"സി യു സൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,386 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
* [[സൈജു കുറുപ്പ്|സൈജു കുറുപ്]]
* [[മാല പാർവ്വതി|മാല പാർവതി]]
== നിർമ്മാണം ==
 
=== ചിത്രീകരണം ===
2020 ജൂണിൽ ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടുള്ള ഒരു പരീക്ഷണ ചിത്രമാണ് തന്റെ അടുത്ത പദ്ധതിയെന്ന് സംവിധായകനും ചിത്രസംയോജകനുമായ മഹേഷ് നാരായണൻ പ്രഖ്യാപിക്കുകയുണ്ടായി. സാധാരണ ഫീച്ചർ ഫിലിം ചിത്രീകരിക്കുന്ന മാർഗ്ഗങ്ങൾക്കു പകരം ഐഫോൺ ഉപയോഗിച്ച് ചിത്രീകരിക്കുന്ന തരത്തിലാണ് ഈ പരീക്ഷണമെന്നും മഹേഷ് അന്ന് അറിയിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് തന്നെ ഒന്നര മണിക്കൂർ താഴെ മാത്രമേ ദൈർഘ്യം ഉണ്ടാവൂ എന്നും ഫഹദ് ഫാസിലിന്റെ ഫ്ലാറ്റിൽ വച്ചാണ് ചിത്രീകരണമെന്നും പ്രഖ്യാപിച്ചിരുന്നു. <ref>{{Cite news |last=Kumar |first=Karthik |date=21 June 2020 |title=Fahadh Faasil, Mahesh Narayanan to shoot for next third film on iPhone |publisher=Hindustan Times |url=https://www.hindustantimes.com/bollywood/fahadh-faasil-mahesh-narayanan-to-shoot-for-next-third-film-on-iphone/story-xm38MLdZEZv4EfHVa5WF4H.html |access-date=25 August 2020}}</ref> ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) യിൽ നിന്നും ചിത്രീകരണത്തിനുള്ള അനുമതി ലഭിച്ചിരുന്നെങ്കിലും, കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ നിയന്ത്രങ്ങൾ മൂലം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (KEPA) സീ യു സൂണിനു നേരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. <ref>{{Cite news |last=Desk |first=Web |date=22 June 2020 |title=Fahadh Faasil to shoot for next film on iPhone, producers’ body unhappy |publisher=The Week |url=https://www.theweek.in/news/entertainment/2020/06/22/fahadh-faasil-shoot-for-next-film-iphone.html |access-date=25 August 2020}}</ref><ref>{{Cite news |last=BS |first=Shibu |date=22 June 2020 |title=Three new Malayalam movies announced; Mollywood fraternity divided |publisher=The New Indian Express |url=https://www.newindianexpress.com/entertainment/malayalam/2020/jun/22/three-new-malayalam-movies-announced-mollywood-fraternity-divided-2159621.html |access-date=25 August 2020}}</ref> എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒരു മാസത്തിൽ കുറവ് ദിവസങ്ങൾക്കുള്ളിൽ ചിത്രീകരണം വിജയകരമായി പൂർത്തിയാക്കുകയുണ്ടായി.
 
== വിതരണം ==
ചിത്രത്തിന്റെ ആദ്യ ട്രെയിലർ 2020 ഓഗസ്റ്റ് 25 ന് [[കമൽ ഹസ്സൻഹാസൻ]] [[ട്വിറ്റർ|ട്വിറ്ററിലൂടെ]] പുറത്തിറക്കി.
 
ഈ സിനിമ 2020 സെപ്റ്റംബർ 1 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3429069" എന്ന താളിൽനിന്ന് ശേഖരിച്ചത്