"സൊറോസ്ട്രിയൻ മതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൊറോസ്ട്രിയൻ മതം എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
(ചെ.) Akhiljaxxn (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MadPrav സൃഷ്ടിച്ചതാണ്
റ്റാഗുകൾ: തിരിച്ചുവിടൽ ഒഴിവാക്കി റോൾബാക്ക്
വരി 1:
#REDIRECT [[{{mergeto|സൊറോസ്ട്രിയൻ മതം]]}}
[[File:Ahura mazda representación.gif|thumb|അഹുറ മസ്‌ദയായ ദൈവം]]
പ്രാചീന പേർഷ്യയുടെ പ്രവാചകനായിരുന്ന '''സൊറോസ്ട്രർ'''(Zoroaster) അഥവാ '''സരതുഷ്ട്രർ'''(Zarathustra) രൂപം നൽകിയ മതമാണ് '''സൗരാഷ്ട്രമതം(Zoroastrianism)'''.സരതുഷ്ട്രരുടെ കാലഘട്ടം ഏതാണ്ട് ബി സി 1500 നോടടുത്താണെന്നു കണക്കാക്കപ്പെടുന്നു . അക്കാലത്ത് പേർഷ്യ ശിലായുഗത്തിൽ നിന്നും മോചിതമാകുന്നതേ ഉണ്ടായിരുന്നു . ലോകമതങ്ങളിലെ ഏറ്റവും പഴയ പ്രവാചകനാണ് സരതുഷ്ട്രർ.<ref name="test1">[http://www.bbc.co.uk/religion/religions/zoroastrian/ Zoroastrianism Link]</ref>
 
==സരതുഷ്ട്രരുടെ ചരിത്രം==
പേർഷ്യയിൽ ആദ്യം എത്തിയ ഇൻഡോ ഇറാനിയൻ പേർഷ്യയിൽ താമസിച്ചു കർഷകരായി മാറി . ആ വംശത്തിൽ പെട്ട ഒരാളാണ് ''സരതുഷ്ട്രർ'' {{തെളിവ്}}. സരതുഷ്ട്രർ ഒരു പുരോഹിതനും ഗൃഹസ്ഥനും ആയിരുന്നു{{തെളിവ്}} . മുപ്പതാമത്തെ വയസ്സിൽ അദ്ദേഹത്തിന് ഒരു വെളിപാടുണ്ടായി{{തെളിവ്}} . തുടർന്ന് പല പ്രാവശ്യം വെളിപാടുകളുണ്ടായി{{തെളിവ്}} . അവ ഒരു പുതിയ സന്ദേശം ഉപദേശിക്കാൻ അദ്ദേഹത്തിന് പ്രചോദനം നൽകി . എന്നാൽ ജനങ്ങൾ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ തള്ളിക്കളയുകയും പീഡിപ്പിക്കുകയും ചെയ്തു . അതുകാരണം അദ്ദേഹത്തിന് സ്വന്തം വീടും നാടും ഉപേക്ഷിച്ചു പോകേണ്ടതായി വന്നു . പത്തു വർഷത്തിന് ശേഷം ഒരു ബന്ധു സരതുഷ്ട്രന്റെ മതം സ്വീകരിച്ച് അദ്ദേഹത്തിൻറെ അനുയായിയായി തീർന്നു{{തെളിവ്}} . അധികം താമസിയാതെ ''വിഷ്ഠസ്പ്പ്'' എന്ന രാജാവ് ഈ മതം സ്വീകരിച്ചു {{തെളിവ്}}. വടക്കു കിഴക്കേ പേർഷ്യയിൽ എവിടെയോ ഉള്ള ഒരു ചെറിയ രാജ്യത്ത് സരതുഷ്ട്രന്റെ ഉപദേശം ഔദ്യോഗിക മതമായി ഈ മതം ''പേർഷ്യ'' മുഴുവൻ വ്യാപിച്ചു {{തെളിവ്}}. ആയിരത്തിൽ കൂടുതൽ വർഷം പേർഷ്യ ലോകത്തിലെ ഒരു പ്രധാനരാജ്യമായിരുന്നു {{തെളിവ്}}.<ref name="test5">[http://www.bbc.co.uk/religion/religions/zoroastrian/history/zoroaster_1.shtml Zoroaster]</ref>
<ref name="test4">[http://www.bbc.co.uk/religion/religions/zoroastrian/history/persia_1.shtml Under persian rule]</ref>
 
==സരതുഷ്ട്രന്റെ വിശ്വാസം==
സരതുഷ്ട്രന്റെ വിശ്വാസമനുസരിച്ച് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനാണ് പ്രവാചകൻ . പതിനേഴ് സ്തോത്രങ്ങൾ അടങ്ങിയ ഗാഥകളിൽ ഇത് പറഞ്ഞിരിക്കുന്നു . സരതുഷ്ട്രന്റെ ഉപദേശങ്ങളിൽ ഇത് മാത്രമേ അവശേഷിച്ചിട്ടുള്ളൂ . ഇന്നും സരതുഷ്ട്രന്റെ മതത്തിലെ ആരാധനയുടെ പ്രധാന ഭാഗം ഈ സ്തോത്രങ്ങളാണ് .വ്യക്തികൾക്കാണ് ഈ മതത്തിൽ പ്രാധാന്യം . സ്ത്രീക്കും പുരുഷനും തുല്യമായ പ്രാധാന്യമാണുള്ളത് . ഓരോ വ്യക്തിക്കും നന്മയെ തിന്മയിൽ നിന്നും തിരിച്ചറിയാനുള്ള ചുമതലയുണ്ട് . ഇതിനുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണ് അവരെ വിധിക്കുന്നത് . ചിന്തയിലും വാക്കിലും പ്രവർത്തികളിലും കൂടുതൽ നന്മയുള്ളവർ സ്വർഗ്ഗത്തിലേക്ക് പോകുന്നു . ഇതിനു സാമൂഹ്യപദവി പ്രശ്നമല്ല . ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയെക്കാൾ തിന്മയുള്ളവർ സാമൂഹ്യപദവി എന്തായിരുന്നാലും നരകത്തിലേക്ക് പോകും . എല്ലാവര്ക്കും തുല്യത കരുതിയിരുന്ന ഈ സദാചാരരീതി സ്വർഗ്ഗം തങ്ങളുടെ കുത്തകയാണെന്നു കരുതിയിരുന്ന പുരോഹിത വർഗ്ഗത്തെ വെറുപ്പിച്ചതിൽ അത്ഭുതമില്ല .
 
==സൗരാഷ്ട്രമത സിദ്ധാന്തം==
സരതുഷ്ട്രന്റെ ഉപദേശമനുസരിച്ച് ലോകത്തിന്റെ മുഴുവൻ സ്രഷ്ടാവും രക്ഷകനുമായ '''അഹുറമസ്ദ''' എന്ന ദൈവം ബുദ്ധിയും ദയവും നിറഞ്ഞ ഭരണാധികാരിയാണ് . ഭൗതിക ലോകവും ആത്‌മീയ ലോകവും ഈ ദൈവം സൃഷ്ടിച്ചു . ലോകത്തിലെ എല്ലാ നന്മയുടെയും ഉറവിടം ഈ ദൈവമാണ് .
 
ദൈവമായ അഹുറമസ്ദയുടെ എതിരാളിയും പിശാചുമായ '''അംഗ്രാമൈന്യു''' സാത്താൻമാരെ സൃഷ്ടിച്ചു . അംഗ്രാമൈന്യു നരകത്തിന്റെ അധിപനാണ് . ഇവൻ ആരംഭം മുതൽ ദൈവത്തെ എതിർക്കുന്നു . അന്ധകാരമായ പാതാളത്തിലാണ് അംഗ്രാമൈന്യുവിന്റെ വാസം . അവിടെ തിന്മയുടെ മൂർത്തീകരണങ്ങളായ സാത്താന്മാരുമൊത്ത് അംഗ്രാ മൈന്യു തിന്മയുടെ സിംഹാസനത്തിലിരിക്കുന്നു .
 
നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തിൽ ദൈവത്തെ സഹായിക്കാനായി ദൈവമായ ''അഹുറമസ്ദ'' സൃഷ്ടിച്ചതാണ് മനുഷ്യരെ . നന്മയും തിന്മയും തിരിച്ചറിയാനുള്ള വിശേഷബുദ്ധി മനുഷ്യർക്ക് അഹുറമസ്ദ നല്കിയനുഗ്രഹിച്ചു .മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുൻപേ '''അമേഷാ സ്‌പെന്റാസ്''' എന്ന മരണമില്ലാത്ത ചില സ്വർഗ്ഗവാസികളെയും ''അഹുറമസ്ദ'' സൃഷ്ടിച്ചു . ഇവരെ ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരുമായി കണക്കാക്കുന്നു . ഇവർ നന്മയുടെ മൂർത്തികളും മനുഷ്യർക്ക് മാതൃകകളുമാണ് .അഹുറ മസ്ദയിൽ ഭക്തിയും നന്മയും നിറഞ്ഞ ജീവിതത്തിൽക്കൂടി മനുഷ്യൻ സ്വർഗ്ഗവാസത്തിനു അർഹനാകുന്നു . കന്നുകാലികൾ , അഗ്‌നി , ഭൂമി , ലോഹം , ജലം , സസ്യങ്ങൾ ഇവ ദൈവത്തിന്റെ നല്ല സൃഷ്ടികളാണ് . പ്രധാനപ്പെട്ട ഓരോ ആരാധനയിലും ഈ നല്ല വസ്തുക്കളുടെ പ്രതിനിധികളും സ്വർഗ്ഗത്തിലെ നല്ലവരുടെ പ്രതിനിധികളും ഉണ്ടായിരിക്കും . ഏഴാമത്തെ സൃഷ്ടിയായ മനുഷ്യൻ ദൈവത്തിന്റെ പ്രതിനിധിയാണ് .<ref name="test3">[http://www.avesta.org/vendidad/index.html സെന്റ് അവസ്ത full text]</ref>
<ref name="test2">[http://www.avesta.org/vendidad/vd.htm#chapter1 സെന്റ് അവസ്ത]</ref>
 
==നന്മയും തിന്മയും==
സരതുഷ്ട്രന്റെ ഉപദേശമനുസരിച്ച് ലോകം നന്മ നിറഞ്ഞതാണെങ്കിലും തിന്മ അതിനെ ബാധിച്ചിട്ടുണ്ട് . നന്മതിന്മകളുടെ യുദ്ധം എന്നെങ്കിലും അതിന്റെ ഉച്ചകോടിയിലെത്തുമ്പോൾ നന്മ വിജയിക്കുകയും ലോകം ദൈവം സൃഷ്ടിച്ചപ്പോഴുണ്ടായിരുന്ന നല്ല അവസ്ഥയിലേക്ക് തിരികെ പോകുകയും ചെയ്യും . നന്മ ചെയ്തവർ ദൈവത്തോടൊപ്പം സ്വർഗ്ഗത്തിൽ വസിക്കും . തിന്മ ചെയ്തവർ നരകത്തിലേക്കും പോകും.
 
സരതുഷ്ട്രന്റെ മതസിദ്ധാന്തം അനുസരിച്ചു ഭൗതികലോകം ചീത്തയോ ദുഷിച്ചതോ അല്ല . ദൈവസൃഷ്ടി ആയതിനാൽ അത് നന്മ നിറഞ്ഞതാണ് . സാത്താനായ അംഗ്രാമൈന്യു ആണ് ലോകത്തെ ചീത്തയാക്കിയത് . ദുഷ്ടതയും ബഹളവും നശിപ്പിക്കാനുള്ള ആഗ്രഹവും അംഗ്രാമൈന്യു സൃഷ്ടിച്ചു . ദൈവത്തിന്റെ നല്ല സൃഷ്ടികളെ അംഗ്രാമൈന്യു എന്ന പിശാച് കഷ്ടപ്പാട് രോഗം മരണം ഇവ കൊണ്ട് നശിപ്പിക്കാൻ ശ്രമിച്ചു . ഈ തിന്മകൾ പിശാചായ അംഗ്രാമൈന്യുവിന്റെ സൃഷ്ടിയാണ് . ഇതുകൂടാതെ ചെകുത്താൻ ദൈവത്തിന്റെ ഓരോ സൃഷ്ടിയേയും നശിപ്പിക്കാൻ ശ്രമിച്ചു .മനോഹര ഗോളമായ ഭൂമിയെ അംഗ്രാമൈന്യു പിടിച്ചു കുലുക്കി അതിന്റെ നിരപ്പായ തറയിൽ കുന്നുകളും മലകളും ഗർത്തങ്ങളുമുണ്ടാക്കി . മനുഷ്യർക്കും മറ്റു ദൈവ സൃഷ്ടികൾക്കും ആപത്തു വരുത്താനായിരുന്നു അത് . മനുഷ്യർക്കും മൃഗങ്ങൾക്കും രോഗവും മരണവും നൽകി . മനുഷ്യനിൽ കാമവസാന വർദ്ധിപ്പിച്ചു . കന്നുകാലികളെ കെട്ടിയിട്ടു പീഡിപ്പിക്കാനും , മാംസം ഭക്ഷിക്കാനും മനുഷ്യന് പ്രേരണ നൽകിയതും അംഗ്രാമൈന്യു എന്ന പിശാചാണ് . മനുഷ്യമനസ്സുകളിൽ കോപത്തേയും പകയേയും ജനിപ്പിച്ചു . തീയ്ക്കു പുകയുണ്ടാക്കി . ഇത്തരത്തിൽ അംഗ്രാമൈന്യു ദൈവത്തിനെതിരായി പോരാടി .
 
ഇത്രയൊക്കെ ആയപ്പോൾ ചെകുത്താൻ വിജയിച്ചതായി തോന്നി . അപ്പോൾ ഒരു അത്ഭുതം സംഭവിച്ചു . മരിച്ചുകൊണ്ടിരുന്ന പുരുഷന്റെ ബീജത്തിൽ നിന്നും ഒരു ചെടിയുണ്ടായി . ആ ചെടി വളർന്നു രണ്ടായി പിളർന്നു ഒരു പുരുഷനും സ്ത്രീയുമായിത്തീർന്നു . മരണം സംഭവിക്കാൻ സാധ്യതയുള്ള കാളയുടെ ബീജത്തിൽ നിന്നും പശുക്കളും കാളകളും ഉണ്ടായി . മനുഷ്യന്റെ ബുദ്ധി തിന്മയെ അതിക്രമിച്ചു നന്മയെ സ്വീകരിച്ചു തുടങ്ങി . ഇതുകണ്ട പിശാചായ അംഗ്രാമൈന്യു താൻ അഹുറമസ്‌ദയായ ദൈവത്തോട് തോറ്റതായി മനസ്സിലാക്കി . സാത്താൻ ഭൂമിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു . എന്നാൽ അപ്പോഴേക്കും പിശാചായ അംഗ്രാമൈന്യുവിനെ അഹുറമസ്‌ദയായ ദൈവം ബന്ധിച്ചു കഴിഞ്ഞിരുന്നു . എന്നാലും ചില വ്യവസ്ഥകളോടെ അഹുറമസ്‌ദയായ ദൈവം അവനെ വെറുതെ വിട്ടു . അന്ന് മുതൽ സാത്താന്റെ പക വർദ്ധിക്കുകയും ഒളിഞ്ഞിരുന്ന് ദൈവത്തോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു .ആ യുദ്ധം ഇന്നും തുടരുന്നു . എന്നാൽ സരതുഷ്ട്രർ ജനിക്കുകയും നല്ല മതം മനുഷ്യർക്ക് ഉപദേശിക്കുകയും ചെയ്തതോടെ പിശാചായ അംഗ്രാമൈന്യുവിന്റെ പരാജയം പൂർണ്ണമായി . നന്മതിന്മകളുടെ യുദ്ധം ഇന്നും ലോകത്തിൽ നടന്നുകൊണ്ടിരിക്കുന്നു . ആത്യന്തികമായി നന്മ വിജയിക്കുകയും അഹുറമസ്‌ദയായ ദൈവം ഭൂമിയെ അനുഗ്രഹിക്കുകയും ചെയ്യും .
 
രണ്ടായിരം കൊല്ലങ്ങൾ ഇടവിട്ട് മൂന്നു പ്രവാചകർ ഭൂമിയിൽ ജനിക്കും . ഇവർ ദൈവപുത്രന്മാരായ '''അമേഷാ സ്‌പെന്റാസിൽ''' നിന്നും വന്നവരായിരിക്കും . ഈ മൂന്ന് പേരുടെയും അമ്മമാർ കന്യകമാരായിരിക്കും . ഓരോ പ്രവാചകനും കുറെ തിന്മകളെ നശിപ്പിക്കും .അന്തിമ പ്രവാചകനായ ദൈവപുത്രൻ അംഗ്രാമൈന്യുവിനെ ജയിക്കും . അംഗ്രാമൈന്യു തടവിലാക്കപ്പെടും .തുടർന്ന് അന്തിമ പ്രവാചകൻ മരിച്ചവരെ എല്ലാം ഉയർത്തി അന്ത്യവിധി പ്രഖ്യാപനം നടത്തും .നല്ലവർ സ്വർഗ്ഗത്തിലേക്കും ചീത്തയാൾക്കാർ നരകത്തിലേക്കും പോകും . കുറച്ചു കാലത്തിനു ശേഷം എല്ലാപേരും പുറത്തുവന്നു , ഉരുകിയ ലോഹനദിയിൽക്കൂടി നടന്നു പൂർണ്ണരായി സ്വർഗ്ഗത്തിലേക്ക് പോകും . ഉരുകിയ ലോഹം ഭൂമിയിലെ പർവ്വതങ്ങൾ താഴ്ത്തുകയും താഴ്വാരങ്ങളും നിറയ്ക്കുകയും ചെയ്യും . ഭൂമി വീണ്ടും പഴയപടിയാകും . തിന്മ ഇല്ലാതാകും .ഭൂമി ചന്ദ്രനിലേക്ക് ഉയരും . സ്വർഗ്ഗം ചന്ദ്രനിലേക്ക് താഴും .സൗരാഷ്ട്രമതം അനുസരിച്ചു ലോകത്തിനു നാശമില്ല . സൃഷ്ടിയുടെ നവീകരണമാണുള്ളത് .
 
ശിക്ഷകളുടെ ലക്‌ഷ്യം തെറ്റ് തിരുത്തലാണ് .മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ അവനു നന്മയോ തിന്മയോ തിരഞ്ഞെടുക്കാം . നന്മയുടെയും തിന്മയുടെയും മധ്യത്തിലായിട്ടാണ് മനുഷ്യനെ അഹുറ മസ്‌ദയായ ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്നു സൗരാഷ്ട്രമതം വിശ്വസിക്കുന്നു . സ്വന്തം ഇച്ഛ അനുസരിച്ചു നന്മയുടെയോ തിന്മയുടെയോ ശക്തികളെ സഹായിക്കാം . അമിതകാമം , മാംസഭക്ഷണം , കള്ളം , കൊലപാതകം , ബലപ്രയോഗം , സാഹസം , ദുരാശ എന്നിവ തിന്മയാണ് . നിയന്ത്രിതമായ ലൈംഗികത , സസയഭക്ഷണം , സഹജീവി സ്നേഹം , ആത്മീയത , സത്യം എന്നിവ നന്മയാണ് .
 
നന്മയുടെ ആത്മീയ ശക്തികളെ സഹായിക്കുന്നതോടൊപ്പം ദൈവത്തിന്റെ ഭൗതിക സൃഷ്ടികളെ വർദ്ധിപ്പിക്കാനും അവയ്ക്കു സുഖം നൽകാനും മനുഷ്യൻ തയ്യാറാകണം . കാലിസമ്പത്തും വൃക്ഷസമ്പത്തും വർദ്ധിപ്പിക്കണം . കാലികളെ കെട്ടിയിട്ടു ദ്രോഹിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യരുത് . സൗരാഷ്ട്ര മതത്തിൽ സസ്യഭുക്കുകളായ ജീവികളെല്ലാം കാലികളാകുന്നു . അമിതകാമവും കഠിനബ്രഹ്മചര്യവും ഒരുപോലെ പാപങ്ങളാണ് . വിവാഹം, കുടുംബം എന്നിവയാകുന്ന ദൈവാനുഗ്രഹത്തിനു വേണ്ടി ആവശ്യമായ കാമം മാത്രം ആചരിക്കുകയെന്നു അഹുറമസ്ദ സരതുഷ്ട്രരിലൂടെ ഉപദേശിച്ചിട്ടുണ്ട് . എന്നാൽ അമിതകാമം വൈവാഹിക വ്യവസ്ഥയെ തെറ്റിക്കുന്നു . ഒരു മനുഷ്യന് ഒരു ഭാര്യയാണ് അനുവദനീയം . ഭാര്യയുമായി മാത്രമേ ലൈംഗികത പാടുള്ളൂ . സരതുഷ്ട്രരുടെ അഭിപ്രായത്തിൽ ശരീരത്തെക്കാൾ ആത്മാവിനു പ്രാധാന്യം നൽകുന്ന ഉപവാസവും , ആത്മാവിനേക്കാൾ ശരീരത്തിന് പ്രാധാന്യം നൽകുന്ന അമിതഭക്ഷണവും ഒന്ന് പോലെ പാപങ്ങളാണ് . ശരീരത്തിന്റെയും ആത്മാവിന്റെയും ആരോഗ്യം പരസ്പര പൂരകങ്ങളാണ്‌ . അതിനാൽ രണ്ടിനും ഒന്നുപോലെ പ്രാധാന്യം നൽകണം .
 
സൗരാഷ്ട്ര മതപ്രകാരം , ലോകം ദൈവത്തിന്റെ നല്ല സൃഷ്ടിയാണ് . അത് അഹുറമസ്‌ദയായ ദൈവത്തിന്റെ പൂങ്കാവനമാണ് .ആത്മീയതയ്ക്കു എതിരായ ഭൗതിക പ്രപഞ്ചത്തിൽ കുടുങ്ങിപ്പോയ ഒരു ആത്മാവായിട്ടല്ല സൗരാഷ്ട്രമതം മനുഷ്യനെ കാണുന്നത് . നല്ല സൃഷ്ടിയായ പ്രപഞ്ചത്തിൽ കുടുങ്ങിപ്പോയ ചെകുത്താനാണ് മനുഷ്യന്റെ ശത്രു . സരതുഷ്ട്രന്റെ മതത്തിലും സദാചാരചിന്തയിലും അനുഷ്ഠാനങ്ങളിലും സന്തോഷാത്മകത നിറഞ്ഞിരിക്കുന്നു . മരണവും നാശവും തിന്മയുടെ പ്രതീകങ്ങളായതിനാൽ അവയുമായോ , ആ തിന്മകളെ സഹായിക്കുന്നതുമായോ ബന്ധമുണ്ടാകാതെ മനുഷ്യൻ സൂക്ഷിക്കണം . ചെളി , അഴുക്കുകൾ , മൃത വസ്തുക്കൾ എന്നിവ മരണവും നാശവും സ്ഥിതി ചെയ്യുന്ന നാശവസ്തുക്കളാണ് .
 
നല്ല ദൈവം , നല്ല സൃഷ്ടി , മനുഷ്യന്റെ നന്മ ഇവയുമായി ബന്ധപ്പെട്ട മതമാണ് സൗരാഷ്ട്രമതം .അഗ്നിയും ജലവും ആരാധനയ്ക്കു ഉപയോഗിക്കുന്നു . ആദ്യകാലത്തു സൗരാഷ്ട്രമതത്തിൽ ആരാധന നടത്തിയിരുന്നത് തുറന്ന സ്ഥലത്തു വച്ചായിരുന്നു . എന്നാൽ അകൈമെനിഡ് സാമ്രാജ്യത്തിലെ രാജാക്കന്മാർ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും അഹുറ മസ്‌ദായുടെ പ്രതീകങ്ങളായ വിശുദ്ധ അഗ്നിയും, ശുദ്ധ ജലവും അതിൽ സ്ഥാപിക്കുകയും ചെയ്തു . അങ്ങനെ ക്ഷേത്രങ്ങളുണ്ടായി .
<ref name="test3">[http://www.avesta.org/vendidad/index.html സെന്റ് അവസ്ത full text]</ref>
<ref name="test2">[http://www.avesta.org/vendidad/vd.htm#chapter1 സെന്റ് അവസ്ത]</ref>
 
==മതപ്രചാരം==
സൗരാഷ്ട്ര മത വൈദികരുടെ ചിഹ്നം ഒരു വിശുദ്ധ ചരടായിരുന്നു . സരതുഷ്ട്രർ ഒരു പൂണൂലും വെള്ള തുണികൊണ്ടുള്ള ഒരു കുപ്പായവും തന്റെ മതത്തിലെ വിശ്വാസികളുടെ അടയാളമാക്കി . തിന്മയ്ക്കു എതിരെ നന്മയ്ക്കു വേണ്ടി പോരാടുന്ന പടയാളികളുടെ പടച്ചട്ടയാണ് ഈ ചിഹ്നങ്ങൾ എന്ന് സരതുഷ്ട്രർ പറഞ്ഞു . സരതുഷ്ട്രർ മരിച്ചു കഴിഞ്ഞ് ആയിരം വർഷത്തേക്കുള്ള ചരിത്രം വ്യക്തമല്ല . അതിനാൽ ഈ മതത്തിന്റെ ആദ്യകാല ചരിത്രം വ്യക്തമല്ല . എന്തായാലും പേർഷ്യൻ പീഠഭൂമി മുഴുവനും ഈ മതം വ്യാപിച്ചിരുന്നുവെന്നു വ്യക്തമാണ് .ബി സി 7 -ആം ശതകത്തിൽ നീഡുകൾ പശ്ചിമ പേർഷ്യയുടെ അധിപരായി . അപ്പോൾ ഈ മതം വലിയ ശക്തിയായി തീർന്നിരുന്നു .ബി സി 559 - ഇൽ പേർഷ്യൻ രാജ്യമായ അന്ഷാനിലെ രാജാവായി സൈറസ്സ് അധികാരമേറ്റു . ബി സി 534 - ഇൽ ബാബിലോണ കൂടി പിടിച്ചെടുത്തതോടെ സൈറസ്സ് വൻശക്തിയായി മാറുകയുണ്ടായി .അദ്ദേഹം യഹൂദരെ സ്വാതന്ത്രരാക്കിയതായി ബൈബിളിൽ പറയുന്നു .തുടർന്ന് പേർഷ്യ ഭരിച്ച രാജവംശം സൗരാഷ്ട്ര മത ആദര്ശങ്ങള് ഉയർത്തിപ്പിടിച്ചു . അവർ സൗരാഷ്ട്ര മതം സാമ്രാജ്യം മുഴുവനും വ്യാപിപ്പിച്ചു . <ref name="test4">[http://www.bbc.co.uk/religion/religions/zoroastrian/history/persia_1.shtml Under persian rule]</ref>
 
എന്നാൽ പിന്നീട് വന്ന അലക്‌സാണ്ടർ ബി സി 331 - ഇൽ പേർഷ്യ തകർത്തു കളഞ്ഞു . അയാൾ പേർഷ്യയുടെ ചരിത്രത്തിൽ ''അക്രമിയായ അലക്‌സാണ്ടർ'' എന്നാണു അറിയപ്പെടുന്നത് . എന്നാലും പിന്നീട് വന്ന രാജവംശങ്ങൾ അലക്‌സാണ്ടറുടെ പിൻഗാമികളെ ഓടിക്കുകയും സൗരാഷ്ട്ര മതത്തെ കുറേക്കാലം കൂടി കൊണ്ടുപോകുകയും ചെയ്തു .നീഡ് ഗോത്രത്തിലെ മതപ്രചാരകരായ പുരോഹിതന്മാരാണ് '''മാഗികൾ''' .ഇവരാകട്ടെ പേർഷ്യൻ രാജാവിന്റെ പുരോഹിതരായിരുന്നു . '''മാഗികൾ''' പണ്ഡിതന്മാരായ വിദ്വാന്മാർ ആയിരുന്നു .
 
ഭാരതത്തിൽ ധാരാളം സൗരാഷ്ട്ര മതക്കാരുണ്ട് .പേർഷ്യയിൽ നടന്ന ആക്രമണങ്ങളും , അന്യമതങ്ങളുടെ കടന്നു കയറ്റവും സൗരാഷ്ട്ര മതത്തെ ഏതാണ്ട് ഒതുക്കിക്കളഞ്ഞു . 10 -ആം നൂറ്റാണ്ടിൽ പീഡിതരായ സൗരാഷ്ട്ര മതക്കാർ ആരാധനാ സ്വാതന്ത്ര്യമുള്ള സ്ഥലം തേടി ഭാരതത്തിലെത്തി .ഭാരതത്തിൽ അവർക്കു തികഞ്ഞ സമാധാനവും സുരക്ഷിതത്വവും ലഭിച്ചു .ഇവരെ ഭാരതീയർ '''പാഴ്സികൾ''' എന്ന് വിളിച്ചു .
 
==സെന്റ് അവസ്ത==
ഏ ഡി 10 -ആം ശതകത്തിൽ സൗരാഷ്ട്ര മതക്കാർ പല മതഗ്രന്ഥങ്ങളും രചിച്ചു . മധ്യ പേർഷ്യൻ ഭാഷയായ ''പഹവലി''യിലേക്ക് '''അവസ്ത''' എഴുതി . സരതുഷ്ട്രരുടെ ഉപദേശങ്ങളുടെ സംഗ്രഹമായിരുന്നു അത് . തുടർന്ന് അവസ്തയുടെ സംഗ്രഹങ്ങളും വ്യാഖ്യാനങ്ങളും എഴുതി . '''സെന്റ് അവസ്ത''' എന്ന ഈ മഹത് ഗ്രന്ഥമാണ് സൗരാഷ്ട്രരുടെ വിശുദ്ധ ഗ്രന്ഥം . .
 
==അവലംബം==
{{reflist}}
[[വർഗ്ഗം : മതങ്ങൾ]]
"https://ml.wikipedia.org/wiki/സൊറോസ്ട്രിയൻ_മതം" എന്ന താളിൽനിന്ന് ശേഖരിച്ചത്