"ജോൺ മാഞ്ഞൂരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
| source =http://niyamasabha.org/codes/members/m245.htm നിയമസഭ
}}
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ജോൺ മാഞ്ഞൂരാൻ (ജീവിതകാലം: 06 ഏപ്രിൽ 1915 - 18 മാർച്ച് 1984)<ref>{{Cite web|url=http://niyamasabha.org/codes/members/m245.htm|title=Members - Kerala Legislature|access-date=2020-12-31}}</ref>. മടായി നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നാം കേരളനിയമസഭയിലേക്കും, മണ്ണാർക്കാട്ട് നിന്ന് നാലാം കേരളനിയമസഭകളിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മൂന്നും നാലും കേരളനിയമസഭയിൽ കെ.എസ്.പി.യേയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്. മുൻ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന മത്തായി മാഞ്ഞൂരാൻ ഇദ്ദേഹത്തിന്റെ സഹോദരനാണ്<ref>{{Cite web|url=https://www.mathrubhumi.com/kannur/kazhcha/1.3722545|title=ഉത്തര കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകൾ|access-date=2020-12-31|last=balakrishnanvalliyote@gmail.com|first=കെ ബാലകൃഷ്ണൻ {{!}}|language=en}}</ref>.
 
== രാഷ്ടീയ ജീവിതം ==
1933 മുതൽ കർഷകത്തൊഴിലാളി പ്രവർത്തങ്ങളിൽ ചേർന്ന് പ്രവർത്തിച്ച് തുടങ്ങിയ ഇദ്ദേഹം രാഷ്ടീയ തൊഴിൽ സമരങ്ങളിൽ പങ്കെടുക്കുക വഴി നിരവധി തവണ ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്, മലനാട് കർഷകയൂണിയൻ പ്രസിഡന്റുമായിരുന്നു. 1947-ൽ രൂപം കൊണ്ട കേരആ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഒരു സ്ഥാപകാംഗം, കേന്ദ്രക്കമ്മിറ്റിയംഗം, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സഹോദരനായ മത്തായി മാഞ്ഞൂരാൻ മരണപ്പെട്ടതിനെത്തുടർന്ന് 1970-ൽ മാടയിൽ നിന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എം. പിന്തുണയോടെ മത്സരിച്ച ഇദ്ദേഹം കോൺഗ്രസ്, സി.പി.ഐ. പിന്തുണയുള്ള കെ. രാഘവനെ പരാജയ്പ്പെടുത്തി. നാലാം നിയമസഭയിൽ മണ്ണാർക്കാട്ട് നിന്നും സി.പി.ഐ.എം. പ്രതിനിധിയായി മത്സരിച്ച് വിജയിച്ചു. അഞ്ചാം നിയമസഭയിൽ ഇരിങ്ങാലക്കുടയിൽ നിന്ന് മത്സരിച്ചെങ്കിലും [[സിദ്ധാർത്ഥൻ കാട്ടുങ്ങൽ|സിദ്ധാർത്ഥൻ കാട്ടുങ്ങലിനോട്]] പരാജയപ്പെട്ടു. തിരുവന്നന്തപുരത്തേയും, തൃശ്ശൂരേയും ചാലക്കുടിയിലേയും നിരവധി ട്രേഡ് യൂണിയനുകൾക്ക് നേതൃത്തം നൽകിയ മാഞ്ഞൂരാൻ ടാറ്റാ ഓയിൽ മിൽസ് വർക്കേഴ്സ് യൂണിയൻ, ടാവൻകൂർ റയോൺസ് എംപ്ലോയീസ് യൂണിയൻ എന്നിവയുടെ പ്രസിഡന്റായും ഫിഷറീസ് ബോട്ട് വർക്കേഴ്സ് യൂണിയന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1982-ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച അദ്ദേഹം വൈദികവൃത്തി സീകരിക്കുകയുണ്ടായി<ref>http://klaproceedings.niyamasabha.org/pdf/KLA-007-00060-00012.pdf</ref>. 1984 മാർച്ച് 18ന് അന്തരിച്ചു.
 
== തിരഞ്ഞെടുപ്പ് ചരിത്രം ==
"https://ml.wikipedia.org/wiki/ജോൺ_മാഞ്ഞൂരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്