"സംവാദം:ക്ഷത്രിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
നായർ തന്നെയാണോ ക്ഷത്രിയർ?--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 04:57, 4 മാർച്ച് 2018 (UTC)
 
ചേരമാൻ പെരുമാളിനു ശേഷം ക്ഷത്രിയർ ഉണ്ടായിട്ടില്ല.ഉണ്ടായത് സാമന്തക്ഷത്രിയർ ആയിരുന്നു.നയൻമാരിൽനിന്നും ഉയർത്തപ്പെട്ട ഒരു വിഭാഗം ആണ് ഇവരിൽ പലരും.ക്ഷത്രിയ കർമ്മം ചെയ്ടിരുന്നെങ്കിലും നമ്പൂതിരിമാർ ഇവരെ ശൂദ്രരായി തന്നെ കണക്കാക്കി പോന്നു.ക്ഷത്രിയസ്ഥാനം ലഭിക്കാനായി സാമന്തൻമാർ ഹിരണ്യഗർഭം പോലുള്ള ആചാരങ്ങൾ നടത്തിയിരുന്നതായി പല രേഖകളിലും ഉണ്ട്. ഉപനയനം (പൂണൂൽ) ചെയ്തവരും അല്ലാത്തവരും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ജാതി വ്യവസ്ഥയിൽ നായന്മാരുടെ മുകളിൽ ആയിരുന്നു ഇവരുടെ സ്ഥാനം.ശക്തരായ സാമൂതിരിയും വെള്ളാട്ടിരിയും സാമന്തൻ ‌നായർ എന്നാണ് അറിയപ്പെട്ടിരുന്നത്.ഏറാടി, വള്ളോടി വീഭാഗത്തിൽപ്പെട്ടവരായിരുന്നു ഇവർ. ഉപനയനം ചെയ്യാത്തതിനാൽ ഇവരെ ശൂദ്രരായി തന്നെ പരിഗണിച്ചു പോന്നു.വർമ്മ എന്ന സ്ഥാനപ്പേര് കൊണ്ട് ഒരിയ്ക്കലും ക്ഷത്രിയ എന്ന പദവി ഉറപ്പിക്കാൻ കഴിയില്ല പ്രത്യേകിച്ചു കേരളത്തിലെ ജാതിവ്യവസ്ഥ അനുസരിച്ച്.സാമൂതിരിയുടെ അടക്കം തലമുറ കാലങ്ങളായി വർമ്മ എന്ന സ്ഥാനപ്പേര് ഉപയോഗിച്ച് പോരുന്നു.നായന്മാർ നഗവംശികൾ ആണെന്നു കരുതപ്പെടുന്നു എങ്കിലും ക്ഷത്രിയർ ആയി കണക്കാക്കാൻ കഴിയില്ല. [[ഉപയോക്താവ്:Outlander07|Outlander07]] ([[ഉപയോക്താവിന്റെ സംവാദം:Outlander07|സംവാദം]]) 15:26, 12 ജൂലൈ 2020 (UTC)
[
"https://ml.wikipedia.org/wiki/സംവാദം:ക്ഷത്രിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ക്ഷത്രിയൻ" താളിലേക്ക് മടങ്ങുക.