"ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
പകർപ്പ് നീക്കുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 12:
 
[[പ്രമാണം:മഗ്റബി ലിപിയിലുള്ള ഖുർ‌ആൻ.JPG|ലഘു|[[മഗ്റബി ലിപി|മഗ്റബി ലിപിയിലുള്ള]] [[ഖുർ‌ആൻ]]. [[പാടല വർണ്ണം|പാടല വർണ്ണത്തിലുള്ള]] താളിൽ [[മഷി]], [[ഛായം]], [[സ്വർണ്ണം]] എന്നിവ ഉപയോഗിച്ച് രചിച്ചത്. 12ാം നൂറ്റാണ്ടിന്റെ അവസാനം അല്ലെങ്കിൽ 13ാം നൂറ്റാണ്ട്.]]
 
ഖുർആനിന്റെ അമാനുഷികത
 
അല്ലാഹു അവൻറെ പ്രവാചകന് അവതരിപ്പിച്ചുകൊടുത്ത വേദഗ്രന്ഥമാണ് വിശുദ്ധ ക്വുർആൻ. ജിബ്‌രീൽ (അ) എന്ന മലക്ക് മുഖേന അവൻ അത് അവതരിപ്പിച്ചു. ദൗത്യം എത്തിച്ചുകൊടുക്കുക എന്നല്ലാതെ ജിബ്‌രീലിന് -മറ്റാർക്കും തന്നെ- അതിൽ യാതൊരു പങ്കുമില്ല. ക്വുർആൻ ദൈവിക ഗ്രന്ഥമാണെന്നുള്ളതിന് അധികതെളിവുകളൊന്നും ആരായേണ്ടതില്ല. അതിൽ തന്നെ അടങ്ങിയിട്ടുള്ള രണ്ടു മൂന്നു സൂക്തങ്ങൾ -ആയത്തുകൾ- മതിയാകും. മനുഷ്യരും ജിന്നുകളും എല്ലാം കൂടിച്ചേർന്നാലും-അവർ പരസ്പര സഹായ സഹകരണങ്ങൾ ചെയ്താലും – അതുപോലെയുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാൻ സാധ്യമല്ല എന്ന് (ബനൂഇസ്‌റാഈൽ: 88 ൽ) ക്വുർആൻ ഖണ്ഡിതമായി പ്രസ്താവിച്ചിരിക്കുന്നു. അറബി സാഹിത്യത്തിൻറെ പരമകാഷ്ഠ പ്രാപിച്ചിരുന്ന -സാഹിത്യ കേസരികളാൽ നിബിഡമായിരുന്ന-ക്വുറൈശികൾക്കാകട്ടെ, മറ്റേതെങ്കിലും വിദഗ്ധന്മാർക്കാകട്ടെ -ഒറ്റയായോ കൂട്ടായോ- ഈ പ്രഖ്യാപനത്തെ എതിരിടുവാൻ കഴിഞ്ഞില്ല. മുഴുവനുമില്ലെങ്കിൽ, അതിലെ അധ്യായങ്ങളെ -സൂറത്തുകളെ- പ്പോലെ ഒരു പത്ത് അധ്യായമെങ്കിലും കൊണ്ടുവരട്ടെ, ഇല്ലാത്ത പക്ഷം, അത് ദൈവികഗ്രന്ഥമാണെന്നു അവർ മനസ്സിലാക്കിക്കൊള്ളട്ടെ എന്നും അല്ലാഹു അവർക്ക് ആഹ്വാനം നൽകി (സൂറഃ ഹൂദ് 13). ഈ ആഹ്വാനവും നേരിടുവാൻ ആളുകളുണ്ടായില്ല. ക്വുർആൻ, വീണ്ടും ഒരധ്യായമെങ്കിലും സൃഷ്ടിക്കാൻ അവരെ വെല്ലുവിളിച്ചു: ‘നിങ്ങൾക്ക് ഈ ക്വുർആനെപ്പറ്റി വല്ല സംശയവുമുണ്ടെങ്കിൽ, ഇതിലെ അധ്യായം പോലെ ഒരു അധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരുവീൻ, അല്ലാഹു അല്ലാതെയുള്ള നിങ്ങളുടെ സഹായകന്മാരെ മുഴുവനും അതിനായി ക്ഷണിച്ചുകൊള്ളുകയും ചെയ്യുവീൻ’, ഒരിക്കലും നിങ്ങൾക്കു സാധ്യമല്ലെന്ന് അസന്ദിഗ്ധമായ ഭാഷയിൽ അതോടൊപ്പം തന്നെ അത് ഉറപ്പിച്ചു പറയുകയും ചെയ്തു. (അൽബക്വറഃ : 22,23)
ഈ വചനങ്ങളെല്ലാം അന്നുതൊട്ട് ഇന്നോളം -1400 ൽ പരം കൊല്ലങ്ങളോളമായി- ക്വുർആനിൽ ആവർത്തിച്ചു വായിക്കപ്പെടുന്നു. ഏതൊരു കെങ്കേമനും ഈ ആഹ്വാനത്തെ നേരിട്ടു ജയഭേരി അടിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എനി കഴിയുന്നതുമല്ല. ഒരു സൂചിമുനയോളമെങ്കിലും വിടവുകണ്ടാൽ അത് ഉപയോഗപ്പെടുത്തുവാൻ വെമ്പൽ കൊള്ളുന്ന അന്നത്തെ ശത്രുക്കളാകട്ടെ, കഴിവിലും സാമർത്ഥ്യത്തിലും അവരെ കവച്ചുവെക്കുന്ന മറ്റേതെങ്കിലും ജനതയാകട്ടെ, അങ്ങനെ ഒരു സംരംഭത്തിന് മുന്നോട്ടുവരുവാൻ ധൈര്യപ്പെട്ടതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. അക്ഷരജ്ഞാനത്തിൻറെ പ്രാഥമിക പാഠങ്ങൾപോലും ലഭിച്ചിട്ടില്ലാത്ത ഒരു മനുഷ്യൻ- മുഹമ്മദ് മുസ്വ്ത്വഫാ (സ.അ) തിരുമേനി നാൽപതു വർഷത്തോളം, അതേ നിലയിൽ സ്വജനങ്ങൾക്കിടയിൽ കഴിഞ്ഞുകൂടിയ ശേഷം, പെട്ടെന്നൊരുദിവസം മുതൽ ഇത്തരത്തിലുള്ള ഒരു ഗ്രന്ഥം ഓതികേൾപ്പിക്കുവാൻ തുടങ്ങിയിരിക്കയാണ് എന്നറിയുന്ന ഏതൊരാൾക്കും, വിശുദ്ധ ക്വുർആൻ ഒരു ദിവ്യഗ്രന്ഥമാണെന്നു മനസ്സിലാക്കുവാൻ വേറെ ലക്ഷ്യം അന്വേഷിക്കേണ്ടതില്ല.
അതിനു സമാനമായ ഒരു ഗ്രന്ഥമോ, അധ്യായമോ കൊണ്ടുവരാൻ സൃഷ്ടികൾക്ക് സാദ്ധ്യമല്ലെന്നു പറയുന്നത് അതിൻറെ ഏത് വശത്തെ ആസ്പദമാക്കിയാണ്? അഥവാ ക്വുർആനിൻറെ അമാനുഷികത നിലകൊള്ളുന്നത് ഏത് വശത്തിലൂടെയാണ്? ഈ ചോദ്യത്തിന് വ്യക്തവും ക്ലിപ്തവുമായ മറുപടി പറയുക സാദ്ധ്യമല്ല. താഴെ കാണുന്നതുപോലെയുള്ള പല വസ്തുതകളാണ് അതിന് കാരണമായി നിലകൊള്ളുന്നതെന്ന് സാമാന്യമായി പറയാം:
1) നിത്യനൂതനവും അനുപമവുമായ വാചകശൈലിയും, ഘടനാരൂപവും.
2) പ്രത്യേക തരത്തിലുള്ള പ്രതിപാദന രീതി.
3) അക്ഷരജ്ഞാനമോ, വേദഗ്രന്ഥപരിചയമോ ഇല്ലാത്ത ഒരാൾ, മുൻകാല ചരിത്രസംഭവങ്ങളും, മുൻവേദഗ്രന്ഥങ്ങളുടെ സത്യതയെ സ്ഥാപിക്കുന്ന തത്വസിദ്ധാന്തങ്ങളും ഓതിക്കേൾപ്പിക്കുന്നത്.
4) ഭാവികാര്യങ്ങളെ സംബന്ധിച്ച പ്രവചനങ്ങളും, അവ ശരിയായി പുലർന്നു വരുന്നതും.
5) സാഹിത്യ രംഗത്തും, അലങ്കാര രംഗത്തുമുള്ള അത്യുന്നത നിലപാട്. അറബി സാഹിത്യശാസ്ത്രം, അലങ്കാര ശാസ്ത്രം മുതലായവ ഉടലെടുത്തത് തന്നെ ക്വുർആനെ ആധാരമാക്കിയാണ്.
6) വളരെ ചുരുങ്ങിയ വാക്കുകളിൽ വിപുല വിശാലമായ ആശയങ്ങൾ ഉൾക്കൊള്ളുന്നത്.
7) അദൃശ്യകാര്യങ്ങളെ കുറിച്ചുള്ള പ്രസ്താവനകൾ.
8) സരളവും, ഹൃദ്യവുമായ വാചക ഘടന.
9) വായിക്കുവാനും, കേൾക്കുവാനും, കൗതുകം തോന്നിക്കുന്ന വശ്യശക്തി.
10) ഇടകലർന്നുകൊണ്ടുള്ള വിവിധ വൈജ്ഞാനിക വിഷയക്രമങ്ങൾ എന്നിങ്ങനെ പലതും കൂടിയാണിതിന് കാരണമെന്ന് മൊത്തത്തിൽ പറയാം.
ഒരു കാര്യം ഇവിടെ ഓർക്കേതുണ്ട്; അറബി ഭാഷ അറിയാത്തവന് ക്വുർആൻറെ ശബ്ദരസം ആസ്വദിക്കുവാനല്ലാതെ, മറ്റൊന്നിനും കഴിയുകയില്ലെന്ന് സ്പഷ്ടമാണ്. എന്നാൽ അറബി ഭാഷ അത്യാവശ്യം അറിഞ്ഞത്‌ കൊണ്ടും, ആധുനിക അറബി സാഹിത്യത്തിൽ കുറച്ചൊക്കെ പരിചയം ലഭിച്ചതുകൊണ്ടും ക്വുർആൻറെ സാഹിത്യ വൈഭവം മനസ്സിലാക്കുവാൻ സാധിക്കുമെന്ന് കരുതുന്നത് ശരിയല്ല. ക്വുർആൻറെ സാഹിത്യവൈഭവമെന്ന് മാത്രമല്ല, അതിൻറെ സിദ്ധാന്തങ്ങൾ പോലും വേണ്ടത്‌ പോലെ ഗ്രഹിക്കുവാൻ അതുകൊണ്ട് മതിയാവുകയില്ല. ക്വുർആൻ അവതരിച്ച കാലത്തെ ഭാഷാ പ്രയോഗങ്ങളും, സാഹിത്യ പ്രയോഗങ്ങളും എത്രകണ്ട് പരിചയപ്പെടുന്നുവോ അതനുസരിച്ചായിരിക്കും ക്വുർആൻറെ സവിശേഷമഹത്വങ്ങൾ മനസ്സിലാവുക. നബി (സ.അ) യുടെ കാലത്തുള്ളവർക്ക് മനസ്സിലാക്കുവാൻ സാധിച്ചിരുന്നത്ര പിൽകാല ത്തുള്ളവർക്ക് ക്വുർആൻറെ രഹസ്യങ്ങൾ കണ്ടെത്തുവാൻ സാധ്യമല്ലതന്നെ. പക്ഷേ, ചിലവ്യക്തികൾക്ക് ചില സന്ദർഭങ്ങളിൽ, മുൻകാലക്കാരായ പലരെക്കാളും കവിഞ്ഞ നിലക്കുള്ള വല്ല കഴിവും അല്ലാഹു നൽകിക്കൂടാ എന്നില്ല. ക്വുർആൻറെ കടുത്ത ശത്രുക്കളായിരുന്ന ചിലർ പോലും, അതിൻറെ വചനങ്ങൾ കേട്ടമാത്രയിൽ ഞെട്ടിപ്പോകുകയും, പെട്ടെന്ന് മാനസാന്തരപ്പെടുകയും ചെയ്ത പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മഹാധീരനായ ഉമർ (റ) ഇസ്‌ലാം വിശ്വസിക്കുവാൻ കാരണമായത് അദ്ദേഹം ക്വുർആൻ കേട്ടതായിരുന്നുവല്ലോ. നബി (സ.അ) യുടെ കഠിന ശത്രുവായിരുന്ന ഉത്ബത്ത് ക്വുറൈശികളുടെ പ്രാതിനിധ്യം വഹിച്ചുകൊണ്ട് -വല്ലവിധേനയും തിരുമേനിയെ വശീകരിക്കുകയോ, തർക്കിച്ചു ജയിക്കുകയോ ചെയ്യാമെന്ന വിചാരത്തോടെ- തിരുമേനിയെ സമീപിക്കുകയുണ്ടായി. ഉത്ബഃയുടെ വാക്കുകൾ കേട്ട ശേഷം, തിരുമേനി സൂറഃ ഹാമീം സജദഃയിലെ ആദ്യവചനങ്ങൾ ഓതിക്കേൾപ്പിച്ചു. അതുകേട്ടു വശ്യനായ ഉത്ബത്ത് മടങ്ങിവന്ന് തൻറെ ആൾക്കാരോട് പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘ഞാൻ മുഹമ്മദിൻറെ പക്കൽ നിന്ന് കേട്ട ആ വാക്യങ്ങൾ കവിതയല്ല, ജോൽസ്യവുമല്ല, ജാലവുമല്ല. നിശ്ചയമായും, അതിന് എന്തോ മഹത്തായ ഒരു ഭാവിയുണ്ട്….’ ഇങ്ങനെയുള്ള വേറെയും സംഭവങ്ങൾ ചരിത്രത്തിൽ കാണാം.
ഏറ്റവും വലിയ ദൃഷ്ടാന്തം
നബിമാരുടെ നുബുവ്വത്തും, രിസാലത്തും (പ്രവാചകത്വവും, ദിവ്യ ദൗത്യവും) സ്ഥാപിക്കുന്നതിനും, ബലപ്പെടുത്തുന്നതിനും വേണ്ടി അവരുടെ കൈക്ക് അല്ലാഹു ചില മുഅ്ജിസത്തുകൾ (അമാനുഷിക ദൃഷ്ടാന്തങ്ങളും അസാധാരണ സംഭവങ്ങളും) വെളിപ്പെടുത്താറുണ്ട്. മൂസാ നബി (അ)യുടെ വടി, സ്വാലിഹ് നബി (അ)യുടെ ഒട്ടകം മുതലായവയും, മാറാവ്യാധികൾ സുഖപ്പെടുത്തുക, മണ്ണുകൊണ്ട് കുരുവികളുണ്ടാക്കി ഊതിപ്പറപ്പിക്കുക മുതലായവ ഈസാ നബി (അ)യുടെ കൈക്ക് വെളിപ്പെട്ടിരുന്നതും പ്രസ്തുത ദൃഷ്ടാന്തങ്ങളിൽ പെട്ടവയത്രെ. അതാതു കാലദേശങ്ങളിലുള്ള ജനങ്ങളുടെ പക്വതക്കും, പരിതഃസ്ഥിതികൾക്കും അനുസരിച്ച വിധത്തിലായിരുന്നു നബിമാരിൽ നിന്ന് അവ പ്രത്യക്ഷപ്പെട്ടിരുന്നത്. ക്വുർആനിൽ ഇതിന് ധാരാളം തെളിവുകളുണ്ട്. മുഹമ്മദ് നബി (സ.അ) യുടെ കൈക്കും ഇതുപോലെ പല ദൃഷ്ടാന്തങ്ങളും വെളിപ്പെടുകയുണ്ടായിട്ടുണ്ട്. മുൻകാല ചരിത്രസംഭവങ്ങൾ വിവരിക്കാറുള്ളതുപോലെ -അത്ര വ്യക്തവും വിശദവുമായ രൂപത്തിൽ- വർത്തമാനകാല സംഭവങ്ങളെപ്പറ്റി ക്വുർആൻ പ്രസ്താവിക്കാറില്ലെന്ന് മുമ്പ് പറഞ്ഞുവല്ലോ. അക്കൂട്ടത്തിൽ നബി (സ.അ) യുടെ കൈക്ക് പ്രത്യക്ഷപ്പെട്ട അത്തരം ദിവ്യ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ക്വുർആൻ അധികമൊന്നും പ്രസ്താവിക്കാറില്ല. എങ്കിലും, ഹദീഥ് ഗ്രന്ഥങ്ങൾ വഴിയും, ചരിത്രഗ്രന്ഥങ്ങൾ വഴിയും, അതിന് ധാരാളം ഉദാഹരണങ്ങളും വേണ്ടത്ര തെളിവുകളും ലഭിക്കുന്നതാണ്. എന്നാൽ ഇങ്ങിനെയുള്ള ദൃഷ്ടാന്തങ്ങളൊന്നും തന്നെ, നബിമാരുടെ ഇച്ഛയനുസരിച്ചോ, അവർ ആവശ്യപ്പെടുമ്പോഴോ ഉണ്ടാകുന്നതല്ല. അല്ലാഹു ഉദ്ദേശിക്കുന്നത് -അവൻ ഉദ്ദേശിക്കുമ്പോൾ മാത്രം- അവരുടെ കൈക്ക് അവൻ വെളിപ്പെടുത്തുന്നു. അല്ലാഹു പറയുന്നു: ‘ഒരു റസൂലിനും അല്ലാഹുവിൻറെ സമ്മതപ്രകാരമല്ലാതെ, യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരുവാൻ നിവൃത്തിയില്ല’. (റഅ്ദ് : 38) ഈ വിധത്തിലുള്ള ദൃഷ്ടാന്തങ്ങൾ, അതാത് നബിമാരുടെ കാലശേഷം നിലനിൽക്കത്തക്കവണ്ണം അവശേഷിക്കാറുമില്ല. അവരുടെ കാലം കഴിയുന്നതോടുകൂടി അവയും അവസാനിച്ചു പോകുന്നതാണ്.
മുഹമ്മദ് നബി (സ.അ) അന്ത്യപ്രവാചകനാണ്. അവിടുന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നത് ലോകാവസാനം വരെയുള്ള എല്ലാ ജനങ്ങൾക്കും റസൂലായിക്കൊണ്ടുമാണ്. അവിടുത്തെ ജനതയാകട്ടെ, സാഹിത്യ നിപുണന്മാരുമായിരുന്നു. ഭാവിതലമുറകളാണെങ്കിൽ, ബുദ്ധിയിലും, ശാസ്ത്രവിജ്ഞാന രംഗങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. ഈ പരിതഃസ്ഥിതിയിൽ, നബി (സ.അ) യുടെ കൈക്ക് വെളിപ്പെടുന്ന ഏറ്റവും വലിയ ദൃഷ്ടാന്തം, ലോകാവസാനം വരെ നിലനിൽക്കുന്നതും, ഏതുകാലത്തും ദൈവിക ദൃഷ്ടാന്തമാണെന്ന് നിഷ്പക്ഷബുദ്ധികൾ വിധി കല്പിക്കുന്നതുമായിരിക്കണമല്ലോ. ആകയാൽ, മറ്റേത് നബിമാരുടെ ദൃഷ്ടാന്തങ്ങളെക്കാളും- നബി (സ.അ) യുടെ കൈക്കുതന്നെ വെളിപ്പെട്ട ഇതര ദൃഷ്ടാന്തങ്ങളെക്കാളും-ഏറ്റവും മഹത്തായ ദിവ്യദൃഷ്ടാന്തമത്രെ വിശുദ്ധ ക്വുർആൻ. ഈ യാഥാർത്ഥ്യം ഒരു വചനത്തിൽ തിരുമേനി ഇപ്രകാരം വെളിപ്പെടുത്തുന്നു
ما من الانبياء نبي الا اعطى من الايات مامثله يؤمن عليه البشر وانما كان الذى اوتيته وحيا اوحاه لله ا لى فارجوان ا كون اكثرھم تابعا يوم القيمة – البخارى
സാരം: മനുഷ്യർക്കു വിശ്വസിക്കുവാൻ വേണ്ടുന്നത്ര ദൃഷ്ടാന്തങ്ങൾ നല്കപ്പെട്ടിട്ടില്ലാത്ത ഒരു നബിയും ഇല്ലതന്നെ. എനിക്ക് നല്കപ്പെട്ടിരിക്കുന്നത് അല്ലാഹു എനിക്ക് തന്നിട്ടുള്ള ‘വഹ്‌യ്’ തന്നെയാകുന്നു. അതുകൊണ്ട് ക്വിയാമത്ത് നാളിൽ ഞാൻ അവരെക്കാൾ പിൻഗാമികളുള്ളവനായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. (ബു).
‘വഹ്‌യ്’ കൊണ്ട് ഇവിടെ പ്രധാനമായും ഉദ്ദേശ്യം വിശുദ്ധ ക്വുർആനാണെന്ന് പറയേണ്ടതില്ല. നബി (സ.അ) യുടെ പ്രവാചകത്വം സ്ഥാപിക്കുന്നതിനുള്ള പ്രത്യേക ദൃഷ്ടാന്തം ക്വുർആൻ മാത്രമാണെന്ന് പറയുമ്പോൾ, തിരുമേനിയുടെ കൈക്ക് വേറെ യാതൊരു അമാനുഷിക സംഭവവും വെളിപ്പെടുകയുണ്ടായിട്ടില്ല എന്ന് അതിനർത്ഥമില്ല. പക്ഷേ, അവയൊന്നും ക്വുർആനെ പോലെ ശത്രുക്കളെ വെല്ലുവിളിച്ചുകൊണ്ടുള്ള ദൃഷ്ടാന്തങ്ങൾ ( آيات التحدى ) ആയിരുന്നില്ല. അവ അവിടുത്തെ പ്രവാചകത്വത്തെ ബലപ്പെടുത്തുന്ന സംഭവങ്ങൾ ( المؤ يدات ) മാത്രമായിരുന്നു. മറ്റൊരു പ്രകാരത്തിൽ പറഞ്ഞാൽ മൂസാ നബി (അ)ക്ക് അദ്ദേഹത്തിൻറെ കൈയും, വടിയും, സ്വാലിഹ് നബി (അ)ക്ക് ഒട്ടകവും ശത്രുക്കളെ വെല്ലുവിളിച്ചുകൊണ്ടുള്ള പ്രവാചകത്വ ദൃഷ്ടാന്തങ്ങളായിരുന്നു. അവ ബാഹ്യദൃഷ്ടി കൊണ്ട് തന്നെ മനസ്സിലാക്കാവുന്ന ദൃഷ്ടാന്തങ്ങൾ ആയിരുന്നുവെങ്കിൽ നബി തിരുമേനി (സ.അ) യുടെ പ്രവാചകത്വം സ്ഥാപിക്കുന്നതിന് നിശ്ചയിക്കപ്പെട്ടത് ബുദ്ധി കൊണ്ട് മനസ്സിലാക്കാവുന്ന ദൃഷ്ടാന്തം ആയിരുന്നു; അതത്രെ ക്വുർആൻ.
മുൻപ്രവാചകന്മാരുടെതുപോലെയുള്ള ദൃഷ്ടാന്തങ്ങൾ നബി (സ.അ) ക്കു നൽകപ്പെടാത്തതിൻറെ കാരണം സൂ: ഇസ്‌റാഅ് 59-ാം വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ‘ദൃഷ്ടാന്തങ്ങളുമായി അയക്കുന്നതിനു നമ്മെ തടസ്സം ചെയ്തത് മുൻസമുദായങ്ങൾ അവയെ വ്യാജമാക്കിയതല്ലാതെ മറ്റൊന്നുമല്ല. ഥമൂദ്‌ഗോത്രത്തിന് കണ്ടറിയത്തക്ക ഒരു ദൃഷ്ടാന്തമായി ഒട്ടകത്തെ നാം നൽകി. എന്നിട്ട് അവർ അതിനോട് അക്രമം പ്രവർത്തിച്ചു. ഭയപ്പെടുത്തുവാനല്ലാതെ നാം ദൃഷ്ടാന്തങ്ങളുമായി അയക്കാറില്ല’. മുൻസമുദായങ്ങൾക്ക് ദൃഷ്ടാന്തങ്ങൾ നൽകിയിട്ട് അവർ അവയെ വ്യാജമാക്കുകയും, അങ്ങിനെ അല്ലാഹുവിങ്കൽ നിന്നുള്ള പൊതുശിക്ഷക്ക് അവർ പാത്രീഭവിക്കുകയും ചെയ്തു. അതിന്നൊരു ഉദാഹരണമാണ് ഥമൂദ് ജനത. പ്രത്യക്ഷത്തിൽ കണ്ടു മനസ്സിലാക്കാവുന്ന ഒരു ദൃഷ്ടാന്തമായിരുന്നു അവർക്ക് നൽകപ്പെട്ട ഒട്ടകം. എന്നിട്ടും അവർ അവരുടെ പ്രവാചകനായ സ്വാലിഹ് നബി (അ)യെയും, ആ ദൃഷ്ടാന്തത്തെയും വ്യാജമാക്കുകയാണ് ചെയ്തത്. അവർ ഒട്ടകത്തെ അക്രമിച്ചു ശിക്ഷക്കു വിധേയരായി. പ്രത്യക്ഷ ദൃഷ്ടാന്തങ്ങളയക്കുന്നത് ബുദ്ധി കുറഞ്ഞ ജനങ്ങളിൽ ഭീതിയും, സംഭ്രമവും ജനിപ്പിച്ചു അവരെ സത്യത്തിലക്ക് വരുത്തുവാൻ വേണ്ടിയാണ് താനും. ബുദ്ധിയും ചിന്താശക്തിയും ഉള്ളവർക്ക് അത്തരം ദൃഷ്ടാന്തങ്ങളുടെ ആവശ്യമില്ല. ബുദ്ധിപരമായ ദൃഷ്ടാന്തങ്ങളായിരിക്കും അവർക്ക് യോജിച്ചത്. എന്നൊക്കെയാണ് ഈ വചനം മുഖേന അല്ലാഹു നമുക്ക് മനസ്സിലാക്കിത്തരുന്നത്.
സൂ: ഇസ്‌റാഇലെ ഈ ക്വുർആൻ വചനം തെളിവാക്കിക്കൊണ്ട് ചില തൽപര കക്ഷികളും, പുരോഗമനത്തിൻറെ പേരിൽ ക്വുർആൻ വചനങ്ങൾക്ക് പുത്തൻ വ്യാഖ്യാനം തേടിപ്പിടിക്കുന്ന ചില ആളുകളും നബി (സ.അ) തിരുമേനിയുടെ ക്വുർആൻ ഒഴിച്ചുള്ള എല്ലാ ‘മുഅ്ജിസത്ത്’കളെയും നിഷേധിക്കാറുണ്ട്. ക്വുർആനിനും, ഹദീഥിനും, ഇസ്‌ലാമിക ചരിത്ര ലക്ഷ്യങ്ങൾക്കും തികച്ചും എതിരായ ഈ വാദത്തിന് ഈ വചനത്തിൽ യാതൊരു ന്യായീകരണവുമില്ലെന്ന് അതിലെ വാചകങ്ങൾ കൊണ്ടു തന്നെ മനസ്സിലാക്കാം. മുഅ്ജിസത്ത് എന്ന വാക്ക് ക്വുർആനിൽ ഉപയോഗിക്കാറില്ല. ‘ആയത്ത്’ എന്നാണ് അത് ഉപയോഗിക്കാറുള്ളത്. ഇതിൻറെ ബഹുവചനമാണ് ഈ വചനത്തിലും മറ്റും കാണുന്ന ‘ആയാത്ത്’ എന്ന വാക്ക്. ‘അടയാളം, ദൃഷ്ടാന്തം, ലക്ഷ്യം’ എന്നൊക്കെയാണ് ഈ വാക്കിൻറെ അർത്ഥം. മുഅ്ജിസത്തിൻറെ ഇനത്തിൽ പെട്ടതും അല്ലാത്തതുമായ പലതരം ദൃഷ്ടാന്തങ്ങളെക്കുറിച്ചും ക്വുർആനിൽ ‘ആയത്ത്’ എന്നു പറഞ്ഞിരിക്കുന്നത് കാണാം. (2:164, 252, 259; 13:1; 19:10, 21; 24:18; 26:128 മുതലായവ നോക്കുക). അക്കൂട്ടത്തിൽ, നബിമാരുടെ പ്രവാചകത്വം സ്ഥാപിക്കു ന്നതിനുള്ള പ്രത്യക്ഷ ദൃഷ്ടാന്തങ്ങളെക്കുറിച്ചും അത് ‘ആയത്ത് ‘എന്നു പറഞ്ഞിരിക്കുന്നു. മൂസാ നബി (അ)യെ റസൂലായി നിയോഗിച്ചേപ്പാൾ അദ്ദേഹത്തിൻറെ കൈയും വടിയും അദ്ദേഹത്തിൻറെ സത്യതക്കുള്ള പ്രത്യേക ദൃഷ്ടാന്തമായി അല്ലാഹു നിശ്ചയിച്ചുകൊടുത്തതിനെപ്പറ്റി സൂ:ത്വാഹാ 23 ലും, സ്വാലിഹ് നബി (അ)യുടെ സമുദായമായ ഥമൂദ് ഗോത്രം അദ്ദേഹത്തിൻറെ സത്യതക്ക് ദൃഷ്ടാന്തം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിൻറെ ദൃഷ്ടാന്തമായി ഒട്ടകത്തെ നൽകിയതിനെപറ്റി സൂ: ശുഅറാഅ് 154 ലും പ്രസ്താവിച്ചിട്ടുള്ളത് ഇതിന് ഉദാഹരണമാകുന്നു.
ഈ ഒടുവിൽ പറഞ്ഞതരത്തിലുള്ള -പ്രവാചകത്വം സ്ഥാപിക്കുന്നതിനുള്ള പ്രത്യക്ഷ ദൃഷ്ടാന്തങ്ങളുടെ ഇനത്തിൽപെട്ട- ദൃഷ്ടാന്തങ്ങളുമായി നബി തിരുമേനി (സ.അ) യെ അയക്കാതിരിക്കുവാനുള്ള കാരണമത്രെ അല്ലാഹു മുൻ വചനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് -വേറെ വചനങ്ങളിലുള്ളതുപോലെ- ‘ദൃഷ്ടാന്തങ്ങൾ നൽകുക’ എന്നോ ‘കൊണ്ടുവരുക’ എന്നോ മറ്റോ പറയാതെ ‘ദൃഷ്ടാന്തങ്ങളുമായി അയക്കുക’ എന്ന് ഇവിടെ ഉപയോഗിച്ചിരിക്കുന്നതും. മാത്രമല്ല, മുൻ സമുദായങ്ങൾ കളവാക്കിയതുകൊണ്ടാണ് നബി (സ.അ) യെ ദൃഷ്ടാന്തങ്ങളുമായി അയക്കാതിരുന്നതെന്ന് പറഞ്ഞതോടൊപ്പംതന്നെ, ഥമൂദ് ഗോത്രത്തിന് കണ്ടറിയാവുന്ന (പ്രത്യക്ഷമായ) ഒരു ദൃഷ്ടാന്തമായി ഒട്ടകത്തെ നൽകിയെന്നും അവരതിനെ അക്രമിച്ചുവെന്നും അല്ലാഹു പറഞ്ഞു. നബി (സ.അ) ക്കു നൽകപ്പെടാതിരുന്നിട്ടുള്ള ദൃഷ്ടാന്തങ്ങൾ ഇത്തരത്തിലുള്ള ദൃഷ്ടാന്തങ്ങളാണ് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. അല്ലാത്തപക്ഷം ഒട്ടകത്തിൻറെ ഉദാഹരണത്തിന് ഇവിടെ പ്രസക്തിയില്ല. ഒട്ടകത്തെപ്പറ്റി ‘കാണത്തക്കത്’ എന്നു വിശേഷിപ്പിച്ചിരിക്കുന്നതും ശ്രദ്ധേയമാകുന്നു. ഈ വചനത്തിൻറെ അവസാനത്തിൽ ‘ഭയപ്പെടുത്തുവാനായിട്ടല്ലാതെ നാം ദൃഷ്ടാന്തങ്ങളുമായി അയക്കാറില്ല’ എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. പ്രത്യക്ഷത്തിൽ അറിയാവുന്നതും ശത്രുക്കളെ വെല്ലുവിളിക്കുന്നതും, നിഷേധിക്കുന്നവർക്കു ശിക്ഷയെക്കുറിച്ച് താക്കീതോടുകൂടിയതുമായ പ്രത്യക്ഷ ദൃഷ്ടാന്തങ്ങളാണ് ഇവിടെ ഉദ്ദേശ്യമെന്ന് ഈ വാക്യവും കാണിക്കുന്നു. അല്ലാത്ത പക്ഷം, ഭയപ്പെടുത്തലിന് സ്ഥാനമില്ലല്ലോ.
ചുരുക്കിപ്പറഞ്ഞാൽ, നബി തിരുമേനി (സ.അ) യിൽ നിന്ന് ക്വുർആൻ അല്ലാത്ത യാതൊരു ‘മുഅ്ജിസത്തും’ വെളിപ്പെട്ടിട്ടില്ലെന്നോ, വെളിപ്പെടുവാൻ നിവൃത്തിയില്ലെേ ന്നാ ഈ വചനത്തിൽ- മറ്റു ക്വുർആൻ വചനങ്ങളിലും- പ്രസ്താവിച്ചിട്ടില്ല. മുൻ പ്രവാചകന്മാരുടെ ദിവ്യദൗത്യങ്ങൾ സ്ഥാപിക്കുന്നതിനു വേണ്ടി അവരെ ചില പ്രത്യക്ഷ ദൃഷ്ടാന്തങ്ങളോടുകൂടി അയക്കാറുായിരുന്നതുപോലെ, നബി തിരുമേനി (സ.അ) യെ അത്തരം ദൃഷ്ടാന്തങ്ങളുമായി അല്ലാഹു അയച്ചിട്ടില്ലെന്നും, മുൻസമുദായങ്ങൾ ചെയ്തതുപോലെ, ആ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കി ഈ സമുദായം ശിക്ഷക്കു പാത്രമാകാതിരിക്കാനാണ് അങ്ങിനെ അയക്കാതിരുന്നതെന്നുമാണ് ഈ വചനം മുഖേന അല്ലാഹു അറിയിക്കുന്നത്. നബി (സ.അ) യുടെ പ്രവാചകത്വത്തെ സ്ഥാപിക്കുന്നതിന് (ക്വുർആൻപോലെ) ബുദ്ധിപരമായ ദൃഷ്ടാന്തങ്ങൾ നബി (സ.അ) ക്ക് നൽകപ്പെട്ടിട്ടുള്ളതിനോ, ആ പ്രവാചകത്വത്തെ കൂടുതൽ ബലപ്പെടുത്തുമാറുള്ള വല്ല മുഅ്ജിസത്തുകളും തിരുമേനിയിൽ നിന്ന് അല്ലാഹുവിൻറെ ഉദ്ദേശ്യമനുസരിച്ച് വെളിപെട്ടിട്ടുള്ളതിനോ ഈ ക്വുർആൻ വചനം ഒട്ടും എതിരാകുന്നില്ല.(*) ഈ ക്വുർആൻ വചന ത്തെയും, മറ്റു ചില വചനങ്ങളെയും ദുർവ്യാഖ്യാനം ചെയ്യുകയും, നിരാക്ഷേപം സ്ഥാപിതമായ പല ഹദീഥുകളെയും പ്രബലമായ പല ചരിത്ര രേഖകളെയും കണ്ണടച്ചു നിഷേധി ക്കുകയും ചെയ്തുകൊല്ലാതെ, നബി തിരുമേനി (സ.അ) യുടെ മുഅ്ജിസത്തുകളെ നിഷേധിക്കുവാൻ ആർക്കും സാധ്യവുമല്ല. പക്ഷേ, കഥാ ഗ്രന്ഥങ്ങളിലും മറ്റും കാണുന്നതും, പൊതുജനങ്ങൾക്കിടയിൽ പ്രചാരത്തിലിരി ക്കുന്നതുമായ അനേകം മുഅ്ജിസത്തുകൾ വ്യാജനിർമിതവും അടിസ്ഥാനരഹിതവുമാണെന്നത് പരമാർത്ഥമാകുന്നു. ഇക്കാരണത്താൽ, അനിഷേധ്യമായ തെളിവുകളോടുകൂടി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള എല്ലാ അസാധാരണ സംഭവങ്ങളെയും അടിയോടെ നിഷേധിക്കുന്നത് ന്യായമല്ലല്ലോ. ന്യായമല്ലെന്നു മാത്രമല്ല അത് അനിസ്‌ലാമികമാണ്; ധിക്കാരം കൂടിയാണ്.
(*) സൂറത്തു ഇസ്‌റാഇലെ പ്രസ്തുത വചനത്തിൻറെ താല്പര്യമനുസരിച്ച് നബി തിരുമേനി (സ.അ) യുടെ പ്രവാചകത്വം സ്ഥാപിക്കുന്നതിന് തെളിവായി അസാധാരണ സംഭവങ്ങളെ അല്ലാഹു നിശ്ചയിച്ചിട്ടില്ല എന്ന് പ്രസ്താവിച്ച ശേഷം, മർഹൂം അല്ലാമാ സയ്യിദ് ക്വുത്വ്ബ് ഇപ്രകാരം പറയുന്നു
فاماما وقع فعلا للرسول صلى صلى الله عليه وسلم من خوارق شهدت به روايات صحيحة فكان اكراما من الله لعبده لادليلا لاثبات الرسالة (فى ظلال القرآن فى سورة القمر)
(എന്നാൽ ബലവത്തായ നിവേദനങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ചില അസാധാരണ സംഭവങ്ങൾ റസൂൽ തിരുമേനി (സ.അ) ക്കും യഥാർത്ഥത്തിൽ സംഭവിക്കുകയുണ്ടായതാകട്ടെ, അത് അല്ലാഹുവിൽ നിന്നും അവൻറെ അടിമയെ -റസൂലിനെ-ആദരിച്ചുകൊണ്ടുള്ളതായിരു ന്നു. രിസാലത്തിനെ -ദിവ്യദൗത്യത്തെ- സ്ഥാപിക്കുന്നതിനുള്ള തെളിവായിട്ടല്ല). നാം മേൽ ചൂണ്ടിക്കാട്ടിയ ആശയം തന്നെയാണ് ഈ പ്രസ്താവനയിലും അടങ്ങിയിട്ടുള്ളത്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്