"സുൽത്താൻ മുഹമ്മദ് (മുഹമ്മദ് II)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വൃത്തിയാക്കൽ
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 62:
 
AD1453 നു ഇരുപത്തിയൊന്നാം വയസ്സിൽ സുൽത്താൻ മുഹമ്മദ് അതിഭീമാകാരമായ പീരങ്കിയും, ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിൽ വരുന്ന പടയാളികളും, 320 കപ്പൽ വ്യൂഹങ്ങളുമായി [[കോൺസ്റ്റാന്റിനോപ്പിൾ]] കീഴടക്കാൻ പുറപ്പെട്ടു. 40 ദിവസത്തെ ആക്രമണത്തിന് ശേഷവും ബലവത്തായ കോട്ട ഭേദിക്കാനാവാതെ വിഷണ്ണനായ സുൽത്താൻ ആക്രമണം നിർത്തി . കടലിൽ ഭീമൻ ചങ്ങലകൾ വലിച്ചു പ്രതിരോധം തീർത്തതിനാൽ കപ്പലുകൾക്ക് മറു ഭാഗത്തെത്തി ആക്രമണം നടത്താനും കഴിഞ്ഞിരുന്നില്ല. പ്രതീക്ഷ കൈവിട്ട മുഹമ്മദ് രണ്ടാമൻ മൂന്ന് ദിവസത്തോളം തമ്പിൽ നിന്നും പുറത്തിറങ്ങിയില്ല . ഈ സമയം അവിടെ ആഗതനായ ഗുരു [[മുഹമ്മദ് ഷംസ് അൽദീൻ]] സുൽത്താൻ പട്ടണം കീഴടക്കുമെന്ന് ഉറപ്പിച്ചു പറയുകയും പ്രവാചക ശിഷ്യനായ [[അബൂ അയ്യൂബുൽ അൻസ്വാരി]] ഇന്നലെ തനിക്കു ദർശനം നൽകിയ കാര്യം സൂചിപ്പിക്കുകയും ചെയ്തു, 'സ്വപ്നദർശനത്തിൽ അയ്യൂബ് അൻസാരി അദ്ദേഹത്തെ അടക്കം ചെയ്ത സ്ഥലം തനിക്ക് കാട്ടി തന്നുവെന്നും, സുൽത്താൻ മുഹമ്മദിനും ഈ കല്ലറ കാട്ടിക്കൊടുത്തു കൊണ്ട് അവിടെ അടക്കം ചെയ്യാനുണ്ടായ കാരണങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കണമെന്ന് ഉണർത്തിച്ചുവെന്നും' മുഹമ്മദ് രണ്ടാമനോട് മുഹമമദ് '''ഷംസ്''' അല് ദീന് അരുള് ്ചെയ്തു.
(AD 672 ഖലീഫ മുആവിയയുടെ കാലത്തു റോമൻ സൈന്യവുമായി യുദ്ധമുണ്ടായ സമയം മരണാസനായി കിടക്കുന്ന [[അബൂ അയ്യൂബുൽ അൻസ്വാരി]] അന്ന് അദ്ദേഹത്തെ കോൺസ്റ്റാന്റിനോപ്പിൾ പട്ടണത്തിലേക്കു കടക്കുന്ന മതിലിനരികെ അടക്കം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും മുആവി സൈന്യം അത് നിറവേറ്റി കൊടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു)
ഗുരുവിനോടൊപ്പം പോയ സുൽത്താൻ മുഹമ്മദ് മണ്ണിനടിയിൽ പൂണ്ടു പോയ അൻസാരിയുടെ ശവകുടീരം കണ്ടെടുത്തു. ഇതോടു കൂടി ശുഭാപ്തി വിശ്വാസം തിരികെ കിട്ടിയ സുൽത്താൻഉരുണ്ട മരക്കഷ്ണങ്ങൾ അടുക്കിവെച്ച് കപ്പലുകൾ കരയിലൂടെ വലിച്ചു കയറ്റി മൂന്ന് മൈൽ ദൂരം ശത്രുക്കളുടെ കണ്ണുകളെ വെട്ടിച്ച് സഞ്ചരിച്ചു കോട്ടയുടെ ബലഹീനമായ ഭാഗത്തെ കടലിലേക്കെത്തിച്ചു. അപ്പോഴേക്ക് 56 ദിവസം പിന്നിട്ടിരുന്നു, ആക്രമണം പുനരാരംഭിക്കുവാൻ പോകുന്ന തലേ രാത്രി പോരാട്ട വീര്യം ജ്വലിപ്പിക്കുന്ന പ്രഭാഷണങ്ങൾ നടത്തി സൈനികരിൽ ആത്മ വീര്യം വളർത്തിയ മുഹമ്മദ് രണ്ടാമൻ പിറ്റേന്ന്‌ വ്രതമെടുത്തു ആക്രമണം പുനരാരംഭിക്കുവാൻ സൈന്യത്തോട് കൽപ്പിച്ചു. യുദ്ധത്തിന്റെ അമ്പത്തേഴാം നാൾ കരയിൽ നിന്നും, കടലിൽ നിന്നും, തുരങ്കം വഴിയുമുള്ള തുടർച്ചയായ ആക്രമണത്താൽ ക്രിമു 1453 മേയ്29 തീയതി ഓട്ടോമൻ സൈന്യം ബലവത്തായ കോട്ട തകർക്കുകയും [[കോൺസ്റ്റാന്റിനോപ്പിൾ]] കീഴടക്കുകയും ചെയ്തു.തുടർന്ന് ഫത്താഹ് (കീഴടക്കിയവൻ ) എന്ന വിശേഷണ നാമം സുൽത്താൻ മുഹമ്മദ് സ്വന്തം പേരിനോടൊപ്പം കൂട്ടി ചേർത്തു.
 
"https://ml.wikipedia.org/wiki/സുൽത്താൻ_മുഹമ്മദ്_(മുഹമ്മദ്_II)" എന്ന താളിൽനിന്ന് ശേഖരിച്ചത്