"ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
| buried = മൗണ്ട് താബോർ ദയറ, പത്തനാപുരം, കൊല്ലം ജില്ല.
}}
[[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ|മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ]] പരമാധ്യക്ഷനായ [[പൗരസ്ത്യ കാതോലിക്കോസ് (ഇന്ത്യൻ ഓർത്തഡോക്സ് സഭ)|പൗരസ്ത്യ കാതോലിക്കോസും]] [[മലങ്കര മെത്രാപ്പോലീത്ത]]യുമായിരുന്നു '''മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ'''. ഇദ്ദേഹം 19-ആമത് [[മലങ്കര മെത്രാപ്പോലീത്ത]]യും കേരളത്തിലെ കാതോലിക്കാ സ്ഥാപനത്തിന് ശേഷമുള്ള ഏഴാമത്ത കാതോലിക്കോസും ആയിരുന്നു.<ref>[http://mosc.in/catholicate/his-holiness-baselios-marthoma-didymos-i-seventh-catholicos-of-the-east-in-malankara ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് I], മലങ്കര ഓർത്തഡോക്സ് സഭയുടെ വെബ്‌സൈറ്റ്</ref>
 
== ജീവിതരേഖ ==
1921 ഒക്ടോബർ 29-ആം തീയതി ഇട്ടിയവിര തോമസിന്റെയും ശോശാമ്മയുടെയും മകനായി [[മാവേലിക്കര|മാവേലിക്കരയിൽ]] ജനനം. സി.റ്റി. തോമസ് എന്നായിരുന്നു ആദ്യനാമം. കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് വിദ്യാഭ്യാസത്തിന് ശേഷം തിരുച്ചിറപ്പള്ളി നാഷണൽ കോളേജ്, മദ്രാസ് മാസ്റ്റൺ ട്രെയിനിംഗ് കോളേജ്, കാൺപൂർ ക്രൈസ്റ്റ് ചർച്ച് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിവിധ ബിരുദങ്ങൾ നേടി. 1950-ൽ വൈദികനായി. തിരുച്ചിറപ്പള്ളി പൊന്നയ്യ ഹൈസ്കൂൾ, പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാന അധ്യാപകനായും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായും സേവനം അനുഷ്ഠിച്ചു.