"മെഡിക്കൽ ഓക്സിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'വിട്ടുമാറാത്തതും പെട്ടെന്നുണ്ടാകുന്നതും ആയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:30, 11 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

വിട്ടുമാറാത്തതും പെട്ടെന്നുണ്ടാകുന്നതും ആയ രോഗാവസ്ഥകളിൽ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഓക്സിജനാണ് മെഡിക്കൽ ഓക്സിജൻ. ആശുപത്രിയ്ക്കുള്ളിലോ പുറത്തോ ഓക്സിജൻ ചികിത്സ ആവശ്യമായ ഏതുസാഹചര്യത്തിലും മെഡിക്കൽ ഓക്സിജൻ പ്രയോജനപ്പെടുത്തുന്നു. ആശുപത്രിയിലും അടിയന്തിര വൈദ്യസേവനങ്ങളിലും പ്രഥമശുശ്രൂഷയിലും മെഡിക്കൽ ഓക്സിജൻ വ്യാപകമായി ഉപയോഗിക്കുന്നു. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി രോഗം (സിഒപിഡി), ക്രോണിക് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ എംഫിസീമ, എന്നിവയുള്ള രോഗികളിൽ രോഗം മൂർച്ഛിക്കുമ്പോൾ ജീവൻ നിലനിർത്താനാവശ്യമായ അധിക ഓക്സിജൻനൽകുന്നു. രക്തത്തിൽ സാധാരണ ഓക്സിജന്റെ അളവ് ഉണ്ടായിരുന്നിട്ടും, ശ്വാസോച്ഛ്വാസപ്രക്രിയ നിർവഹിക്കാനാകാത്തവർക്കും മെഡിക്കൽ ഓക്സിജൻ നിർദ്ദേശിക്കപ്പെടുന്നു.

മെഡിക്കൽ ഓക്സിജന്റെ സുരക്ഷിതമായ ചികിത്സാ ഉപയോഗത്തെക്കുറിച്ച് ബ്രിട്ടീഷ് തോറാസിക് സൊസൈറ്റി (ബി.ടി.എസ്) മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് 19 രോഗത്തിനുള്ള ഫലപ്രദമായ ചികിത്സയ്ക്ക് മെഡിക്കൽ ഓക്സിജൻ ഉപയോഗിക്കുന്നു.[1]അനസ്തേഷ്യാ ഉപയോഗങ്ങളിലും മൂർച്ഛിച്ച ശ്വാസകോശരോഗാവസ്ഥയിലും സയനോസിസ്, ഷോക്ക്, കഠിനമായ രക്തസ്രാവം, കാർബൺ മോണോക്സൈഡ് വിഷം, ഹൃദയാഘാതം മുതലായ സന്ദർഭങ്ങളിലും ആവശ്യമെങ്കിൽ ഓക്സിജൻ നൽകണം.

ചികിത്സാരീതി

ധമനികളിൽ സാധാരണയായി ഓക്സിജന്റെ അളവ് 75 നും 100 നും മില്ലി മീറ്റർ മെർക്കുറിയ്ക്കിടയിലായിരിക്കും. ഇത് 60 മില്ലിമീറ്റർ മെർക്കുറിയിൽ താഴുകയാണെങ്കിൽ അധിക ഓക്സിജൻ (സപ്ലിമെന്റൽ ഓക്സിജൻ) ആവശ്യമായി വരും.[2] 2018 ലെ ബ്രിട്ടീഷ് മെഡിക്കൽ ജേണൽ രക്തത്തിലെ ഓക്സിജൻ സാചുറേഷൻ 96 ശതമാനത്തിൽ കൂടുതലാണെങ്കിൽ ഓക്സിജൻ നിർത്തണമെന്നും 90 മുതൽ 93 ശതമാനം വരെ കൂടുതലാണെങ്കിൽ ആരംഭിക്കരുതെന്നും ശുപാർശ ചെയ്യുന്നു.

അപകടാവസ്ഥ

മെഡിക്കൽ ഓക്സിജൻ ഉപയോഗിക്കുന്നതിന് മുമ്പ് രോഗിയെ കൃത്യമായി വിലയിരുത്തണം. ഗുരുതരമായ രോഗമുള്ളവരിൽ ഓക്സിജന്റെ അമിത ഉപയോഗം മരണ സാധ്യത വർദ്ധിപ്പിക്കും.

അവലംബം

  1. "Episode #33 - Medical oxygen". Episode #33 - Medical oxygen. WHO. 9 April 2021. Retrieved 11 May 2021.
  2. "Oxygen Therapy". Oxygen Therapy. 8 July 2017. Retrieved 11 May 2021.
"https://ml.wikipedia.org/w/index.php?title=മെഡിക്കൽ_ഓക്സിജൻ&oldid=3556464" എന്ന താളിൽനിന്ന് ശേഖരിച്ചത്