"സാമുവൽ ഹാനിമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) കാദർ കൊച്ചി (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Jkadavoor സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|Samuel Hahnemann}}
ജീവചരിത്രം സംഗ്രഹം
{{Infobox Scientist
 
ഹോമിയോപ്പതി ചികിത്സാസമ്പ്രദായത്തിൻറെ ഉപജ്ഞാതാവ് ആയ ക്രിസ്ത്യൻ ഫ്രെഡറിക് സാമുവൽ ഹാനിമാൻ ജനിച്ചത് ജർമ്മനിയിലെ കിഴക്കൻ സംസ്ഥാനമായ സാക്സണിയിലെ എൽബ് നദിക്ക് സമീപമുള്ള മീസ്സെൻ എന്ന ചെറുഗ്രാമത്തിലാണ്. 1755 ഏപ്രിൽ പത്താം തിയതി രാതി 11.55 നോടെയാണ് ഹാനിമാൻറെ ജനനം.
 
പിതാവ് ക്രിസ്ത്യൻ ഗോട്ട്രിഫ്രൈഡിന് പിഞ്ഞാണപാത്രങ്ങളിൽ ചിത്ര പണി ചെയ്യുന്ന ജോലി ആയിരുന്നു. പരമ്പരാഗതമായി ചെയ്തുപോരുന്ന ജോലിയായിരുന്നു അത്. അദ്ദേഹത്തിന് ആദ്യഭാര്യയിൽ ഒരു മകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ അന്തരിച്ച് ഒൻപതുമാസം കഴിഞ്ഞപ്പോൾ ആ മകളും മരിച്ചു. രണ്ടാമത് വിവാഹം കഴിച്ച Johanna Christiana Spiessin ആണ് സാമുവൽ ഹാനിമാൻറെ മാതാവ്. സഹോദരങ്ങളായി ഒരു ചേട്ടനും ഒരു ചേച്ചിയും ഒരു അനുജത്തിയും ഉണ്ടായിരുന്നു. 1784 ഡിസംബർ പതിനഞ്ചിന് ക്രിസ്ത്യൻ ഗോട്ട്രിഫ്രൈഡ്‌ അന്തരിച്ചു. ഹാനിമാൻറെ സഹോദരിമാരോടൊപ്പം താമസിച്ചുപോന്നിരുന്ന അമ്മ 1790 മേയ് മാസത്തിൽ അന്തരിച്ചു.
 
മീസ്സെൻ ഗ്രാമത്തിലെ സെൻറ് ആഫ്രാ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സാമ്പത്തിക പരാധീനതകൾ മൂലം സ്കൂൾ വിദ്യാഭാസം ഒരു കൊല്ലം മുടങ്ങി. നിരവധി ഭാഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം ബാല്യത്തിൽ തന്നെ കരസ്ഥമാക്കി.  “Wonderful construction of human hand” എന്നതായിരുന്നു ഹൈസ്കൂൾ പരീക്ഷയ്ക്ക്‌ സമർപ്പിച്ച പ്രബന്ധവിഷയം. ലാറ്റിൻ ഭാഷയിലാണ് അത് തയ്യാറാക്കിയത്. സാക്സണി ജില്ലയിലെ പ്രമുഖ നഗരമായ Leipsic ലെ സ്വാശ്രയ മെഡിക്കൽ കോളേജിൽ 1775 ൽ എം.ഡി പഠനത്തിന് ചേർന്നു. രണ്ടുവർഷം പിന്നിട്ടപ്പോൾ മെച്ചപ്പെട്ട പരിശീലനം നേടുന്നതിന് ആസ്ട്രിയയിലെ വിയന്നയിലോട്ട് വൈദ്യപഠനം മാറ്റി. 1778ൽ Hermannstadt ലെ ഗവർണറുടെ സ്വകാര്യവൈദ്യനായും ലൈബ്രേറിയനായും പാർട്ട്‌ടൈം ജോലിനോക്കി. അവിടത്തെ ലൈബ്രറിയിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. വിദേശഭാഷകളിൽ പരിജ്ഞാനം നേടാനും പുരാതന വൈദ്യസമ്പ്രദായങ്ങളെ കുറിച്ചും നിഗൂഡവൈദ്യരീതികളെ കുറിച്ചും കൂടുതൽ പഠിക്കാൻ അത് അവസരമായി.
 
1779ൽ Erlangen യൂണിവേർസിറ്റിയിൽ എം.ഡി ബിരുദത്തിന് രജിസ്റ്റർ ചെയ്തു. അദ്ദേഹം സമർപ്പിച്ച "A consideration of the Etiology and Therapeutics of Spasmodic affections" എന്ന പ്രബന്ധത്തെ വിലയിരുത്തി 1779 ഓഗസ്റ്റ്‌ പത്തിന് എം.ഡി ബിരുദം അനുവദിച്ചുകിട്ടി. ഇന്നത്തെ എം.ബി,ബി.എസ് ബിരുദത്തിന് തുല്യമായ ഒന്നാണ് അന്നത്തെ നാലുവർഷം ദൈർഘ്യമുള്ള എം.ഡി.
 
Mansfield ലെ ചെമ്പ് ഖനി തൊഴിലാളികളിൽ രക്തം ഊറ്റികളയേണ്ട ജോലിയിലാണ് ഹാനിമാൻ ആദ്യം പ്രവേശിച്ചത്‌. മൂലക്കുരു, കാലിലെ സിരകളിലെ തടസ്സം തുടങ്ങിയ രോഗത്തിന് അന്നത്തെ മുഖ്യചികിത്സ രക്തം ഊറ്റികളയൽ ആയിരുന്നു. 1781ൽ Dessau ദേശത്ത്‌ തങ്ങി മരുന്നുകളുടെ ശേഖരണം, നിർമ്മാണം എന്നിവ സംബന്ധമായ കാര്യങ്ങളിൽ അറിവ് നേടി.
 
Gommern ഗ്രാമത്തിൽ സ്ഥിരമായുള്ള ഒരു ക്ലിനിക്ക് ഏർപ്പാടാക്കി മെഡിക്കൽ പ്രാക്ടീസ് തുടങ്ങി. വിരേചനത്തിനുള്ള മരുന്നുകളുടെ പ്രയോഗമാണ് അക്കാലത്തെ ചികിത്സയിലെ മുഖ്യയിനം. ആമാശയത്തിൻറെ ബലം വർദ്ധിച്ചത് (Tonicity) മൂലമോ, ബലം കുറഞ്ഞത് (Paralysis) മൂലമോ ഉള്ള മാറ്റങ്ങളാണ് രോഗങ്ങൾക്ക് എല്ലാം കാരണം എന്നുള്ള ഒരു വിശ്വാസം പണ്ടുകാലം മുതൽ നിലവിലുണ്ടായിരുന്നു. ബലം കിട്ടാൻ സിങ്കോണ, കാഞ്ഞിരം തുടങ്ങിയവയെ spasmodic ആയും, സങ്കോചപ്രയാസം കുറയാൻ ''Belladonna, Hyoscyamus'' തുടങ്ങിയവ Anti-spasmodic ആയും ചികിത്സയിൽ ഉപയോഗിച്ചുപോന്നിരുന്നു. മൂലക്കുരു, ജ്വരം എന്നിവ പിടിപെട്ടാൽ കാലിൽ നിന്ന് രക്തത്തെ ഊറ്റി കളയും. സാധാരണയായി കഴിക്കേണ്ട മരുന്നിൻറെ അളവ് അര ഗ്ലാസ് അല്ലെങ്കിൽ രണ്ട് ഗ്ലാസ്‌ വരെ ആയിരുന്നു. കറുപ്പ്, കറുകപ്പട്ട, ഏലം, ഉലുവ, ചുക്ക്, കരയാമ്പു, കൂൺ, ആവണക്ക്, കുങ്കുമപൂവ്, മിറ, ജാതിക്ക, ഹൈപ്പറിക്കം, തിപ്പലി, കുരുമുളക്, ജെൻറിയാന, ഇരട്ടിമധുരം. റുബാർബ്, വലേറിയാന, റോസ്, ലവാണ്ടർ, തേൻ, പാമ്പിൻ മാംസം എന്നിവയെല്ലാം ഉൾപ്പെട്ട ‘Venice Treacle 64’ എന്ന കഷായകൂട്ട് എല്ലാ രോഗങ്ങൾക്കുമുള്ള ഒരു സിദ്ധൌഷധം എന്ന നിലയിൽ അക്കാലത്ത് ഏറെ പ്രചാരത്തിൽ ഉണ്ടായിരുന്നു.
 
ഇരുപത്തിയേഴാമത്തെ വയസ്സിൽ ആയിരുന്നു വിവാഹം. കുച്ച്ലർ അപ്പോത്തികരിയുടെ മകൾ Johanna Leopoldine Henriette Kuchler ആയിരുന്നു വധു. 1783 ൽ ആദ്യ സന്താനം Henrietta ജനിച്ചു.
 
1784ൽ Treatment of scrofulous sore പ്രസ്സിദ്ധീകരിച്ചു. അതായിരുന്നു ആദ്യ കൃതി. വൈദ്യജോലിയിലെ മടുപ്പ് മൂലം രസതന്ത്ര പഠനത്തിലും പുസ്തക പരിഭാഷയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. താമസം Dresden എന്ന പ്രദേശത്തോട്ട് മാറ്റി. മുൻകാലങ്ങളിൽ അറിവ് കിട്ടാനായി ആളുകൾ തുള്ളിയിരുന്നു. ആഗ്രഹിച്ചാലും തുള്ളിയാലും അറിവ് വരില്ല എന്ന് ഗേഥെ (ജർമ്മനി 1749-1832) പറഞ്ഞ കാലം കൂടിയായിരുന്നു അത്. രസതന്ത്രവിഷയത്തിൽ നിരവധി പ്രബന്ധങ്ങൾ പ്രസ്സിദ്ധീകരിച്ചു. മുന്തിരി വൈനിൽ അടങ്ങിയ ഇയ്യത്തിൻറെ അംശം അളക്കാൻ പുതിയ ചില രസതന്ത്ര മാർഗ്ഗം ഹാനിമാൻ കണ്ടെത്തി. ഔഷധങ്ങളിൽ കലർന്നിരുന്ന വിഷഘടകങ്ങൾ സംബന്ധിച്ചുള്ള പഠനങ്ങളും പ്രസിദ്ധീകരിച്ചു‍.
 
തർജ്ജമയിൽ മുഴുവൻ സമയവും വ്യാപൃതനായി. 1786-ൽ മകൻ Frederich ജനിച്ചു. രണ്ടാമത്തെ മകൾ Wilhelmina ഉം Dresden-ൽ വെച്ചാണ് ജനിച്ചത്. "Poisoning by Arsenic” എന്ന പുസ്തകം പ്രസ്സിദ്ധീകരിച്ചു. രസതന്തവിഷയങ്ങളുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തനായി. ലവോസിയറുമായി കത്തിടപാട് നടത്താനും അത് സഹായകമായി.
 
1789-ൽ മഹാനഗരമായ Leipzig ലോട്ട് താമസം മാറ്റി. രസത്തിൻറെ ദ്രവത്വം സംബന്ധിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. സ്കോട്ട്ലാൻറ് ചികിത്സകൻ ആയിരുന്ന വില്ല്യം കുള്ളൻ (1712-1790) 1789ൽ പ്രസിദ്ധീകരിച്ച “A Treatise on the Materia Medica എന്ന കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാനിമാൻ 1790 ൽ അതിൻറെ തർജ്ജമയിൽ ഏർപ്പെട്ടു.
 
മലേറിയ പോലുള്ള പനിയെ മാറ്റാനുള്ള സിങ്കോണയുടെ കഴിവിൻറെ കാരണം സിങ്കോണ പട്ടയുടെ പ്രത്യേക രുചി, ആമാശയ പേശികളെ സങ്കോചിപ്പിക്കാനുള്ള ശേഷി എന്നിവയാണ് എന്നുള്ള പരാമർശത്തിൽ  ഹാനിമാൻറെ ശ്രദ്ധ ആകർഷിച്ചു. വിഷമരുന്നുകൾ മനുഷ്യരിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച് വിയന്നയിലെ Anton Von Storck (1731-1803) പഠനം നടത്തിയിരുന്നത് ശ്രദ്ധിക്കപ്പെട്ട സന്ദർഭം കൂടിയായിരുന്നു അത്. രസതന്ത്രപരീക്ഷണത്തിൽ നിരന്തരം ഏർപ്പെട്ടുള്ള ശീലം ഉണ്ടായിരുന്നതിനാൽ അദ്ദേഹം സിങ്കോണതൊലിയുടെ സത്ത് തയ്യാറാക്കി കുറേശ്ശെയായി ഏകദേശം നാല് ഡ്രാം കുടിച്ചു പരീക്ഷിച്ചുനോക്കി. പനി സമാനമായ ലക്ഷണങ്ങൾ അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഇപ്രകാരം നിരവധി ഔഷധങ്ങൾ പരീക്ഷിച്ചു.
 
രസതന്ത്ര ശാഖയ്ക്കും തർജ്ജമ മേഖലയ്ക്കും അദ്ദേഹം നൽകിയ സംഭാവനകളെ മുൻനിർത്തി 1791-ൽ രണ്ട് ശാസ്ത്ര സംഘടനകൾ‍‍ അവാർഡ്‌ നൽകി അദ്ദേഹത്തെ ആദരിച്ചു. Leipzig നഗരത്തിലെ ജീവിത ചെലവ് താങ്ങാൻ കഴിയാതെ വന്നത് മൂലം താമസം ഗ്രാമപ്രദേശമായ Stotteritz ലോട്ട് മാറ്റി.
 
പല രോഗങ്ങളുടെയും മൂലകാരണം രാഗം, വിഷം, സാരാംഗ്നികളുടെ കുറവ് എന്നിവയെല്ലാമാണ് എന്നും സന്തോഷകരമായ സാഹചര്യം ഉണ്ടായാൽ, മനോനിയന്ത്രണം ഉണ്ടായാൽ പല രോഗങ്ങളും ഭേദമാകും എന്നും അദ്ദേഹം മനസ്സിലാക്കി. മനോരോഗികൾ കനിവ് അർഹിക്കുന്നവരാണ് എന്നും ഹാനിമാൻ നിരീക്ഷിച്ചു. 1792ൽ മനോരോഗചികിത്സയിൽ നടത്തേണ്ട പരിഷ്ക്കാരങ്ങൾ സംബന്ധിച്ച് ഒരു ലേഖനം പ്രസ്സിദ്ധീകരിച്ചു. അഭ്യന്തര മന്ത്രി F. A. Klockenbring മനോരോഗം ബാധിച്ച് Georgenthal ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന സന്ദർഭമായിരുന്നു അത്. പ്രസ്തുത ലേഖനം അദ്ദേഹത്തിൻറെ പത്നിയുടെ ശ്രദ്ധയിൽപ്പെട്ടത് അനുസരിച്ച് അദ്ദേഹത്തെ ചികിത്സിക്കാൻ ഉതകുംവിധം ഭ്രാന്താശുപത്രിയുടെ ചുമതല ഹാനിമാന് നൽകി. 1793 ൽ മന്ത്രിയുടെ ഭ്രാന്ത് ഭേദമായി.
 
ഹാനിമാൻ താമസം Molschleben എന്ന സ്ഥലത്തോട്ട് മാറ്റി. "Friend to Health", "Pharmaceutical Lexicon"എന്നീ രണ്ടു ഗ്രന്ഥങ്ങൾ തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ‍ തുടങ്ങിയത് ഇവിടെ വെച്ചാണ്. രോഗികൾക്ക് ലക്ഷണസമാന ആശയത്തിൽ മരുന്ന് പ്രയോഗിച്ച് കൊണ്ട് വൈദ്യവൃത്തി പുനരാരംഭിച്ചു. പരീക്ഷിച്ചറിഞ്ഞ പുതിയ മരുന്നുകൾ രോഗികൾക്ക് സൌജന്യമായാണ് നൽകിയത്. മുത്തുച്ചിപ്പിയുടെ പുറംതോട്, ഗന്ധകം എന്നിവ ചേർത്ത് തയ്യാറാക്കിയ Hepar sulphuris calcareum എന്ന ഔഷധം കൊണ്ട് നിരവധി കുട്ടികളുടെ പാലുണ്ണി അദ്ദേഹം ചികിത്സിച്ചു ഭേദമാക്കി. Pyrmont, Wolfenbuttel എന്നീ പ്രദേശങ്ങളിൽ താമസിച്ചശേഷം 1795 ൽ Konigslutter ലോട്ട് താമസം മാറ്റി. “Friend to health", "Pharmaceutical lexicon"എന്നീ രണ്ട് ഗ്രന്ഥങ്ങൾ പൂർത്തീകരിച്ചു. ഈ രണ്ടു കൃതികൾ അദ്ദേഹത്തെ വൈദ്യരംഗത്ത് ഏറെ ശ്രദ്ധേയനും സ്വീകാര്യനും ആക്കി.
 
രോഗപരിഹാരത്തിന് കാര്യകാരണ ബന്ധം, പ്രയോജന ബന്ധം, വിപരീത ബന്ധം എന്നിവയാണ് പൊതുവേ ആധാരമാക്കി പോന്നിരുന്നത്. ആറ് വർഷത്തെ നിരന്തരമായ നിരീക്ഷണ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ചികിത്സയിൽ “സാദൃശ്യ ബന്ധ“ ത്തിൻറെ പ്രായോഗികത സംബന്ധിച്ച് " Essay on a New Principle for Ascertaining the Curative Powers of Drugs, and Some Examinations of the Previous Principles" എന്ന പ്രബന്ധം 1796 ൽ പ്രസിദ്ധീകരിച്ചു. സാദൃശ്യബന്ധത്തിൽ ഒറ്റപ്പെട്ട നിലയിൽ രോഗം ഭേദമാകാറുണ്ട് എന്ന് അറിയാമായിരുന്നത് കൊണ്ട് മറ്റ് ചികിൽസകർ അത് വലിയ കാര്യമായി എടുത്തില്ല. 1797ൽ ഒരു രോഗിയിൽ വയറിൻറെ ഇടത് ഭാഗത്ത് കലശമായി അനുഭവപ്പെട്ട വയറുവേദനയിൽ Veratrum album സമാന ആശയത്തിൽ നൽകിയത് പ്രയോജനപ്പെട്ടത്‌ സംബന്ധിച്ച് ഒരു ലേഖനം പ്രസ്സിദ്ധീകരിച്ചു. ഇതേ വർഷം Konigslutter ൽ ചുവപ്പ് ദീനം (Scarlet fever) പടർന്നുപിടിച്ചു. രോഗിയുടെ ദേഹഘടന ഒന്നും നോക്കാതെ സമാന ഔഷധം എന്ന നിലയിൽ Belladonna ഹാനിമാൻ നിരവധി രോഗികൾക്ക് നൽകി. ഏകദേശം ഇപ്പോഴത്തെ 6x ആകും വിധം നേർപ്പിച്ച അളവിലാണ് നൽകിയത്. ഔഷധപ്രയോഗം വിജയം കണ്ടു. പുതിയ ചികിത്സാരീതിക്ക് പ്രചാരം വർദ്ധിച്ചു. ഹാനിമാൻ സ്വന്തം നിലയിൽ നേർപ്പിച്ച് തയ്യാറാക്കിയ മരുന്ന് അങ്ങാടിയിൽ പൊതുവായി വിൽക്കുന്നതിനെ സ്ഥലത്തെ അങ്ങാടിമരുന്ന് കച്ചവടക്കാർ എതിർത്തു. എതിർപ്പ് പ്രായോഗികമായപ്പോൾ ചികിത്സയും മരുന്നുവിതരണവും സാദ്ധ്യമല്ലാതായി.
 
1798ൽ Konigslutter വിട്ട് മുപ്പത്തിയാറ് കിലോമീറ്റർ‍‍ അകലെയുള്ള Hamburg പട്ടണത്തിലോട്ട് താമസം മാറ്റി. സാധന സാമഗ്രികൾ എല്ലാം കെട്ടി പെറുക്കിയുള്ള ആ യാത്രയിൽ വാഗൻ മറിഞ്ഞു. ആറുമാസം മാത്രം പ്രായമുള്ള മകൻ ഏണസ്റ്റിൻറെ തല പൊട്ടി. മകളുടെ കാൽ ഒടിഞ്ഞു. അതുമൂലം യാത്ര മുടങ്ങി. അപകടത്തിൽപ്പെട്ട ഏണസ്റ്റ് മരിച്ചു. ആറ്ആഴ്ച Altona എന്ന സ്ഥലത്ത് തങ്ങിയ ശേഷമാണ് Hamburg ലോട്ട് പോയത്.
 
1801-ൽ ചുവപ്പ് ദീനം സംബന്ധിച്ച് “Cure and prevention of scarlet fever" എന്ന ലേഖനം പ്രസിദ്ധീകരിച്ചു. സാഹചര്യം ചികിത്സയ്ക്കും മരുന്ന് വിൽപനയ്ക്കും പ്രതികൂലമായതിനാൽ 1802 ൽ തന്നെ നാല് സ്ഥലങ്ങളിൽ മാറിമാറി താമസിക്കേണ്ടതായി വന്നു. 1803 ൽ മനുഷ്യശരീരത്തിൽ “കാപ്പിയുടെ ദൂഷ്യങ്ങൾ” സംബന്ധിച്ച പുസ്തകം പ്രസ്സിദ്ധീകരിച്ചു.
 
1805ൽ Torgau എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കി. നവമരുന്നുകൾ വിൽക്കുന്നതിന്‌ എതിരെ സർക്കാറിൻറെ നിയന്ത്രണം കൂടി ആയപ്പോൾ ചികിത്സ നിർത്തി പരീക്ഷണത്തിലും പുസ്തക തർജ്ജമയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. മനുഷ്യശരീരത്തിൽ ഔഷധങ്ങൾ‍ പരീക്ഷിച്ചപ്പോൾ നിരീക്ഷിച്ച മാറ്റങ്ങൾ രേഖപ്പെടുത്തിയ Fragmenta de viribus medicamentorum അടക്കം നിരവധി ലഘുകൃതികൾ ഈ ഘട്ടത്തിൽ പ്രസിദ്ധീകരിച്ചു. 1805ൽ ശ്രദ്ധേയ ലേഖനം ആയ The Medicine of Experience പ്രസിദ്ധീകരിച്ചു. 1806ൽ Albrecht von Haller (1708-1777) ലാറ്റിൻ‍ ഭാഷയിൽ എഴുതിയ Materia medica ജർമ്മൻ ഭാഷയിലോട്ട് തർജ്ജമ ചെയ്തു. മനുഷ്യരിൽ മരുന്നുകൾ പരീക്ഷിച്ച് ഔഷധഗുണം തീർച്ചപ്പെടുത്തിയ ശേഷമാകണം രോഗികളിൽ പ്രയോഗിക്കേണ്ടത്  എന്ന നിർദ്ദേശം യുറോപ്പിൽ ആദ്യം മുന്നോട്ട് വെച്ചത് Haller ആയിരുന്നു.
 
1807ൽ Hufeland ജേർണലിൽ പ്രസിദ്ധീകരിച്ച Indications of the homeopathic employment of medicines in ordinary practice” എന്ന ലേഖനത്തിലാണ് ആദ്യമായി ‘ഹോമിയോ’ എന്ന വാക്ക് അവതരിപ്പിച്ചത്‌. ഗ്രീക്ക് ഭാഷയിൽ ഹോമിയോ എന്ന വാക്കിന് സമാനം, സാദൃശ്യം, ഇണക്കം, ചേർച്ച, ഹിതം എന്നെല്ലാമാണ് അർത്ഥം. ഹാനിമാൻ പല പ്രബന്ധങ്ങളും തയ്യാറാക്കിയിരുന്നത് ലാറ്റിൻ ഭാഷയിലായിരുന്നു. ലാറ്റിൻ ഭാഷയിൽ ഹോമോ എന്നാൽ മനുഷ്യൻ എന്നാണ് അർത്ഥം. സാദൃശ്യമാർഗ്ഗത്തിലുള്ള പ്രയോഗം എന്നതായിരിക്കണം അദ്ദേഹം വിവക്ഷിച്ചത്. പൌരസ്ത്യഭാഷകളിൽ യോഗ എന്ന പദം മാർഗ്ഗം, യോജിപ്പ്, ഹിതം എന്നെല്ലാമുള്ള അർത്ഥത്തിൽ പൊതുവായി ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നു. മാന്ത്രിക ചികിത്സകരും ഈ പദം വ്യാപകമായി ഉപയോഗിച്ചിരുന്നു. പതി എന്നതിന് രോഗം, ദയ എന്നെല്ലാമാണ് അർത്ഥം.
 
“The Medicine of Experience” ഉപന്യാസത്തെ വിപുലപ്പെടുത്തി ഹിപ്പോക്രാറ്റസ് കാലത്തെ രചനാരീതി പോലെ “അഫോറിസം” രീതിയിൽ അക്കമിട്ട് തയ്യാറാക്കിയ “Organon of healing art” എന്ന കൃതി 1810 ൽ പ്രസ്സിദ്ധീകരിച്ചു. Organon എന്ന പദത്തിൻറെ അർത്ഥം വേദം, അറിവ്, ബ്രഹ്മം എന്നെല്ലാമാണ്. യുദ്ധം നടക്കുന്ന കാലമായതിനാൽ കാര്യമായ രീതിയിലുള്ള പ്രചാരം പുസ്തകത്തിന് ലഭിച്ചില്ല.
 
1811ൽ Torgau ൽ നിന്ന് പരിഷ്കൃതനഗരമായ Leipzig ലോട്ട് വീണ്ടും താമസം മാറ്റി. ഹോമിയോ ചികിത്സാസമ്പ്രദായത്തിന്‌ കൂടുതൽ പ്രചാരം കൊടുക്കുക എന്നതായിരുന്നു മുഖ്യ ഉദ്ദേശം. മരുന്ന് കച്ചവടക്കാരുടെ വിമർശനങ്ങളെ അതിജീവിക്കാൻ നല്ലത് യുവ ഡോക്ടർമാരിൽ നവ ആശയങ്ങളെ എത്തിച്ച് അവരുടെ സഹകരണം ഉറപ്പാക്കുക ആയിരിക്കും നല്ലത് എന്ന് അദ്ദേഹം അനുമാനിച്ചു. അതിന് ഉതകുംവിധം ആറുമാസം കാലദൈർഘ്യമുള്ള കോഴ്സ് നടത്താൻ പറ്റിയ കോളേജ് തുടങ്ങാൻ ചില പരിശ്രമങ്ങൾ നടത്തി. പഠിപ്പിക്കാൻ സഹായികളായി അദ്ധ്യാപകരെ കിട്ടിയില്ല. അക്കാലത്ത് കോളേജിൽ ഫാക്കൽറ്റിയായി പ്രവർത്തിക്കുന്നതിനുള്ള അനുമതി ലഭിക്കണമെങ്കിൽ ഒരു തീസിസ് സർവ്വകലാശാലയിൽ സമർപ്പിച്ച് അവതരിപ്പിക്കണം. പുരാതന കാലത്ത് ഭ്രാന്ത്‌, പക്ഷാഘാതം, പേപ്പട്ടി വിഷം എന്നിവയുടെ ചികിത്സയ്ക്കും വിരേചനം, വമനം എന്നീ ശോധന ക്രിയകൾക്കും ഉപയോഗിച്ചിരുന്ന മരുന്നാണ് ''Helleborus niger.'' ഈ സസ്യവും പതിനെട്ടാം നൂറ്റാണ്ടിൽ യുറോപ്പിൽ ഉപയോഗിച്ചു പോന്നിരുന്ന ''Veratrum album'' ഉം തമ്മിലുള്ള പ്രവർത്തന സാമ്യം  താരതമ്യം ചെയ്തുകൊണ്ട് 86 പേജുള്ള ഒരു ഉപന്യാസം 1812 ജൂൺ 26ന് ഒരു ശാസ്ത്രസദസ്സിന് മുൻപാകെ അവതരിപ്പിച്ചു. സദസ്സ്യരുടെ ചോദ്യങ്ങളോടുള്ള ഹാനിമാൻറെ യുക്തിപൂർവ്വമായുള്ള വിവരണം ഏറെ മതിപ്പ് ഉളവാക്കി. മകൻ ഫ്രെഡറിക് ആയിരുന്നു മോഡറേറ്റർ. തുടർന്ന് ആഴ്ചയിൽ‍‍‍‍ ബുധൻ, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം 2നും 3നും മദ്ധ്യേ സമയങ്ങളിൽ സ്വന്തം നിലയിൽ ഹാനിമാൻ‍ അധ്യാപനം നടത്തി പോന്നു. 1821 വരെ ഇത് തുടർന്നു.
 
തൻറെ ശിഷ്യഗണങ്ങളിൽപ്പെട്ട പത്ത് പേരെ ഉൾപ്പെടുത്തി “Provers union” എന്ന പേരിൽ സമാജം ഉണ്ടാക്കി പ്രൂവിംഗ് നടപടികൾ വിപുലപ്പെടുത്തി. പ്രൂവിംഗ് നടത്തിയിരുന്നത് മാതൃസത്ത്, 2x  എന്നിവ ഉപയോഗിച്ച് ആയിരുന്നു. ലക്ഷണം കിട്ടുന്നതുവരെ മരുന്നിൻറെ അളവ് കൂട്ടി നൽകിയിരുന്നു. മരുന്നുകൾ ആരോഗ്യവാന്മാരിൽ പരീക്ഷിച്ചുകിട്ടിയ ലക്ഷണങ്ങൾ രേഖപ്പെടുത്തിയത് കാലാനുക്രമത്തിൽ ആയിരുന്നില്ല. തല, കഴുത്ത്, ഉടൽ, കാൽ എന്നീ ക്രമത്തിൽ പിന്നീട് സൌകര്യപൂർവ്വം എഴുതി രേഖപ്പെടുത്തുന്ന രീതിയാണ് അവലംബിച്ചത്. “Provers” നെ ബിയർ അടക്കമുള്ള ക്ഷാരപാനീയങ്ങൾ‍ കുടിക്കാൻ അനുവദിച്ചിരുന്നു. ബിയർ സൃഷ്ടിച്ച ലക്ഷണങ്ങളെ അവഗണിച്ചു. കറുത്ത വർഗ്ഗക്കാർ, വിവിധ പ്രായത്തിൽ ഉള്ളവർ, സ്ത്രീകൾ, കുട്ടികൾ, വിവിധ ജനസമൂഹത്തിൽ ഉള്ളവർ എന്നിവരിൽ എല്ലാം പരീക്ഷണം നടത്തി സമ്പൂർണഫലം തയ്യാറാക്കുക ആ ഘട്ടത്തിൽ പ്രയാസകരമായിരുന്നു.
 
1811ൽ Materia medica pura യുടെ ഒന്നാം വാള്യം പ്രസിദ്ധീകരിച്ചു. ആറാമത്തെ വാള്യം 1821ലും പ്രസിദ്ധീകരിച്ചു. പിന്നീട് ഇവയെല്ലാം ഉൾപ്പെടുത്തി രണ്ട് വാള്യം ആക്കി യഥാക്രമം 1830 ലും 1833 ലും ആയി പുറത്തിറക്കി. തൊണ്ണൂറ്റി ഒൻപത് മരുന്നുകൾ ഹാനിമാൻ‍ പ്രൂവ് ചെയ്യുകയുണ്ടായി.
 
1813-ൽ ജർമ്മനിയിൽ Typhus പടർന്നുപിടിച്ചു. 180 രോഗികളെ അദ്ദേഹം ചികിത്സിച്ചു. ചികിൽസയ്ക്കായി ഉപയോഗിച്ചത് ''Bryonia, Rhus tox'' എന്നീ മരുന്നുകളാണ്. അത് ഫലംകണ്ടു. സമകാലീന വൈദ്യത്തിൻറെ പോരായ്മകൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള വിമർശനം കനപ്പിച്ചപ്പോൽ മരുന്ന് വിൽപനക്കാരുടെ എതിർപ്പും ശക്തമായി. പഠിപ്പിക്കുന്ന ക്ലാസ്സിൽ വൈദ്യവിദ്യാർത്ഥികളുടെ എണ്ണം വളരെ കുറഞ്ഞു. 1819 ൽ ഹാനിമാന് എതിരെ നഗരത്തിലെ മരുന്ന് കച്ചവടക്കാർ കോടതിയിൽ കേസ് ഫയൽചെയ്തു. 1920ൽ വിചാരണ കോടതിയിൽ ഹാജറായി. ഈ ഘട്ടത്തിൽ ചികിത്സയും വരുമാനവും തടസ്സപ്പെട്ടു.
 
1820-ൽ Austria യിലെ Field Marshal ആയ Prince Schwartzenberg ന് stroke വന്നത് മൂലം വലതുവശം തളർന്നു കിടപ്പിലായി. മറ്റ് രോഗങ്ങളും അദ്ദേഹത്തെ ബാധിച്ചിരുന്നു. ഔദോഗിക ചികിത്സകർ പല രീതിയിൽ പരിശ്രമിച്ചിട്ടും ഫലം ഉണ്ടായില്ല. ഹാനിമാൻ തയ്യാറാക്കിയ മരുന്ന് നൽകുന്നതിന് നിയമ തടസ്സവും ഉണ്ടായിരുന്നു. ഹാനിമാൻ നേരിട്ട് നൽകിയ മരുന്ന് മൂലം ആശ്വാസം ലഭിച്ചുവെങ്കിലും Prince താമസിയാതെ മരിച്ചു. ഈ ഘട്ടത്തിൽ തന്നെ മരുന്ന് വിൽപനക്കാർ കൊടുത്ത പരാതി പ്രകാരം ഹാനിമാൻ‍ സ്വയം തയ്യാറാക്കിയ മരുന്ന് വിൽപന നടത്തുന്നതും പ്രയോഗിക്കുന്നതും താൽക്കാലികമായി കോടതി നിരോധിച്ചു. Leipzig നഗരത്തിലെ ജീവിതം ഹാനിമാന് എല്ലാംകൊണ്ടും പ്രയാസകരമായി. ഹാനിമാൻറെ സ്വന്തം യുക്തിയിൽ വൈദ്യവൃത്തി നടത്തുന്നതിന് Koethen ലെ Duke Ferdinand അദ്ദേഹത്തെ അങ്ങോട്ട്‌ ക്ഷണിച്ചു.
 
1821 മെയ്‌ മാസത്തിൽ Koethen ലോട്ട് താമസം മാറ്റി. ഹാനിമാന് പ്രായം അറുപത്തിയാറ് ആയി. രണ്ട് ഡസനോളം സ്ഥലങ്ങളിൽ താമസിക്കേണ്ടി വന്ന ഹാനിമാൻറെ കുടുംബത്തിന് ഒരു സ്ഥിര ഗൃഹം ലഭിച്ചത് ഏറെ ആശ്വാസവുമായി. ചികിത്സയില്ലാതെ, അതിനേക്കാൾ ഉപരിയായി തർജ്ജമയും എഴുത്തും ഇല്ലാതെ, വെറുതെ വിശ്രമിക്കുന്ന ഒരു അവസ്ഥാവിശേഷം പോലെയായി ആ വലിയ വീട്ടിലെ ജീവിതം. 1835-ൽ പാരിസിലോട്ട് താമസം മാറ്റുന്നത് വരെ Koethen-ൽ തന്നെയാണ് താമസിച്ചത്. Leipzig ലെ കോടതി അദ്ദേഹത്തിനെതിരെ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് 1821-ൽ ഡിസംബറിൽ റദ്ദാക്കി. Dr. Stapf ആദ്യ ഹോമിയോ മാഗസിൻ‍ തുടങ്ങി. വർഷത്തിൽ മൂന്ന് കോപ്പി എന്ന തോതിലാണ് അത് പ്രസിദ്ധീകരിച്ചത്.  
 
1828-ൽ “The Chronic Diseases, Their Peculiar Nature and Their Homoeopathic Cure” (മൂന്ന് വാള്യം) പ്രസ്സിദ്ധീകരിച്ചു. Miasm തിയറി അവതരിപ്പിച്ചു. 1829ൽ മയാസം, ജീവശക്തി എന്നിവ സംബന്ധിച്ച ആശയങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് “Organon of healing art”  നാലാം പതിപ്പ് പുറത്തിറക്കി.
 
Leipzig-ൽ അദ്ദേഹം പഠിപ്പിച്ച ശിഷ്യഗണങ്ങൾ 1829 ആഗസ്റ്റ് പത്തിന് ഹാനിമാൻറെ അടുത്ത് ഒത്തുകൂടി ബിരുദം കരസ്ഥമാക്കിയതിൻറെ അൻപതാം വാർഷികം എന്ന നിലയിൽ വിപുലമായ ഒരു ആഘോഷം സംഘടിപ്പിച്ചു. Duke ഭാര്യസമേതം ചടങ്ങിൽ സംബന്ധിച്ച് സമ്മാനങ്ങൾ‍ നൽകി. Central Homoeopathic Union എന്നൊരു സംഘടന അപ്പോൾ രൂപീകരിച്ചു. സാമുവൽ ഹാനിമാനെ അതിൻറെ ആദ്യ പ്രസിഡൻറ് ആയി അവരോധിച്ചു.
 
“The Chronic Diseases, Their Peculiar Nature and Their Homoeopathic Cure” കൃതിയുടെ നാലാമത്തെ വാള്യം 1830ൽ പ്രസിദ്ധീകരിച്ചു. മാർച്ച്‌ 31ന് ഭാര്യ Johana Henriette Leopoldine Kuchler അന്തരിച്ചു. 1831ൽ റഷ്യയിൽ നിന്ന് പൊട്ടിപുറപ്പെട്ട കോളറ ജർമ്മനിയിൽ വ്യാപകമായ നിലയിൽ ആൾനാശം വരുത്തി. ഉഷ്ണരോഗമായ കോളറ ലഘൂകരിക്കുന്നതിൽ‍‍Camphor‍, Cuprum, Veratrum എന്നീ മരുന്നുകൾ ലഘുരൂപത്തിൽ പ്രയോഗിച്ചത് ഫലം കാണിച്ചു.
 
ശരീരത്തിലെ കാർബൺ സംയുക്തങ്ങൾ രൂപം കൊള്ളുന്നതിന് സഹായകമായ ഒരു ചൈതന്യം ജീവജാലങ്ങളിൽ നിലകൊള്ളുന്നുണ്ട് എന്ന ആശയം 1810-ൽ സ്വീഡിഷ് രസതന്ത്രജ്ഞൻ ആയ Jons Jacob Berzelius (1779-1840) മുന്നോട്ട് വെച്ചിരുന്നു. മനുഷ്യനിലെ എല്ലാ ധർമ്മങ്ങളേയും നിയന്ത്രിക്കുന്നത്‌ സൂക്ഷ്മമായ ഒരു ചൈതന്യം (Vital force) ആണ് എന്ന വാദഗതി Organon of healing art, അഞ്ചാം പതിപ്പിൽ (1833) ഹാനിമാനും സജീവമായി അവതരിപ്പിച്ചു. പ്രത്യേക രീതിയിൽ കുലുക്കിയും ഉരസിയും സംസ്ക്കരിച്ചാൽ ഔഷധങ്ങളിൽ ഉറങ്ങി കിടക്കുന്ന സൂക്ഷ്മ ശക്തിയെ ഉണർത്തിയെടുക്കാം എന്ന ആശയവും അഞ്ചാംപതിപ്പിൽ ഹാനിമാൻ ഉൾപ്പെടുത്തി.
 
ഫ്രഞ്ച് ചികിത്സകനായ Paul Joseph Barthez (1734-1806) 1778 ൽ പ്രസിദ്ധീകരിച്ച Nouveaux elemens de la science de l’homme എന്ന വിഖ്യാതമായ കൃതിയിൽ മനുഷ്യശരീരത്തിൻറെ ധർമ്മങ്ങൾക്ക് ആധാരമായി പ്രവർത്തിക്കുന്ന ശക്തി വിശേഷത്തെ Vital principle (ആത്മബോധം) എന്നാണ് അഭിസംബോധന ചെയ്തത്. ഈ പദം ഫ്രാൻസിൽ ഏറെ സുപരിചിതവും ആയിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ ഒർഗനോൺൻറെ ആറാമത്തെ പതിപ്പ് (1842) തയ്യാറാക്കിയപ്പോൾ ഹാനിമാൻ Vital force എന്ന പദത്തെ Vital principle എന്ന് തിരുത്തി. ജീവശക്തി സിദ്ധാന്തം ഹോമിയോപ്പതിയുടെ കേന്ദ്ര ആശയം ഒന്നും ആയിരുന്നില്ല. ഹോമിയോ ആശയം കൊണ്ടുവന്ന് നാൽപത്തിരണ്ട് കൊല്ലം കഴിഞ്ഞ ശേഷം ഉൾപ്പെടുത്തിയ ഒന്നാണ് vital force സിദ്ധാന്തം. ഹോമിയോ ചികിൽസ വിഭാഗം വിപുലീകരിക്കുന്നതിൻറെ ഭാഗമെന്നോണം സമകാലീനമായിരുന്ന ഒരു ആശയത്തെ സന്ദർഭോചിതമായി കൂട്ടി ചേർക്കുകയാണ് ഉണ്ടായത്.
 
1833 ൽ Central Homoeopathic Union ൻറെ മേൽനോട്ടത്തിൽ ആദ്യ ആശുപത്രി Leipzig ൽ തുടങ്ങി. Muller ആയിരുന്നു അതിൻറെ ഉടമസ്ഥൻ. ഹാനിമാൻ ഈ സ്ഥാപനം 1834-ൽ സന്ദർശിച്ചു.
 
മുപ്പത്തിയഞ്ച് വയസ് പ്രായമുള്ള ചിത്രകാരിയായ Marie Melanie D' Hervilly Gohier നെ 1835 ജനുവരി പതിനെട്ടിന് വിവാഹം കഴിച്ചു. അപ്പോൾ ഹാനിമാന് പ്രായം എൺപത് വയസ് ആയിരുന്നു. കൂടെ താമസിച്ചുപോന്നിരുന്ന രണ്ടു പെൺമക്കളിൽ ഒരാൾ ഈ വിഷയത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. സ്വത്തുക്കൾ പെൺമക്കൾക്കും പേരകുട്ടികൾക്കും ക്രമപ്രകാരം വീതംവെച്ചു  കൊടുത്തു. മെലാനിയുമായുണ്ടാക്കിയ കരാർ പ്രകാരം 1835 ജൂൺ പതിനാലിന് ഹാനിമാൻ പാരിസിലോട്ട് താമസം മാറ്റി.
 
പാരീസിൽ‍‍‍‍ എത്തി ഒരു വർഷത്തിനകം തന്നെ പുതിയ രീതിയിൽ ഉള്ള മെഡിക്കൽ പ്രാക്ടീസ് തുടങ്ങാനുള്ള അനുമതി ഹാനിമാന് ലഭിച്ചു. ഒറ്റ മരുന്ന് നൽകുന്ന രീതി ഉപേക്ഷിച്ചു. നിരവധി തുള്ളി മരുന്നുകൾ ഒരേ സമയം നൽകുന്ന സമ്പ്രദായം അവലംബിച്ച് വരുമാനം വർദ്ധിപ്പിച്ചു. ചികിത്സയിൽ മെലാനി ഡി ഹെർവില്ലി മുഴുവൻ സമയ സഹായിയായി പ്രവർത്തിച്ചു.
 
1843 മാർച്ച് ഇരുപത്തിനാലിന് പിടിപ്പെട്ട ചുമയും ശ്വാസപ്രയാസവും വയറിളക്കവും ആറ് ആഴ്ചയോളം തുടർന്നു. 1843 July രണ്ടിന് വെളുപ്പിന് അഞ്ചുമണിക്ക് ഹാനിമാൻ അന്തരിച്ചു. മൃതദേഹം ഇരുപത് ദിവസം സൂക്ഷിക്കുന്നതിനുള്ള അനുമതിപത്രം മെലാനി ഡി ഹാർവില്ലി സംഘടിപ്പിച്ചിരുന്നു. ജൂലൈ പതിനൊന്നിന് Montmartre സെമിത്തേരിയിൽ ‘കലാകാരന്മാർക്കുള്ള കേന്ദ്രം’ എന്നറിയപ്പെടുന്ന മെലാനി ഡി ഹെർവില്ലിയുടെ അധീനതയിലുള്ള സ്ഥലത്ത് ഭാഗം 8-ൽ മറവുചെയ്തു.
 
ഹാനിമാൻറെ മകൾ അമിലി, അവരുടെ മകൻ Suss Leopold, ഹെർവില്ലിയുടെ വളർത്തച്ചൻറെ പേരക്കുട്ടിയും അപ്പോത്തിക്കിരിയുമായ Lethiere, സഹായികളായ ഏതാനുംപേരും  മാത്രമാണ് ശവമഞ്ചത്തെ ഭാര്യയെ കൂടാതെ അനുഗമിച്ചത്. അൻപത്തിമൂന്ന് കൊല്ലങ്ങൾക്ക് ശേഷം 1898 മെയ് ഇരുപത്തിനാലിന് പ്രശസ്തരെ മാത്രം അടക്കം ചെയ്തുപോരുന്ന Pere Lachaise സെമിത്തേരിയിലോട്ട് ഭൌതിക ശരീരം മാറ്റി. ഈ സന്ദർഭത്തിലും സാക്ഷിയാകാൻ Suss Leopold ന് ഭാഗ്യമുണ്ടായി. ശവ പേടകം പുറത്തെടുത്തപ്പോൾ മെലാനി ഡി ഹാർവില്ലിയുടെ മുടി കഴുത്തിൽ ചുറ്റിയ നിലയിൽ കാണപ്പെട്ടിരുന്നു.
 
സാമുവൽ ഹാനിമാനോടുള്ള ആദരസൂചകമായി 1851ൽ Leipzig ലും, 1855ൽ Koethen ലും അദ്ദേഹത്തിൻറെ പ്രതിമ സ്ഥാപിച്ചു. സാമുവൽ ഹാനിമാൻറെ ജന്മദിന (ഏപ്രിൽ 10) മാണ് ഓരോ വർഷവും “ലോക ഹോമിയോപ്പതിക് ദിനം” ആയി ആചരിച്ചുപോരുന്നത്.
 
ഡോ. സാമുവൽ ഹാനിമാൻ തൊണ്ണൂറിൽ അധികം കൃതികൾ തർജ്ജമ ചെയ്തിട്ടുണ്ട്. “Organon of the healing art” ആണ് മുഖ്യ കൃതി. Dr. Richard Haehl ആണ് ആറാമത്തെ “Organon of medicine” ൻറെ കയ്യെഴുത്ത് പ്രതി ഹാനിമാൻ കുടുംബത്തിൽ നിന്ന് വിലയ്ക്ക് വാങ്ങി 1921 ൽ പ്രസിദ്ധീകരിച്ചത്. Fragmenta de Viribus Medicamentorum Positivis, The Friend of health, The Effects of Coffee, Materia medica Pura, Chronic diseases, Hahnemann’s Therapeutic Hints എന്നിവയാണ് മറ്റു പ്രധാന പുസ്തകങ്ങൾ‍.
 
'''സാമുവൽ ഹാനിമാൻറെ മക്കൾ'''
 
മകൾ Henreitte ജനനം: 1783.
 
ഒരു മന്ത്രിയെയാണ് വിവാഹം ചെയ്തത്. അവർക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും ഉണ്ടായിരുന്നു. 1856 ൽ അന്തരിച്ചു.
 
മകൻ Friedrich ജനനം: 1786.
 
ഫ്രഡ്രറിക്കിന് ചെറുപ്പത്തിൽ കണ രോഗം പിടിപെട്ടിരുന്നു. വൈദ്യ ഡിപ്ലോമ നേടിയ ശേഷം ചികിത്സകനായി ജോലി നോക്കി. ഹോമിയോ ഔഷധശാല നടത്തി വന്നതിനെ മരുന്ന് കച്ചവടക്കാർ എതിർത്തത് മൂലം ഹോളണ്ടിലോട്ടും തുടർന്ന് ഇംഗ്ലണ്ടിലോട്ടും താമസം മാറ്റി. ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. 1829ന് ശേഷം ഇദ്ദേഹത്തെക്കുറിച്ച് വിവരം ഒന്നും ഇല്ലാതായി.
 
മകൾ Wilhelmina ജനനം: 1788.
 
ഒരു സംഗീത സംവിധായകനെയാണ് വിവാഹം കഴിച്ചത്. അവർക്ക് ഒരു മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുപ്പത്തിയഞ്ചാമത്തെ വയസ്സിൽ അന്തരിച്ചു.
 
മകൾ Amalie ജനനം: 1789.
 
സെക്രട്ടറി എന്ന പോലെ കൂടെ പ്രവർത്തിച്ച് സാമുവൽ ഹാനിമാനെ സഹായിച്ചു. ഹാനിമാൻറെ കബീറടക്കത്തിൻറെ മുഹൂർത്തത്തിൽ സംബന്ധിച്ചിരുന്നു. അമലിക്ക് മകൻ ജനിക്കുന്നതിന് മുൻപേ തന്നെ ഭർത്താവ് ഡോക്ടർ Suss ടയ്ഫസ് ഫീവർ പിടിച്ചു മരിച്ചു. മകൻ Leopold Suss പിന്നീട് Suss Hahnemann എന്ന പേരിൽ അറിയപ്പെട്ടു. അദ്ദേഹം ലണ്ടനിൽ ഹോമിയോ ഡോക്ടർ എന്ന നിലയിൽ ജോലി ചെയ്തു. Amalie രണ്ടാമതും വിവാഹം ചെയ്തുവെങ്കിലും ബന്ധം വേർപ്പെടുത്തി. ജർമ്മനിയിൽ കൂടാതെ, പാരീസിലും ലണ്ടൻ നഗരത്തിലും ജീവിച്ചു. 1857ൽ അന്തരിച്ചു.
 
മകൾ Karoline ജനനം: 1791.
 
അവിവാഹിത ആയിരുന്നു. 1830ൽ ഹാനിമാൻറെ ഭാര്യയുടെ മരണത്തിന് മുൻപെ അന്തരിച്ചു.
 
മകൾ Friederike ജനനം: 1795.
 
ഇരട്ടകളിൽ ഇളയ ആൾ ജനിക്കുമ്പോൾ തന്നെ മരിച്ചിരുന്നു. Friederike രണ്ട് തവണ വിവാഹിതയായി. കുട്ടികൾ ഉണ്ടായില്ല. ഒറ്റയ്ക്ക് താമസിച്ചു പോന്നതാണ്. വീട് കൊള്ളയടിക്കപ്പെട്ടതിനെ തുടർന്ന് (1855) മരണപ്പെടുകയാണ് ഉണ്ടായത്.
 
മകൻ Ernst ജനനം: 1798.
 
ആഗസ്റ്റ്‌ മാസത്തിൽ സംഭവിച്ച വാഗൺ ദുരന്തത്തെ തുടർന്ന് മരണപ്പെട്ടു.
 
മകൾ Eleonore ജനനം: 1803.
 
രണ്ടു തവണ വിവാഹിതയായി. “ഗൃഹവൈദ്യം” പോലുള്ള ഒരു പുസ്തകം (Homeopathic advisor for the home) 1834-ൽ പ്രസിദ്ധീകരിച്ചു. പുസ്തക കാര്യത്തിൽ സാമുവൽ ഹാനിമാനുമായി ചെറിയ അഭിപ്രായ വിത്യാസം ഉണ്ടായിരുന്നു. വെള്ളത്തിൽ മുങ്ങിയാണ് മരണപ്പെട്ടത് (1845).
 
മകൾ Charlotte ജനനം: 1805.
 
അവിവാഹിത ആയിരുന്നു. ഹാനിമാൻറെ കൂടെയാണ് താമസിച്ചിരുന്നത്. Koethen ലുള്ള വീട്ടിൽ വെച്ച് 1863-ൽ അന്തരിച്ചു.
 
മകൾ Louise ജനനം: 1806.
 
ഭർത്താവ് dr Mossdrof ൻറെ മരണശേഷം Charlotte യോടൊപ്പം Koethen ലെ വസതിയിലാണ് കഴിച്ചുകൂട്ടിയത്. 1878-ൽ അന്തരിച്ചു.
 
'''മേരി മെലാനി ഡി ഹാർവില്ലി'''
 
1800 ഫെബ്രുവരി 2 ന് പാരിസിൽ ജനിച്ചു. ഫ്രാൻസിലെ ഒരു കുലീന കുടുംബത്തിൽപ്പെട്ട Joseph Aime le cat comete d’ Hervilly ആണ് പിതാവ്. അമ്മയിൽ നിന്നുള്ള പ്രയാസങ്ങൾ മൂലം 15 വയസ്സ് മുതൽ Guillaume Guillon Lethiere എന്ന ഫ്രഞ്ച് ചിത്രകാരൻറെ സംരക്ഷണത്തിലാണ് വളർന്നത്. കൌമാരത്തിൽ തന്നെ ചിത്രകാരിയായും സംഘാടകയായും ശ്രദ്ധിക്കപ്പെട്ടു. ഫ്രാൻസിലെ നീതിന്യായ വകുപ്പ് മന്ത്രിയായി കുറച്ചുകാലം പ്രവർത്തിച്ചിരുന്ന Loius Gohier മായുള്ള സൌഹൃദത്തിൻറെ പ്രതീകമായി 1830ൽ Loius Gohier അന്തരിച്ചപ്പോൾ അദ്ദേഹത്തിൻറെ പേർ സ്വന്തം പേരിനോട് കൂട്ടിച്ചേർത്തു. അദ്ദേഹത്തിൻറെ വിൽപത്രം അനുസരിച്ച് അദ്ദേഹത്തിൻറെ സ്വത്തുക്കൾ അനുഭവിക്കാനുള്ള അവകാശവും ലഭിച്ചുവെങ്കിലും സമ്പന്നയായ ഹാർവില്ലി അത് ഉപയോഗിക്കുകയുണ്ടയില്ല. 1832 ൽ വളർത്തച്ചനായിരുന്ന Guillaume Guillon Lethiere ഉം അന്തരിച്ചു. ഇവരെ രണ്ടുപേരെയും മോൻണ്ട്മാർട്രി സെമിത്തേരിയിൽ മെലാനിയുടെ അധീനതയിലുള്ള ഭാഗത്താണ് അടക്കംചെയ്തത്.
 
ശ്വാസകോശ സംബന്ധമായും ഉദര ഭാഗത്തെ നാഡിസംബന്ധമായും ഉള്ള പ്രയാസങ്ങൾ വിട്ടുമാറാതെ നിലകൊണ്ടിരുന്നതിനാൽ മെലാനി ഡി ഹാർവില്ലി വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചികിത്സ അന്വേഷിച്ചിരുന്നു. 1832 ൽ പാരീസിൽ‍‍ കോളറ വ്യാപകമായി മരണം വിതച്ചിരുന്നു. സാമുവൽ ഹാനിമാൻ എഴുതിയ “ദി ഒർഗനോൻ ഓഫ് ദി ഹീലിംഗ് ആർട്ട്” നാലാം എഡീഷൻ മെലാനിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതുമൂലമാണ് അവർ ജർമ്മനി സന്ദർശിക്കാൻ തീരുമാനിച്ചത്. Loius Gohier, Lethiere തുടങ്ങിയവരുടെയും മറ്റുചങ്ങാതിമാരുടെയും വേർപാട്‌ മൂലം രൂപപ്പെട്ട വിഷാദം മാറാൻ വേണ്ടിയുള്ള ഹോമിയോ മരുന്ന് കൂടി സംഘടിപ്പിക്കാനും ഉദ്ദേശിച്ചിരുന്നു. 15 ദിവസം തുടർച്ചായി ഒറ്റയ്ക്ക് കുതിരവണ്ടിയിൽ യാത്ര ചെയ്താണ് അവർ Koethen-ൽ എത്തിച്ചേർന്നത്. 1834 ഒക്ടോബർ ഏഴിന് അവർ ഹാനിമാനെ സന്ദർശിച്ചു. മൂന്നു മാസത്തെ നിരന്തരപരിചയത്തെ തുടർന്ന് 1835 ജനുവരി 18ന് വിവാഹ കരാർ ഉണ്ടാക്കി. ഹാനിമാൻറെ koethen ലുള്ള സ്വത്തുവഹകൾ മുഴുവൻ പെൺമക്കൾക്കും പേരക്കുട്ടികൾക്കും വീതിച്ചു കൊടുത്തു. 1835 ജൂൺ ഏഴിന് സാമുവൽ ഹാനിമാനേയും കൂട്ടി പാരിസിലോട്ട് തിരിച്ചുപോന്നു.
 
പാരീസിൽ വെച്ച്‌ ഹാനിമാൻറെ കൂടെ രോഗികളെ ചികിത്സിക്കുന്നതിൽ മുഴുവൻ സമയ സഹായിയായി പ്രവർത്തിച്ചു. രാവിലെ സമയങ്ങളിൽ സ്വന്തം നിലയിൽ പാവപ്പെട്ടവർക്ക് സൌജന്യചികിത്സ നടത്തിപോന്നിരുന്നു. 1840-ൽ സാമുവൽ ഹാനിമാൻ തന്നെ മെലാനി ഡി ഹാർവില്ലിക്ക് വേണ്ടി അമേരിക്കയിൽ നിന്ന് ഹോമിയോ ഡിപ്ലോമ സംഘടിപ്പിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. ഹാനിമാൻറെ മരണശേഷം 1862-ൽ പെൺസിൽവാനിയയിലെ “അല്ലൻ ടൌൺ ആക്കാദമി ഓഫ് ഹോമിയോപ്പതിക് ഹീലിംഗ് ആർട്ട്‌” എന്ന സ്ഥാപനത്തിൽ നിന്ന് ഡിപ്ലോമ കരസ്ഥമാക്കി. വനിതയായ ഒരാൾ വൈദ്യവൃത്തിയിൽ ഏർപ്പെടുന്നതിലും അവരുടെ യോഗ്യത സംബന്ധിച്ചും തർക്കം ഉടലെടുത്തതിനാൽ ചികിത്സക്കുള്ള ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത് തടസ്സപ്പെട്ടു.
 
Sophie Bohrer (ജനനം: 12 ജനുവരി 1828, സ്പയിൻ) എന്ന പെൺകുട്ടിയെ ദത്ത്‌ എടുത്ത് വളർത്തി. ഭിഷ്വഗരനായ Carl Anton Hubert Bonninghausen ആണ് സോഫിയയെ വിവാഹം ചെയ്തത്. അത് വൈദ്യവൃത്തി തുടർന്ന് പോകുന്നതിന് സഹായകമായി. മാഡം ഹനിമാൻറെ വിപുലമായ നിലയിലുള്ള ചികിത്സാരീതി സമകാലീനരായ ചികിത്സകരുടെ വിമർശനങ്ങൾക്ക് പാത്രമായപ്പോൾ അംഗീകൃത യോഗ്യതയുള്ള ചികിത്സകരെ മാത്രം ഉൾപ്പെടുത്തി പുതിയ ഒരു സമാജം സംഘടിപ്പിച്ചു.
 
നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം 1872 ലാണ് ചികിത്സിക്കാനുള്ള അംഗീകാരം അനുവദിച്ചുകിട്ടിയത്. 1878 മേയ് 27 ന്, എഴുപത്തിയെട്ടാമത്തെ വയസ്സിൽ മെലാനി ഡി ഹെർവില്ലി അന്തരിച്ചു. മോൻണ്ട്മാർട്രി സെമിത്തേരിയിൽ ഭാഗം 9ൽ ഹാനിമാൻറെ ഇടതു ഭാഗത്തായാണ് മറവ് ചെയ്തത്. സാമുവൽ ഹാനിമാൻറെ ഭൌതിക ശരീരം 1898 മേയ് 24ന് പുറത്തെടുത്ത് Pere Lachaise സെമിത്തേരിയിലോട്ട് മാറ്റിയ സന്ദർഭത്തിൽ മെലാനി ഡി ഹെർവില്ലിയുടെ ശരീരവും ഒപ്പം മാറ്റി. ഹോമിയോപ്പതി വിഭാഗത്തിലെ ആദ്യത്തെ വനിതാ ഡോക്ടറാണ് മേരി മെലാനി ഡി ഹെർവില്ലി ഗോഹിർ ഹാനിമാൻ.
 
കടപ്പാട് : "ആരോഗ്യബോധം ഇന്നലെ, ഇന്ന്" .ഡോ.പി .ബി. കാദർ .{{Infobox Scientist
|name = സാമുവൽ ഹാനിമാൻ
|box_width =
Line 161 ⟶ 30:
}}
 
[[ഹോമിയോപ്പതി|ഹോമിയോപ്പതിയുടെ]] പിതാവ് എന്ന് അറിയപ്പെടുന്ന ജർമ്മൻ ഭിഷഗ്വരനായിരുന്നു '''ക്രിസ്ത്യൻ ഫ്രെഡറിക് സാമുവൽ ഹാനിമാൻ''' ‍([[ഏപ്രിൽ 10]], [[1755]] – [[ജൂലൈ 2]], [[1843]])<ref>Though some sources do state that he was born in the early hours of 11 April 1755, {{citation|first=Richard |last=Haehl |title=Samuel Hahnemann his Life and Works |volume=1 |year=1922 |page=9 |quote=Hahnemann, was born on 10 April at approximately twelve o'clock midnight.}}</ref>. [[അലോപ്പതി|അലോപ്പതിയിൽ]] ബിരുദാനന്തരബിരുദധാരി ആയിരുന്നു ഹാനിമാൻ. എന്നാൽ അക്കാലത്ത് നിലനിന്നിരുന്ന അശാസ്ത്രീയമായ ചികിത്സാ രീതികളിൽ അത്യപ്തനായിരുന്ന അദ്ദേഹത്തിന്റെ നവീനമായ ഒരു ചികിത്സാ രീതിയെക്കുറിച്ചുള്ള അന്വേഷണമാണ് ഹോമിയോപ്പതിയുടെ പിറവിയിലേക്ക് വഴിതെളിച്ചത്.
<br />
 
== ജീവിതരേഖ ==
==== ബാല്യം ====
[[ജർമ്മനി|ജർമ്മനിയിലെ]] സാക്സണി പ്രവിശ്യയിലെ മീസൻ എന്ന ചെറു പട്ടണത്തിൽ ക്രിസ്ത്യൻ ഗോട്ട്ഫ്രെഡ് ഹാനിമാന്റേയും ജൊഹാന്ന ക്രിസ്ത്യാന്യയുടെയും മകനായി1755 ഏപ്രിൽ 10നു ഹാനിമാൻ ജനിച്ചു. കളിമൺ പാത്രനിർമണത്തിന് പ്രസിദ്ധമായ പട്ടണമായിരുന്നു മീസൻ. ഹാനിമാ‍ന്റെ അച്ഛനും മുത്തച്ഛനും അമ്മാവൻമാരും കളിമൺ ചിത്രകാരൻമാരാ‍യിരുന്നു<ref>
{{cite book
|author=Harris Livermore Coulter
|title=Divided Legacy, a History of the Schism in Medical Thought
|volume=II
|location=Washington
|publisher=[[Wehawken Books]]
|year=1977
|pages=306
|isbn=0916386023
|oclc=67493911
}}</ref> . ബാല്യത്തിലേ ബഹുഭാഷാ പണ്ഡിതനായിരുന്ന ഹാനിമാൻ, പുസ്തകങ്ങൾ വിവർത്തനം ചെയ്യുന്നത്തിലും നിപുണനായിരുന്നു.
 
==== പഠന കാലം ====
 
ജർമ്മനിയിലെ [[ലെപ്സിഗ്]], [[ആസ്റ്റ്ട്രിയ|ആസ്റ്റ്ട്രിയയിലെ]] [[വിയന്ന]] എന്നിവിടങ്ങളിൽ നിന്നായി [[വൈദ്യശാസ്ത്രപഠനം]] പൂർത്തിയാക്കി. [[1779]] ആഗസ്റ്റ്10നു എർലാ‍ങ്കൻ സർവ്വകലാശാലയിൽ നിന്ന് ഹാനിമാൻ [[വൈദ്യശാസ്ത്രം|വൈദ്യശാസ്ത്രത്തിൽ]] [[ബിരുദാനന്തരബിരുദം]] നേടി<ref>
{{citation
|author=Martin Kaufman
|title=Homeopathy in America, the Rise and Fall of a Medical Heresy
|location=Baltimore
|publisher=Johns Hopkins University Press
|year=1972
|pages=24
|isbn=0801812380
|oclc=264319
}}</ref>. [[1781]]-ൽ ജർമ്മനിയിലെ മാൻസ്ഫെൽഡ് പട്ടണത്തിൽ താമസമാക്കി. അവിടെ വച്ച് ജൊഹാന്ന കുക്ലർ എന്ന യുവതിയെ വിവാഹം കഴിച്ചു.
 
==== മുഖ്യധാരയിലേക്ക് ====
[[1790]] മുതൽ ഹാനിമാൻ ഹോമിയോപ്പതി സംബന്ധിച്ച പരീക്ഷ്ണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. [[1796]]-ൽ ഹോമിയോപ്പതിയെക്കുറിച്ചുള്ള ആദ്യ പ്രബന്ധം പുറത്തിറക്കി. എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഹാനിമാന്റെ ആശയങ്ങൾ പൊതുവെ അംഗീകരിക്കപ്പെട്ടു. കേവലം ഒരു ഭിഷഗ്വരനായിരുന്ന അദ്ദേഹം വൈദ്യശാസ്ത്രത്തിൽ ആദരിക്കപ്പെടുന്ന ഒരു വ്യക്തിത്വമായി തീർന്നു. [[1811]] മുതൽ ലെപ്സിഗ് യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനായി<ref>
{{citation
|author=Thomas Lindsley Bradford
|title=The Life and Letters of Samuel Hahnemann
|year=1895 (reprinted 1999)
|page=76
|location=Philadelphia
|publisher=Boericke & Tafel
|oclc=1489955
}}</ref>.
 
==== അന്ത്യം ====
ശേഷിക്കുന്ന കാലം ഹോമിയോപ്പതിയുടെ പ്രചരണത്തിനും പരീക്ഷ്ണങ്ങൾക്കും വേണ്ടി വിനിയോഗിച്ചു. [[1843]] [[ജൂലൈ 2]]-ന് , തന്റെ 88-ആം വയസ്സിൽ [[ഫ്രാൻസ്|ഫ്രാൻസിലെ]] [[പാരീസ്|പാരീസിൽ]] വച്ച് മരണമടഞ്ഞു.
 
== ഹോമിയോപ്പതിയുടെ പിറവി ==
ബിരുദാനന്തരബിരുദം നേടിയ ശേഷം ഏകദേശം 10 വർഷം തന്റെ ചികിത്സ തുടർന്നു. എങ്കിലും തന്റെ ചികിത്സ ലഭിച്ച രോഗികൾക്ക് പിന്നീട് മാരകമായ രോഗങ്ങൾ ഉണ്ടാകുന്നതായി അദ്ദേഹം കണ്ടെത്തി. അക്കാലങ്ങളിൽ അലോപ്പതി ഔഷധങ്ങൾ ഇന്നത്തേക്കാൾ അമിതമായ അളവിലാണ് ഉപയോഗിച്ചിരുന്നത്.
 
== വിമർശനം ==
<br />
ഹാനിമാൻ ജീവിച്ചിരുന്നത് 18, 19 നൂറ്റാൺടുകളിലാണ്. അക്കാലത്ത് യൂറോപ്പിൽ നിലവിലിരുന്ന പുരാതന ചികിത്സാസമ്പ്രദായത്തിലാണ് അദ്ദേഹം ബിരുദമെടുത്തത്. അദ്ദേഹം അലോപ്പതി എന്നു വിളിച്ചത് ആ ചികിത്സാസമ്പ്രദായത്തെയാണ്. അത് ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വികാസം പ്രാപിച്ച ആധുനിക വൈദ്യശാസ്ത്രമല്ല.
 
== പ്രമാണങ്ങൾ ==
<references/>
 
"https://ml.wikipedia.org/wiki/സാമുവൽ_ഹാനിമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്