"ആൻ ബോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
1700 ഓടെ അയർലണ്ട് രാജ്യത്ത് ജനിച്ച ബോണിക്ക് 10 വയസ്സുള്ളപ്പോൾ ലണ്ടനിലേക്കും തുടർന്ന് [[Province of Carolina|കരോലിന പ്രവിശ്യ]]യിലേക്കും മാറി. പിന്നീട് 1715-ൽ വിവാഹം കഴിച്ച അവർ കടൽക്കൊള്ളക്കാരുടെ സങ്കേതമായ [[ബഹമാസിലെ നാസോ|നസ്സാവിലേക്ക്]] താമസം മാറ്റി. അവിടെ വെച്ചാണ് അവൾ [[Calico Jack|കാലിക്കോ ജാക്ക് റാക്കാമിനെ]] കണ്ടുമുട്ടുകയും ജാക്കിന്റെ കടൽക്കൊള്ള പങ്കാളിയും കാമുകിയുമായിത്തീർന്നത്. 1720 ഒക്ടോബറിൽ റാക്കാമിനും [[Mary Read|മേരി റീഡിനുമൊപ്പം]] അവളെ പിടികൂടി. ബോണിക്കും റീഡിനും വധശിക്ഷ വിധിച്ചുവെങ്കിലും ഇരുവരും ഗർഭിണികളായതിനാൽ അവരുടെ വധശിക്ഷ സ്റ്റേ ചെയ്തു. റീഡ് 1721 ന്റെ തുടക്കത്തിൽ ജയിലിൽ വച്ച് മരിച്ചു, പക്ഷേ ബോണിയുടെ വിധി അജ്ഞാതമാണ്.
== ആദ്യകാലജീവിതം ==
ബോണിയുടെ ജനനത്തീയതി ഏകദേശം 1700 ആയിരിക്കുമെന്ന് അനുമാനിക്കുന്നു. <ref>{{Cite news|url=https://www.thoughtco.com/biography-of-anne-bonny-2136375|title=The Story of Female Pirate Anne Bonny|work=ThoughtCo|access-date=2018-03-03}}</ref>അയർലണ്ടിലെ കൗണ്ടി കോർക്കിലെ ഓൾഡ് ഹെഡ് ഓഫ് കിൻസാലെയിൽ <ref>{{Cite journal|last=Rediker|first=Marcus|date=1993|title=When Women Pirates Sailed the Seas|jstor=40258786|journal=The Wilson Quarterly (1976-)|volume=17|issue=4|pages=102–110}}</ref> അവൾ ജനിച്ചുവെന്ന് പറയപ്പെടുന്നു.<ref>{{cite web|url=http://www.famous-pirates.com/famous-pirates/anne-bonny/|title=Anne Bonny - Famous Female Pirate|website=www.famous-pirates.com|accessdate=29 December 2017}}</ref> ബോണി വേലക്കാരിയായ സ്ത്രീ മേരി ബ്രെന്നന്റെയും ബ്രെന്നന്റെ തൊഴിലുടമയായ അഭിഭാഷകനായ വില്യം കോർമാക്കിന്റെയും മകളായിരുന്നു. ഔദ്യോഗിക രേഖകളും അവളുടെ ജീവിതവുമായി ബന്ധപ്പെട്ട സമകാലിക അറിവുകളും വിരളമാണ്. മിക്ക ആധുനിക അറിവുകളും [[Captain Charles Johnson|ചാൾസ് ജോൺസന്റെ]] [[A General History of the Pyrates|എ ജനറൽ ഹിസ്റ്ററി ഓഫ് പൈറേറ്റ്സ്]] എന്ന പുസ്തകത്തിൽ നിന്നാണ്.(കടൽക്കൊള്ളക്കാരുടെ ജീവചരിത്രങ്ങളുടെ ഒരു ശേഖരം, ആദ്യ പതിപ്പ് ഭാഗികമായി കൃത്യമാണ്. രണ്ടാമത്തേത് കൂടുതൽ അതിശയോക്തി ചേർത്ത് പറഞ്ഞിരിക്കുന്നു)<ref name=EB /><ref name=Meltzer />
 
==കുറിപ്പുകൾ==
{{Reflist|30em|refs=
"https://ml.wikipedia.org/wiki/ആൻ_ബോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്