"വത്തിക്കാൻ ഗ്രന്ഥാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 57:
==“ഹോർത്തൂസ് മലബാറിക്കൂസ്”==
പ്രതിപാദിക്കുന്ന “[[ഹോർത്തൂസ് മലബാറിക്കൂസ്]]” (Hortus Malabaricus, മലബാറിലെ സസ്യലതാദികൾ) എന്ന ലത്തീൻ ഭാഷയിലുള്ള മൂലകൃതികൾ വത്തിക്കാൻ ലൈബ്രറിയിൽ ലഭ്യമാണ്.<ref>https://www.vaticannews.va/ml/pope/news/2018-12/pope-francis-visited-vatican-library.html</ref>
== മലയാളം രേഖകൾ ==
ഇന്ത്യൻ ഭാഷകളിലുള്ള പ്രാചീനഗ്രന്ഥങ്ങൾ, പ്രത്യേകിച്ച് മലയാളത്തിലുള്ളവ മൂന്നു സ്രോതസ്സുകളിലാണു ശേഖരിച്ചിട്ടുള്ളത്. ബോർജിയാ ഇന്ത്യാ ശേഖരം, വത്തിക്കാൻ ഇന്ത്യാ ശേഖരം, വത്തിക്കാൻ റൊസാനൊ ശേഖരം എന്നിവയിലാണ് മലയാളം രേഖകൾ. അതിൽ പൂർണ്ണമായോ ഭാഗികമായോ വരുന്ന 39 രേഖകളുണ്ട്. 29 എണ്ണം ബോർജിയാ ഇന്ത്യാ ശേഖരത്തിലും, (കർദ്ദിനാൾ ഫ്രാൻസിസ് ബോർജിയായുടെ നാമധേയത്തിലുള്ളത്) എട്ടെണ്ണം വത്തിക്കാൻ ഇന്ത്യാ ശേഖരത്തിലും ബാക്കി രണ്ടെണ്ണം വത്തിക്കാൻ റൊസാനൊ ശേഖരത്തിലും പെടുന്നു. വത്തിക്കാന്റെലൈബ്രറിയിൽ ഗവേഷണാർത്ഥം ചെന്ന ഫാ. ആൻറണി വള്ളവന്ത്ര വത്തിക്കാൻ ഗ്രന്ഥശാലയിലെ മലയാളം രേഖകൾ വർഗ്ഗീകരിച്ച് സൂചിക തയ്യാറാക്കി. <ref>വത്തിക്കാൻ ലൈബ്രറിയിലെ - മലയാളം കൈയെഴുത്തുകൾ, ഫാ. ആൻറണി വള്ളവന്ത്ര, റിഷി, മാന്നാനം, 1984</ref>
==സേവനം==
വ്യക്തിയുടെ അറിവിൻറെ മേഖല, അർഹത, ഗവേഷണപരമായ ആവശ്യം എന്നിവ ഉന്നയിച്ചാൽ ആർക്കും വത്തിക്കാൻ ലൈബ്രറി ലഭ്യമാണ്. 1801മുതൽ 1990വരെ കാലയളവിൽ പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥങ്ങളുടെ ഫോട്ടാസ്റ്റാറ്റ് പ്രതികൾ ആവശ്യപ്പെടുന്നവർക്ക് ലഭ്യമാക്കാറുണ്ട്. ഗ്രന്ഥാലയത്തിലെ കൈയെഴുത്തു പ്രതികളുടെ അപൂർവശേഖരത്തിന്റെ ഡിജിറ്റൽവത്ക്കരണം പൂർത്തിയായതിനാൽ ആവശ്യാനുസരണം അവ ഓൺലൈനിൽ ലഭ്യമാണ്.
"https://ml.wikipedia.org/wiki/വത്തിക്കാൻ_ഗ്രന്ഥാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്