"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 115:
മംഗലാപുരത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിദേശ സഞ്ചാരികളുടെ നഗരത്തെക്കുറിച്ചുള്ള നിരവധി പരാമർശങ്ങളിൽ എടുത്തുകാണിക്കുന്നുണ്ട്.<ref>{{cite news|url=https://www.deccanherald.com/content/175417/unearthing-rich-past.html|title=Unearthing a rich past|date=11 July 2011|access-date=17 July 2019|publisher=[[Deccan Herald]]}}</ref> എ.ഡി. ഒന്നാം നൂറ്റാണ്ടിൽ, റോമൻ ചരിത്രകാരനായ [[പ്ലിനി ദ എൽഡർ]] കടൽക്കൊള്ളക്കാർ പരിസരത്ത് പതിവായി വരുന്നതിനാൽ<ref>{{Cite book|url=http://www.perseus.tufts.edu/hopper/text?doc=Perseus%3Atext%3A1999.02.0137%3Abook%3D6%3Achapter%3D26#note-link33|title=Pliny the Elder, The Natural History|last=Bostock|first=John|publisher=Taylor and Francis|year=1855|isbn=|location=London|pages=|chapter=26 (Voyages to India)}}</ref> ഇറങ്ങാൻ വളരെ അഭികാമ്യമല്ലാത്ത നിട്രിയാസ് എന്ന ഒരു സ്ഥലത്തെക്കുറിച്ചു പരാമർശിച്ചു, അതേസമയം ഗ്രീക്ക് ചരിത്രകാരനായ [[ടോളമി]] എ.ഡി രണ്ടാം നൂറ്റാണ്ടിൽ നിട്ര എന്ന ഒരു സ്ഥലത്തെക്കുറിച്ചും പരാമർശിച്ചു.<ref name="prehistory">{{cite web|url=https://shodhganga.inflibnet.ac.in/bitstream/10603/132333/9/09_chapter%202.pdf|title=Pre-colonial urban history of Mangalore|publisher=Shodhganga|format=PDF}}</ref> ടോളമിയുടെയും പ്ലിനി ദി എൽഡറുടെയും പരാമർശങ്ങൾ മംഗലാപുരത്തുകൂടി ഒഴുകുന്ന [[നേത്രാവതി]] നദിയെക്കുറിച്ചായിരിക്കാം.<ref>{{Cite book|title=Decay and Revival of Urban Centres in Medieval South India: (c. A.D. 600–1200)|last=Prasad|first=Om P.|publisher=Commonwealth Publishers|year=1989|isbn=9788171690060|volume=Volume 4 of Series in Indian history, art, and culture|location=|pages=163}}</ref> ഗ്രീക്ക് സന്യാസിയായിരുന്ന കോസ്മാസ് ഇൻഡികോപ്ല്യൂറ്റസ് തന്റെ ആറാം നൂറ്റാണ്ടിലെ കൃതിയായ ക്രിസ്റ്റ്യൻ ടോപ്പോഗ്രാഫിയിൽ മലബാറിനെ [[കുരുമുളക്]] വ്യാപാരത്തിന്റെ മുഖ്യസ്ഥാനമായും കുരുമുളക് കയറ്റുമതി ചെയ്യുന്ന അഞ്ച് കുരുമുളക് കേന്ദ്രങ്ങളിലൊന്നായി മംഗറൂത്തിനെയും (മംഗലാപുരം തുറമുഖം) ഈ കൃതിയിൽ പരാമർശിക്കുന്നു.<ref>{{cite book|title=Christian Topography|last=Indicopleustes|first=Cosmas|publisher=The Tertullian Project|year=1897|series=11|location=United Kingdom|pp=[https://www.webcitation.org/query?url=http%3A%2F%2Fwww.tertullian.org%2Ffathers%2Fcosmas_11_book11.htm&date=2012-03-19 358–373]|authorlink=Cosmas Indicopleustes}}</ref><ref>{{Cite book|title=The Economic History of Ancient India|last=Das|first=Santosh Kumar|publisher=Genesis Publishing Pvt Ltd|year=2006|isbn=9788130704234|location=|pages=301}}</ref>
 
വ്യത്യസ്തമായ ഒരു ബഹുഭാഷാ സാംസ്കാരിക മേഖലയുടെ ഹൃദയഭൂമിയാണ് മംഗലാപുരമെന്നു പറയാം. [[തുളു ഭാഷ|തുളു]] സംസാരിക്കുന്ന ജനതയുടെ ജന്മദേശമാണ് സൗത്ത് കാനറ.<ref name="Shatkin2013">{{cite book|title=Contesting the Indian City: Global Visions and the Politics of the Local|author=Gavin Shatkin|date=14 August 2013|publisher=John Wiley & Sons|isbn=978-1-118-29584-7|chapter=Chapter 10 : Planning Mangalore: Garbage Collection in a Small Indian City}}</ref> ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ഈ നഗരം [[മൗര്യസാമ്രാജ്യം|മൗര്യ സാമ്രാജ്യത്തിന്റെ]] ഭാഗമായി ബുദ്ധ ചക്രവർത്തിയായിരുന്ന [[മഗധ|മഗധയിലെ]] [[അശോകചക്രവർത്തി|അശോകന്റെ]] ഭരണത്തിൻകീഴിലായിരുന്നു..<ref name="bmsc">{{cite thesis|type=Ph.D.|author=Fedrick Sunil Kumar N.I|title=The basel mission and social change-Malabar and south canara a case study (1830–1956)"|publisher=University of Calicut|date=2006|chapter=Chapter 6 : The Basel Mission in South Canara|url=http://shodhganga.inflibnet.ac.in/jspui/bitstream/10603/30037/13/13_chapter%206.pdf}}</ref>{{rp|176}} എ.ഡി മൂന്നാം നൂറ്റാണ്ട് മുതൽ ആറാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ വടക്കൻ കാനറയിലെ ബനവാസി ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന കടമ്പ രാജവംശം കാനറ മേഖലയെ ഒന്നാകെ സ്വതന്ത്ര ഭരണാധികാരികളായി ഭരിച്ചു.<ref name="Puttaswamaiah19802">{{cite book|title=Economic Development of Karnataka: A Treatise in Continuity and Change|author=K. Puttaswamaiah|publisher=Oxford & IBH|year=1980|page=33}}</ref> ഏഴാം നൂറ്റാണ്ടിന്റെ പകുതി മുതൽ പതിനാലാം നൂറ്റാണ്ടിന്റെ ഒടുക്കം വരെ തെക്കൻ കാനറ പ്രദേശം ഭരിച്ചിരുന്നത് സ്വദേശികളായിരുന്ന ആലുപ ഭരണാധികാരികളാണ്..<ref>{{cite news|url=https://www.thehindu.com/news/cities/Mangalore/tulu-stone-inscription-in-veeranarayana-temple-belongs-to-1159-ad-historian/article26344575.ece|title=Tulu stone inscription in Veeranarayana temple belongs to 1159 A.D.: Historian|date=22 February 2019|access-date=18 July 2019|publisher=[[The Hindu]]}}</ref><ref name="tuluacademy">{{cite news|url=https://www.thehindu.com/news/cities/Mangalore/tulu-academy-to-publish-book-on-history-of-barakuru/article8039303.ece|title=Tulu academy to publish book on history of Barakuru|date=24 March 2016|access-date=18 July 2019|publisher=[[The Hindu]]}}</ref><ref name="prehistory2">{{cite web|url=https://shodhganga.inflibnet.ac.in/bitstream/10603/132333/9/09_chapter%202.pdf|title=Pre-colonial urban history of Mangalore|publisher=Shodhganga|format=PDF}}</ref> പ്രധാന പ്രാദേശിക രാജവംശങ്ങളായിരുന്ന ബദാമിയിലെ [[ചാലൂക്യ രാജവംശം|ചാലൂക്യർ]], മന്യഖേതയിലെ [[രാഷ്ട്രകൂടർ|രാഷ്ട്രകൂടന്മാർ]], കല്യാണിയിലെ [[ചാലൂക്യ രാജവംശം|ചാലൂക്യർ]], ദ്വാരസമുദ്രത്തിലെ [[ഹൊയ്സള സാമ്രാജ്യം|ഹൊയ്‌സാന്മാർ]] തുടങ്ങിയവരുടെ സാമന്തന്മാരായാണ് ആലുപ രാജാക്കന്മാർ ഭരണം നടത്തിയിരുന്നത്..<ref name="sk">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref>{{rp|17}} ആലുപ രാജാവായിരുന്ന കവി ആലുപേന്ദ്രയുടെ (1110–1160) ഭരണകാലത്ത്, [[ടുണീഷ്യ|ടുണീഷ്യയിൽനിന്നുള്ള]] ജൂത വ്യാപാരി അബ്രഹാം ബെൻ യിജു പന്ത്രണ്ടാം നൂറ്റാണ്ടിൽ മിഡിൽ ഈസ്റ്റിനും ഇന്ത്യയ്ക്കും ഇടയിൽ സഞ്ചരിച്ചിരുന്ന കാലത്ത് ഇവിടം സന്ദർശിച്ചിരുന്നു..<ref>{{harvnb|Ghosh|2002|p=[https://books.google.com/books?id=QQHp9wsWaZcC&pg=PA189&dq=&sig=ACfU3U1d2AKJLTdQT1Hs-VurHOe06DStCg#PPA189,M1 189]|Ref=9}}</ref> 1342 ൽ നഗരം സന്ദർശിച്ച മൊറോക്കൻ സഞ്ചാരിയായ [[ഇബ്ൻ ബത്തൂത്ത|ഇബ്നു ബത്തൂത്ത]] ഇതിനെ മഞ്ജാരൂർ എന്ന് വിളിക്കുകയും പട്ടണം സ്ഥിതിചെയ്യുന്നത് ‘എസ്റ്റുറി ഓഫ് വുൾഫ്’ എന്നറിയപ്പെടുന്ന ഒരു വലിയ അഴിമുഖത്തായിരുന്നുവെന്നും ഇത് മലബാർ രാജ്യത്തെ ഏറ്റവും വലിയ അഴിമുഖമായിരുന്നുവെന്നും പരാമർശിച്ചിരുന്നു..<ref>{{harvnb|Lee|1829|loc=[https://www.webcitation.org/query?url=http%3A%2F%2Fwww.columbia.edu%2Fitc%2Fmealac%2Fpritchett%2F00generallinks%2Fibnbatuta%2F07china2.html%23malabar&date=2012-03-19 Perils and detours in Malabar]|Ref=17}}</ref><ref name="Doddamane1993">{{cite book|title=Muslims in Dakshina Kannada: A Historical Study up to 1947 and Survey of Recent Developments|author=A. Wahab Doddamane|publisher=Green Words Publication|year=1993}}</ref>{{rp|30}} 1345 ആയപ്പോഴേക്കും [[വിജയനഗര]] ഭരണാധികാരികൾ ഈ പ്രദേശം തങ്ങളുടെ വരുതിയിലാക്കി..<ref name="sk2">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref>{{rp|17}} വിജയനഗര കാലഘട്ടത്തിൽ (1345–1550) തെക്കൻ കാനറയെ മംഗലാപുരം, ബർകൂർ എന്നിങ്ങനെ രണ്ടു രാജ്യങ്ങൾ (പ്രവിശ്യകൾ) ആയി വിഭജിക്കുകയും ഓരോന്നിന്റേയും ഭരണകാര്യങ്ങൾക്കായി രണ്ടു ഗവർണർമാരെ നിയമിക്കുകയും ചെയ്തു.<ref name="prehistory3">{{cite web|url=https://shodhganga.inflibnet.ac.in/bitstream/10603/132333/9/09_chapter%202.pdf|title=Pre-colonial urban history of Mangalore|publisher=Shodhganga|format=PDF}}</ref><ref>{{cite news|url=https://timesofindia.indiatimes.com/city/mangaluru/Rare-inscription-of-Vijayanarar-discovered/articleshow/6447579.cms|title=Rare inscription of Vijayanagar discovered|date=27 August 2010|access-date=18 July 2019|publisher=[[The Times of India]]}}</ref> എന്നാൽ ഫലത്തിൽ പലപ്പോഴും ഒരു ഗവർണർ മാത്രമാണ് മംഗലാപുരം, ബർകൂർ പ്രവിശ്യകളെ നിയന്ത്രിച്ചിരുന്നത്..<ref name="sk3">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref>{{rp|19}} അധികാരം കേലാഡി ഭരണാധികാരികളുടെ കൈകളിലേക്ക് എത്തിയപ്പോൾ (1550–1763) അവർക്ക് ബർക്കൂരിൽ മാത്രം ഒരു ഗവർണർ എന്ന നിലയിലായി.  1448 ൽ സമർകന്ദിലെ[[സമർഖണ്ഡ്|സമർഖണ്ഡിലെ]] സുൽത്താൻ ഷാരൂഖിന്റെ പേർഷ്യൻ അംബാസഡർ അബ്ദുർ റസാഖ് വിജയനഗര രാജസദസ്സിലേയ്ക്കുള്ള  യാത്രാമധ്യേ മംഗലാപുരം സന്ദർശിച്ചു.<ref>{{cite journal|last=Sewell|first=Robert|title=The Project Gutenberg E-text of A Forgotten Empire: Vijayanagar; A Contribution to the History of India|format=PDF|url=https://my.eng.utah.edu/~banerjee/Ebooks/Vijayanagar.pdf|publisher=[[Project Gutenberg]]|page=46|access-date=18 July 2019|date=July 2002}}</ref><ref name="Doddamane19932">{{cite book|title=Muslims in Dakshina Kannada: A Historical Study up to 1947 and Survey of Recent Developments|author=A. Wahab Doddamane|publisher=Green Words Publication|year=1993}}</ref>{{rp|31}}1506 ൽ ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ നാവിക സഞ്ചാരിയായ [[ലുഡോവിക്കോ ഡി വർത്തേമ]] പറയുന്നത്, മംഗലാപുരം തുറമുഖത്ത് അരി നിറച്ചു പുറപ്പെടാൻ തയ്യാറായിനിൽക്കുന്ന അറുപതോളം യാനങ്ങൾ താൻ കണ്ടുവെന്നാണ്..<ref name="sk4">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref>{{rp|20}}
 
=== ആദ്യകാല ആധുനിക ചരിത്രം ===
പോർച്ചുഗീസ് പര്യവേഷകനായ [[വാസ്കോ ഡ ഗാമ|വാസ്കോഡ ഗാമ]] മംഗലാപുരത്തിനടുത്തുള്ള [[സെന്റ് മേരീസ് ദ്വീപുകൾ|സെന്റ് മേരീസ് ദ്വീപുകളിൽ]] വന്നിറങ്ങി 1498 മുതൽ മംഗലാപുരത്ത് യൂറോപ്യൻ സ്വാധീനം കാണാം. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കാനറയിൽ ഗണ്യമായ വാണിജ്യ താൽപ്പര്യങ്ങൾ നേടുവാനായി എത്തി. അക്കാലത്തെ [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിന്റെ]] ഭരണാധികാരിയായിരുന്ന കൃഷ്ണദേവരായർ (1509–1529) പോർച്ചുഗീസുകാരുമായി സൗഹൃദബന്ധം പുലർത്തി. പോർച്ചുഗീസ് വ്യാപാരം ക്രമേണ ശക്തി പ്രാപിക്കുകയും തീരത്തുടനീളം അറബ്, മാപ്പിള വ്യാപാരത്തെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. 1524 ൽ, കോഴിക്കോട്ടെ മുസ്ലീം വ്യാപാരികൾക്ക് മംഗലാപുരത്തും ബസ്രൂരിലും ഏജന്റുമാർ ഉണ്ടെന്ന് വാസ്കോഡാമ കേട്ടറിഞ്ഞപ്പോൾ, നദികളെ ഉപരോധിക്കാൻ അദ്ദേഹം ഉത്തരവിട്ടു. 1526-ൽ പോർച്ചുഗീസുകാർ ലോപോ വാസ് ഡി സമ്പായോയുടെ വൈസ്രോയി പദത്തിനുകീഴിൽ മംഗലാപുരം കൈവശപ്പെടുത്തി. തീരദേശ വ്യാപാരം പൂർണ്ണമായും മുസ്ലീം കച്ചവടക്കാരിൽനിന്ന് പോർച്ചുഗീസ് കരങ്ങളിലേയ്ക്കു കൈമാറ്റം ചെയ്യപ്പെട്ടു. 1550 ൽ വിജയനഗര ഭരണാധികാരിയായിരുന്ന സദാശിവ രായ, കാനറയുടെ തീരപ്രദേശത്തെ ഭരണനിർവ്വഹണം കെലാഡിയിലെ സദാശിവ് നായകയെ ഏൽപ്പിച്ചു. 1554 ആയപ്പോഴേക്കും സൗത്ത് കാനറയിൽ രാഷ്ട്രീയ അധികാരം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1565 ൽ [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിന്റെ]] ശിഥിലീകരണം കെലാഡി ഭരണാധികാരികൾക്ക് തീരദേശ കാനറ മേഖലയെ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ശക്തി നൽകി. അവർ വിജയനഗര സാമ്രാജ്യത്തിന്റെ ഭരണ സംവിധാനം തുടർന്നു. മംഗലാപുരം, ബർകൂർ എന്നീ രണ്ട് പ്രവിശ്യകൾ അപ്രകാരംതന്നെ തുടർന്നു. മംഗലാപുരം ഗവർണർ തന്റെ പ്രവിശ്യയിലെ കേലാഡി സൈന്യത്തിന്റെകൂടി ഗവർണറായി പ്രവർത്തിച്ചു. ഇറ്റാലിയൻ സഞ്ചാരിയായ [[പിയട്രോ ഡെല്ല വാലെ]] 1623-1624 ൽ ഇവിടം സന്ദർശിച്ചു. അറബ് കച്ചവടത്തിന് പോർച്ചുഗീസുകാർ നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ പ്രതികാരമായി 1695 ൽ അറബികൾ പട്ടണം കത്തിച്ചു.
 
മൈസൂർ സാമ്രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരിയായി പ്രവർത്തിച്ചിരുന്ന [[ഹൈദർ അലി]] 1763 ൽ മംഗലാപുരം കീഴടക്കി, തത്ഫലമായി 1767 വരെ നഗരം അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലാകുകയും ചെയ്തു. 1767 മുതൽ 1783 വരെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് മംഗലാപുരം ഭരിച്ചിരുന്നതെങ്കിലും പിന്നീട് അവരുടെ നിയന്ത്രണത്തിൽ നിന്ന് 1783 ൽ ഹൈദരാലിയുടെ പുത്രൻ ടിപ്പുവിന്റെ കരങ്ങളിലേയ്ക്കു നഗരം വഴുതിവീണതോടെ അദ്ദേഹം ഇതിനെ ജലാലാബാദ് എന്ന് പുനർനാമകരണം ചെയ്തു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം 1784 മാർച്ച് 11 ന് ടിപ്പു സുൽത്താനും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിൽ ഒപ്പുവച്ച മംഗലാപുരം ഉടമ്പടിയോടെ അവസാനിച്ചു. നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു പരാജയപ്പെട്ടതിനുശേഷം നഗരം ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽ പുനർനാമകരണം ചെയ്യപ്പെടുകയും മദ്രാസ് പ്രസിഡൻസിയുടെ കീഴിലുള്ള സൗത്ത് കാനറ ജില്ലയുടെ ആസ്ഥാനമായി മാറുകയും ചെയ്തു.
 
1801 ൽ മംഗലാപുരം സന്ദർശിച്ച സ്കോട്ടിഷ് ഭിഷഗ്വരൻ ഫ്രാൻസിസ് ബുക്കാനൻ പറയുന്നതുപ്രകാരം, വ്യാപാര പ്രവർത്തനങ്ങളാൽ സമൃദ്ധവും സമ്പന്നവുമായ ഒരു തുറമുഖമായിരുന്നു മംഗലാപുരം. കയറ്റുമതിയിലെ പ്രധാന ഇനമായിരുന്ന അരി, മസ്കറ്റ്, ബോംബെ, ഗോവ, മലബാർ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ബോംബെ, സൂററ്റ്, കച്ച് എന്നിവിടങ്ങളിലേക്ക് സുപാരി അല്ലെങ്കിൽ വെറ്റില കയറ്റുമതി ചെയ്തിരുന്നു. [[കുരുമുളക്|കുരുമുളകും]] [[ചന്ദനം|ചന്ദനവും]] ബോംബെയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. കാസിയ കറുവാപ്പട്ട, പഞ്ചസാര, ഇരുമ്പ്, പൊട്ടാസിയം നിട്രേറ്റ്, ഇഞ്ചി, കയർ, മരങ്ങൾ എന്നിവയ്‌ക്കൊപ്പം [[മഞ്ഞൾ|മഞ്ഞളും]]  [[മസ്കറ്റ്|മസ്‌കറ്റ്]], [[കച്ച് ജില്ല|കച്ച്]], [[സൂരത്|സൂററ്റ്]], [[മുംബൈ|ബോംബെ]] എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു.
"https://ml.wikipedia.org/wiki/മംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്