"അൽ-ഗസ്സാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പകർത്തിയത് ഒഴിവാക്കുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 24:
 
വില്യം മോണ്ട്ഗോമറി വാട്ട് മുതലായ ചരിത്രകാരന്മാർ [[മുഹമ്മദ്|മുഹമ്മദിന്‌]] ശേഷമുള്ള ഏറ്റവും മഹാനായ [[മുസ്ലിം|മുസ്ലിമായി]] അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു<ref>''The Faith and Practice of Al-Ghazali''. [[William Montgomery Watt]]. Published in 1953 by George Allen and Unwin Ltd, London. Pg 14.</ref>. നിയോപ്ലാറ്റോണിക് തത്ത്വചിന്തയുടെ ഖണ്ഡനത്തിലൂടെ അതിനെ ഇസ്‌ലാമികലോകത്തുനിന്ന് തുടച്ചുനീക്കുവാൻ ഗസ്സാലിക്ക് സാധിച്ചു.
 
മുത്തുനബിക്ക് ശേഷം ഒരു നബി ഉണ്ടാകുമായിരുന്നു എങ്കിൽ അതിന് ഏറ്റവും കൂടുതൽ യോഗ്യത മഹാനായ ഇമാം ഗസാലി തങ്ങൾക്കാകുമായിരുന്നു എന്ന് നിരവധി ചരിത്രകാരന്മാർ അഭിപ്രായപ്പെട്ട മഹാനാണ് ഇമാം അബൂഹാമിദ് അൽ ഗസാലി. സമകാലീനർ അദ്ദേഹത്തെ 'ഇസ്‌ലാമിന്റെ പ്രമാണം' (ഹുജ്ജത്തുൽ ഇസ്‌ലാം) എന്നും ബഹുമാനപൂർവം വിളിച്ചു.
 
ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിലും ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ജീവിച്ച പണ്ഡിതനാണ് ഇമാം ഗസാലി എന്ന പേരിൽ വിശ്വപ്രസിദ്ധി നേടിയ ഇമാം അബൂ ഹാമിദ് മുഹമ്മദ് ഇബ്‌നു മുഹമ്മദ് ഇബ്‌നു മുഹമ്മദ് ഇബ്‌നു അഹ്മദ് അത്ത്വൂസി (റ). ഇറാനിലെ മശ്ഹദ് എന്ന പേരിൽ അറിയപ്പെടുന്ന ത്വൂസ് എന്ന പ്രദേശത്ത് ഹിജ്‌റ 450 ലായിരുന്നു ജനനം. പിതാവ് ഭക്തനും പണ്ഡിതരെ അതിയായി സ്‌നേഹിക്കുന്നവരുമായിരുന്നു. സ്വന്തം കൈകൾ കൊണ്ട് അധ്വാനിച്ചു നേടിയതല്ലാതെ മറ്റൊന്നും അവർ ഭക്ഷിക്കാറുണ്ടായിരുന്നില്ലത്രെ. സൂഫികളോടൊപ്പം സമയം ചെലവഴിക്കുകയായിരുന്നു അവർക്ക് ഏറ്റവും താൽപര്യമുള്ള കാര്യം. ഗസ്സാലിഇമാം തങ്ങളുടെ സഹോദരൻ അഹ്മദ് അൽ ഗസാലി (റ) എന്നവരും പ്രഗത്ഭനായ ഒരു സൂഫി വര്യനായിരുന്നു.
 
മരണം ആസന്നമായപ്പോൾ പിതാവ് പുത്രന്മാരായ ഗസാലി തങ്ങളെയും അനുജൻ അഹ്മദ് എന്നവരെയും തന്റെ സുഹൃത്തിന് ഏൽപിച്ചു കൊടുത്തു. സ്വൂഫിവര്യനായ ആ സുഹൃത്ത് അൽപകാലം രണ്ടു പേരെയും വളർത്തി. ചെലവിന് കൊടുക്കാനുള്ള മാർഗങ്ങൾ അടഞ്ഞപ്പോൾ അവരെ ഓത്തു പള്ളിയിൽ ചേർത്തു. ഭക്ഷണത്തിനുള്ള വഴി അങ്ങനെ ലഭിച്ചു. ഇതേക്കുറിച്ച് ഇമാം ഗസാലി തങ്ങൾ (റ) പിൽക്കാലത്ത് ഇങ്ങനെ ഓർക്കുന്നുണ്ട്. “ഞാൻ പഠനമാരംഭിച്ചപ്പോൾ ലക്ഷ്യം അല്ലാഹുവായിരുന്നില്ല; പക്ഷേ, അറിവ് പിന്നീട് എന്നെ ആ ലക്ഷ്യത്തിലേക്കെത്തിക്കുകയായിരുന്നു”
 
അഹ്മദ് ബിൻ മുഹമ്മദ് അർറാദ്കാനി (റ) യിൽ നിന്നും അൽപം പഠിച്ച ശേഷം ജുർജാൻ എന്ന സ്ഥലത്ത് പോയി അബൂനസ്ർ അൽ ഇസ്മാഈൽ (റ)  എന്നവരിൽ നിന്ന് പല അറിവുകളും കരസ്ഥമാക്കുകയും അവ മുഴുവനും എഴുതി രേഖപ്പെടുത്തിയ കുറിപ്പുകളുമായി ജന്മ ദേശമായ ത്വൂസിലേക്ക് മടങ്ങുകയും ചെയ്തു. വഴിയിൽ വെച്ച് ഒരു കൊള്ള സംഘം മഹാനരെ പിന്തുടരുകയും കൈയിലുള്ളതൊക്കെ കൊള്ളയടിക്കുകയും ചെയ്തു. കൂട്ടത്തിൽ അറിവുകൾ രേഖപ്പെടുത്തിയ കുറിപ്പുകളും കൊള്ളയടിച്ചിരുന്നു. അവ തിരിച്ചു നൽകാൻ ഇമാം ഗസാലി തങ്ങളോട് (റ) സംഘത്തോടാവശ്യപ്പെട്ടു. 'ഏതാനും കീറക്കടലാസുകൾ നഷ്ടപ്പെടുന്നതോടെ ഒലിച്ചുപോകുന്നതാണോ താൻ പഠിച്ച വിദ്യ' എന്ന് പരിഹാസപൂർവം ചോദിച്ചുകൊണ്ട് കൊള്ളക്കാരൻ അവ ഗസാലി ഇമാം തങ്ങൾക്ക് എറിഞ്ഞുകൊടുത്തു. അതിൽ പിന്നെ പഠിക്കുന്നതെല്ലാം മനഃപാഠമാക്കാൻ ഗസാലി ഇമാം തങ്ങൾ ഉറച്ച തീരുമാനമെടുത്തു. അവർ അതു തിരിച്ചു നൽകുകയും മൂന്നു വർഷങ്ങൾ കൊണ്ട് അതിലുള്ളത് മുഴുവൻ മനപാഠമാക്കുകയും ചെയ്തു.
 
പിന്നീട് അറിവിന്റെ കേന്ദ്രമായ നൈസാബൂരിലേക്ക് വന്ന് ഇമാമുൽ ഹറമൈൻ (റ) എന്ന മഹാ പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിച്ചു. വിശുദ്ധ നഗരങ്ങളായ മക്കയിലെയും മദീനയിലെയും പള്ളികളിൽ ഇമാമായിരുന്നത് കൊണ്ട് 'ഇമാമുൽ ഹറമൈനി' എന്ന് മഹാനവർ അറിയപ്പെട്ടത്.  ഗുരുവിനോളം ഉയർന്ന ശിഷ്യനെ പറ്റി ഹറമൈനി തങ്ങൾ പിന്നെ ഇങ്ങനെ പറയാറുണ്ടായിരുന്നു: “ഗസാലി അറിവിന്റ പാരാവാരമാണ്”
 
ഇമാമുൽ ഹറമൈനി (റ) തങ്ങളുടെ വഫാത്തിന് ശേഷം ബഗ്ദാദിലേക്കാണ് ഇമാം ഗസാലി തങ്ങൾ തിരിച്ചത്. അവിടെ സൽജൂഖി ഭരണകൂടത്തിലെ മന്ത്രിയായിരുന്ന നിസാമുൽ മുൽകിന്റെ മുന്നിൽ അവിടുത്തെ അറിവിന്റെ ആഴവും പരപ്പും തെളിയിച്ചു കൊടുക്കാൻ മഹാനവർക്ക് സാധിച്ചു അങ്ങനെയാണ് നിസാമുൽ മുൽകിന്റെ നിർദേശ പ്രകാരം മദ്‌റസത്തുന്നിസാമിയ്യ എന്ന വിശ്വ പ്രസിദ്ധ കലാലയത്തിൽ അധ്യാപകനായി ഗസാലി തങ്ങൾ (റ) സ്ഥാനമേൽക്കുന്നത്. 34 വയസ്സ് മാത്രമാണ് അന്ന് മഹാനുണ്ടായിരുന്നത്. ഇത്രയും ചെറിയ പ്രായത്തിൽ ഈ പദവി ലഭിക്കുകയെന്നത് അക്കാലത്ത് ഒരൽഭുതം തന്നെയായിരുന്നു. (അബ്ബാസികളുടെ പതനത്തിനു ശേഷം ഛിന്നഭിന്നമായിപ്പോയ ഇസ്‌ലാമിക ലോകത്തെ വീണ്ടുമൊരു വിശാല സാമ്രാജ്യത്തിനു കീഴിൽ ഏകോപിപ്പിച്ചത് സൽജൂഖി ഭരണകൂടമാണ്.)
 
മദ്‌റസത്തുന്നിസാമിയ്യയിൽ നാല് വർഷം മാത്രം അധ്യാപനം നടത്തിയതിനു ശേഷം തസ്വവ്വുഫിന്റെ മാർഗത്തിൽ പ്രവേശിക്കുകയും ദമസ്‌കസ്, അൽഖുദ്‌സ്, അൽഖലീൽ, മക്ക, മദീന തുടങ്ങി വിവിധ ദേശങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്തു. അക്കാലത്താണ് അവിടുത്തെ മാസ്റ്റർ പീസായ ഇഹ്‌യാഉ ഉലൂമിദ്ദീൻ രചിക്കുന്നത്. അറിവിന്റെ അന്തസ്സത്ത അന്വേഷിച്ചുള്ള ഈ യാത്രയ്ക്കിടയിൽ മഹാനവർ തിരിച്ചറിഞ്ഞ സത്യം തന്റെ ആത്മ കഥയായ അൽ മുൻഖിദ് മിനള്ളലാലിൽ ഇങ്ങനെ കുറിക്കുന്നു:
 
“10 വർഷത്തെ ഏകാന്ത വാസത്തിനിടയിൽ എനിക്ക് വെളിപ്പെട്ട അറിവുകൾ പറഞ്ഞറിയിക്കാൻ സാധ്യമല്ല, ഒരു കാര്യം തീർത്തു പറയട്ടെ; സൂഫികളാണ് അല്ലാഹുവിന്റെ വഴിയിലെ യഥാർഥ സഞ്ചാരികൾ എന്ന് എനിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. അവരുടെ ചര്യയാണ് യഥാർഥ ചര്യ. ലോകത്തുള്ള ബുദ്ധിമാൻമാരും തത്ത്വജ്ഞാനികളും ബാഹ്യമായ അറിവ് മാത്രമുള്ളവരും ഒരുമിച്ചു ശ്രമിച്ചാലും അവരുടെ ചര്യയേക്കാൾ ഉന്നതമായത് കൊണ്ട് വരാൻ സാധ്യമല്ല”
 
അവിടുത്തെ കാലത്ത് നിലവിലുണ്ടായിരുന്ന എല്ലാ അറിവുകളും പഠിക്കുകയും അതിൽ നിന്ന് നെല്ലും പതിരും വേർതിരിച്ചു സമൂഹത്തിന് പറഞ്ഞു കൊടുക്കുകയും ചെയ്തുവെന്നതാണ് ഇമാം ഗസാലി തങ്ങളുടെ  (റ) ഏറ്റവും വലിയ സേവനം.കേവലം അമ്പത്തിയഞ്ച് വയസ് മാത്രമേ ജീവിച്ചുള്ളൂവെങ്കിലും സമൂഹത്തിന് ഹൃദയ വെളിച്ചം നൽകുന്ന നൂറു കണക്കിന് ഗ്രന്ഥങ്ങൾ മഹാനവർ രചിച്ചു. നാല് ഭാഗങ്ങളിലായി രചിച്ച ഇഹ്‌യാഉ ഉലൂമിദ്ദീൻ മാത്രം മതി അവിടുത്തെ അറിവിന്റെ ആഴം മനസ്സിലാക്കാൻ. കർമ ശാസ്ത്രത്തിൽ ശാഫിഈ മദ്ഹബിന്റെ ഗ്രന്ഥങ്ങളുടെ മുഴുവനും അടിസ്ഥാനം ഇമാം ഗസാലി തങ്ങളുടെ (റ)  ഗ്രന്ഥങ്ങളാണ്
 
പതിനൊന്നു വർഷത്തെ യാത്രയ്‌ക്കൊടുവിൽ ബഗ്ദാദിൽ തന്നെ തിരിച്ചെത്തി മദ്‌റസത്തുന്നിസാമിയ്യയിൽ അൽപകാലം പഠിപ്പിച്ചെങ്കിലും പെട്ടെന്നു തന്നെ ജന്മനാടായ ത്വൂസിലേക്കു തിരിക്കുകയും ശിഷ്ടകാലം ഇബാദത്തിലായി കഴിച്ചു കൂട്ടുകയും ചെയ്തു.
 
ഹി. 505 ജുമാദുൽ ഉഖ്‌റാ 14 ന് സംഭവ ബഹുലമായ ആ ജീവിതം അവസാനിച്ചു. ജീവിതം പോലെത്തന്നെ മരണവും ഒരു സംഭവമായിരുന്നു; മരണ ദിവസം ഒരു തിങ്കളാഴ്ചയായിരുന്നു. അന്ന് സുബ്ഹിന്റെ നേരത്ത് വുളുവെടുത്ത് നിസ്‌കരിച്ചതിനു ശേഷം കഫൻ തുണി കൊണ്ടു വരാൻ കൽപിച്ചു. അത് കണ്ണോട് ചേർത്ത് വെച്ച്, സ്വഹീഹുൽ ബുഖാരി നെഞ്ചോടും ചേർത്ത് വെച്ചാണ്  “യജമാനനായ അല്ലാഹുവിന്റെയടുത്തേക്ക് അനുസരണയോടെ ഞാനിതാ പോകുന്നുവെന്നു പറഞ്ഞ് ഖിബ്‌ലക്ക് നേരെ കിടക്കുകയും വഫാത്ത് വരിക്കുകയും ചെയ്തത്. മരണത്തിന്റെ മുമ്പ് അവിടുത്തെ ശിഷ്യൻ വസിയ്യത്ത് ആവശ്യപ്പെട്ടപ്പോൾ ഇങ്ങനെ പ്രതികരിച്ചു: “മോനെ... ചെയ്യുന്ന പ്രവർത്തികളുടെ ഉദ്ദേശം നന്നാക്കണെ....”
 
<br />
==ജീവിത രേഖ==
* 450/1058 ഇമാം ഗസ്സാലി തൂസിൽ ജനിച്ചു
"https://ml.wikipedia.org/wiki/അൽ-ഗസ്സാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്