"സുശീലാ ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റായ വിവരണം തിരുത്തി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 21:
[[കേരളം|കേരളത്തിലെ]] പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മന്ത്രിയും നിയമസഭാ സാമാജികയുമായിരുന്നു '''സുശീല ഗോപാലൻ'''. ([[ഡിസംബർ 29]], [[1929]] -[[ഡിസംബർ 19]], [[2001]]). [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[മുഹമ്മ]] എന്ന സ്ഥലത്താണ് സുശീല ജനിച്ചത്. ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തു നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷമാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയിൽ ചേർന്നത്. [[Communist Party of India (Marxist)|സി.പി.ഐ.(എമ്മിന്റെ)]] സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു സുശീല. 1980-ൽ [[ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം|ആലപ്പുഴയിൽ]] നിന്നും 1991-ൽ [[ചിറയിൻകീഴ് ലോക്‌സഭാ നിയോജകമണ്ഡലം|ചിറയിൻകീഴ്]] നിന്നുമായി രണ്ടു തവണ സുശീല ഗോപാലനെ ലോകസഭയിലേയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
 
പല ഇടതു മന്ത്രിസഭകളിലും സുശീലാ ഗോപാലൻ അംഗമായിരുന്നു. 1996-ൽ [[നായനാർ]] നേതൃത്വം നൽകിയ കേരള സംസ്ഥാനമന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു. [[പാലക്കാട്]] [[പ്ലാച്ചിമടയിൽ]] കൊക്കൊകോളയ്‌ക്കും, [[പുതുശ്ശേരി]] പഞ്ചായത്തിൽ പെപ്സിക്കും പ്രവർത്തനാനുമതി ലഭിച്ചത് സുശീല ഗോപാലൻ വ്യവസായമന്ത്രി അയിരുന്ന കാലത്താണ്‌.
 
ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന [[A. K. Gopalan|എ.കെ. ഗോപാലൻ]] ഒളിവിൽ താമസിക്കുമ്പോൾ സുശീലയുമായി പരിചയപ്പെട്ട് വിവാഹം കഴിക്കുകയായിരുന്നു. 1996-ൽ സുശീല ഗോപാലൻ കേരളത്തിലെ മുഖ്യമന്ത്രിപദത്തിന് തൊട്ടടുത്തെത്തിയിരുന്നു. സംസ്ഥാനകമ്മിറ്റിയിൽ വോട്ടെടുപ്പിൽ ജയിച്ചാണ് [[E. K. Nayanar|ഇ.കെ. നായനാർ]] മുഖ്യമന്ത്രി ആയത്.
"https://ml.wikipedia.org/wiki/സുശീലാ_ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്