"കോഫി അറബിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
[[പ്രമാണം:CoffeeFlower.JPG|220px|thumb|കാപ്പിപ്പൂ]]
തായ്തടിയിൽ നിന്നും വശങ്ങളിലേക്ക് ആദ്യം വളരുന്നവ ഒന്നാം റക്കകൾ എന്ന വിഭാഗത്തിലും അതിൽ നിന്നും വളരുന്നവയെ രണ്ടാം റക്കകൾ എന്നും രണ്ടാം റക്കയിൽ നിന്നും വളരുന്നവയെ മൂന്നാം റക്കകൾ എന്നും വിളിക്കുന്നു. പാർശ്വശാഖയിൽ നിന്നും കുത്തനെ വളരുന്നവയാണ്‌ ആൺ റക്കകൾ അഥവാ [[കുതിര]] റക്കകൾ എന്ന വിഭാഗത്തിൽ പെടുന്നത്. ശാഖകളിൽ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് കടും പച്ചനിറമാണുള്ളത്. തണ്ടുകളിൽ സുഗന്ധമുള്ള വെളുത്ത പൂക്കൾ കുലകളായി ഉണ്ടാകുന്നു. കായ്കൾ ഉരുണ്ടതും പച്ച നിറത്തിലുള്ളതുമായിരിക്കും. കായ്കൾക്ക് പച്ച നിറത്തിലും പഴുക്കുമ്പോൾ ചുവപ്പോ, മഞ്ഞയോ, മഞ്ഞ കലർന്ന ചുവപ്പു നിറത്തിലോ ഉള്ള തൊലിക്കുള്ളിൽ രണ്ട് വിത്തുകൾ വീതം കാണപ്പെടുന്നു.
===മൺസൂൺ മലബാർ അറബി കാപ്പി===
ഭാരതസർക്കാരിന്റെ ഭൗദ്ധിക സ്വത്തവകാശ നിയമപ്രകാരം, ഒരു പ്രത്യേക വ്യാവസായിക ഉൽപ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ,പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് [[ഭൂപ്രദേശസൂചകം|ഭൗമ സൂചിക പദവി]] എന്ന് പറയുന്നത്
 
2020 മാർച്ച് വരെ ഇന്ത്യയിൽ ഏകദേശം 361 ഓളം ഉൽപ്പന്നങ്ങൾക്കാണ് ഭൂപ്രദേശസൂചിക ബഹുമതി ലഭിച്ചിട്ടുള്ളത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.കേരളത്തിൽ നിന്ന് ഈ ഇനത്തിലേയ്ക്ക് തിരഞ്ഞെടുത്ത രണ്ട് തരം കാപ്പി വിഭാഗങ്ങളാണ് '''മൺസൂൺ മലബാർ അറബി കോഫി'''യും [[റോബസ്റ്റ_കാപ്പി#മൺസൂൺ_മലബാർ_റോബസ്റ്റ_കാപ്പി|മൺസൂൺ മലബാർ റോബസ്റ്റ കോഫി]]യും.
 
സെൻ‌ട്രൽ കോഫി പുറത്തിറക്കിയ S.795, Sln.4, Sln.5A, Sln.5B, Sln.6, Sln.9, Sln.12 (കാവേരി) എന്നിവയാണ് മൺസൂൺ മലബാർ അറബിക്ക കോഫി തയ്യാറാക്കാൻ ഉപയോഗിക്കുന്ന അറബിക്ക കോഫിയുടെ പ്രധാന ഇനങ്ങൾ.
 
വിളവെടുത്ത ഉടനെ ഗ്രേഡ് തിരിച്ച് ചാക്കുകളിലാക്കി മൺസൂൺ മഴയും കാറ്റും കൊള്ളുന്നവിധം പ്രത്യേക സ്ഥലങ്ങളിൽ കാപ്പിക്കുരു സൂക്ഷിക്കുന്നു. കാറ്റും വെളിച്ചവും മഴയും ഈർപ്പവും നേരിട്ട് ഏൽക്കത്തക്ക വിധം ഇതിനെ തിരിച്ചും മറിച്ചും വെയ്ക്കുകയൂം ചെയ്യുന്നു. പാകമാകുന്നതുവരെ പ്രകൃതിയോട് നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നതിനാൽ തീർത്തും ജൈവികപരമായ ഒരു സംസ്കരണ രീതിയായി ഇതിനെ അംഗീകരിച്ചിട്ടുണ്ട്.
 
തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ പശ്ചിമതീരത്തെ മലബാർ മേഖലയിലെ കർണാടകയിലെ മംഗലാപുരം മുതൽ കേരളത്തിലെ കോഴിക്കോട് വരെയാണ് നിയന്ത്രിത സാഹചര്യങ്ങളിൽ പ്രത്യേക മലബാർ മൺസൂൺ പ്രക്രിയ നടത്തുന്നത്.
 
== നടീൽവസ്തു ==
"https://ml.wikipedia.org/wiki/കോഫി_അറബിക" എന്ന താളിൽനിന്ന് ശേഖരിച്ചത്