"ഗോൾഡൻ ഗ്ലോബ് പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
| website = http://www.hfpa.org/
}}
ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി [[ഹോളിവുഡ്]] ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്കാരമാണ്‌ '''ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്'''.<ref>{{cite web |url= http://www.goldenglobes.org/about/index.html|title= About the HFPA|accessdate=2008-11-02 |work= www.goldenglobes.org|publisher= HFPA|date= }}</ref> ആദ്യത്തെ പുരസ്കാര ദാന ചടങ്ങ് ജനുവരി 1944ല്‍ [[ലോസ് ഏഞ്ചലസ്|ലോസ് ഏഞ്ചലസിലെ]] [[ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ്]] സ്റ്റുഡിയോയില്‍ വെച്ച് നല്‍കപ്പെട്ടുനടന്നു. 2008ലെ മികച്ച ടെലിവിഷന്‍-ചലച്ചിത്ര സംഭാവനകളെ ആദരിച്ചു കൊണ്ട് ജനുവരി 11, 2009ന്‌ ബെവെര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് 66ാമത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ നല്‍കപ്പെട്ടു.
 
== നിയമങ്ങള്‍ ==
ഹോളിവുഡില്‍ താമസിക്കുന്നതും യുണൈറ്റഡ് സ്റ്റേറ്റ്സിനു പുറത്തുള്ള വാര്‍ത്താമാധ്യമവുമായി ബന്ധമുള്ളതുമായ ഏകദേശം 90 അന്തര്‍ദ്ദേശീയ മാധ്യമപ്രവര്‍ത്തകരുടെ വോട്ടുകളെ അടിസ്ഥാനമാക്കി എല്ലാ വര്‍ഷവും ജനുവരിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നല്‍കപ്പെടുന്നു.
 
ഒരു ചലച്ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെടണമെങ്കില്‍
 
# ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടക്ക് ഗ്രേറ്റര്‍ ലോസ് ഏഞ്ചലസ് പ്രദേശത്ത് ഏഴ് ദിവസത്തേക്കെങ്കിലുമുള്ള പ്രദര്‍ശനത്തിനായി റിലീസ് ചെയ്തിരിക്കണം.
# അസോസിയേഷന്‍ അംഗത്വമുള്ളവര്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കണം.
# ചിത്രത്തിന്റെ വിതരണക്കാരന്‍ അംഗങ്ങളെ കത്തിലൂടെ പ്രദര്‍ശനത്തിനായി ക്ഷണിച്ചിരിക്കണം.
# മോഷന്‍ പിക്ചര്‍ അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ അംഗീകാരം ല‍ഭിച്ചിരിക്കണം.
# പ്രദര്‍ശനം തുടങ്ങി പത്തു ദിവസത്തിനുള്ളില്‍ അപേക്ഷാ ഫോം ലഭിച്ചിരിക്കണം.
 
മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനു നിബന്ധനകളില്‍ ചെറിയ വ്യത്യാസമുണ്ട്.<ref>http://cdn.goldenglobes.org/resources/FF-rules_66.pdf</ref>
 
# കുറഞ്ഞത് 51 ശതമാനം സംഭാഷണമെങ്കിലും ഇംഗ്ലീഷ്-ഇതര ഭാഷ ആയിരിക്കണം.
# യുണൈറ്റഡ് സ്റ്റേറ്റ്സിനു പുറത്തുള്ള രാജ്യത്തു നിന്നാകണം.
# പ്രതിനിധീകരിക്കുന്ന രാജ്യത്തില്‍ നവംബര്‍ 1നും ഡിസംബര്‍ 31നും ഇടക്കുള്ള 14 മാസത്തിനിടക്കായിരിക്കണം ചലച്ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
 
== അവലംബം ==
<references/>
 
[[വിഭാഗം:അമേരിക്കന്‍ ചലച്ചിത്ര പുരസ്കാരങ്ങള്‍]]
"https://ml.wikipedia.org/wiki/ഗോൾഡൻ_ഗ്ലോബ്_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്