"ഗ്രാൻ സബാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
== ചരിത്രം ==
[[File:Gran_Sabana_Map.jpg|കണ്ണി=https://en.wikipedia.org/wiki/File:Gran_Sabana_Map.jpg|ലഘുചിത്രം|Map of Venezuela and the Gran Sabana]]
വെനിസ്വേലയിലെ കൊളോണിയൽ ഭരണ കാലഘട്ടത്തിൽ, ഗയാനയിലെ വിശാലമായ പ്രദേശങ്ങളുടെയും അതിലെ പ്രകൃതിവിഭവങ്ങളുടെയും വ്യാപ്തി ‘എൽ ഡൊറാഡോ’ എന്ന ഇതിഹാസത്തിന്റെ ഉത്ഭവത്തിനു കാരണമായിത്തീരുകയും ഇത് സാഹസികരുടെയും പര്യവേക്ഷകരുടെയും കുടിയേറ്റക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. [[സ്വർണം]], [[രത്നം|രത്നങ്ങൾ]], വിലയേറിയ മറ്റ് പ്രകൃതിവിഭവങ്ങൾ എന്നിവ തേടി അവർ അന്തിമമായി ഈ തീരങ്ങളിൽ എത്തിച്ചേരുകയും ചെയ്തു. അങ്ങനെ അതിവിശാലവും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതും ഇന്നേയ്ക്കുവരെ വളരെ കുറച്ച് ആളുകൾ മാത്രം കണ്ടതുമായ നിരവധി പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രദേശത്തിന്റെ പര്യവേക്ഷണത്തിന് തുടക്കം കുറിക്കപ്പെട്ടു.
 
== ദേശീയോദ്യാന രൂപീകരണം ==
തെക്കുകിഴക്കൻ ഗയാനയുടെ ജൈവശാസ്ത്രപരവും ധാതുപരവും ഭൌമശാസ്ത്രപരവുമായ സമ്പന്നതയും വൈവിധ്യവും കണക്കിലെടുത്ത് വെനിസ്വേല സർക്കാരിന് ഈ പ്രദേശത്തിന്റെ സംരക്ഷണം അത്യന്താപേക്ഷിതമായിരുന്നു. ഇക്കാരണത്താൽ 1962 ജൂൺ 12 ലെ എക്സിക്യൂട്ടീവ് ഓർഡർ നമ്പർ 770 പുറത്തിറക്കി വർഷങ്ങൾക്കുശേഷം കാനൈമ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. വെനിസ്വേലയിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനമാണിത്.
 
ഇപ്പോൾ 3,000,000 ഹെക്ടർ (7,400,000 ഏക്കർ) ഭൂവിസ്തൃതിയുള്ള കാനൈമ ദേശീയോദ്യാനം ലോകത്തിലെ ഏറ്റവും വലിയ ആറ് ദേശീയോദ്യനാങ്ങളിൽദേശീയോദ്യാനങ്ങളിൽ ഒന്നാണ്. എന്നിരുന്നാലും, അതിന്റെ യഥാർത്ഥ വിസ്തീർണ്ണമായ 1,000,000 ഹെക്ടറിൽ (2,500,000 ഏക്കർ) ഗ്രാൻ സബാനയുടെ പ്രദേശം ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു.
[[File:Entrada_Gran_sabana.jpg|കണ്ണി=https://en.wikipedia.org/wiki/File:Entrada_Gran_sabana.jpg|ഇടത്ത്‌|ലഘുചിത്രം|ലാ എസ്‌കലേരയ്ക്ക് ശേഷം ലാ ഗ്രാൻ സബാനയുടെ പ്രവേശന കവാടത്തിൽ ഇൻ‌പാർ‌ക്യൂസ് പോസ്റ്റർ സ്ഥാപിച്ചു]]
ഉയർന്ന പാരിസ്ഥിതിക പ്രാധാന്യമുള്ള നിരവധി പ്രദേശങ്ങളെ ഉൾക്കൊള്ളുന്നതിനായി 1975 ൽ ഇത് വിപുലീകരിക്കപ്പെട്ടു. കരാവോ നദീതടം, [[കരോനി നദി|കരോനി നദിയുടെ]] അത്യുന്നതഭാഗം, സിയറ ഡി ലെമ, [[കുയൂനി നദി|കുയൂനി നദിയുടെ]] ഉറവിടം, ഗ്രാൻ സബാന രൂപപ്പെടുന്ന ഉരുളൻ സമതലങ്ങൾ എന്നിവ ഈ പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. പാർക്ക്ദേശീയോദ്യാനത്തിന്റെ പ്രവേശന ചിഹ്നത്തിന്റെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ നിലവിൽ ഗ്രാൻ സബാനയുടെ ഭൂപ്രദേശം 1,082,000 ഹെക്ടർ (2,670,000 ഏക്കർ) ആണ്.
 
നിലവിൽ, ഗ്രാൻ സബാന ഉയർന്ന പാരിസ്ഥിതിക മൂല്യമുള്ള ഒരു സ്ഥലമായി തുടരുന്നു. 1994 ൽ കനൈമ ദേശീയോദ്യാനത്തെ ലോക പൈതൃക സ്ഥലമായി [[യുനെസ്കോ]] പ്രഖ്യാപിച്ചിരുന്നു. സംരക്ഷണവും പര്യവേഷണവും പ്രോത്സാഹിപ്പിക്കുന്ന വെനിസ്വേല സർക്കാരും ഒപ്പം വെനിസ്വേലയിലെ പൊതുജനങ്ങളും ഉയർന്ന മൂല്യമുള്ള ഒരു സ്ഥലമായി ഇതിനെ കണക്കാക്കുന്നു. പ്രതിവർഷം ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ഈ പ്രദേശം സന്ദർശിക്കാറുണ്ട്. ദേശീയോദ്യാനത്തിലെ വൈവിധ്യമാർന്ന പ്രകൃതി അത്ഭുതങ്ങൾ ആസ്വദിക്കാനും ഒപ്പം ടെപ്പൂയികളിലെ പ്രകൃതിദൃശ്യങ്ങൾ, വെള്ളച്ചാട്ടങ്ങൾ, അരുവികൾ എന്നിവയുൾപ്പെടെയുള്ള താൽപ്പര്യമുണർത്തുന്ന സ്ഥലങ്ങളുടെ ഭംഗി ആസ്വദിക്കാനും അവയിലെ സസ്യ ജന്തുജാലങ്ങളുടെ വൈവിധ്യം ആസ്വദിക്കാനും അവർക്ക് കഴിയും. ഇവിടുത്തെ സസ്യജന്തു വൈവിധ്യം ലോകമെമ്പാടുമുള്ള നിരവധി പണ്ഡിതന്മാരെയും ശാസ്ത്രജ്ഞരെയും ആകർഷിക്കുന്ന ഒന്നാണ്. വെനിസ്വേലയിൽ ആകെയുള്ളതിലെ 40% ഇനങ്ങളും ഗ്രാൻ സബാനയിൽ മാത്രമാണ് കാണപ്പെടുന്നത്. അതുപോലെ ഉരഗങ്ങളുടെയും ഉഭയജീവികളുടെയും കാര്യത്തിൽ 23 ശതമാനത്തോടൊപ്പം വംശനാശഭീഷണി നേരിടുന്ന മറ്റ് അനേകം ജീവജാലങ്ങളും ഗ്രാൻ സബാനയിൽ‌ കാണപ്പെടുന്നു.
 
ഈ പ്രദേശത്തെ ഏറ്റവും വലിയ നഗരം സാന്താ എലീന ഡി യുറൈൻ ആണ്. വളരെ വേഗത്തിൽ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ നഗരത്തിൽ 30,000 ത്തിലധികം ആളുകൾ വസിക്കുന്നു. ഈ പ്രദേശത്തെ വജ്ര ഖനനത്തിന്റെ വളർച്ചയിൽ ആകൃഷ്ടനായ ലൂക്കാസ് ഫെർണാണ്ടസ് പെന 1923 ൽ ഇതു സ്ഥാപിച്ചു. ഇവിടുത്തെ ശരാശരി താപനില 25 നും 28 ° C നും ഇടയിലാണ് (77 നും 82 ° F നും ഇടയിൽ). സമുദ്രനിരപ്പിൽ നിന്ന് 910 മീറ്റർ (2,990 അടി)ഉയരത്തിലുള്ള ഈ പ്രദേശം ബ്രസീലിൽ അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ (9.3 മൈൽ), സ്യൂഡാഡ് ഗയാനയിൽ നിന്ന് 615 കിലോമീറ്റർ (382 മൈൽ), കാരക്കാസിൽ നിന്ന് 1,400 കിലോമീറ്റർ (870 മൈൽ) ദൂരങ്ങളിലാണ്. ഒരു നടപ്പാതയിലൂടെ . ഗ്രാൻ സബാനയിലെ ആകെ ജനസംഖ്യ നിലവിൽ 48,000 ആയി കണക്കാക്കപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗ്രാൻ_സബാന" എന്ന താളിൽനിന്ന് ശേഖരിച്ചത്