"കൽദായ സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 22:
 
;പോർച്ചുഗീസ് ആധിപത്യം
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[പോർച്ചുഗീസുകാർ]] അവരുടെ ആസ്ഥാനം [[ഗോവ|ഗോവയിൽ]] സ്ഥാപിച്ച് അവരുടെ ആധിപത്യം കേരളത്തിലേക്ക് വ്യാപിപ്പിച്ചിരുന്നു. പോർച്ചുഗീസുകാരുടെ പിന്തുണയോടെ ഗോവ അതിരൂപത, മലബാറിലെ സുറിയാനി ക്രിസ്ത്യാനികളുടെ മേലുള്ള അധികാരം അവകാശപ്പെട്ടു. പൗരസ്ത്യ കൽദായ ആരാധനക്രമവും സെന്റ് തോമസ് ക്രിസ്ത്യാനികളുടെ പേർഷ്യൻ ബന്ധവും നെസ്റ്റോറിയനിസത്തെ പറ്റിയുള്ള തെറ്റിധാരണകളും അഞ്ചാം നൂറ്റാണ്ടിലെ അലക്സാണ്ട്രിയൻ അന്ത്യോഖ്യൻ ചിന്താധാരകളുടെ രാഷ്ട്രീയ വൈരാഗ്യം കാരണം ആഗോള പൗരസ്ത്യ സഭക്ക് നെസ്റ്റോറിയൻ എന്ന പേര് അന്യായമായി നൽകപ്പെടുകയായിരുന്നു. <ref name="histo1"> വിൽഹെം ബം, ഡയറ്റ്മാർ ഡബ്ല്യു. വിങ്ക്ലർ, ദി ചർച്ച് ഓഫ് ഈസ്റ്റ്: എ കോൺകൈസ് ഹിസ്റ്ററി, 2003, P-4</ref> 1598 ഡിസംബറിൽ കേരളത്തിലെത്തിയ ഗോവയിലെ ആർച്ച് ബിഷപ്പ് മെനെസിസ് അവരെ ലാറ്റിൻ ആരാധനാരീതിയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. 1599 ജൂണിൽ അദ്ദേഹം ഉദയംപേരൂരിൽ ഒരു സുൻഹാദോസ് വിളിച്ചു. <ref name="histo2"><ref name="udayam">[https://www.britannica.com/event/Synod-of-Diamper ഉദയമ്പേരൂർ സുനഹദോസ് വാർത്ത]</ref> റവ. ജോൺ സ്റ്റുവാർട്ട്, എം.എ., പി.എച്ച്.ഡി. നെസ്റ്റോറിയൻ മിഷനറി എന്റർപ്രൈസ്: എ ചർച്ച് ഓൺ ഫയർ, 1961. P- 128 </ref> അതുവരെ ഇന്ത്യയിലെ ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുമ്പോൾ കിഴക്കോട്ട് തിരിഞ്ഞു നിൽക്കുമായിരുന്നു , അവർക്ക് വ്യക്തിപരമായ കുമ്പസാരം ഇല്ലായിരുന്നു, വിവാഹം ഒരു കൂദാശ ആയിരുന്നില്ല, പുരോഹിതന്മാർക്ക് വിവാഹം അനുവദിച്ചിരുന്നു. <ref name="histo3"> ഇന്ത്യ ഇൻ എ ഡി 1500, ദി നറേറ്റീവ്സ് ഓഫ് ജോസഫ് ദി ഇന്ത്യൻ, ആന്റണി വല്ലവന്തര, 1984. P-97, 98.</ref> സുറിയാനി ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും ലാറ്റിനൈസേഷൻ സ്വീകരിക്കാൻ തുടങ്ങി. എന്നാൽ ബാക്കിയുള്ളവർ മുകളിൽ പറഞ്ഞ കൽദായ ആചാരാനുഷ്ഠാനങ്ങളിൽ ഉറച്ചുനിന്നു.
;സിറിയൻ കലാപത്തിനു ശേഷം
എ.ഡി. 1653-ലെ ''കൂനൻ കുരിശ് സത്യം'' എന്ന സംഭവം ലാറ്റിൻവൽക്കരണത്തിനെതിരായ പ്രതിഷേധമായിരുന്നു. അതിന് ശേഷം മലബാറിലെ ചില സുറിയാനി ക്രിസ്ത്യാനികൾ 1665 ൽ ഡച്ച് കപ്പലിൽ കേരളത്തിലെത്തിയ പടിഞ്ഞാറൻ സുറിയാനിക്കാരനായ ജറുസലേമിലെ മാർ ഗ്രിഗോറിയസ് അബ്ദുൾ ജലീലിനെ സ്വീകരിച്ചു. <ref name="histo5"> ദി ചർച്ച് ഓഫ് ദി ഈസ്റ്റ് - ക്രിസ്റ്റോഫ് ബോമർ - 2006. P-240 </ref><ref name="assi">[https://shodhganga.inflibnet.ac.in/handle/10603/603 Assyrian Churches Syriac Literature]</ref> ശേഷിക്കുന്ന സുറിയാനി ക്രിസ്ത്യാനികൾ കിഴക്കിന്റെ സുറിയാനി മെത്രാന്മാരെ കാത്തിരുന്നു, 1701-ൽ മാർ ഗബ്രിയേൽ വന്നിരുന്നു, പിന്നീട് 1731 ൽ കേരളത്തിൽ വച്ചുതന്നെ അന്തരിച്ചു. 18ാം നൂറ്റാണ്ടിനുശേഷം കൽദായ സുറിയാനിക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു വന്നു.
[[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെ]] ആക്രമണത്തെത്തുടർന്ന് [[കൊച്ചി|കൊച്ചിയിലെ]] വാണിജ്യം മെച്ചപ്പെടുത്തുന്നതിനായി 1796 ൽ കൊച്ചിൻ രാജാവ് 52 ക്രിസ്ത്യാനി കുടുംബങ്ങളെ [[തൃശ്ശൂർ]] നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പുത്തൻപേട്ടയിൽ പാർപ്പിച്ചു. 1814 ൽ [[ശക്തൻ തമ്പുരാൻ]] കൊണ്ടുവന്ന കൽദായ സുറിയാനിക്കാരുടെ ആരാധനയ്ക്കായി തൃശ്ശൂരിൽ '''മാർത്ത് മറിയം വലിയ പള്ളി''' നിർമ്മിച്ചു.<ref name="Sakthan">[http://trichurmanagementassociation.com/about_thrissur.php ശക്തൻ തമ്പുരാൻ പണിത പള്ളി]</ref> പിന്നീട് കൽദായ പാത്രിയർക്കീസ് മാർ ജോസഫ് ഔദോ രണ്ട് മെത്രാന്മാരെ ഭാരതത്തിലേക്ക് അയക്കുകയും; '''മാർ തോമ റോക്കോസ് '''1861-ൽ എത്തിച്ചേരുകയും ചെയ്തു, 1862-ൽ ആണിവർ തിരിച്ചുപോയത്. പിന്നീട് പ്രധാന വൈദികനായ '''മാർ യോഹന്നാൻ ഏലിയ മേലൂസ്''' 1874-ൽ തൃശ്ശൂരിലെത്തി ചേർന്നു. 1882-ൽ അദ്ദേഹത്തിന് മടങ്ങിപ്പോകേണ്ടി വന്നു. 1900 നവംബറിൽ മാർ ഔദീശോ മരിച്ചപ്പോൾ അനാഥമായ സഭക്ക് ഒരു മെത്രാപോലീത്തയെ ലഭിക്കാൻ തൃശ്ശൂർ പള്ളിയിലെ ആളുകൾ '''മാർ ബെന്യാമിൻ ശീമോൻ പാത്രിയർക്കീസിന്''' (1903 - 1918) ഒരു മെമ്മോറാണ്ടം അയച്ചു. അങ്ങനെ 1908 ൽ തുർക്കിയിലെ മാർ ബീശോ ഗ്രാമത്തിൽ നിന്ന് മാർ അബിമലേക് തിമോഥെയൂസ് മെത്രാപോലീത്ത തൃശ്ശൂരിലേക്ക് വന്നുചേർന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മാർത്ത് മറിയം വലിയപ്പള്ളിയുടെ അവകാശത്തിനു വേണ്ടി നൽകിയ കേസ് വിജയിച്ചു. മാർ അബിമലേക് തിമോഥെയൂസ് 1945 ഏപ്രിൽ 30 ന് തൃശ്ശൂരിൽ വെച്ച് അന്തരിച്ചു. 1952 ജൂണിൽ മാർ തോമ ധർമോ മെത്രാപോലീത്ത ഇന്ത്യയിൽ എത്തിച്ചേർന്നു. <ref name="histo6"> ദി ചർച്ച് ഓഫ് ദി ഈസ്റ്റ് - ക്രിസ്റ്റോഫ് ബോമർ - 2006. P-243 ] [ ഡോ. മാർ ആപ്രേം, ഇന്ത്യൻ ചർച്ച് ഹിസ്റ്ററി പ്രഭാഷണങ്ങൾ, 2007 </ref> ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു സഭയിൽ കാര്യമായ പുരോഗതി കൈവരിച്ചത്. പിന്നീട്, ചില കാരണങ്ങളാൽ സഭ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞെങ്കിലും കഥോലിക്കാ പാത്രിയർക്കീസ് പരിശുദ്ധ മാർ ദിൻഹ നാലാമന്റെ നേതൃത്വത്തിൽ 1995 നവംബറിൽ രണ്ടുകൂട്ടരും വീണ്ടും ഒന്നിച്ചു.
2010 ജനുവരി 13 മുതൽ 19 വരെ തൃശ്ശൂരിലെ മെത്രാപോലീത്തൻ അരമനയിൽ വെച്ച് ആഗോള പരിശുദ്ധ സുൻഹാദോസ് വിളിച്ചു കൂട്ടി. ഇപ്പോൾ സഭക്ക് രണ്ട് എപ്പിസ്കോപ്പകളുണ്ട്, '''മാർ യോഹന്നാൻ യോസെഫ്''', '''മാർ ഔഗിൻ കുര്യാക്കോസ്''' എന്നിവരാണവർ . മാർ തോമ ധർമോ മെത്രാപോലീത്തയുടെ പിൻഗാമിയാണ് മാർ അപ്രേം മെത്രാപോലീത്ത . 2015 മാർച്ച് 26 ന് പരിശുദ്ധ മാർ ദിൻഹ നാലാമൻ പാത്രിയർക്കീസ് മരണമടഞ്ഞത്. അദ്ദേഹത്തിന്റെ പിൻഗാമിയാണ് '''പരിശുദ്ധ മാർ ഗീവർഗീസ് മൂന്നാമൻ സ്ലീവ പാത്രിയർക്കീസ്'''. 2019 ൽ പരിശുദ്ധ സുൻഹാദോസിന്റെ തീരുമാനമനുസരിച്ച്, ദിവംഗതനായ മാർ അബിമലേക് തിമോഥെയൂസ് മെത്രാപോലീത്തയെ വിശുദ്ധനായി പ്രഖ്യാപിച്ചു. <ref name="histo7">റവ. ജോൺ സ്റ്റുവാർട്ട്, എം.എ., പി.എച്ച്.ഡി. നെസ്റ്റോറിയൻ മിഷനറി എന്റർപ്രൈസ്: എ ചർച്ച് ഓൺ ഫയർ, 1961. P- 131</ref>
 
== മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്ത==
"https://ml.wikipedia.org/wiki/കൽദായ_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്