"മുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നിക്ഷ്പക്ഷമായ രീതിയിൽ ഈ ലേഖനം എഴുതപ്പെട്ടിട്ടുള്ള. അതുകൊണ്ട് നീക്കം ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2409:4073:2015:2214:E682:88E0:A176:55E2 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Meenakshi nandhini സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
[[പ്രമാണം:Uthman Koran-RZ.jpg|thumb|9നൂറ്റാണ്ടിലെ [[ഖുർആൻ]].]]
{{unreferenced}}
[[മുഹമ്മദ്|മുഹമ്മദ് നബിയുടെ]] ചരിത്രം അദ്ദേഹത്തിന്റെ ജീവിതകാലം മുതൽ തന്നെ എഴുതപ്പെട്ടു തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ എല്ലാ അർത്ഥത്തിലുമുള്ള വിശദാംശങ്ങൾ [[ഹദീഥ്|ഹദീഥുകളിൽ]] രേഖപ്പെടുത്തപ്പെട്ടു വന്നു. അത് പക്ഷെ ചരിത്രരചന എന്ന രീതിയിലായിരുന്നില്ലെന്ന് മാത്രം. [[നബിചര്യ|നബിചര്യയുടെ]] രേഖപ്പെടുത്തൽ എന്ന നിലയിലായിരുന്നു അത്.
 
എന്നാൽ പിൽക്കാലത്ത് വന്ന പണ്ഡിതന്മാർ മുഹമ്മദ് നബിയുടെ ചരിത്രം [[ഹദീഥ്|ഹദീഥുകളിൽ]] നിന്ന് ക്രോഡീകരിച്ച് രേഖപ്പെടുത്തുകയുണ്ടായി.
ഇവയിൽ നബിയുടെ ജീവിതത്തിന്റെ എല്ലാ വിധത്തിലുള്ള വിശദാംശങ്ങളും രേഖപ്പെടുത്തപ്പെടുകയുണ്ടായി. ആദ്യകാലത്ത് [[ഇസ്‌ലാം]] വിശ്വാസികളുടെ വീക്ഷണകോണിൽ നിന്നുള്ള രചനകൾ മാത്രമേ കണ്ടുവന്നിരുന്നുള്ളൂ.ആധുനിക ചരിത്ര രചനയുടെ ആരംഭം മുതൽ ഇസ്‌ലാമിനേയും, പൗരസ്ത്യ ലോകത്തെയും പറ്റി പഠിക്കാൻ വേണ്ടി [[ഓറിയന്റലിസം]] എന്ന ശാഖ തന്നെ ഉൽഭവിക്കുകയുണ്ടായി.
[[കുരിശുയുദ്ധം|കുരിശുയുദ്ധങ്ങളുടെ]] സ്വാധീനം കാരണം ആദ്യകാലങ്ങളിലെ ചരിത്രങ്ങളിൽ മുഹമ്മദ് നബിയുടെ ജീവിതത്തെ തെറ്റായി ചിത്രീകരിക്കുന്ന പ്രവണത ശക്തമായിരുന്നു. ഇങ്ങനെ തെറ്റായി ചിത്രീകരിക്കുന്നതിന്റെ കാരണങ്ങളെ ചില പശ്ചാത്യ പണ്ഡിതർ വിശകലനം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ജോർജ്ജ് ടൗൺ യൂണിവേഴ്സിറ്റിയിലെ മുസ്ലിം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻറിംഗിന്റെ ഡയറക്ടറായ [[ജോൺ എൽ.എസ്പോസിറേറാ]] രചിച്ച "ഇസ്ലാം നേർ വഴി' (Islam The straight path) എന്ന കൃതി ഈ പ്രവണതകളെക്കുറിച്ച് സവിശദം പ്രതിപാദിക്കുന്നുണ്ട്. ക്രിസ്ത്യൻ ലോകവുമായും ജൂത സമൂഹവുമായും ഇസ്ലാമിനുള്ള ചരിത്ര പരമായ മത രാഷ്ട്രീയ ബന്ധം എക്കാലത്തും ശക്തമായിരുന്നുവെന്നും അത് തെറ്റിദ്ധാരണകൾക്കും സംഘട്ടനങ്ങൾക്കും വഴിവെച്ചിട്ടുണ്ടെന്നുമാണ്‌ എസ്പോസിറേറാ നിരീക്ഷിക്കുന്നത്. ഈ ധാരണകളുടെ പശ്ചാത്തലത്തിലാണ് നബി പലപ്പോഴും വിലയിരുത്തപ്പെടുന്നത്.ഇതിൽ നിന്ന് മുക്തമായ പഠനങ്ങളും പശ്ചാത്യ ചരിത്രകാരന്മാരുടെ രചനകളിൽ ഉണ്ട്.
=== തോമസ് കാർലൈൽ ===
പത്തൊൻപതാം നൂറ്റാണ്ടിൽ '''ചരിത്രം സൃഷ്ടിച്ച യുഗപുരുഷന്മാരെപ്പറ്റി''' ഇംഗ്ളീഷ് ചരിത്രകാരനായ [[തോമസ് കാർലൈൽ]] നടത്തിയ പഠനത്തിൽ മുഹമ്മദ് നബിക്ക് നൽകിയ ഉന്നതസ്ഥാനമാണ് പാശ്ചാത്യ ലോകത്ത് നബി പഠനങ്ങളിൽ ദിശാ മാറ്റം സൃഷ്ടിച്ചത്{{തെളിവ്}}. 1841 ൽ പ്രസിദ്ധപ്പെടുത്തിയ "ഓൺ ഹീറോസ്, ഹീറോ വർഷിപ്പ് ആൻഡ് ദി ഹീറോയിക്ക് ഇൻ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തിലാണ് നബിയെപ്പറ്റി അദ്ദേഹം പരാമർശിക്കുന്നത്. ചരിത്രത്തിലെ ധീരനായകരെ കണ്ടെത്തുകയാണദ്ദേഹം. പ്രവാചകരുടെ കൂട്ടത്തിൽ മുഹമ്മദിന്നാണ് അദ്ദേഹം ഒന്നാം സ്ഥാനം നൽകുന്നത്. "സൂത്രശാലിയായ കപടൻ, അസത്യത്തിന്റെ മൂർത്തി' തുടങ്ങി നബിയുടെ മേൽ ചാർത്തപ്പെട്ട ഇരുണ്ട പ്രതിഛായയെ കാർലൈൽ തകർക്കുകയും നാട്യങ്ങൾ തീരെയില്ലാത്ത ആൾ എന്ന നിലയിലുള്ള അസ്തിത്വം അദ്ദേഹത്തിന്നു നൽകുകയും ചെയ്യുന്നു. അത്ഭുതങ്ങൾ പ്രവർത്തിക്കാനാവാത്ത അത്ഭുതമായാണ് കാർലൈൽ നബിയെ വിശേഷിപ്പിക്കുന്നത്. എല്ലാ അർത്ഥത്തിലും മരുഭൂമിയുടെ പുത്രൻ എന്ന് പറയാവുന്ന ഒരു സാധാരണ മനുഷ്യനാണ് കാർലൈലിന്റെ വീക്ഷണത്തിലെ നബി. പ്രവാചകനെ നിഷ്പക്ഷമായി വിലിയിരുത്താനുള്ള ശ്രമങ്ങൾ പിന്നീട് നടന്നു.