"ജോൺ ബോർത്‌വിക് ഹിഗ്ഗിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,044 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
{{prettyurl|Jon Higgins}}
 
{{infobox musical artist
|birth_name = ജോൺ ബോർത്‌വിക് ഹിഗ്ഗിൻസ്
|birth_date = {{birth date|1939|9|18}}
|birth_place = [[Andover, Massachusetts | ആൻഡോവെർ, മസ്സാച്യുസെറ്റ്സ്]]
|image = Jon.B.higgins.jpg
|death_date = {{death date and age|1984|12|7|1939|9|18}}
|background = solo_singer
|instrument = വോക്കൽ
}}
ഹിഗ്ഗിൻസ് ഭാഗവതർ എന്നറിയപ്പെട്ടിരുന്ന '''ജോൺ ബോർത്‌വിക് ഹിഗ്ഗിൻസ്''' (സെപ്തംബർ 18, 1939 – ഡിസംബർ 7, 1984), ഒരു അമേരിക്കൻ സംഗീതജ്ഞനും, പണ്ഡിതനും, അദ്ധ്യാപകനുമായിരുന്നു. കർണ്ണാടക സംഗീത മേഖലയിലുള്ള സവിശേഷ പരിജ്ഞാനത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
==ആദ്യ വർഷങ്ങളും വിദ്യാഭ്യാസവും==
[[മസാച്ചുസെറ്റ്സ്|മസാച്ചുസെറ്റ്സിലെ]] ആൻഡോവർ എന്ന സ്ഥലത്താണ് ജോൺ ഹിഗ്ഗിൻസ് ജനിച്ചത്.അദ്ദേഹത്തിന്റെ അമ്മ [[ആൻഡോവർ ഫിലിപ്സ് അക്കാദമി|ആൻഡോവർ ഫിലിപ്സ് അക്കാദമിയിലെ]] സംഗീതാദ്ധ്യാപികയും, അച്ഛൻ അതേ സ്ഥാപനത്തിലെ ഇംഗ്ലീഷ് അദ്ധ്യാപകനും ആയിരുന്നു. അവിടെ നിന്നു തന്നെ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ജോൺ ഹിഗ്ഗിൻസ് [[വെസ്‌ലിയൻ സർവ്വകലാശാല|വെസ്‌ലിയൻ സർവ്വകലാശാലയിൽ]] നിന്ന് 1962ൽ സംഗീതത്തിലും ചരിത്രത്തിലുമായി ബി.എ.ഡബിൾ മേജർ ബിരുദവും 1964ൽ സംഗീതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, 1973 ൽ [[വംശീയസംഗീതശാസ്ത്രം|വംശീയസംഗീതശാസ്ത്രത്തിൽ]] ഡോക്ടറൽ ബിരുദവും കരസ്ഥമാക്കി.
==ഔദ്യോഗിക ജീവിതം==
1971 ൽ, അദ്ദേഹം, [[ട്രിച്ചി ശങ്കരൻ|ട്രിച്ചി ശങ്കരനോടൊപ്പം]] ചേർന്ന് [[യോർക്ക് സർവ്വകലാശാലയൂണിവേഴ്സിറ്റി|യോർക്ക് സർവ്വകലാശാലയിൽ]] ഭാരതീയ സംഗീത പഠന വിഭാഗം ആരംഭിച്ചു.<ref>{{Cite web | title= യോർക്ക് സർവ്വകലാശാലയിലെ സംഗീതം | |url=http://www.thecanadianencyclopedia.com/articles/emc/music-at-york-university }}</ref>. 1978 ൽ [[വെസ്‌ലിയൻ സർവ്വകലാശാല|വെസ്‌ലിയനിൽ]] സംഗീത പ്രൊഫസറും, കലാ പഠന കേന്ദ്രത്തിന്റെ മേധാവിയുമായി അദ്ദേഹം തിരിച്ചെത്തി. വെസ്‌ലിയൻ പാഠ്യപദ്ധതി നവീകരിക്കുന്നതിലും, സർവ്വകലാശാലാ സമൂഹത്തിനകത്തും പുറത്തുമായി നിരവധി സാംസ്കാരിക പരിപാടികൾ നടത്തുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.
 
ഹിഗ്ഗിൻസിന്, യൂറോപ്യൻ പാശ്ചാത്യ സംഗീതശാഖകളിലും വൈദഗ്ദ്ധ്യമുണ്ടായിരുന്നു. [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതത്തിൽ]] അഭിജ്ഞനായ ആദ്യത്തെ ഇതരഭാരതീയൻ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്.<ref>{{cite news|title=JON B. HIGGINS, EXPERT IN SOUTH INDIAN MUSIC|url=https://www.nytimes.com/1984/12/09/obituaries/jon-b-higgins-expert-in-south-indian-music.html|newspaper=ന്യൂ യോർക്ക് ടൈംസ്|date=ഡിസംബർ 9, 1984}}</ref><ref>{{cite news|title=Connecticut’s Music Maestro Who Became Pioneering Carnatic Vocalist: Remembering Jon B. Higgins|url=https://www.outlookindia.com/website/story/connecticuts-music-maestro-who-became-pioneering-carnatic-vocalist/305334|newspaper=ഔട്‍ലൂക് ഇന്ത്യ മാഗസിൻ|date=ഡിസംബർ 8, 2017}}</ref> [[റോബർട്ട് ഇ ബ്രൗൺ]], [[ടി.രംഗനാഥൻ]] എന്നിവരുടെ പാഠങ്ങളിലൂടെയാണ് അദ്ദേഹം [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതത്തെ]] പരിചയപ്പെടുന്നത്. രംഗനാഥന്റെ സഹോദരിയും പ്രശസ്ത നർത്തകിയുമായ [[ടി. ബാലസരസ്വതി|ടി. ബാലസരസ്വതിയുടെ]] ഒരു നൃത്തപരിപാടി കണ്ടതോടെയാണ് ഹിഗ്ഗിൻസ് [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതത്തിലേക്ക്]] ആകർഷിക്കപ്പെട്ടത്. തുടർന്ന്, അദ്ദേഹം കർണ്ണാടകസംഗീതത്തിന്റെ ഭാഷാപാഠങ്ങളിൽ മുഴുകുകയും, [[ഫുൾബ്രൈറ്റ് സ്കോളർഷിപ്പ്|ഫുൾബ്രൈറ്റ് സ്കോളർഷിപ്പിന്റെ]] സഹായത്തോടെ [[ഡോ : ടി വിശ്വനാഥൻ|ഡോ : ടി വിശ്വനാഥന്റെ]] കീഴിൽ തുടർപഠനത്തിനായി ഇന്ത്യയിലേക്ക് പോകുകയും ചെയ്തു. കുറച്ചു നാളുകൾക്കുള്ളിൽ തന്നെ [[ത്യാഗരാജ ആരാധന]] പോലുള്ള വേദികളിൽ, ആസ്വാദക പ്രശംസയ്ക്ക് പാത്രമാകാൻ അദ്ദേഹത്തിനു കഴിഞ്ഞു. [[ടി. ബാലസരസ്വതി|ടി. ബാലസരസ്വതിയുടെ]] കീഴിൽ പഠനം തുടർന്ന അദ്ദേഹം [[ഭരതനാട്യം|ഭരതനാട്യ നൃത്തത്തിനെയാണ്]] തന്റെ പ്രബന്ധത്തിന് വിഷയമായി സ്വീകരിച്ചത്. ഭാരതീയ പഠനത്തിനായുള്ള അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ടിൽ, മുതിർന്ന ഗവേഷണ പഠിതാവായി അദ്ദേഹം വീണ്ടും ഭാരതത്തിലെത്തി. അദ്ദേഹം ഒട്ടനവധി [[സംഗീതകച്ചേരി|സംഗീതകച്ചേരികൾ]] നടത്തുകയും നിരവധി ആൽബങ്ങൾ ലേഖ്യപ്പെടുത്തുകയും ചെയ്തു. വ്യാപകമായി അംഗീകരിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ സംഗീത അവബോധം, ''ഭാഗവതർ'' എന്ന പേര് നേടിക്കൊടുത്തു. 1984 ഡിസംബർ 7 ന് ഒരു മദ്യപൻ അലക്ഷ്യമായി ഓടിച്ച വാഹനം തട്ടി അദ്ദേഹം മരണപ്പെടുകയായിരുന്നു. വംശീയ വിദ്വേഷത്തിനെതിരേ, [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിൽ]] [[സംഗീതകച്ചേരി|കച്ചേരികൾ]] നടത്തുവാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ഈ അപകടം.
 
==പ്രശസ്തി==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3130888" എന്ന താളിൽനിന്ന് ശേഖരിച്ചത്