last=Daily|first=Keralakaumudi|language=en}}</ref> അബൂബക്കർ പിള്ള, റബിയത്തുൾ അദാബിയ ബീവി എന്നിവരായിരുന്നു മാതാപിതാക്കൾ.
 
== മരണം ==
കോവിഡ് ബാധയെത്തുടർന്ന് 2021 ജൂൺ 22-ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ചു.<ref>{{Cite web|url=https://www.onmanorama.com/news/kerala/2021/06/22/veteran-lyricist-poovachal-khader-passes-away.html|title=Veteran lyricist Poovachal Khader passes away|access-date=2021-06-22}}</ref> <ref>https://www.manoramaonline.com/news/latest-news/2021/06/22/lyricist-poovachal-khader-passes-away.html</ref>
==പ്രശസ്തങ്ങളായ രചനകൾ==
*നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ ( ചാമരം)
"https://ml.wikipedia.org/wiki/പൂവച്ചൽ_ഖാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്