"ഒലിഗോസീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
വന്‍കരകള്‍ മൊത്തത്തിലുള്ള പ്രോത്ഥാന (upheavel) ത്തിനു വിധേയമാവുകയും തത്ഫലമായി സമുദ്രങ്ങള്‍ പിന്‍വാങ്ങുകയും ചെയ്തയുഗമാണ് ഒലിഗോസീന്‍. ഇക്കാരണത്താല്‍ അന്നത്തെ വങ്കരകളുടെ അഗ്രങ്ങളിലാണ് ഒലിഗോസീന്‍ ശിലാവ്യൂഹങ്ങള്‍ കാണപ്പെടുന്നത്. ഇവ ഒട്ടുമുക്കാലും ആഴം കുറഞ്ഞ സമുദ്രങ്ങളുടെ അടിത്തറകളായിരിക്കും. വങ്കരകള്‍ ഉയര്‍ന്നു പൊങ്ങിയതുമൂലം അപരദനം അധികരിക്കയാല്‍ ഒലിഗോസീന്‍ നിക്ഷേപങ്ങളിലെ ഏറിയഭാഗവും കാര്‍ന്നെടുക്കപ്പെട്ടു കഴിഞ്ഞിരുന്നു. തന്മൂലം ഇവയ്ക്ക് സര്‍വലൗകികമായ ഒരു പ്രായപരിധി തിട്ടപ്പെടുത്തുവാന്‍ ഭൂവിജ്ഞാനികള്‍ക്കു കഴിഞ്ഞിട്ടില്ല.
 
ഒലിഗോസീന്‍ശിലാവ്യൂഹങ്ങളുടെ ഏറ്റവും നല്ല മാതൃക ഫ്രാന്‍സില്‍ പാരീസിനു സമീപമാണുള്ളത്; ഈ യുഗത്തില്‍ രൂപംകൊണ്ട ശിലാപടലങ്ങളില്‍ ഏറ്റവും കൂടുതല്‍ കനമുള്ളവ ഇറ്റലിയിലുമാണ്. തെക്കേഅമേരിക്ക,യു. എസ്., ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലൊക്കെ ജീവാശ്മ സമ്പുഷ്ടമായ ഒലിഗോസീന്‍ ശിലാക്രമങ്ങള്‍ പ്രസ്പഷ്ടമായുണ്ട്. ഈജിപ്തിലെ ഫയൂം നിക്ഷേപങ്ങള്‍ പുരാമാനവ വിജ്ഞാന (Paleo-anthropology) പരമായി പ്രാധാന്യമര്‍ഹിക്കുന്നു; ആഫ്രിക്കയെ സംബന്ധിച്ചിടത്തോളം ഒലിഗോസീന്‍ വ്യൂഹങ്ങള്‍ ടെര്‍ഷ്യറി കല്പത്തിലേതായ ശിലക്രമങ്ങളില്‍ പഴക്കമേറിയതാണ്; ഏഷ്യയില്‍ മഗോളിയയിലാണ് തികച്ചും പരിരക്ഷിതമായ നിലയില്‍ ഉള്ളത്. ഊലാന്‍ ഗോഷു, സന്‍ഡഗോള്‍ എന്നിവിടങ്ങളിലെ ഒലിഗോസീന്‍ ശിലാക്രമങ്ങള്‍ ഇത്തരത്തില്‍ പെട്ടവയാണ്. ഇന്ത്യയില്‍ ഈ യുഗത്തിനു നമമാത്രമായ പ്രാതിനിധ്യമേ ഉള്ളു.<ref name=''lbm''>Zdnek V. Spinar, Life Before Man (1976);</ref>
 
ലൈയലിന്റെ നാമപദ്ധതിയിലെ പൂര്‍വ ഇയോസീന്‍, ഉത്തരമയോസീന്‍ എന്നിവയ്ക്കിടയ്ക്കുള്ള വ്യതിരിക്ത ഘട്ടത്തെ സൂചിപ്പിക്കുവാന്‍ 1854-ല്‍ ഏണസ്റ്റ് ഫൊണ്‍ ബെയ്റിക്ക് ആണ് ഒലിഗോസീന്‍ എന്ന സംജ്ഞ് ഉപയോഗിച്ചത്. പില്ക്കാലത്ത് ഒലിഗോസിന്‍ യുഗം മൂന്നു കാലഘട്ടങ്ങളായി വിഭജിക്കപ്പെട്ടു.
വരി 12:
==ഭൂപ്രകൃതി==
 
ഒലിഗോസീന്‍ യുഗത്തില്‍ ദക്ഷിണ ധ്രുവമേഖലയിലെ തീവ്രമായ ഹിമാതിക്രമണം സമുദ്രജലത്തിന്റെ വ്യാപ്തിയില്‍ സാരമായ കുറവുണ്ടാക്കുക മൂലം ആഗോളവ്യാപകമായി സമുദ്രം പിന്‍വാങ്ങുകയുണ്ടായി; അക്കാലത്തെ അന്തരീക്ഷശീതളനം ഈ നിഗമനത്തിനു താങ്ങായി വര്‍ത്തിക്കുന്നു. വ്യാപകവും തീക്ഷണവുമായ ഭൂചലനവും പര്‍വതനവും കരഭാഗത്തിന്റെ വിസ്ത്രിതിയും ഉച്ചാവചവും ഗണ്യമായി വര്‍ധിക്കുന്നതിനു നിദാനമായി. ഒലിഗോസീനിന്റെ ആദ്യപാദത്തില്‍ അന്യോന്യം ബന്ധപ്പെട്ടു കിടന്നിരുന്ന ഉത്തരാര്‍ധഗോളത്തിലെ വന്‍കരകള്‍, പ്രസ്തുത യുഗാവസാനത്തോടെ വേര്‍പിരിഞ്ഞിരിക്കാമെന്നു കരുതേണ്ടിയിരിക്കുന്നു. ഏഷ്യയ്ക്ക് യൂറോപ്പ്, വടക്കേ അമേരിക്ക എന്നീ വന്‍ കരകളോട് സ്വഭാവപരമായ അടുപ്പമുണ്ടെങ്കിലും യൂറോപ്പിനോട് സാദൃശ്യം കൂടുതലാണ്. വടക്കും തെക്കും അര്‍ദ്ധഗോളങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടുകിടന്നിരുന്നുവെന്നു തീര്‍ത്തു പറയാന്‍ വയ്യ. പൂര്‍വ ഇയോസീനില്‍ തെക്കും വടക്കും അമേരിക്കകള്‍ക്കിടയ്ക്കുള്ള പനാമാ പ്രദേശം കടലിലാണ്ടുപോവുകയാല്‍, തെക്കേ അമേരിക്ക ഉദ്ദേശം 4 കോടി വര്‍ഷങ്ങളോളം വേര്‍പിരിഞ്ഞു കിടക്കുകയായിരുന്നുവെന്നതിനു ഈ വന്‍കരയിളെ അന്യാദൃശമായ സസ്തനിവര്‍ഗ്ഗങ്ങള്‍ തെളിവു നല്‍കുന്നു. ആഴക്കടല്‍ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത് അന്റാര്‍ട്ടിക്ക കഴിഞ്ഞ 4 കോടി വര്‍ഷങ്ങളായി ഹിമാവൃതമായിരുന്നു എന്നാണ്; അന്റാര്‍ട്ടിക്കയില്‍ നിന്നു ടാസ്മേനിയ പൂര്‍ണമായും വേര്‍പെട്ടത് 3 കോടി വര്‍ഷം മുമ്പ് മധ്യ ഒലിഗോസീനിലായിരുന്നു. ഈ വിസ്ഥാപനമാണ് അന്റാര്‍ട്ടിക് മേഖലയെ ചൂഴ്ന്നുള്ള സമുദ്രജലപ്രവാഹത്തിനു ഹേതുവായത്. അന്റാര്‍ട്ടിക് പ്രവാഹം എല്ലാ സമുദ്രങ്ങളിലെയും ജല പിണ്ഡങ്ങളെ പരസ്പരം കൂട്ടികലര്‍ത്തുന്നതിനാല്‍ ആഗോളതാപ വിതരണത്തില്‍ വലുതായ സ്വാധീനത ചെലുത്തുന്നു. ഇന്നത്തെ യൂറേഷ്യയുടെ ഏരിയഭാഗവും പ്രാക്കാലത്ത് ആഴം കുറഞ്ഞ സമുദ്രമായിരുന്നു. ടെഥിസ് എന്നു വിളിക്കപ്പെടുന്ന ഈ സമുദ്രത്തിലെ അവസാദങ്ങള്‍ പ്രോത്ഥാന വിധേയമായി മടങ്ങി ഒടിഞ്ഞ് ഉയര്‍ത്തപ്പെട്ടാണ് ഇന്നത്തെ ആല്പ്സ്-ഹിമാലയ ശൃംഖല ഉടലെടുത്തിട്ടുള്ളത്. ഒലിഗോസീന്‍ കാലത്ത് ഈ പര്‍വതനപ്രക്രമം സജീവമായി തുടര്‍ന്നിരുന്നു. ഈ യുഗത്തില്‍ മഡഗാസ്കര്‍ ദ്വീപ് ആഫ്രിക്കയുമായി ബന്ധപ്പെട്ടാണ് കിടന്നിരുന്നത്. <ref name=''aeh''>Preston Cloud, Adventure in Earth History (1972);</ref>
 
ഇന്നത്തെ ജര്‍മനി ഉള്‍പ്പെടെയുള്ള ഉത്തര യൂറോപ്യന്‍ ഭാഗങ്ങള്‍ ഒലിഗോസീന്‍ കാലത്ത് ഉഷ്ണകാലാവസ്ഥ അനുഭവപ്പെട്ടിരുന്ന ചതുപ്പു പ്രദേശങ്ങളായിരുന്നിരിക്കണമെന്നാണ് ഇവിടങ്ങളിലുള്ള ലിഗ്നൈറ്റ് നിക്ഷേപങ്ങള്‍ സൂചിപ്പിക്കുന്നത്. ഏഷ്യയെ സബന്ധിച്ചിടത്തോളം തൈലഭൃതപടലങ്ങളില്‍ അധികവും ഒലിഗോസീന്‍ യുഗം കൂടി ഉള്‍പ്പെടുന്ന ജൂറാസിക് മുതല്‍ മയോസീന്‍വരെയുള്ള കാലഘട്ടത്തിലാണ് ആവിര്‍ഭവിച്ചിട്ടുള്ളതെന്നു കാണാം.
വരി 18:
==കാലാവസ്ഥ==
 
വന്‍കരഭാഗങ്ങളുടെ ഉന്നതിവര്‍ദ്ധനവ് താപനില സമീകൃതമാകുന്നതിനും കാലാവസ്ഥ സുഖപ്രദമാകുന്നതിനും ഹേതുകമായി. ഐസോടോപ്പുകളെ ആധാരമാക്കിയുള്ള പ്രസക്ത പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒലിഗോസീനില്‍ രണ്ടുപ്രാവശ്യമെങ്കിലും അന്തരീക്ഷം മൊത്തത്തിലുള്ള താപക്കുറവിനു വിധേയമായി എന്നാണ്. ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവും ജീവശാസ്ത്രപരവുമായി നിരവധി പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്ന് ഇതു സൂചിപ്പിക്കുന്നു. ഇവയില്‍ 380 ലക്ഷം വര്‍ഷം മുമ്പുണ്ടായ ആദ്യത്തെ ശീതളനം ഇയോസീനില്‍ നിന്ന് ഒലിഗോസീനിലേക്കുള്ള യുഗപറ്റിണാമത്തിനു ഹേതുവായി. രണ്ടാമത്തേത് മധ്യ ഒലിഗോസീനില്‍ 360-320 ലക്ഷം വര്‍ഷം മുമ്പ് സംഭവിച്ചു. സമശീതോഷ്ണ സമുദ്രങ്ങളില്‍ മാത്രം ജീവിക്കാനാവുന്ന പ്ലവകങ്ങളുടെ മധ്യരേഖാദിശയിലുള്ള അതിക്രമണമാണ് അന്തരീക്ഷശീതളനത്തിന്റെ സൂചകം; ഉഷ്ണമേഖലയുടെ വ്യപ്തി ചുരുങ്ങിയിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ടെതിസ് മേഖലയില്‍ അക്കാലത്ത് ഉഷ്ണകാലാവസ്ഥയാണുണ്ടായിരുന്നത്. ഏഷ്യയില്‍ പൊതുവേ ഉഷ്ണ ഉപോഷ്ണ കാലാവസ്ഥകള്‍ നിലവിലിരുന്നു. യൂറോപ്പ് മേഖലയില്‍ താരതമ്യേന ശൈത്യക്കൂടുതല്‍ അനുഭവപ്പെടുകയും ചെയ്തു. തപനില കുറഞ്ഞത് പൊതുവേ സസ്യ വളര്‍ച്ചയുടെ മുരടിപ്പിന് കാരണമായി. തന്മൂലം വനങ്ങളുടെ വിസ്ത്രിതി കുറയുകയും പുല്‍മേടുകളുടെ വ്യാപ്തി വര്‍ധിക്കുകയും ചെയ്തു. ഒലിഗോസീന്‍ ശിലാക്രമങ്ങളുടെ കനവും സ്വഭാവവിശേഷങ്ങളും പാര്‍ശ്വികതലത്തില്‍ പൊടുന്നനെ വ്യത്യാസപ്പെടുന്നു. സമുദ്രാവസാദങ്ങളും സ്ഥലീയ നിക്ഷേപങ്ങളും ഇടകലര്‍ന്നു കിടക്കുന്നു. ഈ പ്രതിഭാസങ്ങള്‍ ആഗോള വ്യാപകമാണ്. <ref name=''vp''>R. C. Moore, Vertebrate Palaeontology (1966);</ref>
 
==ജീവജാലം==
വരി 30:
പ്രാക്കാലത്തെ പത്രഭോജി (Browser), കീടഭോജി (insectivore) എന്നിവയില്‍ നിന്നു പരിണാമദശകള്‍ കടന്ന് ഒലിഗോസീനില്‍ ഉരുത്തിരിഞ്ഞവയാണ് ഇപ്പോഴത്തെ തൃണഭോജികളും മാംസഭോജികളും. കുതിരവര്‍ഗത്തിന്റെ പൂര്‍വികരായ ഇയോഹിപ്പസ്, മീസോഹിപ്പസ്, പാരാഹിപ്പസ് എന്നിവ യഥാക്രമം ഇയോസീന്‍, ഒലിഗോസീന്‍, മയോസിന്‍ എന്നീ യുഗങ്ങളെ പ്രതിനിധീകരിക്കുന്നു. ഇവയില്‍ ഇയോഹിപ്പസിന് 4 കുളമ്പുണ്ടായിരുന്നത് മിസോഹിപ്പസിന് 3 ആയി കുറഞ്ഞു. പാരാഹിപ്പസിന്റെ ദന്തനിരകള്‍ക്കുണ്ടായ പരിഷ്കാരം പത്രഭോജിയില്‍ നിന്നു തൃണഭോജിയിലേക്കുള്ള പരിണാമത്തെ സൂചിപ്പിക്കുന്നു.
 
കുളമ്പുള്ള സസ്തനികളിലെ രണ്ടു പിരിവുകളില്‍ ഒരു ശാഖയിലൂടെ ഉരുത്തിരിഞ്ഞ ബലൂചിത്തീരിയം, ഇന്ദ്രിത്തീരിയം, അന്ത്രാക്കോത്തിരീയം തുടങ്ങിയ ആര്‍ട്ടിയോഡക്ടൈലുകള്‍ (Artiodactyla) പത്രഭോജികളായിരുന്നു. ഇവയില്‍ബലൂചിത്തീരിയമാണ് ഭൗമായുസില്‍ ഇതഃപര്യന്തം ഉണ്ടായിട്ടുള്ള സസ്തനികളില്‍ ഏറ്റവും വലിപ്പമുള്ളത്. സാമാന്യം നീണ്ട കഴുത്തോടുകൂടിയ ഇതിന്റെ തോള്‍ഭാഗത്തിന് 6 മീറ്ററോളം ഉയരമുണ്ടായിരുന്നു. ഇന്നത്തെ കണ്ടാമൃഗളോടു സാദൃശ്യം വഹിച്ചിരുന്ന ബ്രോണ്ടോത്തിര്‍, ടൈറ്റാനോത്തീര്‍ തുടങ്ങിയ ഭീമാകാര പെരിസ്സോഡക് ടൈലുകള്‍ (Perissodactyla) വൃക്ഷത്തലപ്പുകളും തളിരിലകളും തിന്നു ജീവിച്ചു പോന്നവയാണ്. ഇവയ്ക്കു നതമധ്യമായ കപാലവും നാസികയ്ക്കു മുകളില്‍ കൊമ്പുപോലുള്ള പ്രവര്‍ധങ്ങളും ഉണ്ടായിരുന്നു. ഇവയും ആര്‍ടിയോഡക്ടൈലുകളെപ്പോലെ പാരിസ്ഥിതിക പരിണാമത്തിനടിമപ്പെട്ട് ഒലിഗോസീന്‍ യുഗത്തില്‍ തന്നെ അസ്തമിതമായി. ആനയുടെ മുന്‍ഗാമികളും വിചിത്ര രൂപികളുമായ പ്രാചീനമഹാഗജ (Mastodom) ഗജങ്ങളുടെ അവശിഷ്ടങ്ങളെയും ഒലിഗോസീന്‍ സ്തരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഈയുഗത്തില്‍ കരളുന്ന ജീവികള്‍ എണ്ണത്തിലും ഗണത്തിലും പെരുകി. ഉഷ്ണരക്തമുള്ള വന്‍ജീവികളുടെ ആധിക്യം പേന്‍, ചെള്ള് തുടങ്ങിയ ക്ഷുദ്രജീവികളുടെ സമൃദ്ധിക്കു കാരണമായി. <ref name=''eop''>Rhoana M. Black, Elemets of Palaeontology (1974);</ref>
 
പൂര്‍വ ഒലിഗോസീനിന്റെ അന്ത്യം കുറിച്ചത് കടലില്‍ സര്‍വവ്യാപിയായി ഉണ്ടായിരുന്ന നുമ്മുലൈറ്റുകളുടെ അസ്തമനത്തോടെയാണ്. ഈ സൂക്ഷ്മ ജീവികളുടെ സ്ഥാനത്ത് താരതമ്യേന വലിപ്പം കൂടിയ മയോജിപ്സിനിഡ (Miogipsinida) എന്നയിനം ഫൊറാമിനിഫെറ ഉത്ഭൂതമായി. മധ്യ ഉത്തര ഒലിഗോസീനില്‍ തന്നെ ഇവ സമൃദ്ധി പ്രപിച്ചിരുന്നു. സസ്യവര്‍ഗങ്ങളില്‍ സ്പഞ്ച്, പായല്‍, ആല്‍ഗ, പന്നച്ചെടികള്‍, കോറലുകള്‍ എന്നിവയും ആന്‍ജിയോസ്പേമും ഇന്നത്തെപ്പോലെതന്നെ പ്രബലമായിരുന്നു.
വരി 36:
==ഒലിഗോസീന്‍ ശിലകള്‍, ഇന്ത്യയില്‍.==
 
ടെര്‍ഷ്യറി കല്പത്തിന്റെ മധ്യത്തോടെയുണ്ടായ അപരദനംമൂലം ഇന്ത്യയിലെ ഒലിഗോസീന്‍ സ്തരങ്ങള്‍ നഷ്ടപ്രായമായി. തൊട്ടുമുകളിലുള്ള മയോസീന്‍ സ്തരങ്ങളില്‍ നിന്ന് വിച്ഛിന്നതികളിലൂടെ വ്യതിരിക്തമാണെങ്കിലും ഒലിഗോസീന്‍ ശിലകള്‍ താഴെയുള്ള ഇയോസീന്‍ പടലങ്ങളുടെ തുടര്‍ച്ചയായാണ് കാണപ്പെടുന്നത്. സമുദ്ര തീരത്തോടടുത്തുള്ളവയില്‍ കച്ചിലെ നാരിക്രമം, കത്തിയവാഡിലെ ദ്വാരകാക്രമം എന്നീ ശിലാവ്യൂഹങ്ങളാണ് സുവ്യക്തമായ ഒലിഗോസീന്‍ സ്തരങ്ങള്‍. ആസാമിലെ ബറെയില്‍ക്രമവും ഭാഗികമായി ഒലിഗോസീന്‍ ശിലകളെ ഉള്‍ക്കൊള്ളുന്നു. <ref name=''goi''>D. N. Wadia, Geology of India (1976).</ref>
 
ഗുജറാത്തില്‍ സൂററ്റ്, ഭരോച് എന്നിവിടങ്ങളിലുള്ള ''അഗേറ്റ് കണ്‍ഗ്ലോമറേറ്റ്'' ലെപിഡോസൈക്ലീനയും; സൗരഷ്ട്രാ ഉപദ്വീപിന്റെ പടിഞ്ഞാറരികിലെ ദ്വാരകയില്‍, ഡക്കാണ്‍ട്രാപ്പിനു മുകളിലായി കാണപ്പെടുന്ന മണലിന്റെ അംശംകൂടിയ ചുണ്ണാമ്പുകല്ലും ജിപ്സത്തിന്റെ ആധിക്യമുള്ള കളിമണ്ണും ഫൊറാമിനിഫെറയും ഉള്‍ക്കൊള്ളുന്നു. ബറെയില്‍ ക്രമത്തില്‍ പൂര്‍വമയോസീന്‍സ്തരങ്ങളില്‍ നിന്ന് വ്യക്തമായ വിച്ഛിന്നതയിലൂടെ വേര്‍തിരിഞ്ഞു കാണുന്നശിലാപടലങ്ങളില്‍ സൂചക ജീവാശ്മങ്ങള്‍ ഇല്ലെങ്കില്പോലും അവ ഒലിഗോസീന്‍ യുഗത്തിലേതാണെന്നു കണക്കാക്കപ്പെടുന്നു. <ref name=''sv''>SIEP Tvm, Sarva Vijnanakosam (1976)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഒലിഗോസീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്