"ജന്മഭൂമി ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
അനാവശ്യ വിവരങ്ങൾ നീക്കി. വിക്കി ഒരു പരസ്യ മാധ്യമം അല്ല എന്ന് ഓർക്കുക.
വരി 1:
{{prettyurl|Janmabhumi}}
{{For||ജന്മഭൂമി}}
 
{{Infobox newspaper
| name = ജന്മഭൂമി ദിനപത്രം
Line 39 ⟶ 40:
എന്നിങ്ങനെ ആകെ 8എഡീഷനുകളാണ് ജന്മഭൂമി ദിനപ്പത്രത്തിനുള്ളത്.
 
==  ചരിത്രം ==
<ref>[http://beta.thehindu.com/opinion/columns/Kalpana_Sharma/article41702.ece ദ ഹിന്ദു 01/11/09 ന്‌ പ്രസിദ്ധീകരിച്ച കൽ‌പന ശർമ്മയുടെ Making war over love] 2009/11/09 ന്‌ ശേഖരിച്ചത്</ref>ചാരം വീണ് മൂടിയ കനലുകൾ ഊതിത്തെളിച്ചായിരുന്നു ജന്മഭൂമിയുടെ വരവ്.സത്യത്തിന്റെ സൂര്യോദയം. വൈകുന്നേരങ്ങളിലെ വർത്തമാനങ്ങളിൽ തുടങ്ങി പുലരിയോടൊപ്പം  കാലത്തിന്റെ ചലനങ്ങളുമായി ഒരു കുതിപ്പ്.കച്ചവടവും സ്വാർത്ഥതയും അരങ്ങുവാഴുന്ന സമകാലിക മാധ്യമയുഗത്തിൽ സനാതനത്വത്തിന്റെ നിത്യനിരാമയ ശംഖൊലി.....
 
അറിവിന്റ പുലരൊളി വിതറിയ ധർമ്മമുരളി.....പൂക്കൾ വിരിച്ചിട്ട പാതയായിരുന്നില്ല അത്.....
 
ഭാരതീയ വിചാരധാരയുടെ കേരളത്തിലെ ഏറ്റവും ശക്തനായ വക്താവ് പി പരമേശ്വർജി ദീപം തെളിച്ചതോടെ 1975 ഏപ്രിൽ 28 ന് കോഴിക്കോടുനിന്ന് സായാഹ്ന പത്രമായിട്ടായിരുന്നു തുടക്കം.വായനയിൽ കൗതുകവും വാർത്തയിൽ സവിഷേഷതയും കൈവരിച്ചെങ്കിലും അത് ഒരുമാസത്തോളമേ നീണ്ടുനിന്നുള്ളു. അടിയന്തരാവസ്ഥയുടെ കരാള ഹസ്തം ജന്മഭുമിയുടെ കഴുത്തി ഞെരിച്ചു.ആഫീസും ഉപകരണങ്ങളും തകർത്തു.
 
കഴുത്തിനൊത്ത് കുരുക്ക് തയ്യാറാക്കുന്ന അടിയന്തരാവസ്ഥയുടെ കരാളവാഴ്ചയിൽ ശിരസ്സ് ഉയർത്തി നടന്നുനീങ്ങിയ പി.വി.കെ നെടുങ്ങാടി എന്ന തന്റേടത്തിലുണ്ട് ജന്മഭൂമിയുടെ സത്യവും ശക്തിയും.കേരളത്തിന്റെ ചരിത്രത്തിൽ ഒരു പത്രാധിപർ അഭിപ്രായസ്വാതന്ത്ര്യത്തിന് പോരാടിയതിന്റെ പേരിൽ കയ്യാമം വെക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ജന്മഭൂമിയുടേതാണ്.
 
സായാഹ്നപത്രമായിരുന്നിട്ടുകൂടി എതിരഭിപ്രായങ്ങളെ ഭയന്ന ഫാസിസ്റ്റ് ഭരണകൂടം ജന്മഭൂമിയെ ഉരുക്കുമുഷ്ടി കൊണ്ട് അമർത്താൻ നോക്കി....പത്രാധിപരും ലേഖകനും എംഡിയുമൊക്കെ കൽത്തുറുങ്കിനകത്തായി.പ്രസാധകനും എംഡിയുമായിരുന്ന യു. ദത്താത്തേത്രേയ റാവു പീഡനത്തിന്റെയും സഹനത്തിന്റെയും മായ്കകാനാകാത്ത ചോരപ്പാടായി.....
 
സഹജീവികൾ പലരും അധികാരത്തിന്റെ ഗർവിനുമുന്നിൽ പഞ്ചപുച്ഛമടക്കി, വിനീതവിധേയരായപ്പോൾ ജന്മഭൂമി ധർമ്മത്തിന്റെ കാവലാളും പോരാളിയുമായി.വാർത്തയുടെ പ്രഭാതഭേരിയുമായി ജന്മഭൂമി പിറക്കുന്നത് ആവിഷ്‌കാരത്തിന് മേൽ വീണ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ടായിരുന്നു.ആർക്കാണുള്ളത് ഇതിനേക്കാൾ സ്‌ഫോടനാത്മകമായ ഒരു പൂർവകാലം.
 
ഇച്ഛാശക്തി കൊണ്ട് ജനങ്ങൾ രാജ്യത്തെ ആദ്യത്തെയും അവസാനത്തെയും ഫാസിസ്റ്റ് ഭരണത്തെ തൂത്തെറിഞ്ഞപ്പോൾ തടവറ ഭേദിച്ച് ജന്മഭൂമി പുതിയ പുലരിത്തുടിപ്പുമായി ഉദയം കൊണ്ടു. 1977 നവംബർ 14 ന് എറണാകുളത്തുനിന്നും പ്രഭാതപത്രമായി  പുനർജന്മംപുലരിനക്ഷത്രം വിണ്ണിന്റെ കല്പലകമേലെഴുതിയ വെളിച്ചത്തിന്റെ ആദ്യക്ഷരം കൈക്കുടന്നയിലാക്കി ഒരു പത്രം.....കരൾ പിളർന്ന കാലങ്ങളിൽനിന്ന് സത്യത്തിന്റെ അരണി കടഞ്ഞ് അറിവിന്റെയും തിരിച്ചറിവിന്റെയും അഗ്നി മലയാളിക്ക് പകർന്നേകിയ ഒരു പത്രം.....ധീരമായിരുന്നു പിന്നിട്ട കനൽപ്പാതകളിൽ ജന്മഭൂമിയുടെ ചുവടുകൾ.
 
അരക്ഷിതാവസ്ഥയുടെയും പരിമിതികളുടെയും കമ്പോളവൽക്കരണത്തിന്റെ കൊടിയ ഭീഷണികളെയും ഇച്ഛാശക്തി കൊണ്ടും സമർപ്പണബോധം കൊണ്ടും മറികടന്ന ഒരു കൂട്ടം ദേശസ്‌നേഹികളുടെ നിസ്വാർത്ഥതയായിരുന്നു അതിനുപിന്നിലെ കരുത്ത്.അമരത്ത് കാലത്തിന്റെ ശില്പികൾ കാവൽ നിന്നു.
 
ജന്മഭൂമി കാലുറപ്പിച്ച് ചവിട്ടി മുന്നേറാൻ വഴിതെളിച്ചവർ പലരുണ്ട്.... ജന്മഭൂമിയെ പ്രസ്ഥാനമാക്കൻ പരിശ്രമിച്ചവർ ഏറെ....അധികാരകേന്ദ്രങ്ങൾ താങ്ങായിരുന്നില്ല, പണമൊഴുക്കി പിടിച്ചുനിർത്താൻ സമ്പന്നരുടെ തണലുണ്ടായില്ല, വെല്ലുവിളികളെ അവസരങ്ങളാക്കി, പ്രതിസന്ധികളെ പ്രേരണയാക്കി ഒരു പത്രവും കുറേ പത്രപ്രവർത്തകരും. സംസ്‌കൃതിയെ പ്രണയിച്ച വായനക്കാരായിരുന്നു പ്രചോദനം.
 
അധികാരകേന്ദ്രങ്ങൾ ദുഷിച്ചപ്പോൽ.പ്രകൃതി വേട്ടയാടപ്പെട്ടപ്പോൾ.അമ്മപെങ്ങന്മാർ അപമാനിക്കപ്പെട്ടപ്പോൾ.മണ്ണും മനസ്സും കീഴടക്കാൻവെമ്പി കയ്യേറ്റക്കുരിശുകൾ പൊന്തിയപ്പോൾ.അഭിമാനകേന്ദ്രങ്ങൾ അശുദ്ധമാക്കപ്പെട്ടപ്പോൾ.ആചാരവും സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടപ്പോൾ.നാടിന്റെ സ്വാഭിമാനത്തിന് നേരെ മതഭീകരർ വെടി ഉതിർത്തപ്പോൾ.ഓണവും വിഷുവും തൃക്കാർത്തികയും ബുദ്ധിജീവികൾ വർഗീയവൽക്കരിച്ചപ്പോൾ.ലോകം അധികാരഭ്രാന്തിൽ ആടി ഉലഞ്ഞപ്പോൾ.കൊടിയ ദുരന്തങ്ങളിൽ മനുഷ്യൻ ആശ്രയമറ്റ് രക്ഷയ്ക്കായി നിലവിളിച്ചപ്പോൾ.തണലൊരുക്കി, കരുത്തേകി, പോരാട്ടവീര്യം പകർന്ന് നാടിനും നന്മയ്ക്കും കാവലായി എന്നും എപ്പോഴും ധർമ്മത്തിന്റെ വിജയക്കൊടിയുമായി ജന്മഭൂമി..
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ജന്മഭൂമി_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്