"മാധവ സദാശിവ ഗോൾവൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
1906 ഫെബ്രുവരി മാസം 19-ന്‌ [[മഹാരാഷ്ട്ര |മഹാരാഷ്ട്ര സംസ്ഥാനത്തെ]] [[നാഗ്‌പൂർ|നാഗ്‌പൂരിനടുത്തുള്ള]] രാംടേക്കിൽ ഒരു [[മറാഠി ഭാഷ|മറാത്തി]] കാർഹഡെ ബ്രാഹ്മണ കുടുംബത്തിൽ സദാശിവറാവു, ലക്ഷ്മിബായ് എന്നിവരുടെ പുത്രനായി മാധവ സദാശിവ ഗോൾവാർക്കർ ജനിച്ചു. മധു എന്ന് വിളിപ്പേരുണ്ടായിരുന്ന ഇദ്ദേഹം മാതാപിതാക്കളുടെ ഒൻപതുമക്കളിൽ നാലാമനായിരുന്നു. ഈ മകനൊഴികെ ബാക്കിയെല്ലാ കുട്ടികളും ചെറുപ്രായത്തിൽത്തന്നെ മരണമടഞ്ഞിരുന്നു. സമ്പന്നരായിരുന്ന അദ്ദേഹത്തിന്റെ കുടുംബം പഠനത്തിലും പ്രവർത്തനങ്ങളിലും അദ്ദേഹത്തെ പിന്തുണച്ചിരുന്നു. [[കമ്പിത്തപാൽ]] വകുപ്പിലെ മുൻ ഗുമസ്തനായിരുന്ന പിതാവ് സദാശിവറാവു കേന്ദ്ര പ്രവിശ്യകളിൽ [[അധ്യാപകൻ|അദ്ധ്യാപകനായി]] സേവനമനുഷ്ടിക്കുകയും ഹൈസ്കൂളിലെ പ്രധാനാധ്യാപകനായി തന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. പിതാവ് ജോലി സംബന്ധമായി രാജ്യമെമ്പാടും പതിവായി സ്ഥലം മാറിയതിനാൽ നിരവധി സ്കൂളുകളിലായാണ് അദ്ദേഹം വിദ്യാഭ്യാസം നിർവ്വഹിച്ചത്. [[ശാസ്ത്രം|ശാസ്ത്ര]] വിഷയങ്ങൾ പഠിച്ചിരുന്ന ഗോൾവാർക്കർ വിദ്യാർത്ഥിയെന്ന നിലയിൽ ഒരു കുശാഗ്രബുദ്ധിയും രാഷ്ട്രീയ താല്പര്യമില്ലാത്തയാളുമായിരുന്നു. കൗമാരപ്രായത്തിൽ അദ്ദേഹത്തിന്റെ മനസ്സിൽ [[മതം]], ആത്മീയ ധ്യാനം എന്നിവ ആഴത്തിൽ വേരൂന്നി.{{sfn|Andersen|Damle|1987|p=41}}{{sfn|Jaffrelot, Hindu Nationalist Movement|1996|p=46}}<ref name="Sundaram">{{cite news|author=V. Sundaram|title=Salutations to Golwalkar - I|newspaper=News Today|date=9 January 2006|url=http://www.hindunet.org/hvk/articles/0106/52.html|accessdate=10 October 2014|url-status=dead|archive-url=https://web.archive.org/web/20141016042603/http://www.hindunet.org/hvk/articles/0106/52.html|archive-date=16 October 2014|df=dmy-all}}</ref><ref>Sharma, J., 2007. Terrifying Vision: MS Golwalkar, the RSS, and India. Penguin Books India.</ref> നാഗ്പൂരിൽ വൈദികർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ ഹിസ്‌ലോപ്പ് കോളേജിൽ അദ്ദേഹം പഠനത്തിന് ചേർന്നു. കലാലയത്തിൽവച്ച്, ക്രിസ്തുമതത്തിന്റെ പ്രത്യക്ഷമായ പ്രചരണത്തിലും ഹിന്ദുമതത്തിന്റെ അവമതീകരണത്തിലും പ്രകോപിതനായിരുന്ന അദ്ദേഹത്തിന്റെ ഹിന്ദുമതത്തിന്റെ പ്രതിരോധത്തെക്കുറിച്ചുള്ള മിക്ക ആശങ്കകളും കലാലയ അനുഭവങ്ങളിൽ കണ്ടെത്താനാകും. ഹിസ്‍ലോപ്പ് കോളജ് വിട്ട് ബെനാറസ് ഹിന്ദു സർവ്വകലാശാലയിൽ (BHU) ചേർന്ന അദ്ദേഹം 1927 ൽ അവിടെനിന്ന് ശാസ്ത്രവിഷയത്തിൽ ബിരുദവും 1929 ൽ [[ജീവശാസ്ത്രം|ജീവശാസ്ത്രത്തിൽ]] ബിരുദാനന്തര ബിരുദവും നേടി.{{sfn|Andersen|1972a|p=594}}{{sfn|Andersen|Damle|1987|p=41}}
 
[[ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി|ബനാറസ്‌ ഹിന്ദു സർവ്വകലാശാല]]യിൽ [[ബിരുദാനന്തരബിരുദം|ബിരുദാനന്തര ബിരുദത്തിനു]] പഠിക്കുന്ന സമയം മുതൽക്കേ ദേശീയ നേതാവും സർവകലാശാലയുടെ സ്ഥാപകനുമായിരുന്ന [[മദൻ മോഹൻ മാളവ്യ|പണ്ഡിറ്റ്‌ മദന മോഹന മാളവ്യ]]യെപ്പോലുള്ള നേതാക്കളുടെ ആശയങ്ങൾ ഗോൾവൽക്കറെ സ്വാധീനിച്ചിരുന്നു.<ref>Sheshadri, H. V., [http://www.golwalkarguruji.org/shri-guruji/biography/who-was-shri-guruji Shri Guruji - Biography] {{webarchive|url=https://web.archive.org/web/20151208132353/http://www.golwalkarguruji.org/shri-guruji/biography/who-was-shri-guruji|date=8 December 2015}}, golwalkarguruji.org.</ref> മറൈൻ ബയോളജിയിൽ [[ഡോക്ടറേറ്റ്]] നേടാനായി ഗോൽവാൽക്കർ [[മദ്രാസ് പ്രവിശ്യ|മദ്രാസിലേക്ക്]] പോയെങ്കിലും പിതാവിന്റെ വിരമിക്കൽ കാരണം ഈ പഠനം പൂർത്തിയാക്കാൻ സാധിച്ചില്ല.<ref name="Sundaram2">{{cite news|author=V. Sundaram|title=Salutations to Golwalkar - I|newspaper=News Today|date=9 January 2006|url=http://www.hindunet.org/hvk/articles/0106/52.html|accessdate=10 October 2014|url-status=dead|archive-url=https://web.archive.org/web/20141016042603/http://www.hindunet.org/hvk/articles/0106/52.html|archive-date=16 October 2014|df=dmy-all}}</ref> പഠനത്തിനു ശേഷം മുന്നു വർഷത്തോളം അദ്ദേഹം ബി‌എച്ച്‌യുവിൽ പ്രൊഫസ്സറായി [[ജന്തുശാസ്ത്രം]] പഠിപ്പിച്ചു. ഈ കാലയളവിൽ അദ്ദേഹത്തിന്റെ താടി, നീളമുള്ള മുടി, ലളിതമായ വസ്ത്രധാരണം എന്നിവ വിദ്യാർത്ഥികൾ അദ്ദേഹത്തെ ഗുരുജി എന്ന് ബഹുമാനപൂർവ്വം വിളിക്കാനിടയാക്കുകയും പിന്നീട് അദ്ദേഹത്തിന്റെ ആർ‌എസ്‌എസ്[[ആർ.എസ്.എസ്|ആർ‌.എസ്‌.എസ്.]] അനുയായികൾ ആദരസൂചകമായി ഈ വിളി പിന്തുടരുകയും ചെയ്തു. ആ സമയത്താണ്‌ സംഘത്തിൻറെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും അദ്ദേഹം ആകൃഷ്ടനായത്‌. 1933ൽ ഗോൾവൽക്കർ മാതാപിതാക്കളോടൊപ്പം [[നാഗ്‌പൂർ|നാഗ്പൂരിലേയ്ക്ക്‌]] തിരിച്ചുവന്നു.
 
അദ്ദേഹം [[ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി|ബെനാറസ് ഹിന്ദു സർവ്വകലാശാലയിൽ]] അദ്ധ്യാപനം നടത്തിയിരുന്ന കാലത്ത്, [[സർസംഘചാലക്|സർസംഘ്ചാലക്]] [[കെ.ബി. ഹെഡ്ഗേവാർ|കെ ബി ഹെഡ്ഗേവാറിന്റെ]] അടുത്ത അനുയായിയും ഒരു വിദ്യാർത്ഥിയുമായിരുന്ന [[ഭയ്യാജി ദാനി]] എന്ന വ്യക്തി [[വാരാണസി|വാരാണസിയിൽ]] ഒരു ആർ.എസ്.എസ് ശാഖ സ്ഥാപിച്ചു.{{sfn|Jaffrelot, Hindu Nationalist Movement|1996|pp=65-66}} യോഗങ്ങളിൽ പങ്കെടുക്കുകയും അതിന്റെ അംഗങ്ങളാൽ ബഹുമാനിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കിലും, ഗോൾ‌വാൾക്കർ ഈ സംഘടനയിൽ അക്കാലത്ത് അതീവ താല്പര്യം കാണിച്ചതായി ഒരു സൂചനയും ഇല്ല.{{sfn|Andersen|Damle|1987|p=41}} നാഗ്പൂരിൽ വച്ചാണ് അദ്ദേഹം [[കെ.ബി. ഹെഡ്ഗേവാർ|ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാറിനെ]] പരിചയപ്പെട്ടത്. 1931 ൽ ബെനാറസ് സന്ദർശിച്ച ഹെഡ്ഗേവാർ സന്യാസിയായ ഗോൾവാൾക്കറിലേക്ക് ആകർഷിക്കപ്പെട്ടു.{{sfn|Andersen|Damle|1987|p=41}} ഇക്കാലത്ത് ഹെഡ്ഗേവാർ ഗോൾവാൾക്കറിൽ കൂടുതൽ സ്വാധീനം ചെലുത്തി. 1934 ൽ ഹെഡ്ഗേവാർ അദ്ദേഹത്തെ നാഗ്പൂർ പ്രധാന ബ്രാഞ്ചിന്റെ സെക്രട്ടറിയാക്കി (കാര്യവാഹക്). ഒരു ആർ‌എസ്‌എസ് നേതാവിന് വേണ്ടതായ ബഹുമാനം നൽകുമെന്നതിനാൽ നിയമ ബിരുദം നേടാൻ ഹെഡ്‌ഗ്വാർ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചതായി ആർ‌എസ്‌എസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു നാഗ്പൂരിലെത്തിയതിനു ശേഷം അദ്ദേഹം [[നിയമം]] പഠിക്കുകയും പ്രാക്ടീസ്‌ നടത്തുകയും ചെയ്തു.{{sfn|Jaffrelot, Hindu Nationalist Movement|1996|p=40}}{{sfn|Andersen|Damle|1987|p=41}} നിയമമേഖലയിൽ പരിശീലനം ആരംഭിച്ച അദ്ദേഹത്തെ ഹെഡ്‌ഗ്വാർ അക്കോള ഓഫീസർമാരുടെ പരിശീലന ക്യാമ്പിന്റെ നടത്തിപ്പിനായി ചുമതലപ്പെടുത്തി.{{sfn|Andersen|1972a|p=594}}{{sfn|Andersen|Damle|1987|p=42}} അതോടൊപ്പംതന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കായി യുവാക്കളെ സജ്ജീകരിക്കാനും അദ്ദേഹം യത്നിച്ചു.<ref>http://organiser.org/archives/historic/dynamic/modulesde66.html?name=Content&pa=showpage&pid=145&page=16</ref>
"https://ml.wikipedia.org/wiki/മാധവ_സദാശിവ_ഗോൾവൽക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്