"മുസ്തഫ കമാൽ അത്താതുർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
1925 ഡിസംബറിൽ [[ഹിജ്‌റ കലണ്ടർ]] ഒഴിവാക്കി തുർക്കിയിൽ [[ഗ്രിഗോറിയൻ കലണ്ടർ]] നടപ്പാക്കി. സൂഫി ആശ്രമങ്ങളെ നിരോധിക്കുകയും അവരുടെ ആചാരാനുഷ്ഠാനങ്ങളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും അവരുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു. 1926-ൽ പ്രഖ്യാപിക്കപ്പെട്ട പരിഷ്കരണനടപടികൾ പ്രകാരം, നിലവിലുണ്ടായിരുന്ന ഓട്ടൊമൻ [[ശരീ‌അത്ത്]] നിയമസഞ്ചയത്തിനു പകരം സ്വിസ് മാതൃകയിൽ പൗരനിയമമവും ഇറ്റാലിയൻ നിയമത്തിന്റെ മാതൃകയിൽ ക്രിമിനൽ നിയമവും, ജർമൻ നിയമത്തിന്റെ മാതൃകയിൽ വാണിജ്യനിയമവും പരിഷ്കരിച്ചു. ഇസ്ലാമികനിയമത്തിനു കീഴിൽ സ്ത്രീകൾ അനുഭവിച്ചിരുന്ന തുല്യതയില്ലായ്മയും ബഹുഭാര്യാത്വവും ഇതോടെ അവസാനിപ്പിക്കപ്പെട്ടു.
 
1928 [[ഏപ്രിൽ 1]]-ന് കമാലിന്റെ ആശിർവാദത്തോടെ, ഇസ്ലാം മതം രാജ്യത്തിന്റെ ഔദ്യോഗികമതമാണെന്നുള്ള ഭരണഘടനാവകുപ്പ് തന്നെ [[ഗ്രാൻഡ് നാഷണൽ അസംബ്ലി]] റദ്ദാക്കി. ഇതേ വർഷം നവംബർ 2-ന് [[അറബി ലിപി|അറബി ലിപിയെ]] നിരോധിക്കുകയും [[തുർക്കിഷ് ഭാഷ|തുർക്കിഷ് ഭാഷക്ക്]] [[ലത്തീൻ]] അടിസ്ഥിത അക്ഷരമാല സ്വീകരിക്കുകയും ചെയ്തു.<ref name=hiro1/> 21 [[വ്യഞ്ജനങ്ങൾ|വ്യഞ്ജനങ്ങളും]] എട്ടു സ്വരാക്ഷരങ്ങളും ഉള്ള അക്ഷരമാലയഅയിരുന്നുഅക്ഷരമാലയായിരുന്നു അത്. പതിനഞ്ചു വർഷത്തിനകം ഇത് സാർവത്രികമായി ഉപയോഗിക്കണമെന്നും ഉത്തരവ് പുറപ്പെടുവിച്ചു. ഈ നടപടി, തുർക്കിയും മറ്റു മുസ്ലീം രാജ്യങ്ങൾക്കുമിടയിൽ ഒരു വിടവ് രൂപപ്പെടുത്തിയെടുത്തു.
 
നിരക്ഷരത നിർമാർജ്ജനം ചെയ്യാൻ കമാൽ യത്നിച്ചു. നാല്പതു വയസ്സിനു താഴെയുള്ള എല്ലാ തുർക്കി പൌരന്മാരും സ്കൂളിൽ ഹാജരായി ലത്തീൻ അക്ഷരമാല പഠിക്കണമെന്ന വ്യവസ്ഥ നിർബന്ധിതമാക്കി. കമാൽ പാഷ തന്നെ പ്രസ്തുത അക്ഷരമാല പഠിക്കുകയും പഠിച്ചതിനുശേഷം മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. 1930 മാ.മാർച്ച് 18-ന് കോൺസ്റ്റാന്റിനോപ്പിൾ എന്ന പേർ ഇസ്താംബൂൾ എന്നും, അഗോറ അങ്കാറാ എന്നും, സ്മെർന ഇസ്മിർ എന്നും, ഏഡ്രിയനോപ്പിൾ എഡിർനെ എന്നും മാറ്റി. 1930 മേയ് മാസത്തിൽ ലിബറൽ റിപ്പബ്ളിക്കൻ പാർട്ടി എന്ന പേരിൽ ഒരു പുതിയ പ്രതിപക്ഷ കക്ഷി പ്രവർത്തിക്കാൻ താത്കാലികമായിട്ടെങ്കിലും ഇദ്ദേഹം അനുവാദം നല്കി.
 
1932-ൽ ഇസ്ലാമികപ്രാർത്ഥനകൾ അറബി ഭാഷക്കു പകരം തുർക്കി ഭാഷ ഉപയോഗിക്കണമെന്ന് ഉത്തരവായി. ഇസ്ലാമികരീതിയിൽ വെള്ളിയാഴ്ചക്കു പകരം ഞായറാഴ്ച അവധിദിനമാക്കിയതും യൂറോപ്യൻ രീതിയിൽ സ്ഥാനപ്പേര് ഉപയോഗിക്കാൻ നിർഷകർഷിച്ചതുമെല്ലാം ശ്രദ്ധേയമായ പരിഷ്കാരങ്ങളാണ്. 1934-ൽ മുസ്തഫ കമാൽ, അത്താത്തുർക്ക് എന്ന സ്ഥാനപ്പേര് സ്വീകരിച്ചു (ദേശീയ പാർലമെന്റ് കെമാൽ പാഷക്ക് അത്താതുർക്ക് എന്ന സ്ഥാനപ്പേർ നൽകി ആദരിക്കുകയായിരുന്നു.{{തെളിവ്}}). തുർക്കികളുടെ പിതാവ് എന്നാണ് അത്താത്തുർക്ക് എന്നതിനർത്ഥം. ഇസ്മത് എന്ന അദ്ദേഹത്തിന്റെ തൊട്ടടുത്ത അനുയായി, ഇനോനു എന്ന സ്ഥാനപ്പേരാണ് സ്വീകരിച്ചത്. (സ്വാതന്ത്ര്യസമരകാലത്ത്, മുസ്തഫ കമാൽ ഗ്രീക്കുകാരുടെ ആക്രമണത്തെ തടഞ്ഞ പ്രദേശത്തിന്റെ പേരാണ് ഇനോനു)<ref name=hiro1/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3144959" എന്ന താളിൽനിന്ന് ശേഖരിച്ചത്