"പി. ഗംഗാധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
 
== രാഷ്ട്രീയ ജീവിതം ==
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ]] രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 1937-ൽ [[കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി|കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ]] ചേരുകയും 1939-ൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ]] അംഗമാവുകയും ചെയ്തു<ref name=":2">http://klaproceedings.niyamasabha.org/pdf/KLA-007-00063-00018.pdf</ref>. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകയോഗമായ [[പിണറായി, പാറപ്പുറം സമ്മേളനം|പിണറായി സമ്മേളനത്തിൽ]] അദ്ദേഹം പങ്കെടുത്തിരുന്നു. [[പുന്നപ്ര-വയലാർ സമരം|പുന്നപ്ര വയലാർ സമരം]], [[ചാലിയം സത്യാഗ്രഹം]], [[പാലിയം സമരം]], [[കൂട്ടങ്കുളം സമരം]], [[അന്തിക്കാട് ചെത്തു തൊഴിലാളി സമരം]] മുതലായവയുമായി ബന്ധപ്പെട്ട് നിരവധി തവണ ജയിൽ വാസം അനുഷ്ഠിച്ചിരുന്ന ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും സംസ്ഥാന കൗൺസിലിലും അംഗമായിരുന്നു. [[പെരുമ്പടപ്പു സ്വരൂപം|കൊച്ചി രാജ്യത്തെ]] തൊഴിലാളി പ്രവർത്തനത്തിന് തുടക്കം കുറിച്ച നേതാവായിരുന്നു പി. ഗംഗാധരൻ<ref name=":2" />. കേരള എസ്.എസ്.എൻ.ഡി.പി.ക്ക് രൂപം കൊടുക്കുകയും അതിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയുമായിരുന്നു അദ്ദേഹം. സർക്കാർ സർവ്വീസിലെ സംവരണവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 1972-ൽ അദ്ദേഹത്തെ സി.പി.എം. പാർട്ടിയിൽ നിന്ന് പുറത്താക്കി<ref name=":0" />. തുടർന്ന് എസ്.ആർ.പി.(സോഷ്യലിസ്റ്റ് റിപബ്ലിക്കൻ പാർട്ടി) എന്ന് ഒരു പാർട്ടി സ്ഥാപിക്കുകയും അതിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ആകുകയും ചെയ്തു<ref name=":2" />. [[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1965)|1965ലും]] 1967ലും നടന്ന തിരഞ്ഞെടുപ്പുകളിൽ [[പള്ളുരുത്തി നിയമസഭാമണ്ഡലം|പള്ളുരുത്തി മണ്ഡലത്തിൽ]] പ്രഗൽഭനായ കോൺഗ്രസ് നേതാവ് [[എ.എൽ. ജേക്കബ്|എ.എൽ. ജേക്കബിനെ]] ഇദ്ദേഹം പരാജയപ്പെടുത്തിയിരുന്നു, എന്നാൽ 1970-ൽ മണ്ഡലം മാറി [[പറവൂർ നിയമസഭാമണ്ഡലം|പറവൂരിൽ]] നിന്ന് മത്സരിച്ചെങ്കിലും [[കെ.ടി. ജോർജ്ജ്|കെ.ടി. ജോർജ്ജിനോട്]] പരാജയപ്പെട്ടു.
 
''സരസൻ'' എന്ന മാസികയുടേയും, ''ജനത'' എന്ന ദിനപത്രത്തിന്റേയും ''പ്രകാശം'' ആഴ്ചപ്പതിപ്പിന്റേയും എഡിറ്ററും, ''അഭിമാനി'', ''ജനശക്തി'' എന്നീ ആഴചപ്പതിപ്പുകളുടെ പത്രാധിപ സമിതിയംഗവുമായിരുന്നു പി. ഗംഗാധരൻ. [[കേരള സർ‌വകലാശാല|കേരള സർവകലാശാല]] സെനറ്റംഗം, സി.പി.എം സംസ്ഥാന സമിതിയംഗം എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു<ref name=":1" />.
"https://ml.wikipedia.org/wiki/പി._ഗംഗാധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്