"ആറുദിനയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
→‎യുദ്ധത്തിന്റെ ആരംഭം: നിലവിലുണ്ട്-ആവർത്തനം നീക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 41:
ജൂൺ 8 ന് ഈജിപ്തും ജോർദാനും ജൂൺ 9 ന് സിറിയയും വെടിനിർത്തലിന് സമ്മതിച്ചു; ജൂൺ 11 ന് ഇസ്രയേലുമായി വെടിനിർത്തൽ കരാർ ഒപ്പിട്ടു. യുദ്ധത്തിന്റെ ഫലമായി 20,000 ഈജിപ്ഷ്യൻ, സിറിയൻ, ജോർദാൻ സൈനികർ കൊല്ലപ്പെട്ടു. ആയിരത്തിൽ താഴെ സൈനികരെ ഇസ്രയേലിന് നഷ്ടപ്പെടുകയും ചെയ്തു. ഈജിപ്തിൽ നിന്ന് ഗാസ മുനമ്പും സിനായി പെനിൻസുലയും പിടിച്ചെടുത്ത ഇസ്രയേൽ, [[കിഴക്കൻ ജറൂസലേം|കിഴക്കൻ ജറുസലേം]] ഉൾപ്പെടെയുള്ള [[വെസ്റ്റ് ബാങ്ക്]] ജോർദാനിൽ നിന്നും, ഗോലാൻ ഹൈറ്റ്സ് സിറിയയിൽ നിന്നും പിടിച്ചെടുത്തു.
 
തുടർന്നുള്ള വർഷങ്ങളിൽ ഇസ്രായേലിന്റെ അന്താരാഷ്ട്ര നില വളരെയധികം മെച്ചപ്പെട്ടു. ഇസ്രയേലിന്റെ വിജയം അന്താരാഷ്ട്രതലത്തിൽ അവരുടെ നില മെച്ചപ്പെടുത്തിയപ്പോൾ ഈജിപ്ത്, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങൾ ലജ്ജാകരമായ ദുസ്ഥിതിയിലായി. അപമാന ഭാരത്താൽ [[ഗമാൽ അബ്ദുന്നാസർ (ഈജിപ്ത്)|നാസർ]] രാജിവെച്ചെങ്കിലും വൻ ജനകീയപ്രതിഷേധത്തിൽ വീണ്ടും അധികാരമേറ്റു.
 
280,000 മുതൽ 325,000 വരെ [[ഫലസ്തീനികൾ|പലസ്തീനികൾ]] പലായനം ചെയ്യുകയോ വെസ്റ്റ് ബാങ്കിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്തത് വലിയ ദുരന്തമായി മാറി. {{Sfn|Bowker|2003|p=81}} കൂടാതെ ഒരു ലക്ഷത്തിലധികം പേർ ഗോലാൻ കുന്നുകളിൽ നിന്ന് പലായനം ചെയ്തു. {{Sfn|McDowall|1991|p=84}} അറബ് ലോകത്തുടനീളം, യഹൂദ ന്യൂനപക്ഷ സമുദായങ്ങൾ പലായനം ചെയ്യുകയോ പുറത്താക്കപ്പെടുകയോ ചെയ്തു, ജൂത അഭയാർഥികൾ പ്രധാനമായും ഇസ്രായേലിലേക്കാണ് പോയത്{{Citation needed}}.
"https://ml.wikipedia.org/wiki/ആറുദിനയുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്