"മിയാവാക്കി വനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള ബ്ലൂ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:59, 16 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള ബ്ലൂ പ്ലാനെറ്റ് പുരസ്കാരം നേടിയ ലോക പ്രശസ്ത ജപ്പാനിസ്റ്റ് സസ്യ ശാസ്ത്രൻ അക്കീര മിയാവാക്കിയുടെ ഒരു കൃഷി രീതിയാണ് മിയാവാക്കി വനം.

കേരളത്തിലെ കാവുകളുടെ ജപ്പാനീസ് പതിപ്പെന്ന് വിശേഷിപ്പിക്കാവുന്ന മിയാവാക്കി വനങ്ങൾ നഗരങ്ങൾ വനവൽക്കരിക്കുന്നതിനും അതുവഴി അവിടത്തെ താപ നില കുറയ്ക്കുന്നതിനും സഹായകരമാണെന്ന് ചൂണ്ടി കാണിക്കുന്നു.

പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ മരങ്ങളുടെ വൈവിധ്യമേറിയ ശേഖരമാണത്. തൊണ്ണൂറ് വയസ്സ് പിന്നിട്ട മിയാവാക്കി ഇതിനായി 1700 ഇടങ്ങളിലായി നാല് കോടി സസ്യങ്ങൾ വെച്ചുപിടിപ്പിച്ചെന്നാണ് കണക്ക്. സ്വാഭാവിക വനങ്ങളോട് കിട പിടിയ്ക്കുന്ന കാടുകൾ വളരെ കുറഞ്ഞ കാലം കൊണ്ട് നഗര മേഖലയിൽ സൃഷ്ടിക്കാൻ മിയാവാക്കി ശൈലി സഹായിക്കുന്നു.

തനിയെ രൂപപ്പെടുന്ന കാടുകളെക്കാൾ വളരെ ഉയർന്ന വളർച്ച നിരക്കാണ് മിയാവാക്കി വനങ്ങളുടെ സവിശേഷത.ശരാശരി 10 - 15 വർഷം കൊണ്ട് 150 വർഷം പ്രായമുള്ള സ്വാഭാവിക വനങ്ങൾക്ക് തുല്ല്യമായ ഒരു കാട് രൂപപ്പെടുത്താൻ ഇതു വഴി സാധിക്കുന്നു. ചെടികൾ നടുന്നതിലെ പ്രത്യേകതകളാണ് ഇതിന് കാരണം.

ഒരു ചതുരശ്ര മീറ്ററിൽ 3 - 4 ചെടികളാണ് വേണ്ടത്. വള്ളി ചെടികൾ, കുറ്റി ചെടികൾ, ചെറു മരങ്ങൾ, വൻ മരങ്ങൾ എന്നിവ ഇട കലർത്തി നടുന്നത് വഴി വനത്തിനുള്ള പല തട്ടിലുള്ള ഇലച്ചാർത്ത് ഉറപ്പാക്കുന്നു. അടുപ്പിച്ച് നടുമ്പോൾ ചെടികൾ സൂര്യ പ്രകാശത്തിന് വേണ്ടിയുള്ള മത്സരത്തിൽ കൂടുതൽ ഉയരത്തിൽ വളരുവാൻ ചെടികൾ ശ്രമിക്കുന്നു.

ഓരോ സ്ഥലത്തും സ്വാഭാവികമായി വളരുന്ന ചെടികളും മറ്റും കണ്ടെത്തിയാണ് മിയാവാക്കി വനം സൃഷ്ടിക്കൽ.

തിരഞ്ഞെടുത്ത ചെടികൾ ചട്ടികളിലാക്കി പ്രത്യേക നടിൽ മിശ്രിതത്തിൽ നിറക്കുന്നു.ചട്ടികളിൽ നിശ്ചിത വളർച്ചയെത്തിയ ചെടികൾ അവ നടാനുദ്ദേശിക്കുന്ന സ്ഥലത്ത് കുറച്ച് ദിവസം സൂക്ഷിക്കുന്നു. അവിടത്തെ സൂഷ്മ കാലാവസ്ഥയുമായി പൊരുത്തപ്പെടുവാൻ വേണ്ടി.

തുടർന്ന് ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്ത് അതിനുള്ളിൽ നടിൽ മിശ്രിതം നിറച്ച് തൈകൾ നടുന്നു. ചാണകപ്പൊടി, ചകിരിപ്പിത്ത്, ഉമി എന്നിവ തുല്ല്യ അളവിൽ കൂട്ടിചേർത്ത് നടിൽ മിശ്രിതം ഒരുക്കുന്നു. കേരളത്തിൽ വളരുന്ന തദ്ദേശ ഇനം സസ്യങ്ങൾ, ഔഷധ സസ്യങ്ങൾ, വംശനാശത്തിലേക്ക് നീങ്ങുന്ന മരങ്ങൾ മുതലായവ നടാം. തൈകൾ നടുന്നതിനൊപ്പം ചുറ്റും ജൈവ പുതനൽകുന്നു.

അത്തി, ഇത്തി, പേരാൽ, മുള്ളുമുരുക്ക്, കാഞ്ഞിരം, ചേര്, താന്നി, മഞ്ചാടി, കുന്നിമണി, പൂച്ചെടി, ഔഷധങ്ങൾ, ഫലവൃക്ഷങ്ങൾ ...

തിരുവനന്തപുരം നഗര ഹൃദയമായ തമ്പാനൂരിൽ നിന്ന് 15 കിലോ മീറ്റർ മാത്രമകലെയുള്ള പുളിയറക്കോണം മൂന്നാം മുട്ടിലെ മൂന്ന് സെൻ്റിലെ ഒരു മിയാവാക്കി വനം നട്ട് തൈകൾ ഏഴാം മാസം കൊണ്ട് തലയുയർത്തിയത് 12 അടി

അങ്ങേയറ്റം തരിശായി കിടക്കുന്ന മണ്ണ് വനമാക്കാൻ ഏതാണ്ട് ഒന്നേക്കാൽ ലക്ഷം രൂപ ചെലവ് കാണുന്നു.

ചെടികൾ രണ്ട് വർത്തെ പരിചരണമെ വേണ്ടി വരുന്നു.പിന്നീട് കാടായി തീരുന്നു.

"https://ml.wikipedia.org/w/index.php?title=മിയാവാക്കി_വനം&oldid=3415218" എന്ന താളിൽനിന്ന് ശേഖരിച്ചത്