"എം.എൽ. വസന്തകുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
ഒരു [[കർണ്ണാടകസംഗീതം|കർണാടക സംഗീതജ്ഞയും]] പിന്നണിഗായകയുമായിരുന്നു '''എം.എൽ. വസന്തകുമാരി''' (ജൂലൈ 3, 1928 - ഒക്ടോബർ 31, 1990). ''എം.എൽ.വി'' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വസന്തകുമാരിയെയും സമകാലികരായ [[ഡി.കെ. പട്ടമ്മാൾ]], [[എം.എസ്. സുബ്ബലക്ഷ്മി]] എന്നിവരെയും ചേർത്ത് സംഗീതാസ്വാദകർ 'കർണ്ണാടകസംഗീതത്തിലെ ഗായികാത്രയം' എന്ന് പരാമർശിച്ചിരുന്നു.<ref name =TOI>{{cite web | url =http://articles.timesofindia.indiatimes.com/2009-07-17/india/28151958_1_carnatic-music-ms-subbulakshmi-female-trinity | title =കർണ്ണാടകസംഗീത ഇതിഹാസം പട്ടമ്മാൾ അന്തരിച്ചു |date= ജൂലൈ 17, 2009 | accessdate = സെപ്റ്റംബർ 22, 2012 | publisher =ടൈംസ് ഓഫ് ഇന്ത്യ| language =ഇംഗ്ലീഷ്}}</ref> പ്രശസ്ത ചലച്ചിത്രനടി [[ശ്രീവിദ്യ]] ഇവരുടെ മകളാണ്.
==ജീവിതരേഖ==
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[മൈലാപ്പൂർ|മൈലാപ്പൂരിലെ]] ഒരു സംഗീതകുടുംബത്തിലായിരുന്നു എം.എൽ. വസന്തകുമാരിയുടെ ജനനം. പിതാവ് സംഗീതജ്ഞനായിരുന്ന കുത്തന്നൂർ അയ്യാസ്വാമി അയ്യർ. മാതാവ് മദ്രാസ് ലളിതാംഗി. സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ വസന്തകുമാരി സംഗീതത്തിൽ കഴിവ് പ്രകടിപ്പിച്ചിരുന്നു. വസന്തകുമാരിയുടെ ആലാപനം കേൾക്കാനിടയായ [[ജി.എൻ. ബാലസുബ്രഹ്മണ്യം]] (ജി.എൻ.ബി.) തന്റെ ശിഷ്യയായി തെരഞ്ഞെടുത്തത് ഇവരുടെ സംഗീതജീവിതത്തിലെ ഒരു വഴിത്തിരിവായി. ജി.എൻ.ബി.-യുടെ സംഗീതശൈലി ഇവർ ഏറെ സ്വാംശീകരിച്ചിരുന്നെങ്കിലും അന്ധമായി അനുകരിക്കാതിരിക്കാതെ തന്റേതായ ഒരു പാതയിലൂടെ മുന്നേറുവാൻ ശ്രദ്ധിച്ചിരുന്നു. ഗുരുവിനെപ്പോലെ തന്നെ ചടുലവും മനോഹരവുമായി 'മനോധർമ്മം' ഉപയോഗിക്കുവാൻ വസന്തകുമാരി സമർത്ഥയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഒരു മുൻനിര കർണ്ണാടകസംഗീതജ്ഞയാകുവാൻ ഇവർക്ക് കഴിഞ്ഞു.
 
1946 മുതൽ വസന്തകുമാരി ചലച്ചിത്രസംഗീതലോകത്തും സജീവമായി തുടങ്ങി. 1956-ൽ പുറത്തിറങ്ങിയ ''മണമകൾ'' എന്ന തമിഴ് ചലച്ചിത്രത്തിലെ 'എല്ലാം ഇമ്പമയം', 'ചിന്നൻചിറ കിളിയേ' എന്നീ ഗാനങ്ങൾ ഹിറ്റുകളായി. 1960-ലെ ''രാജ ദേശിംഗ''-യിൽ വസന്തകുമാരി ആലപിച്ച 'പാർക്കടൽ അലൈമേലെ' ഏറെ പ്രശസ്തമാവുകയും പിൽക്കാലത്ത് ഭരതനാട്യത്തിലെ ഒരു വായ്‌പാട്ടാവുകയും ചെയ്തു. 'അതിസയം വാനത്തു അറിവുമയം', 'ശെന്താമരൈ കണ്ണനേ', 'വണ്ണ തമിഴ്' തുടങ്ങി നിരവധി ഗാനങ്ങളിലൂടെ വസന്തകുമാരി പിന്നണി ഗാനരംഗത്ത് തന്റേതായ മുദ്ര ചാർത്തിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/എം.എൽ._വസന്തകുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്