"സുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
2405:204:D387:1DE4:DFB:D14D:29C8:6D7B (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3209250 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 3:
[[ഇസ്‌ലാം|ഇസ്‌ലാമിലെ]] ഏറ്റവും വലിയ വിഭാഗമാണ് '''സുന്നി'''. പ്രവാചകൻ മുഹമ്മദിന്റെ കർമ്മങ്ങളും നിർദ്ദേശങ്ങളുമാകുന്ന [[സുന്നത്ത്|സുന്നത്തിനെ]] പിൻപറ്റുന്നവരാണ് തങ്ങളെന്ന് സുന്നികൾ വിശ്വസിക്കുന്നു. [[ഇസ്‌ലാം|ഇസ്‌ലാമിലെ]] മറ്റൊരു അവാന്തര വിഭാഗമാണ് [[ശിയ|ശീഇ അഥവാ ഷിയ]]. ശീഇകളല്ലാത്ത മുസ്‌ലിംകൾ പൊതുവായി സുന്നികൾ എന്നു വിളിക്കപ്പെടുന്നു.
 
[[ശാഫി]], [[ഹനഫി]], [[ഹംബലി]], [[മാലികി]] തുടങ്ങിയ പഴയ [[മദ്‌ഹബ്|മദ്ഹബുകളും]] [[സലഫി]] പോലുള്ള ആധുനിക മദ്ഹബുകളും സുന്നികളിൽ പെടുന്നു. [[മുഹമ്മദ് അൽ-ബുഖാരി|ബുഖാരി]], [[മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്|മുസ് ലിം]] ,ഇബ്നു മാജ, നസാഇ, തിർമുദി, അബു ദാവൂദ് തുടങ്ങിയ പ്രമുഖ നിവേദകരുടെയെല്ലാം [[ഹദീസ്|ഹദീസുകൾ]] സുന്നികൾ സ്വീകരിക്കുന്നു.<ref>[http://www.prabodhanam.net/oldissues/html/Muhammad%20Nabi_1989_Spl/52.pdf പ്രവാചക ചര്യയുടെ പ്രാമാണികത]പ്രബോധനം പ്രത്യേകപതിപ്പ്, 1989</ref>
 
== പേരിനു പിന്നിൽ ==
[[സുന്നത്ത്]](പ്രവാചക ചര്യ) എന്ന [[അറബി ഭാഷ|അറബി]] പദത്തിൽ നിന്നാണ്‌ സുന്നി എന്ന പദം രൂപം കൊണ്ടത്. മൂലപദത്തിനു അർത്ഥം പ്രവാചകനായ [[മുഹമ്മദ്|മുഹമ്മദിന്റെ]] വാക്കുകളും പ്രവർത്തികളും നിർദ്ദേശങ്ങളും എന്നാണ്. പ്രധാനമായും നബിയുടെ പിന്തുടർച്ചാവകാശികളെ സംബന്ധിച്ച തർക്കമാണ് സുന്നി - ഷിയാ വിഭജനത്തിലേക്ക് നയിച്ചത്. നബി അംഗീകരിച്ച നേതൃത്വം സമുദായത്തിനുണ്ടായാൽ മതിയെന്ന് സുന്നികളും നബിയുടെ കുടുംബപരമ്പരയിലുള്ളവർ നേതൃത്വം മാത്രമേ ഉണ്ടാകാവൂ എന്ന് ഷിയാകളും വാദിക്കുന്നു. <ref name="മാതൃഭൂമി കാരശ്ശേരി">[http://mathrubhumi.com/books/welcome/printpage/3287 മതരാഷ്ട്രവാദികളേ, ജനാധിപത്യമാണ് രക്ഷ - എം.എൻ. കാരശ്ശേരി, മാതൃഭൂമി] </ref>
"https://ml.wikipedia.org/wiki/സുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്